സൾഫ്യൂരിക് അമ്ലം
| സൾഫ്യൂരിക് അമ്ലം | |
|---|---|
| IUPAC നാമം | Sulfuric acid |
| മറ്റു പേരുകൾ | Oil of vitriol |
| Identifiers | |
| CAS number | 7664-93-9 |
| RTECS number | WS5600000 |
| Properties | |
| മോളിക്യുലാർ ഫോർമുല | H2SO4 |
| മോളാർ മാസ്സ് | 98.078 g/mol |
| Appearance | clear, colorless, odorless liquid |
| സാന്ദ്രത | 1.84 g cm−3, liquid |
| ദ്രവണാങ്കം |
10 °C, 283 K, 50 °F |
| ക്വഥനാങ്കം |
290 °C, 563 K, 554 °F |
| Solubility in water | fully miscible (exothermic) |
| അമ്ലത്വം (pKa) | -3 |
| വിസ്കോസിറ്റി | 26.7 cP at 20 °C |
| Hazards | |
| EU classification | Corrosive (C) |
| R-phrases | R35 |
| S-phrases | (S1/2), S26, S30, S45 |
| Flash point | Non-flammable |
| Related compounds | |
| Related strong acids | Selenic acid Hydrochloric acid Nitric acid |
| Related compounds | Hydrogen sulfide Sulfurous acid Peroxymonosulfuric acid Sulfur trioxide Oleum |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
ശക്തിയേറിയ ഒരു ധാതു അമ്ലമാണ് സൾഫ്യൂരിക് അമ്ലം (ഗന്ധകാമ്ലം). ഇതിൻറെ രാസസമവാക്യം H2SO4 ആണ്. ഏതു ഗാഢതയിൽ വെച്ചും വെള്ളവുമായി ലയിക്കും. ഈ പ്രവർത്തനം ഒരു താപമോചക പ്രവർത്തനമാണ്. വളരെയേറെ ഉപയോഗങ്ങൾ ഉള്ള ഒന്നാണ് സൾഫ്യൂരിക് അമ്ലം. രാസ വ്യവസായത്തിൽ ഏറ്റവുംധികം ഉല്പാദിപ്പിക്കപ്പെടുന്ന പദാർത്ഥങ്ങളിലൊന്നാണിത്. 2001-ൽ ലോകമെമ്പാടുമായി 16.5 കോടി ടൺ സൾഫ്യൂരിക് അമ്ലം ഉൽപാദിക്കപ്പെട്ടു. രാസവസ്തുക്കളുടെ രാജാവ്, ഓയിൽ ഓഫ് വിട്രിയോൾ എന്നീ പേരുകളിൽ ഈ അമ്ലം അറിയപ്പെടുന്നു.
ഉള്ളടക്കം |
നിർമ്മാണം [തിരുത്തുക]
സൾഫർ, ഓക്സിജൻ, ജലം എന്നിവ ഉപയോഗിച്ച് സമ്പർക്ക പ്രക്രിയ മുഖേനയാണ് സൾഫ്യൂരിക് അമ്ലം നിർമ്മിക്കുന്നത്. ആദ്യ പടിയായി സൾഫർ കത്തിച്ച് സൾഫർ ഡൈയോക്സൈഡാക്കി മാറ്റുന്നു.
സൾഫർ ഡൈയോക്സൈഡിനെ ഓക്സിജനുമായി കലർത്തി വനേഡിയം പെൻറോക്സൈഡ് ഉൽപ്രേരകത്തിൻറെ സാനിധ്യത്തിൽ 450 ഡിഗ്രി സെൽഷ്യസ്‍ വരെ ചൂടാക്കി സൾഫർ ട്രൈയോക്സൈഡാക്കി മാറ്റുന്നു.
സൾഫർ ട്രൈയോക്സൈഡ് വെള്ളവുമായി പ്രവർത്തിക്കുമ്പോൾ(usually as 97-98% H2SO4 containing 2-3% water) 98-99% ഗാഢതയുള്ള സൾഫ്യൂരിക് അമ്ലം ലഭിക്കുന്നു.
സൾഫർ ട്രൈയോക്സൈഡിനെ സൾഫ്യൂരിക് അമ്ലത്തിൽ ലയിപ്പിച്ച് ഒലിയം നിർമ്മിക്കുന്നു.
- (3) H2SO4(l) + SO3 → H2S2O7(l)
ഒലിയത്തെ നേർപ്പിച്ച് നിശ്ചിത ഗാഢതയുള്ള സൾഫ്യൂരിക് അമ്ലം നിർമ്മിക്കുന്നു.
- (4) H2S2O7(l) + H2O(l) → 2 H2SO4(l)'
രാസഗുണങ്ങൾ [തിരുത്തുക]
നിർജലീകാരി [തിരുത്തുക]
പദാർത്ഥങ്ങളിൽ രാസപരമായി സംയോജിച്ചിരിക്കുന്ന ജലത്തെ ആഗിരണം ചെയ്യുന്ന പദാർത്ഥമാണ് നിർജ്ജലീകാരി.
ഉദാഹരണം [തിരുത്തുക]
- ഗാഢ H2SO4 പഞ്ചസാരയെയും, ഗ്ലൂകോസിനേയും കരിയാക്കി മാറ്റുന്നു.
-
- രാസസമവാക്യം
- C12H22O11 + H2SO4 → 12C + 11H2O + H2SO4 (പഞ്ചസാര)
- C6H12O6 + H2SO4 → 6C + 6H2O + H2SO4 (ഗ്ലൂകോസ്)
- കോപ്പർ സൾഫേറ്റ് ക്രിസ്റ്റലുകളെ(നീല) നിർജല കോപ്പർ സൾഫേറ്റ് ആക്കിമാറ്റുന്നു.
- രാസസമവാക്യം
- CuSO4.5H2O + 5H2SO4 → CuSO4 + 5H2SO4.5H2O
ശോഷകാരകം [തിരുത്തുക]
പദാർത്ഥങ്ങളിൽ നിന്ന് ഈർപ്പത്തെ ആഗിരണം ചെയ്യുന്ന പദാർത്ഥമാണ് ശോഷകാരകം.
ഉദാഹരണം [തിരുത്തുക]
- HCl വാതകം, SO2 വാതകം, Cl2 എന്നിവയെ ഈർപ്പരഹിതമാക്കുന്നു.
ആസിഡ് ഗുണം [തിരുത്തുക]
H2SO4 ഒരു ദ്വിബേസിക ആസിഡാണ്. ഇത് രണ്ട് തരത്തിലുള്ള ലവണങ്ങൾ തരുന്നു; ആസിഡ് ലവണവും, ന്യൂട്രൽ ലവണവും.
| H2SO4ന്റെ അയോണിക ഘട്ടങ്ങൾ | NaOH പോലുള്ള ആൽക്കലികളുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന ലവണം | ലവണത്തിന്റെ സ്വഭാവം |
|---|---|---|
| H2SO4 → H+ + HSO4- (ബൈസൾഫേറ്റ് അയോൺ) |
NaHSO4 (സോഡിയം ബൈസൾഫേറ്റ്) |
ആസിഡ് ലവണം |
| H2SO4 → H+ + HSO42- സൾഫേറ്റ് അയോൺ |
Na2SO4 (സോഡിയം സൾഫേറ്റ്) |
ന്യൂട്രൽ ലവണം |
ഓക്സീകരണ ഗുണം [തിരുത്തുക]
അലോഹങ്ങളുമായുള്ള പ്രവർത്തനമാണിത്.
- ഉദാഹരണം
- C + 2H2SO4 → 2H2O + 2SO2 + CO2
- H2SO4 കാർബൺ|കാർബണിനെ ഓക്സീകരിച്ച് CO2ഉം, സൾഫറിനെ ഓക്സീകരിച്ച് SO2ഉം ആക്കുന്നു.
- ഉദാഹരണം
- S + 2H2SO4 → 3SO2 + 2H2O
ലോഹങ്ങളുമായുള്ള പ്രവർത്തനം [തിരുത്തുക]
Mg, Zn, Al തുടങ്ങിയ ലോഹങ്ങളുമായി പ്രവർത്തിച്ച് H2SO4 ഹൈഡ്രജനെ സ്വതന്ത്രമാക്കുന്നു.
- ഉദാഹരണം
- Mg + H2SO4 → MgSO4 + H2
ലവണങ്ങളുമായുള്ള പ്രവർത്തനം [തിരുത്തുക]
H2SO4 ലവണങ്ങളുമായി പ്രവർത്തിച്ച് സൾഫേറ്റ് ലവണങ്ങളും, ആസിഡുകളും തരുന്നു.
- ഉദാഹരണം
- 2NaCl + H2SO4 → Na2SO4 + 2HCl
(സോഡിയം സൾഫേറ്റ്)
- 2NaCl + H2SO4 → Na2SO4 + 2HCl
ഉപയോഗിക്കുന്ന മേഖലകൾ [തിരുത്തുക]
അയിർ ശുദ്ധീകരണം, രാസവള നിർമ്മാണം, എണ്ണ ശുദ്ധീകരണം, പാഴ്ജല ശുദ്ധീകരണം, രാസ നിർമ്മാണം, പെയിന്റ് നിർമ്മാണം, ഡിറ്റർജന്റുകളൂടെ ഉത്പാദനം, ഫൈബറുകളുടെ നിർമ്മാണം തുടങ്ങിയവയാണ് പ്രധാന ഉപയോഗങ്ങൾ.
അവലംബം [തിരുത്തുക]
A New Certificate Chemistry by A Holderness and J Lambert, Heinemann 1976.
- Institut National de Recherche et de Sécurité. (1997). "Acide sulfurique". Fiche toxicologique n°30, Paris: INRS, 5 pp.
- Handbook of Chemistry and Physics, 71st edition, CRC Press, Ann Arbor, Michigan, 1990.
- Agamanolis DP. Metabolic and toxic disorders. In: Prayson R, editor. Neuropathology: a volume in the foundations in diagnostic pathology series. Philadelphia: Elsevier/Churchill Livingstone, 2005; 413-315.