അർദ്ധചാലകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈദ്യുതിയെ ഭാഗികമായി മാത്രം കടത്തി വിടുന്ന പദാർത്ഥങ്ങൾ ആണ് അർദ്ധചാലകങ്ങൾ. സിലിക്കൺ, ജെർമേനിയം തുടങ്ങിയ മൂലകങ്ങൾ അർദ്ധചാലകങ്ങൾക്കുദാഹരണമാണ്.
അർദ്ധചാലകപ്രഭാവം [തിരുത്തുക]
അർദ്ധചാലകങ്ങളുടെ ചാലകത താപനിലക്കനുസരിച്ച് വർദ്ധിക്കുന്നു. ഈ പ്രതിഭാസത്തെയാണ് അർദ്ധചാലകപ്രഭാവം എന്നു പറയുന്നത്. 1833-ൽ മൈക്കൽ ഫാരഡെയാണ് ഈ പ്രതിഭാസം ആദ്യമായി വിശദീകരിച്ചത്.[1].