നൈട്രിക് അമ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Nitric acid
Nitric acid resonance median.png
Nitric-acid-2D-dimensions.png
Nitric-acid-3D-balls-B.png
IUPAC നാമം Nitric acid
മറ്റു പേരുകള്‍ Aqua fortis; Spirit of nitre; Salpetre acid; Hydrogen Nitrate
Identifiers
CAS number 7697-37-2
RTECS number QU5775000
SMILES
ChemSpider ID 919
Properties
മോളിക്യുലാര്‍ ഫോര്‍മുല HNO3
മോളാര്‍ മാസ്സ് 63.012 g/mol
Appearance Clear, colorless liquid
സാന്ദ്രത 1.51 g/cm³, colorless liquid
ദ്രവണാങ്കം

-42 °C, 231 K, -44 °F

ക്വഥനാങ്കം

83 °C, 356 K, 181 °F (bp of pure acid. 68% solution boils at 120.5 °C)

Solubility in water miscible
വിസ്കോസിറ്റി  ? cP at ? °C
Dipole moment 2.17 ± 0.02 D
Hazards
EU classification Oxidising agent O
Corrosive C
R-phrases R8, R35
S-phrases (S1/2), S23, S26, S36, S45
Flash point not applicable
Related compounds
Related compounds Nitrous acid
Dinitrogen pentoxide
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references

ശക്തിയേറിയ ഒരു അമ്ലമാണ് നൈട്രിക് അമ്ലം. രാസസമവാക്യം HNO3. ശുദ്ധ നൈട്രിക് അമ്ലത്തിന് നിറമില്ല. പഴകിയവയ്ക്ക് മഞ്ഞ നിറമുണ്ട്. നൈട്രജന്‍റെ ഓക്സൈഡുകളാണ് ഇതിന് കാരണം. ശക്തിയേറിയ ഓക്സീകാരീ കൂടിയാണ് നൈട്രിക് അമ്ലം. ലോഹങ്ങള്‍, ഓക്സൈഡുകള്‍, ഹൈഡ്രോക്സൈഡുകള്‍ എന്നിവയുമായി പ്രവര്‍ത്തിച്ച് നൈട്രിക് ലവണങ്ങള്‍ ഉണ്ടാവുന്നു. വളങ്ങള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് നൈട്രിക് അമ്ലം ഉപയോഗിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ഗുണങ്ങള്‍

[തിരുത്തുക] അമ്ലത്വം

നൈട്രിക് അമ്ലത്തെ ഹൈഡ്രോക്ലോറിക്‍ അമ്ലം, സള്‍ഫ്യൂറിക്‍ അമ്ലം എന്നിവയേപ്പോലെ ശക്തിയേറിയ അമ്ലമായി സാധാരണ കണക്കാക്കാറുണ്ടെങ്കിലും അതിന്റെ അമ്ലവിയോജന സ്ഥിരാങ്കം (pKa = -1.4) ഹൈഡ്രോണിയം അയോണിന്റേതിനേക്കാള്‍ (pKa = -1.75) കൂടുതലായതിനാല്‍ കൃത്യമായ നിര്‍വചനപ്രകാരം ക്ലോറിക് അമ്ലം (HClO3), ക്രോമിക് അമ്ലം (H2CrO4), ട്രൈഫ്ലൂറൊ അസറ്റിക്‍ അമ്ലം(CF3COOH) എന്നിവയേപ്പോലെ നൈട്രിക്‍ അമ്ലവും ഒരു യഥാര്‍ഥ ശക്തിയേറിയ അമ്ലമല്ല.

[തിരുത്തുക] ഓക്സീകരണ ഗുണങ്ങള്‍

[തിരുത്തുക] ലോഹങ്ങളുമായുള്ള പ്രവര്‍ത്തനം

ശക്തിയേറിയ ഓക്സീകാരീയായതു കൊണ്ട് ധാരാളം ഓര്‍ഗാനിക് വസ്തുക്കളുമായി നൈട്രിക് അമ്ലം പ്രവര്‍ത്തിക്കുന്നു. ഗാഢത, താപനില എന്നിവയനുസരിച്ച് ഉണ്ടാകുന്ന ഉല്പന്നങ്ങള്‍ക്ക് വ്യത്യാസം ഉണ്ടാകാം. പൊതുവായ തത്വം അനുസരിച്ച് ഓക്സീകരണ പ്രവര്‍ത്തനങ്ങള്‍ ഗാഢ അമ്ലത്തിനൊപ്പം നടക്കുന്നു നൈട്രജന്‍ ഡയോക്സൈഡ് ഉണ്ടാവുന്നു(NO2).

Cu + 4H+ + 2NO3- → Cu+2 + 2NO2 + 2H2O

[തിരുത്തുക] അലോഹങ്ങളുമായുള്ള പ്രവര്‍ത്തനം

സിലിക്കണ്‍, ഹാലോജനുകള്‍, ഉല്‍കൃഷ്ടവാതകങ്ങള്‍ തുടങ്ങിയ അലോഹ മൂലകങ്ങളൊഴിച്ച് എല്ലാ അലോഹ മൂലകങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് അവരെ ഓക്സീകരിക്കുന്നു.

C + 4HNO3 → CO2 + 4NO2 + 2H2O

or

3C + 4HNO3 → 3CO2 + 4NO + 2H2O

[തിരുത്തുക] ഉല്പാദനം

[തിരുത്തുക] വ്യാവസായിക ഉല്പാദനം

ഓക്സിജന്‍റെ സാനിധ്യത്തില്‍ നൈട്രജന്‍ ഡയോക്സൈഡ് ജലവുമായി കലര്‍ത്തിയാണ് നൈട്രിക് അമ്ലം നിര്‍മ്മിക്കുന്നത്.

ഓസ്റ്റ്വാള്‍ഡ് പ്രക്രിയ വഴിയാണ് നൈട്രിക് അമ്ലം വ്യാവസായികമായി നിര്‍മ്മിക്കുന്നത്.

[തിരുത്തുക] ലബോറട്ടറി നിര്‍മ്മാണം

[തിരുത്തുക] അവലംബം


[തിരുത്തുക] പുറം കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം