കാഡ്മിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വിവരണം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | cadmium, Cd, 48 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| കുടുംബം | transition metals | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 12, 5, d | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Appearance | silvery gray metallic |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | 112.411(8) g·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | [Kr] 5s2 4d10 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 18, 2 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭൗതികസ്വഭാവങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Phase | solid | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | 8.65 g·cm−3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
7.996 g·cm−3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കം | 594.22 K (321.07 °C, 609.93 °F) |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്വഥനാങ്കം | 1040 K (767 °C, 1413 °F) |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | 6.21 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 99.87 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Heat capacity | (25 °C) 26.020 J·mol−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic properties | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | hexagonal | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 2, 1 (mildly basic oxide) |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോനെഗറ്റീവിറ്റി | 1.69 (Pauling scale) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Ionization energies | 1st: 867.8 kJ/mol | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2nd: 1631.4 kJ/mol | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3rd: 3616 kJ/mol | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius | 155 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius (calc.) | 161 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Covalent radius | 148 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Van der Waals radius | 158 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Miscellaneous | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Magnetic ordering | no data | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വൈദ്യുത പ്രതിരോധം | (22 °C) 72.7 nΩ·m | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| താപ ചാലകത | (300 K) 96.6 W·m−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Thermal expansion | (25 °C) 30.8 µm·m−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Speed of sound (thin rod) | (20 °C) 2310 m/s | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Young's modulus | 50 GPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Shear modulus | 19 GPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Bulk modulus | 42 GPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Poisson ratio | 0.30 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Mohs hardness | 2.0 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Brinell hardness | 203 MPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| CAS registry number | 7440-43-9 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Selected isotopes | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവലംബങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അണുസംഖ്യ 48 ആയ മൂലകമാണ് കാഡ്മിയം. Cd ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. താരതമ്യേന സുലഭമായതും മൃദുവായതും നീലകലര്‍ന്ന വെള്ള നിറമുള്ളതുമായ ഒരു സംക്രമണ മൂലകമാണിത്. കാഡ്മിയം കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സിങ്ക് അയിരുകളിലാണ് ഈ മൂലകം കാണപ്പെടുന്നത്. ബാറ്ററികളുടേയും ചായങ്ങളുടെയും നിര്‍മാണത്തില്‍ കാഡ്മിയം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഉല്‍പാദനം
സിങ്കിലെ അപദ്രവ്യമായാണ് കാഡ്മിയം ഏറ്റവുമധികം കാണപ്പെടുന്നത്. സിങ്കിന്റെ ഉല്‍പാദനത്തോടൊപ്പംതന്നെ കാഡ്മിയം വേര്‍തിരിക്കപ്പെടുന്നു. സിങ്ക് സള്‍ഫൈഡ് അയിര് ഓക്സിജന്റെ സാന്നിദ്ധ്യത്തില്‍ റോസ്റ്റ് ചെയ്ത് സിങ്ക് ഓക്സൈഡാക്കുന്നു. ഓക്സൈഡിനെ കാര്‍ബണ്‍ ചേര്‍ത്ത് സ്മെല്‍റ്റ് ചെയ്തോ സള്‍ഫ്യൂറിക് അമ്ലത്തില്‍ വൈദ്യുത വിശ്ലേഷണത്തിന് വിധേയമാക്കിയോ ആണ് സിങ്ക് ലോഹം വേര്‍തിരിച്ചെടുക്കുന്നത്. സ്മെല്‍ടിങ് രീതിയാണ് ഉപയോഗിച്ചതെങ്കില്‍ കാഡ്മിയത്തെ വാക്വം ഡിസ്റ്റിലേഷന്‍ വഴി വേര്‍തിരിച്ചെടിക്കാം. വൈദ്യുത വിശ്ലേഷണമാണ് ഉപയോഗിച്ചതെങ്കില്‍ കാഡ്മിയം ലായനിയില്‍ അവക്ഷിത്തപ്പെട്ടിരിക്കും.[1]
[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍
കാഡ്മിയം മൃദുവും അടിച്ച് പരത്താവുന്നതും വലിച്ച് നീട്ടാവുന്നതും വിഷാംശമുള്ളതും നീലകലര്‍ന്ന വെള്ള നിറമുള്ളതുമായ ഒരു ലോഹമാണ്. പല സ്വഭാവങ്ങളിലും സിങ്കിനോട് സമാനമാണെങ്കിലും അതിനേക്കാള്‍ സങ്കീര്‍ണമായ സംയുക്തങ്ങള്‍ ഉണ്ടാക്കുന്നു.
+2 ഓക്സീകരണാവസ്ഥ സാധാരണമായും +1 ഓക്സീകരണാവസ്ഥ അപൂര്‍ണമായും കാണപ്പെടുന്നു.
[തിരുത്തുക] ഉപയോഗങ്ങള്‍
ഉല്പാദിപ്പിക്കപ്പെടുന്ന കാഡ്മിയത്തിന്റെ നാലില്‍ മൂന്ന് ഭാഗവും ബാറ്ററികളുടെ നിര്‍മാണത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ബാക്കി കാല്‍ഭാഗത്തിന്റെ ഭൂരിഭാഗവും ചായങ്ങളുടെ നിര്‍മാണത്തിനും പൂശലിനും പ്ലേറ്റിങ്ങിനും പ്ലാസ്റ്റിക്കുകളുടെ സ്റ്റബിലൈസറുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്.
മറ്റ് ഉപയോഗങ്ങള്‍:
- ഇലക്ട്രോപ്ലേറ്റിങ്ങില്‍ (6% കാഡ്മിയം) .
- പലതരം സോള്ഡറുകളില്.
- ആണവോര്‍ജ്ജ നിലയങ്ങളിലെ നിയന്ത്രണ ദണ്ഡുകളില്‍.
- ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷനുകളുടെ ഫോസ്ഫോറുകളിലും കളര്‍ ടെലിവിഷനുകളുടെ പിക്ചര്‍ ട്യൂബുകളിലെ നീലയും പച്ചയും ഫോസ്ഫോറുകളിലും.
- ചില അര്‍ദ്ധചാലകങ്ങളില്‍ കാഡ്മിയം സള്‍ഫൈഡ്, കാഡ്മിയം സെലിനൈഡ്, കാഡ്മിയം ടെലുറൈഡ് എന്നിവ ഉപയോഗിക്കുന്നു.
[തിരുത്തുക] ചരിത്രം
1817ല്‍ ജര്‍മനിയിലെ ഫ്രെഡ്രിക് സ്ട്രോമെയറാണ് കാഡ്മിയം കണ്ടെത്തിയത്. സിങ്ക് കാര്‍ബണേറ്റിലെ (കലാമിന്‍) ഒരു അപദ്രവ്യത്തിലാണ് അദ്ദേഹം ഈ പുതിയ മൂലകം കണ്ടെത്തിയത്. ഏകദേശം 100 വര്‍ഷക്കാലത്തേക്ക് ജര്‍മനി മാത്രമായിരുന്നു ഇത്ന്റെ പ്രധാന ഉല്‍പാദകര്‍. കലാമിന്റെ ലാറ്റിന്‍ വാക്കായ കാഡ്മിയയില്‍ (ഗ്രീക്ക്:καδμεία ) നിന്നാണ് കാഡ്മിയം എന്ന പേരിന്റെ ഉദ്ഭവം. കാഡ്മിയ എന്ന പേര് ഉദ്ഭവിച്ചത് ഗ്രീക്ക് പുരാണത്തിലെ കാഡ്മസ് എന്ന കഥാപാത്രത്തില്‍നിന്നാണ്. അശുദ്ധമായ കലാമിന്‍ ചൂടാക്കുമ്പോള്‍ നിറം മാറുന്നതും ശുദ്ധ കലാമിന്‍ ചൂടാക്കുമ്പോള്‍ നിറം മാറാത്തതും സ്ട്രോമെയറുടെ ശ്രദ്ധയില്പ്പെട്ടിരുന്നു.
[തിരുത്തുക] സാന്നിദ്ധ്യം
2001ലെ ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ അനുസരിച്ച് ചൈനയാണ് കാഡ്മിയം ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആകെ ഉല്‍പാദനത്തിന്റെ ആറില്‍ ഒരുഭാഗം ചൈനയിലാണ്. ദക്ഷിണ കൊറിയയും ജപ്പാനുമാണ് ചൈനയുടെ പിന്നില്‍.
കാഡ്മിയം അയിരുകള്‍ അപൂര്‍വവും കണ്ടെത്തിയാല്‍ത്തന്നെ കുറഞ്ഞ അളവില്‍ മാത്രം ലഭ്യമായതുമാണ്. കാഡ്മിയത്തിന്റെ ഒരേയൊരു പ്രധാന്യമുള്ള ധാതുമായ ഗ്രീനോകൈറ്റ് (CdS) എപ്പോഴും സ്ഫാലെറൈറ്റുമായി (ZnS) ചേര്‍ന്നാണ് കാണപ്പെടുന്നത്. ഇക്കാരണത്താല്‍ പ്രധാനമായും സിങ്കിന്റെ സള്‍ഫൈഡ് അയിരുകളുടെയും കുറഞ്ഞ അളവില്‍ ലെഡ്, ചെമ്പ് അയിരുകളുടേയും ഖനനം, സ്മെല്‍ടിങ്, ശുദ്ധീകരണം എന്നിവയില്‍ ഒരു ഉപോല്‍പ്പന്നമായാണ് കാഡ്മിയം ഉല്‍പാദിപ്പിക്കപ്പേടുന്നത്.
[തിരുത്തുക] അവലംബം
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |