മോതിരം (ആഭരണം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈവിരലുകളിൽ അണിയുന്ന ആഭരണമാണ് മോതിരം. സാധാരണയായി സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് മുതലായ ലോഹങ്ങൾ ഉപയോഗിച്ചുള്ള ലോഹക്കൂട്ടുകളിലാണ് മോതിരങ്ങൾ നിർമ്മിക്കുന്നത്. പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന മോതിരങ്ങളും സാധാരണയാണ്. പുരുഷന്മാരും സ്ത്രീകളും മോതിരം അണിയാറുണ്ട്. മോതിരത്തിന് ആദിയും അവസാനവുമില്ല (അഗ്രമില്ലാത്തിനാൽ) എന്ൻ വിശ്വസിക്കപ്പെടുന്നതിനാൽ വിവാഹബന്ധത്തെ സൂചിപ്പിക്കാനായി മോതിരമാണ് ഉപയോഗിച്ചുവരുന്നത്.
പരമ്പരാഗതമായി മോതിരം ധരിക്കുന്നത് ചെറുവിരലിനു തൊട്ടുള്ള മോതിരവിലിലാണ്. എങ്കിലും മറ്റേതുവിരലിലും മോതിരം ധരിക്കുന്നതിനും തടസ്സമില്ല.
[തിരുത്തുക] മോതിരങ്ങൾ - ആകൃതിയും വലിപ്പവും
വ്യത്യസ്ത ശൈലികളിലും ആകൃതികളിലുമുള്ള മോതിരങ്ങൾ ഉണ്ട്. അവയിൽ ചിലത് ചുവടെ:
- പരന്ന വിവാഹമോതിരങ്ങൾ
- ഉരുണ്ട മോതിരങ്ങൾ
- രത്നം പതിപ്പിച്ച മോതിരങ്ങൾ
- നവരത്ന മോതിരങ്ങൾ
|
മാല • വള • മോതിരം • കമ്മൽ • പാദസരം • നൂപുരം • കങ്കണം • കാപ്പ് • മൂക്കുത്തി • അലിക്കത്ത് |
|
|||||||||||||||||||||||||||||||||||||||
[തിരുത്തുക] മറ്റ് ലിങ്കുകൾ
- "Ring". Fashion, Jewellery & Accessories. Victoria and Albert Museum. http://www.vam.ac.uk/vastatic/microsites/design-a-ring/, ശേഖരിച്ചത്: 2008-07-01.
വിക്കിമീഡിയ കോമൺസിലെ Finger rings എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: