ഫ്രാൻസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
87 radonfranciumradium
Cs

Fr

Uue
Fr-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ francium, Fr, 87
കുടുംബം alkali metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 1, 7, s
രൂപം metallic
സാധാരണ ആറ്റോമിക ഭാരം (223)  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 7s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 8, 1
ഭൗതികസ്വഭാവങ്ങൾ
Phase  ? solid
സാന്ദ്രത (near r.t.) 1.87  g·cm−3
ദ്രവണാങ്കം  ? 300 K
(27 °C, 80 °F)
ക്വഥനാങ്കം  ? 950 K
(? 677 °C, ? 1250 °F)
ദ്രവീകരണ ലീനതാപം ca. 2  kJ·mol−1
ബാഷ്പീകരണ ലീനതാപം ca. 65  kJ·mol−1
Vapor pressure (extrapolated)
P(Pa) 1 10 100 1 k 10 k 100 k
at T(K) 404 454 519 608 738 946
Atomic properties
ക്രിസ്റ്റൽ ഘടന  ? cubic body centered
ഓക്സീകരണാവസ്ഥകൾ 1
(strongly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 0.7 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 380 kJ/mol
Miscellaneous
Magnetic ordering  ?
വൈദ്യുത പ്രതിരോധം  ? 3 µΩ·m
താപ ചാലകത (300 K)  ? 15  W·m−1·K−1
CAS registry number 7440-73-5
Selected isotopes
Main article: Isotopes of ഫ്രാൻസിയം
iso NA half-life DM DE (MeV) DP
221Fr syn 4.8 min α 6.457 217At
222Fr syn 14.2 min β 2.033 222Ra
223Fr syn 22.00 min β 1.149 223Ra
α 5.430 219At
അവലംബങ്ങൾ


അണുസംഖ്യ 87 ആയ ആയ മൂലകമാണ് ഫ്രാൻസിയം. Fr ആണ് ആവർത്തനപ്പട്ടികയിലെ പ്രതീകം. മുമ്പ് ഏക സീസിയം, ആക്റ്റീനിയം കെ എന്ന പേരുകളിൽ അറിയപ്പെട്ടിരുന്നു. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ട മൂലകങ്ങളിൽ, പോളിങ് പട്ടികയിൽ ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ*, അഥവാ ഇലക്ട്രോപോസിറ്റീവിറ്റി ഏറ്റവും കൂടിയ മൂലകമാണ് ഫ്രാൻസിയം. (*ലീനസ് പോളിങ് സീസിയത്തിന്റേയും ഫ്രാൻസിയത്തിന്റേയും ഇലക്ട്രോനെഗറ്റിവിറ്റി 0.7 എന്നു കണക്കാക്കി. പക്ഷേ അതിനുശേഷം സീസിയത്തിന്റേത് 0.79 എന്നു നവീകരിക്കപ്പെട്ടു. എന്നാൽ ഫ്രാൻസിയത്തിന്റേത് നവീകരിക്കപ്പെട്ടിട്ടില്ല. സീസിയത്തിന്റെ അയോണീകരണ ഊർജ്ജം (375.7041 kJ/mol), ഫ്രാൻസിയത്തിന്റെ അയോണീകരണ ഊർജ്ജത്തേക്കാൾ(392.811 kJ/mol)‍ കുറവായതിനാൽ (റിലേറ്റിവിസ്റ്റിക് ഇഫക്റ്റ് പ്രകാരം) ഇവ രണ്ടിലും വച്ച് ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞ മൂലകം സീസിയമാണെന്ന് അനുമാനിക്കാവുന്നതാണ്.) സ്വാഭാവികമായി ഉണ്ടാകുന്ന മൂലകങ്ങളിൽ ആസ്റ്ററ്റീൻആസ്റ്ററ്റീനിന്]] പിന്നിലായി ഏറ്റവും അപൂർ‌വമായ രണ്ടാമത്തെ മൂലകം കൂടിയാണിത്. ഉയർന്ന റേഡിയോആക്റ്റീവായ ഫ്രാൻസിയം ശോഷണം സഭവിച്ച് ആസ്റ്ററ്റീൻ,റേഡിയം,റഡോൺ എന്നീ മൂലകങ്ങളഅയി മാറുന്നു. ആൽക്കലി ലോഹമായ ഇതിന് ഒരു സം‌യോജക ഇലക്ട്രോണാണുള്ളത്.


ചരിത്രം[തിരുത്തുക]

1870കളിൽ, സീസിയത്തിന് ശേഷം അണുസംഖ്യ 87 ആയ ഒരു ആൽക്കലി ലോഹം ഉണ്ടായരിക്കുമെന്ന് ശാത്രജ്ഞർ ചിന്തിച്ചു. ഏക സീസിയം എന്ന പേരിലാണ് കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പ് അത് അറിയപ്പെട്ടിരുന്നത്. പരീക്ഷണങ്ങൾക്കിടയിൽ കുറഞ്ഞത് നാല് തവണ ആ മൂലകം കണ്ടെത്തിയെന്ന തെറ്റായ വാദങ്ങളുണ്ടായി. ഒടുവിൽ 1939ൽ ഫ്രഞ്ച് ശാസ്ത്രജ്ഞയായ മാർഗരറ്റ് പെറെയ്(Marguerite Perey) ഫ്രാൻസിയം കണ്ടെത്തി. ആക്റ്റീനിയം-227ന്റെ ശുദ്ധീകരണം വഴിയായിരുന്നു അത്.

സ്വഭാവങ്ങൾ[തിരുത്തുക]

സീബോർഗിയത്തേക്കാൾ ഭാരം കുറഞ്ഞ മൂലകങ്ങളിൽ ഏറ്റവും അസ്ഥിരമായത് ഫ്രാൻസിയമാണ്. അതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ ഫ്രാൻസിയം-223ന്റ്റെ തന്നെ അർദ്ധായുസ് 22 മിനിറ്റിൽ താഴെയാണ്. ആൽക്കലി ലോഹമായ ഫ്രാൻസിയത്തിന് അതിന്റെ സവിശേഷതകളുടെ കാര്യത്തിൽ ഏറ്റവും സാമ്യമുള്ളത് സീസിയത്തോടാണ്.

"http://ml.wikipedia.org/w/index.php?title=ഫ്രാൻസിയം&oldid=1715430" എന്ന താളിൽനിന്നു ശേഖരിച്ചത്