പലേഡിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വിവരണം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | palladium, Pd, 46 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| കുടുംബം | transition metals | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 10, 5, d | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Appearance | silvery white metallic |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | 106.42(1) g·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | [Kr] 4d10 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 18, 0 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭൗതികസ്വഭാവങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Phase | solid | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | 12.023 g·cm−3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
10.38 g·cm−3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കം | 1828.05 K (1554.9 °C, 2830.82 °F) |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്വഥനാങ്കം | 3236 K (2963 °C, 5365 °F) |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | 16.74 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 362 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Heat capacity | (25 °C) 25.98 J·mol−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic properties | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | cubic face centered | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 2, 4 (mildly basic oxide) |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോനെഗറ്റീവിറ്റി | 2.20 (Pauling scale) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Ionization energies | 1st: 804.4 kJ/mol | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2nd: 1870 kJ/mol | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3rd: 3177 kJ/mol | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius | 140 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius (calc.) | 169 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Covalent radius | 131 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Van der Waals radius | 163 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Miscellaneous | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Magnetic ordering | no data | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വൈദ്യുത പ്രതിരോധം | (20 °C) 105.4 n Ω·m | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| താപ ചാലകത | (300 K) 71.8 W·m−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Thermal expansion | (25 °C) 11.8 µm·m−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Speed of sound (thin rod) | (20 °C) 3070 m/s | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Young's modulus | 121 GPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Shear modulus | 44 GPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Bulk modulus | 180 GPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Poisson ratio | 0.39 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Mohs hardness | 4.75 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Vickers hardness | 461 MPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Brinell hardness | 37.3 MPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| CAS registry number | 7440-05-3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Selected isotopes | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവലംബങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അണുസംഖ്യ 46 ആയ മൂലകമാണ് പലേഡിയം. Pd ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂര്‍വവും തിളക്കമുള്ളതും വെള്ളികലര്‍ന്ന വെള്ള നിറമുള്ളതുമായ ഒരു ലോഹമാണിത്. 1803-ല്‍ വില്യം ഹൈഡ് വൊളാസ്റ്റണ്‍ എന്ന രസതന്ത്രജ്ഞനാണ് ഈ ലോഹം കണ്ടെത്തിയത്.
പലേഡിയം, പ്ലാറ്റിനം, റോഡിയം, റുഥെനിയം, ഇറിഡിയം, ഓസ്മിയം എന്നീ മൂലകങ്ങളാണ് പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങള്‍ (PGMs) എന്ന് അറിയപ്പെടുന്നത് . എല്ലാ പിഎംജികളും സമാന സ്വഭാവങ്ങള്‍ കാണിക്കുന്നുവെങ്കിലും പലേഡിയം അവയില്‍ നിന്ന് അല്‍പം വ്യത്യാസം കാണിക്കുന്നു. ഇവയില്‍ ഏറ്റവും താഴ്ന്ന ദ്രവണാങ്കവും സാന്ദ്രതയും പലാഡിയത്തിനാണ്. റൂം താപനിലയിലും അന്തരീക്ഷ മര്‍ദ്ദത്തിലും ആയിരിക്കുമ്പോള്‍ പലേഡിയത്തിന് അതിന്റെ വ്യാപ്തത്തിന്റെ 900 മടങ്ങ് ഹൈഡ്രജനെ വലിച്ചെടുക്കാനാകും. ഈ ലോഹം ക്ലാവ് പിടിക്കലിനെതിരെയും രാസപരമായ ദ്രവിക്കലിനെതിരെയും ഉയര്‍ന്ന താപത്തിനെതിരെയും പ്രതിരോധമുള്ളതും വൈദ്യുതപരമായി സ്ഥിരതയുള്ളതുമാണ്.
XPD, 964 എന്നിവയാണ് പലേഡിയത്തിന്റെ ഐഎസ്ഒ കറന്‍സി കോഡുകള്‍. ഇത്തരം കോഡുള്ള നാല് ലോഹങ്ങളില്‍ ഒന്നാണ് പലേഡിയം. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയാണ് മറ്റുള്ളവ.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1803-ല്‍ വില്യം ഹൈഡ് വൊളാസ്റ്റണ്‍ എന്ന രസതന്ത്രജ്ഞനാണ് പലേഡിയം ലോഹം കണ്ടെത്തിയത്.[1][2] രണ്ട് വര്‍ഷം മുമ്പ് കണ്ടെത്തിയ പല്ലാസ് എന്ന ക്ഷുദ്രഗ്രഹം ബന്ധപ്പെടുത്തി 1904-ല്‍ വൊളാസ്റ്റണ്‍ മൂലകത്തിന് പലേഡിയം എന്ന പേര് നല്‍കി.[3]
തെക്കേ അമേരിക്കയില്‍നിന്നുള്ള പ്ലാറ്റിനം അയിരില്‍നിന്നാണ് വൊളാസ്റ്റണ്‍ പലേഡിയം നിര്‍മിച്ചത്. ആദ്യം അദ്ദേഹം അയിര് രാജദ്രാവകത്തില്‍ ലയിപ്പിച്ചു. പിന്നീട് സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് ലായനിയെ നിര്‍വീര്യമാക്കി. അമോണിയം ക്ലോറൈഡ് ചേര്‍ത്ത് അമോണിയം ക്ലോറോപ്ലാറ്റിനേറ്റിന്റെ രൂപത്തില്‍ പ്ലാറ്റിനത്തെ അവക്ഷിപ്തപ്പെടുത്തി. അതില്‍ മെര്‍ക്കുറിക് സയനൈഡ് ചേര്‍ത്ത് പലേഡിയം സയനൈഡ് നിര്‍മിക്കുകയും അത് ചൂടാക്കി പലേഡിയം ലോഹം വേര്‍തിരിച്ചെടുക്കുകയും ചെയ്തു.
[തിരുത്തുക] സാന്നിദ്ധ്യം
2005-ലെ ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ അനുസരിച്ച് റഷ്യയാണ് പലേഡിയം ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്ത്. ആകെ ഉല്‍പാദനത്തിന്റെ കുറഞ്ഞത് 50% എങ്കിലും റഷ്യയിലാണ്. ദക്ഷിണാഫ്രിക്ക, യുഎസ്എ, കാനഡ എന്നിവയാണ് റഷ്യക്ക് പിന്നില്‍.
സ്വര്‍ണത്തോടും മറ്റ് പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങളോടും ചേര്‍ന്ന് സ്വതന്ത്രാവസ്ഥയിലുള്ള പ്ലാറ്റിനം ശേഖരങ്ങള്‍ യൂറല്‍ മലനിരകള്‍, ഓസ്ട്രേലിയ, എത്യോപ്യ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ദക്ഷിണാഫ്രിക്ക, ഒന്റാറിയോ, സൈബീരിയ എന്നിവിടങ്ങളിലെ നിക്കല്‍ - കോപ്പര്‍ ശേഖരങ്ങളില്‍നിന്നാണ് പലേഡിയം വാണിജ്യപരമായി നിര്‍മിക്കപ്പേടുന്നത്.
[തിരുത്തുക] സ്വഭാവസവിശേഷതകള്‍
പ്ലാറ്റിനത്തോട് സാമ്യമുള്ള മൃദുവും വെള്ളി കലര്‍ന്ന വെള്ള നിറമുള്ളതുമായ ഒരു ലോഹമാണ് പലേഡിയം. പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങളില്‍ ഏറ്റവും താഴ്ന്ന ദ്രവണാങ്കവും സാന്ദ്രതയും പലേഡിയത്തിനാണ്. അനീലിങ് നടത്തിയാല്‍ ഇത് കൂടുതല്‍ മൃദുവും വലിവ്ബലമുള്ളതും കോള്‍ഡ് ഹാര്‍ഡനിങ് നടത്തിയാല്‍ കാഠിന്യമുള്ളതും ബലമുള്ളതുമാകുന്നു. സള്‍ഫ്യൂരിക്, നൈട്രിക്, ഹൈഡ്രോക്ലോറിക് അമ്ലങ്ങളില്‍ പലേഡിയം സാവധാനം ലയിക്കുന്നു.[3] സാധാരണ താപനിലകളില്‍ ഈ ലോഹം ഓക്സിജനുമായി പ്രവര്‍ത്തിക്കുന്നില്ല (അതിനാല്‍ത്തന്നെ വായുവില്‍ നാശനം സംഭവിക്കുകയുമില്ല).
റൂം താപനിലകളില്‍ സ്വന്തം വ്യാപ്തത്തിന്റെ 900 മടങ്ങ് ഹൈഡ്രജനെ വലിച്ചെടുക്കാനുള്ള അസാധാരണ കഴിവ് പലേഡിയത്തിനുണ്ട്. ഈ പ്രവര്‍ത്തനത്തില്‍ പലേഡിയം ഹൈഡ്രൈഡ് (PdH2) ആണ് ഉണ്ടാകുന്നതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഇങ്ങനെ ഒരു സംയുക്തം ഉണ്ടോ എന്ന കാര്യം ഇതേവരെ വ്യക്തമായിട്ടില്ല.[3]
[തിരുത്തുക] ഉപയോഗങ്ങള്‍
- മള്‍ട്ടിലെയര്‍ സെറാമിക് കപ്പാസിറ്ററുകളുടെ നിര്‍മ്മാണത്തില്‍.
- ഹൈഡ്രജന്റെ ശുദ്ധീകരണത്തില്‍.
- ഹൈഡ്രോജെനേഷന്, ഡീഹൈഡ്രോജെനേഷന് എന്നീ പ്രവര്‍ത്തനങ്ങളില്‍ ഉല്പ്രേരകമായി.
- വ്യാപ്തത്തിന്റെ 935 മടങ്ങ് വരെ ഹൈഡ്രജന്‍ വലിച്ചെടുക്കാനുള്ള കഴിവുള്ളതിനാല്‍ ഹൈഡ്രജന്‍ ശേഖരണത്തില്‍.
- ആഭരണങ്ങളില്‍
[തിരുത്തുക] ആധാരസൂചിക
- ↑ W. P. Griffith (2003). "Rhodium and Palladium - Events Surrounding Its Discovery". Platinum Metals Review 47 (4): 175–183.
- ↑ W. H. Wollaston (1804). "On a New Metal, Found in Crude Platina". Philosophical Transactions of the Royal Society of London 94: 419–430.. DOI:10.1098/rstl.1804.0019.
- ↑ 3.0 3.1 3.2 Palladium. Los Alamos National Laboratory. ശേഖരിച്ചത് 2007-02-05.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |
