ടെട്രാ ഈതൈൽ ലെഡ്
| ടെട്രാ ഈതൈൽ ലെഡ് | |
|---|---|
| IUPAC നാമം | Tetraethylplumbane |
| മറ്റു പേരുകൾ | Lead tetraethyl Tetraethyl lead |
| Identifiers | |
| Abbreviations | TEL |
| CAS number | 78-00-2 |
| PubChem | |
| EC number | |
| UN number | 1649 |
| MeSH | Tetraethyl+lead |
| ChEBI | 30182 |
| RTECS number | TP4550000 |
| SMILES |
|
| Beilstein Reference | 3903146 |
| Gmelin Reference | 68951 |
| ChemSpider ID | |
| Properties | |
| തന്മാത്രാ വാക്യം | C8H20Pb |
| Molar mass | 323.44 g mol−1 |
| Appearance | നിറമില്ലാത്ത ദ്രാവക |
| സാന്ദ്രത | 1.653 g cm-3 |
| ദ്രവണാങ്കം |
−136 °C, 137 K, -213 °F |
| ക്വഥനാങ്കം |
84-85 °C, 357-358 K, 183-185 °F (15 mmHg) |
| Refractive index (nD) | 1.5198 |
| Structure | |
| Molecular shape | Tetrahedral |
| Dipole moment | 0 D |
| Hazards | |
| EU classification | |
| R-phrases | R61, R26/27/28, R33, R50/53, R62 |
| S-phrases | S53, S45, S60, S61 |
| Flash point | 73 °C |
| Related compounds | |
| Related compounds | Tetraethylgermanium |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
ഒരു ജൈവലോഹ സംയുക്തമാണ് ടെട്രാ ഈതൈൽ ലെഡ്. ഫോർമുല (C2H5)4Pb. നിറമില്ലാത്തതും സ്ഥിരതയുള്ളതുമായ ഒരു വിഷ ദ്രാവകമാണിത്. ജലത്തിൽ ലയിക്കുകയില്ല.
ടെട്രാ ഈതൈൽ ലെഡ് ആദ്യമായി സംശ്ലേഷണം ചെയ്തെടുത്തത് 1859 ലാണ്. ലെഡ് സങ്കരവും(Alloy) സോഡിയവും ഈതൈൽ ക്ളോറൈഡും ഒരു പാത്രത്തിലിട്ട് അടച്ച് 60-80°C വരെ ചൂടാക്കിയാണ് ഇത് സംശ്ലേഷണം ചെയ്യുന്നത്[1].
4C2H5Cl+4Na+Pb→ (C2H5)4Pb+4NaCl
ആന്തര ദഹന യന്ത്രങ്ങളിൽ ഇന്ധന ജ്വലനം കൊണ്ടുണ്ടാകുന്ന അപസ്ഫോടനം (knocking) കുറയ്ക്കുന്നതിനായി ഇത് പെട്രോളിനോടൊപ്പം ചേർക്കുന്നു. ടെട്രാ ഈതൈൽ ലെഡിന്റെ പ്രതി അപസ്ഫോടന ഗുണം (antiknock) 1921 മുതൽ പ്രയോജനപ്പെടുത്തി തുടങ്ങിയിരുന്നു. വളരെ ചെറിയ അളവിൽ (0.6 ശ.മാ. വ്യാപ്തത്തിൽ) പെട്രോളിനോടൊപ്പം ചേർക്കുമ്പോൾതന്നെ ഒക്ടേൻ സംഖ്യയിൽ ഗണ്യമായ (5 മുതൽ 10 വരെ) വർധനവുണ്ടാകുന്നു. ഇന്ധനത്തിൽ എതിലീൻ ബ്രോമൈഡുമായി ചേർത്ത് ഇതുപയോഗിക്കുന്നതിനാൽ എൻജിനിൽ ലെഡ്(ഈയം) അടിഞ്ഞുകൂടുകയില്ല. ലെഡ് - ബ്രോമിൻ ബാഷ്പങ്ങൾ രൂപീകൃതമാവുകയും മറ്റ് ജ്വലന ഉത്പന്നങ്ങളോടൊപ്പം ബഹിർഗമിക്കുകയും ചെയ്യുന്നു.
അന്തരീക്ഷത്തിൽ ലെഡ് ഉളവാക്കുന്ന മലിനീകരണം സംബന്ധിച്ച് സമീപകാലത്ത് വളരെയധികം ആശങ്ക ഉളവായിട്ടുണ്ട്. പല രാജ്യങ്ങളും പെട്രോളിൽ ലെഡിന്റെ ഉയർന്ന അളവ് 0.15 ഗ്രാം./ലി. ആക്കിക്കൊണ്ടുള്ള നിയമ നിർമാണം നടത്തിയിട്ടുമുണ്ട്. കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോകാർബണുകളുടെയും ബഹിർഗമനം കുറയ്ക്കുന്നതിനുള്ള രാസത്വരകങ്ങൾക്ക് ലെഡ് വിഷമായിത്തീരുന്നു എന്നതിനാലും ലെഡില്ലാത്ത പെട്രോളിന്റെ ഉപയോഗം ഇപ്പോൾ വ്യാപകമായിട്ടുണ്ട്.
[തിരുത്തുക] അവലംബം
- ↑ Seyferth, D. (2003). "The Rise and Fall of Tetraethyllead. 2". Organometallics 22: 5154–5178. doi:10.1021/om030621b.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- U.S. Gov't, Agency for Toxic Substances and Disease Registry. Case Studies in Environmental Medicine (CSEM): Lead Toxicity
- U.S. Gov't, Agency for Toxic Substances and Disease Registry. ToxFAQs: Lead
- Australian Government, National Pollutant Inventory - Lead and Lead Compounds Fact Sheet
- Kovarik, Bill (1999). Charles F. Kettering and the 1921 Discovery of Tetraethyl Lead
- True unleaded alternative for 100LL needed for general aviation
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെട്രാ ഈതൈൽ ലെഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |