"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 601: വരി 601:
:{{അനുകൂലം}}-- [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 19:02, 2 ഒക്ടോബർ 2014 (UTC)
:{{അനുകൂലം}}-- [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 19:02, 2 ഒക്ടോബർ 2014 (UTC)


:{{അനുകൂലം}}-- [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 19:02, 2 ഒക്ടോബർ 2014 (UTC)====[[meta:Grants:IEG/Digitisation_drive_for_Malayalam_Wikisource|'''വിക്കിഗ്രന്ഥസംഭരണവും ഡിജിറ്റൈസേഷനും''']]====
:{{അനുകൂലം}}-- [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 19:02, 2 ഒക്ടോബർ 2014 (UTC)
====[[meta:Grants:IEG/Digitisation_drive_for_Malayalam_Wikisource|'''വിക്കിഗ്രന്ഥസംഭരണവും ഡിജിറ്റൈസേഷനും''']]====
:*{{അനുകൂലം}}-- [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 13:52, 1 ഒക്ടോബർ 2014 (UTC)
:*{{അനുകൂലം}}-- [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 13:52, 1 ഒക്ടോബർ 2014 (UTC)
:*{{അനുകൂലം}}-- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 07:55, 2 ഒക്ടോബർ 2014 (UTC)
:*{{അനുകൂലം}}-- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 07:55, 2 ഒക്ടോബർ 2014 (UTC)

19:03, 2 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
നിർദ്ദേശക വിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

ലേഖനങ്ങളെക്കുറിച്ചുള്ള അഭിപ്രായം

നിജിലിന്റെ ചോദ്യം കാണുക

ലേഖനങ്ങളെക്കുറിച്ചുള്ള അഭിപ്രായം വായനക്കാരിൽ നിന്നും ആരായാൻ Article Feedback എന്നൊരു ചേർപ്പ് മീഡിയാവിക്കിയിലുണ്ട്. ഇംഗ്ലീഷ് വിക്കിയിലെ തിരഞ്ഞെടുത്ത താളുകളിൽ ഈ സംവിധാനം ചേർത്തിട്ടുണ്ടെന്ന് ഇവിടെനിന്നും അറിയാൻ കഴിഞ്ഞു. ഇത് നമ്മുടെ വിക്കിയിൽ ചേർക്കണോ? അഭിപ്രായങ്ങൾ ആരായുന്നു.--Vssun (സുനിൽ) 02:30, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]

തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഭൂരിഭാഗം വിക്കി ലേഖനങ്ങളിൽ ഇതെത്ര കണ്ട് പ്രയോജനപ്രദമാണ് എന്ന കാര്യത്തിൽ സംശയമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളിൽ ഫലപ്രദമാകും എന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 03:21, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]
തിരഞ്ഞെടുത്ത ലേഖനങ്ങളിൽ ഇത് ചേർക്കുന്നതിനോട് അനുകൂലിക്കുന്നു. മറ്റുള്ള ലേഖനങ്ങളിൽ ഈ അവസ്ഥയിൽ നല്ലതാണെന്ന് അഭിപ്രായമില്ല. --RameshngTalk to me 03:38, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]
മലയാളം വിക്കി പോലുള്ള ചെറിയ വിക്കികളിൽ ഇതാവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. --അനൂപ് | Anoop 05:16, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]
തിരഞ്ഞെടുത്ത ലേഖനങ്ങളിൽ(മാത്രം) ചേർക്കുന്നതിനോട് അനുകൂലം--കിരൺ ഗോപി 06:09, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]
എല്ലാ ലേഖനങ്ങൾക്കും ഈ സംവിധാനം നൽകേണ്ടതാണു്. ലേഖനങ്ങളുടെ നിലവാരമുയർത്താനും, വിക്കിയിലെ പങ്കാളിത്തമുയർത്താനും ഇതു് ഏറെ സഹായകരമായിരിക്കും. --Anilankv 06:19, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]
ഈ സംവിധാനം കൊണ്ടുവന്നാൽ എങ്ങനെയാണ് വിക്കിയിലെ പങ്കാളിത്തം ഉയരുന്നത് എന്നൊന്നു വിശദമാക്കാമോ? --അനൂപ് | Anoop 06:31, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]

തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങളിൽ മാത്രം പോര, അത്യാവശ്യം വിവരണമുള്ള ലേഖനങ്ങളിലും ഈ ചേർപ്പ് വേണം. എന്നാൽ ഇത്തരം ലേഖനങ്ങളെ ഈ ചേർപ്പിൽ നിന്നും "അരിച്ചെടുക്കാനുള്ള അരിപ്പ" ഉണ്ടോ? ഉണ്ടെങ്കിൽ അനുകൂലം. ഇല്ലെങ്കിൽ മലയാളം വിക്കി വളരുന്നതുവരെ കാത്തിരിക്കണമെന്നാണ് എന്റെ അഭിപ്രായം. --വൈശാഖ്‌ കല്ലൂർ 07:23, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]

അഭിപ്രായം രേഖപ്പെടുത്തുന്നത് നിലവാരമുള്ള ലേഖനങ്ങളുടെ സൃഷ്ടികർത്താക്കൾക്ക് പ്രോത്സാഹനകരവും മറ്റുള്ളവർക്ക് ലേഖനം കൂടുതൽ മെച്ചപ്പെടുത്താനും പ്രയോജനകരമാണ് . അതിനാൽ സാമാന്യ വിവരണങ്ങളുള്ള ലേഖനങ്ങളിലടക്കം ഇതുൾപ്പെടുത്തുന്നതാണ് അഭികാമ്യമെന്ന് കരുതുന്നു— ഈ തിരുത്തൽ നടത്തിയത് Tgsurendran (സംവാദംസംഭാവനകൾ)
ഈ സംവിധാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം. ഇംഗ്ലീഷ് വിക്കിയിലെ ഡാഷ്ബോഡും കാണുക. --Vssun (സുനിൽ) 15:29, 22 സെപ്റ്റംബർ 2011 (UTC)[മറുപടി]

ലേഖനത്തെ പറ്റിയുള്ള വായനക്കാരുടെ അഭിപ്രായമറിയുന്നത് ദോഷമൊന്നും ഉണ്ടാക്കില്ലെന്നാണ് എന്റെ പക്ഷം.ഇതേപറ്റിയുള്ള തീരുമാനം എന്താണ് വോട്ടെടുപ്പോ അതോ കൂടുതൽ ചർച്ചയോ?--നിജിൽ 18:30, 1 ഒക്ടോബർ 2011 (UTC)[മറുപടി]

ഭൂരിഭാഗം പേരും ഈ സംവിധാനം ചേർക്കുന്നതിനെ അനുകൂലിക്കുന്നു. എന്നാൽ ഏതൊക്കെ ലേഖനങ്ങളിൽ ചേർക്കണം എന്ന കാര്യത്തിൽ സമവായമായിട്ടില്ല. ഈ ടൂളിനെ ഉൾപ്പെടുത്താൻ ബഗ് ഫയൽ ചെയ്യാം എന്നു വിചാരിക്കുന്നു. --Vssun (സുനിൽ) 09:08, 4 ഒക്ടോബർ 2011 (UTC)[മറുപടി]

ബഗ് കാണുക. --Vssun (സുനിൽ) 08:32, 12 ഒക്ടോബർ 2011 (UTC)[മറുപടി]

ലേഖനങ്ങളുടെ വലിപ്പം നോക്കി അത്യാവശ്യം വിവരമുള്ള ലേഖനങ്ങളെ ഫിൽറ്റർ ചെയ്തെടുക്കാൻ സാധിക്കല്ലേ. ഉദാ: > 25,000 bytes.--Jairodz സം‌വാദം 08:49, 12 ഒക്ടോബർ 2011 (UTC)[മറുപടി]
തിരഞ്ഞെടുത്ത ലേഖനങ്ങൾക്കു പുറമേ ഇംഗ്ലീഷ് വിക്കിയിലെ പോലെ good articles എന്നൊരു വിഭാഗമുണ്ടാക്കി തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന നിലവാരത്തിലെത്താത്ത എന്നാൽ അത്യാവശ്യം ഉള്ളടക്കം ഉള്ള ലേഖനങ്ങൾ ഉൾപ്പെടുത്തിക്കൂടെ?അങനെയായാൽ Article Feedback good articlesനും തിരഞ്ഞെടുത്ത ലേഖനങ്ങൾക്കും ബാധകമാക്കുകയും ചെയ്യാം--നിജിൽ 12:56, 12 ഒക്ടോബർ 2011 (UTC)[മറുപടി]

വർഗ്ഗം:അഭിപ്രായം രേഖപ്പെടുത്താവുന്ന ലേഖനങ്ങൾ എന്ന ഒരു മറഞ്ഞിരിക്കുന്ന വർഗ്ഗം സൃഷ്ടിച്ചിട്ടുണ്ട്. തിര. ലേഖനങ്ങളെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഗ്ഗത്തിലുൾപ്പെടുന്ന ലേഖനങ്ങൾക്ക് ഫീഡ്ബാക്ക് സംവിധാനം ഉൾപ്പെടുത്താം എന്നാണ് കരുതുന്നത്. --Vssun (സുനിൽ) 17:28, 12 ഒക്ടോബർ 2011 (UTC)[മറുപടി]

ഇതിന്റെ തീരുമാനമൊന്നും ആയില്ലേ--നിജിൽ പറയൂ 16:59, 4 നവംബർ 2011 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനങ്ങളിൽ(മാത്രം) ചേർക്കുന്നതിനോട് അനുകൂലം--കാളത്തോട് (സംവാദം) 06:59, 18 ഏപ്രിൽ 2013 (UTC)[മറുപടി]

ലേഖനങ്ങൾക്കും ടെമ്പ്ലേറ്റ്

മറ്റു ഇന്ത്യൻ വിക്കിപീഡിയകളെ അപേക്ഷിച്ച് മലയാളം വിക്കിയിൽ ഉള്ള ലേഖനങ്ങളുടെ ക്വാളിറ്റി താരതമ്യേന കൂടുതലാണ്. നമുക്കത് ഇനിയും കൂട്ടേണ്ടതുണ്ട്. ഒരേ വകുപ്പിൽപ്പെട്ട ലേഖനങ്ങൾ പലതും ഇപ്പോൾ പല ഫോർമാറ്റിലാണു കിടക്കുന്നത്. ഉദാഹരണത്തിന് കേരളത്തിലെ ജില്ലകളുടെ ലേഖനങ്ങൾ തന്നെ നോക്കുക. 14 ജില്ലകളുടേയും ഫോർമാറ്റ് ഒരേ രീതിയിലായിരുന്നെങ്കിൽ ഒരു യൂണിഫോമിറ്റി അവയ്ക്കു കിട്ടുമായിരുന്നു. ജില്ലകൾ മാത്രമല്ല, കേരലത്തിലെ പ്രധാന നഗരങ്ങൾ, മറ്റു പട്ടണങ്ങൾ, മലയാള സിനിമകൾ എന്നിവയ്‌ക്കൊക്കെ ഒരു ടെംപ്ലേറ്റ് പോലെ പ്രധാന ഹെഡിങുകളുടെ ലിസ്റ്റ് ചെയ്യുന്ന ഒരു സഹായപേജുണ്ടാക്കിയാൽ നല്ലതല്ലേ?

ഉദാഹരണത്തിന് നഗരങ്ങളെ കുറിച്ചുള്ള ലേഖനത്തിൽ:

അടിസ്ഥാന വിവരണം,
പേരിനു പിന്നിലെ ചരിത്രം,
ചരിത്രം,
അതിരുകൾ,
ജനസംഖ്യ,
ഭൂപ്രകൃതി,
കാലാവസ്ഥ,
വിദ്യാഭ്യാസം,
കൃഷി,
വ്യവസായങ്ങൾ,
ആരാധനാലയങ്ങൾ

എന്നിങ്ങനെ ബേസിക്കായിട്ട് ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കുകയാണെങ്കിൽ ഇനി വരുന്ന ലേഖനങ്ങൾ എങ്കിലും നല്ലരീതിയിൽ മെച്ചപ്പെടില്ലേ, ഒറ്റവരിലേഖനമെഴുതുന്നവർക്ക് ഈ ഹെഡിങിനു താഴെ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേർക്കാനുള്ള ഒരു പ്രത്യേകതാല്പര്യം ഉണ്ടാവുകയും ചെയ്യും... എന്തു പറയുന്നു? --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:25, 25 മേയ് 2012 (UTC)[മറുപടി]

എന്റെ അഭിപ്രായത്തിൽ നമ്മൾ പുതുതായി ഫലകങ്ങൾ ഉണ്ടാക്കാതിരിക്കുകയാണ് നല്ലത്. പകരം ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഇറക്കുമതി ചെയ്ത് ആവശ്യമായ വിവർത്തനങ്ങൾ നടത്തി ഉപയോഗിക്കുക. അതായിരിക്കും ദീർഘകാലാടിസ്ഥാനത്തിൽ നല്ലത്. --ജുനൈദ് | Junaid (സം‌വാദം) 05:50, 25 മേയ് 2012 (UTC)[മറുപടി]
ലേഖനം മെച്ചപ്പെടുത്തുക എന്നത് ബലംപ്രയോഗിച്ച് ചെയ്യിപ്പിക്കാൻ പറ്റുന്ന ഒന്നല്ല. മുമ്പെന്നോ സമാനമായ ഒരു നിർദ്ദേശം ഉണ്ടാകുകയും ചില താളുകളിൽ ശൂന്യമായ തലക്കെട്ട് ഉണ്ടാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതങ്ങനെ ലേഖനത്തിലെ വിവരങ്ങളേക്കാളും കൂടുതൽ തലക്കെട്ട് ഉള്ള താളുകളായി കിടന്നു എന്നല്ലാതെ ഒരു മെച്ചവും ഉണ്ടായില്ല. ഓരോ ഉപയോക്താവിനും കഴിയും വിധം ലേഖനം സ്വാഭാവികമായി വികസിക്കട്ടെ, പിന്നീട് അവ ആവശ്യമെങ്കിൽ ഏകീകരിക്കാം എന്നെന്റെ അഭിപ്രായം. -പ്രവീൺ:സം‌വാദം 12:26, 25 മേയ് 2012 (UTC)[മറുപടി]
ഫലകങ്ങളെ സംബന്ധിച്ചുള്ളതാണെന്ന നിഗമനത്തിലാണ് മുകളിലെ കമന്റിട്ടത്. വെട്ടുന്നു. --ജുനൈദ് | Junaid (സം‌വാദം) 03:18, 26 മേയ് 2012 (UTC)[മറുപടി]
ശൈലീപുസ്തകത്തിലെ ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം എന്നുള്ളതുപോലും ഇപ്പോഴുള്ള മിക്ക ആക്ടീവ് എഡിറ്റേഴ്സ് തുടരുന്നല്ല എന്നുള്ളതാണ് സത്യം. ഹെഡ്ഡിങ്ങുകളും അതുനു താഴെ രണ്ടു വരികളും മാത്രമായാൽ പോരാ, അവയുടെ ക്രമവും നിജപ്പെടുത്തേണ്ടതും, അവ പരിപാലിക്കുന്നതിനു വേണ്ടിയും ശ്രമിക്കേണ്ടതുമാണ്. ഇങ്ങനെയുള്ള ഒരു നയം ലേഖനങ്ങൾ പുതിയതായി ഉണ്ടാകുന്നതു കുറക്കുമെന്നാണ് നിഗമനം, മാത്രമല്ല ലേഖനങ്ങളിൽ ശീർഷകങ്ങൾ മാത്രമായി അവശേക്കുമോ എന്ന് ആശങ്ക. --എഴുത്തുകാരി സംവാദം 06:39, 26 മേയ് 2012 (UTC)[മറുപടി]

ഫലകം

"ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരാണെന്ന് സംശയമുള്ളതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌." അതൊന്ന് പരിഷ്കരിച്ച്, "വിക്കിയിലേക്ക് ചേർക്കാനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിച്ചു കൊണ്ടിരിക്കുന്നു"എന്നോ മറ്റോ ആക്കിയിരുന്നെങ്കിൽ എത്ര നന്നായേനേ..! — ഈ തിരുത്തൽ നടത്തിയത് 117.216.93.68 (സംവാദംസംഭാവനകൾ) 22:16, 8 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ട ലേഖനത്തിന് അക്കാര്യംതന്നെ ഫലകത്തിൽ ചേർക്കുന്നതാണ് നല്ലതെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 08:54, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വീഡിയോ പരിശീലനം

വിക്കിപീഡിയ എങ്ങനെ ഉപയോഗിക്കണം എന്നത് ഇപ്പോഴും ഉപയോക്താക്കളെ അലട്ടുന്ന പ്രശ്നമാണ്.(പുതിയതും, ഉപയോക്താവാകുന്നതെങ്ങനെയെന്നു പോലും അറിയാത്തവർ) വിക്കിപീഡിയയിലെ സഹായം:ഉള്ളടക്കം സഹായം:തിരുത്തൽ വഴികാട്ടി തുടങ്ങിയവ പൂർണ്ണമല്ലതാനും. കൂടുതൽ വ്യക്തവും മനസ്സിലാക്കാൻ എളുപ്പം കഴിയുന്നതുമായ വീഡിയോ പരിശീലങ്ങളുടെ ആവശ്യം ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു. ചിട്ടയായതും പടിപടിയായും വിശദീകരിക്കുന്ന, വിഷയം തിരിച്ചുള്ള ചെറിയ ചെറിയ വീഡിയോകളുടെ നിർമ്മാണം തുടങ്ങാൻ ആഗ്രഹിക്കുന്നു. ഇതൊരു പദ്ധതിയായി തുടങ്ങാമെന്നു വിശ്വസിക്കുന്നു. സഹായം:Tutorial ൽ ഉള്ളവയുടെ പരിഷ്കരണവും ചിട്ടയായ ഉള്ളടക്കമുള്ള വീഡിയോകളാണ് നിർമ്മാക്കാനുദ്ദേശിക്കുന്നത്. എല്ലാവരുടെയും അഭിപ്രായമാരായുന്നു.

മെയിലിങ്ങ് ലിസ്റ്റിലൂടെ വന്ന ഹിന്ദി വിക്കിപീഡിയയിലെ വീഡിയോ പരിശീലനം ആശയം ഉൾക്കൊള്ളുന്നു. ഉപയോക്താവ്:Rameshng ഉപയോക്താവ്:Praveenp ഉപയോക്താവ്:Shijualex എന്നിവരുടെ അഭിപ്രായവും ഉൾപ്പെടുത്തിയിരിക്കുന്നു. നന്ദി.
മാതൃകാ വീഡിയോ കാണുമല്ലോ. 2

--എഴുത്തുകാരി സംവാദം 05:32, 12 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വളരെ നന്നായിരിക്കുന്നു. ഇതിനെ ഒരു പദ്ധതിയായിത്തുടങ്ങി, ഓരോ വീഡിയോക്കും ഉപതാളുകൾ സൃഷ്ടിച്ച് അഭിപ്രായങ്ങൾ സ്വരൂപിക്കുകയും പുതുക്കുകയും ചെയ്യുക. --Vssun (സംവാദം) 08:17, 12 ഓഗസ്റ്റ് 2012 (UTC)[മറുപടി]


വിക്കിപീഡിയ:വിക്കിപദ്ധതി/വീഡിയോ സഹായം പദ്ധതിതാൾ തുടങ്ങിയിട്ടുണ്ട്. ഞാനും സഹായിക്കാം. പരിപാടികൾ തുടങ്ങിക്കോളൂ.--ഷിജു അലക്സ് (സംവാദം) 12:49, 12 ഓഗസ്റ്റ് 2012 (UTC)[മറുപടി]

നാൾ , നക്ഷത്രം തുടങ്ങിയ പേജുകൾ സമ്മിശ്രമായോ വള്രെ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിലോ

ഒറ്റവരി ലേഖനങ്ങളിൽ ചിലത് നാളുകളുമായി ബന്ധപ്പെട്ടതാണ് , നാൾ , നക്ഷത്രം തുടങ്ങിയ പേജുകൾ സമ്മിശ്രമായോ വള്രെ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിലോ ആണ് കൊടുത്തിരിക്കുന്നത്.ഉദാ: പൂരാടം (നാൾ),ചതയം (നക്ഷത്രം) ഹിന്ദു ജ്യോതിഷവുമായി ബന്ധപ്പെടുത്തിയാണ് മിക്കവാറും എഴുതിയിരിക്കുന്നത്. നാൾ എന്ന രീതിയിൽ അതിനെ ജ്യോതിഷത്തിന് പുറത്ത് കൊണ്ടുവരാൻ സാധിക്കുകയില്ലെ? നാൾ എന്നുതെന്നെ ലിസ്റ്റ് ചെയ്തു നക്ഷത്ര രാശി അതിന്റെ പേജിൽ സബ് ഹെഡ് ഇട്ടു പോയാലോ? --സന്തോഷ് (സംവാദം) 15:38, 2 ഡിസംബർ 2012 (UTC)[മറുപടി]

ജ്യോതിഷലേഖനങ്ങൾക്ക് നാൾ എന്നും ജ്യോതിശാസ്ത്രലേഖനങ്ങൾക്ക് നക്ഷത്രം എന്നും തലക്കെട്ട് കൊടുക്കുന്നതാണ് നല്ലതെന്ന് കരുതുന്നു -- റസിമാൻ ടി വി 16:14, 2 ഡിസംബർ 2012 (UTC)[മറുപടി]

പക്ഷെ ചതയം നാൾ, ചതയം നക്ഷത്രം ഇതു രണ്ടും ഒരേ കാര്യത്തെ സൂചിപ്പിക്കാൻ അല്ലേ ഉപയോഗിക്കുന്നത്. ജ്യോതിശാസ്ത്രലേഖനങ്ങൾക്ക് വേറെ എന്തെങ്കിലും സംജ്ഞ ഉപയോഗിക്കേണ്ടി വരുമോ?--ഷിജു അലക്സ് (സംവാദം) 16:23, 2 ഡിസംബർ 2012 (UTC)[മറുപടി]


കേരളത്തിലെ ജ്യോതിഷം വിശ്വാസത്തിലുമുപരി പഞ്ചാംഗവും മറ്റും ക്രുഷിയുമായൊക്കെ ബന്ധപ്പെട്ടുകിടക്കുന്നില്ലേ? ഷിജു പറഞ്ഞതിനോട് യോജിക്കുന്നു. ഈ നക്ഷത്രങ്ങൾ ആധുനിക ജ്യോതിശാസ്ത്രം വിവക്ഷിക്കുന്ന നക്ഷ്ത്രക്കൂട്ടങ്ങളിൽ നിന്ന് ഭിന്നമെങ്കിൽ അതിനെ അതേ പേരിൽ മാറ്റുന്നതല്ലെ നല്ലത്. എന്തായാലും ആ ഭാഗത്ത് കാര്യമായ പണികിടക്കുന്നതായി കാണുന്നു..— ഈ തിരുത്തൽ നടത്തിയത് Santhoshnta (സംവാദംസംഭാവനകൾ)

കേരളത്തിലും ഉത്തരേന്ത്യയിലും പേരുകൾ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ തമ്മിൽ ചില വ്യത്യാസമുണ്ട്. കേരളത്തിൽ തിരുവാതിര, ചിത്ര, ചോതി, രേവതി തുടങ്ങിയ ചില നക്ഷത്രങ്ങളൊഴികെ മറ്റുള്ളവയെല്ലാം ഒരു കൂട്ടം നക്ഷത്രങ്ങളാണ്. എന്നാൽ ഉത്തരേന്ത്യയിൽ ഒറ്റനക്ഷത്രങ്ങളാണ്. കേരളത്തിൽ വേട്ടക്കാരന്റെ തലയെ പ്രതിനിധീകരിക്കുന്ന മൂന്നു നക്ഷത്രങ്ങളാണ് മകയിരം. എന്നാൽ ഉത്തരേന്ത്യയിൽ ലാംഡ ഒറിയോണിസ് എന്ന ഒറ്റ നക്ഷത്രമാണ്. അതുപോലെ രോഹിണി നമുക്ക് ബ്രഹ്മർഷിയും അടുത്തുള്ള നക്ഷത്രങ്ങളും കൂടിച്ചേർന്നാതാണ്. എന്നാൽ അവർക്കാകട്ടെ ഇത് ബ്രഹ്മർഷി മാത്രവും. ലേഖനങ്ങൾ എഴുതുമ്പോൾ ഈ കാര്യങ്ങൾ കൂടി വ്യക്തമാക്കേണ്ടതല്ലേ? അതോ മലയാളം വിക്കിപ്പീഡിയയിൽ കേരളീയമായതിനു പ്രാധാന്യം കൊടുത്താൽ മതി എന്നുണ്ടോ?--ഷാജി (സംവാദം) 09:00, 25 ഡിസംബർ 2012 (UTC)[മറുപടി]

വിക്കിപ്രചരണം: ശൈലീമാറ്റം ആവശ്യമാണോ?

കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി കേരളത്തിന്റെ പല ഭാഗത്തായി നമ്മൾ നിരവധി സംഗമങ്ങളും പഠനക്യാമ്പുകളും നടത്തുകയുണ്ടായി. ഇതിന്റെയൊക്കെ ഫലമായി വിക്കിയിൽ എത്രപേർ എത്തിയിട്ടുണ്ട് എന്നതിന് കണക്കുണ്ടോ? നമ്മുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ ആരെങ്കിലും വിലയിരുത്തി നോക്കിയിട്ടുണ്ടോ? ഇത്തരം പ്രവർത്തനങ്ങൾക്കായി നമ്മൾ ചെലവഴിക്കുന്ന ഊർജത്തിനും കാശിനും തക്കതായ ഗുണഫലം ഉണ്ടായിട്ടുണ്ടോ എന്നു ചികയുന്നത് ഈ അവസരത്തിൽ നല്ലതാവും എന്നു വിചാരിക്കുന്നു. നമ്മുടെ സംഗമങ്ങൾ എല്ലാം തന്നെ പബ്ലിക് ഓറിയന്റഡായിരുന്നു, പക്ഷേ, വിചാരിച്ചതുപോലെ ആൾക്കാർ അവിടങ്ങളിലേക്ക് എത്തിച്ചേരുന്നില്ല എന്നാണെനിക്കു തോന്നിയത്. ഇത്തരം പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെയുള്ള പബ്ലിസിറ്റിക്ക് നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. പക്ഷേ, മാധ്യമ പബ്ലിസിറ്റി മാത്രമല്ലല്ലോ ലക്ഷ്യം! ഇപ്പോൾ നടക്കുന്ന പ്രമോഷണൽ പ്രവർത്തനങ്ങളിൽ മാറ്റം ആവശ്യമാണോ എന്നും, അതുപോലെ ഓഫ് ലൈൻ പ്രവർത്തനങ്ങളുടെ സ്റ്റാറ്റിസ്റ്റിക്കൽ പഠനം എന്നിവ കാര്യമായി ചർച്ച ചെയ്യുന്നതു നല്ലതാവും. ഇനിയുള്ള പ്രവർത്തനങ്ങൾക്ക് ഒരു മാർഗ്ഗദർശിയാവുമത് എന്നു കരുതുന്നു. ഇന്ന് വിക്കിയിൽ സജീവരായിരിക്കുന്നവർ അവരവരുടെ വിക്കികുടിയേറ്റത്തെ പറ്റിയും, അനുഭവങ്ങളേ പറ്റിയും എവിടെയെങ്കിലും ഒരു കോമൺ സ്ഥലത്ത് കുറിച്ചിടുകയാണെങ്കിൽ ഈ പഠനം കുറച്ച് എളുപ്പമായേക്കും എന്നും കരുതുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:00, 25 ഡിസംബർ 2012 (UTC)[മറുപടി]

ഒടയഞ്ചാലിന്റെ നിർദേശത്തോട് യോജിക്കുന്നു. ഞാൻ പങ്കാളിയായിരുന്ന നാലോളം വിക്കി ശില്പശാലകൾ ഫലവത്തായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എറണാകുളത്തെ ആദ്യ ശിബിരം വിക്കിയിലേക്ക് കൊണ്ടുവന്ന നാല് ഉപഭോക്താക്കളെ നേരിട്ടറിയാം. അവർ അത്യാവശ്യം തിരുത്തുന്നുമുണ്ട്. തിരുവന്തപുരത്ത് കരകുളത്ത് നടന്ന ക്ലാസ്സോടുകൂടി 7 പേർ പുതിയതായി കടന്നു വന്നത് ഞാനൊരിക്കൽ മെയിലിംങ്ങ് ലിസ്റ്റിൽ പറഞ്ഞിരുന്നു. നമ്മുടെ ശിബിരങ്ങൾ പരാജയമാണെന്ന് പറയാൻ വയ്യ. ഇനി നമുക്ക് ആലോചിക്കാവുന്നത് കുറച്ചുകുടി പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകാവുന്ന ശിബിരത്തെക്കുറിച്ചാണ്. ഒരു 20 പേർ പങ്കെടുക്കുന്ന 10 ലാപ്ടോപ്പും ഇന്റർ നെറ്റ് കണക്ഷനും വെച്ചുകൊണ്ടുള്ള ശിബിരം. --Sivahari (സംവാദം) 03:50, 25 ഡിസംബർ 2012 (UTC)[മറുപടി]

വിക്കിപ്രചരണം (Out reach programme) എന്നത് ലോകവ്യാപകമായി നടക്കുന്ന കാര്യമാണ്. നമ്മുടെ പ്രചരണ പരിപാടികളുടെ ഫലം പരിശോധിക്കണമെന്ന നിർദ്ദേശം സ്വാഗതാർഹമാണ്. അത് ചെയ്യുമ്പോൾ ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്തായിരിക്കണം എന്നത് നാം നിർവ്വചിച്ചിട്ടുണ്ടോ എന്നതാണ് ആദ്യം പരിശോധിക്കേണ്ടത്.

  • വിക്കിപീഡിയ എന്താണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ലാത്ത, അത് കണ്ടിട്ടുപോലുമില്ലാത്ത ആളുകൾക്ക് അത് കാണിച്ചുകൊടുക്കലാണോ ?
  • അംഗത്വമെടുത്ത ഉപയോക്താക്കളെ കൂടുതൽ സൃഷ്ടിക്കലാണോ ?
  • ലേഖനങ്ങളെഴുതുന്നവരും തിരുത്തൽ നടത്തുന്നവരുമായ - ലേഖകരായ ഉപയോക്താക്കളെ സൃഷ്ടിക്കലാണോ ?
  • ശിബിരങ്ങളിൽ പങ്കെടുക്കുന്നവർവഴിയും അതിന്റെ സംഘാടനാനുബന്ധമായ പ്രചരണ - സമ്പർക്ക പരിപാടികൾ വഴിയും വിക്കിപീഡിയ എന്ന ആശയത്തെ ബഹുജനങ്ങളിലേക്കെത്തിക്കലാണോ?

ഇതിലേതാണ് പ്രധാനം എന്ന് നോക്കിയിട്ട് വേണം ശൈലീമാറ്റം ആലോചിക്കാനെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 16:36, 26 ഡിസംബർ 2012 (UTC)[മറുപടി]

ഈ ക്രമത്തിൽ:

  1. ഇന്റർനെറ്റിൽ 'വിക്കിപീഡിയ' എന്നൊരു 'സംഭവം' ഉണ്ടെന്നു് കഴിയുന്നത്ര ആളുകളെ ധരിപ്പിക്കൽ.
  2. അതിനു മലയാളത്തിലും ഒരു ശാഖയുണ്ടെന്നു് മലയാളികളെ ധരിപ്പിക്കൽ.
  3. വിക്കിപീഡിയയിൽ അവർക്കും തിരുത്താനാവുമെന്നു് അവരെ ബോദ്ധ്യമാക്കൽ
  4. അങ്ങനെ ആർക്കും തിരുത്താമെങ്കിലും വിക്കിപീഡിയയിൽ ഏറിയ കൂറും വിശ്വസിക്കാവുന്നത്ര ആധികാരികതയുണ്ടെന്നും ചുരുങ്ങിയ പക്ഷം കൂടുതൽ ആധികാരികമായ അറിവിലേക്കുള്ള ചവിട്ടുപടിയായെങ്കിലും വിക്കിപീഡിയയെ ഉപയോഗിക്കാമെന്നും അവരെ ബോദ്ധ്യമാക്കൽ
  5. വിക്കിപീഡിയയുടെ സഹോദരസംരംഭങ്ങളായി വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ തുടങ്ങിയവയുമുണ്ടെന്നു് അവരെ മനസ്സിലാക്കൽ
  6. പഠനം, ഭാഷാവ്യുൽപ്പത്തി, സാമൂഹ്യപരിവർത്തനം എന്നീ രംഗങ്ങളിൽ വിക്കിപീഡിയയ്ക്കും തിരിച്ചും ഗണ്യമായ സംഭാവനകൾ നൽകാൻ കഴിയുമെന്നു് അവരെ മനസ്സിലാക്കൽ.

ഇത്രയും സ്വയം ബോദ്ധ്യമായതിനുശേഷം, സ്വന്തം ഉൽസാഹത്തിൽ വിക്കിപീഡിയ തിരുത്താൻ മുന്നോട്ടുവരുന്നവരെ മാത്രം ചേർത്തു നടത്തുന്ന വിക്കിപരിശീലനക്കളരികളേ ഫലവത്താവൂ.

അതുകൊണ്ടു് 'വിക്കിപീഡിയ' എന്ന ബ്രാന്റ് ഐഡന്റിറ്റിയുടെ വ്യാപകമായ വിപണനമായിരിക്കണം നാം ആദ്യം ചെയ്യേണ്ടുന്ന കർത്തവ്യം.

വിക്കിപീഡിയയിൽ എഴുതുവാനല്ല, വിക്കിപീഡിയയെ കണ്ടെത്തുവാനും വായിക്കുവാനുമാണു് നാം ആദ്യം ആളുകളെ ഒരുക്കേണ്ടതു്. വിശ്വപ്രഭ ViswaPrabha Talk 18:45, 26 ഡിസംബർ 2012 (UTC)[മറുപടി]

  1. മുകളിൽ പറഞ്ഞ എല്ലാക്കാര്യത്തിലും വിശ്വേട്ടനോട് യോജിക്കുന്നു,വിപണനം എന്ന പദത്തിലൊഴികേ
  2. ചെയ്തതോക്കെ പാഴായി എന്ന തോന്നലൊന്നും വേണ്ട , അതിന്റെ ഗുണഫലങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളു.
  3. വിശ്വേട്ടൻ അവസാനം പറഞ്ഞകാര്യം വളരെ പ്രധാനമാണ്, മലയാളഭാഷയെ ശാസ്ത്രത്തിന്റെ ഉൾപ്പെടെ എല്ലാ വൈജ്ഞാനിക വ്യവഹാരമണ്ഡലങ്ങളിലും ഉപയോഗിക്കാൻ ശക്യമായ ഭാഷയാക്കുക എന്നത് വിക്കിക്ക് നിർവഹിക്കാവുന്ന ഒരു ദൗത്യമാണ്,നമ്മുടെ കർത്തവ്യവും

ബിനു (സംവാദം) 10:47, 27 ഡിസംബർ 2012 (UTC)[മറുപടി]

(നേരത്തെ എഴുതിയതാണ്, ഇപ്പോഴാണ് ഇവിടെ ചർച്ച കണ്ടത്) കഴിഞ്ഞമാസം മൂന്ന് സ്കൂളുകളിലെ എൻ എസ്സ്‌ എസ്സ്‌ ക്യാമ്പ്‌ സന്ദർശിക്കാൻ അവസരം ലഭിക്കുകയും അവിടെയുള്ള പ്ലസ്‌ 1 വിദ്യാർത്ഥികളോട്‌ സംസാരിക്കുകയുമുണ്ടായി. വിക്കിപീഡിയയെപ്പറ്റി മൂന്നു ക്യാമ്പിലെ കുട്ടികളോടും പറഞ്ഞു. അവിടെനിന്നും എനിക്കു ലഭിച്ച ഫീഡ്‌ബാക്ക്‌ ഇവിടെ പറയുന്നു. മൂന്നു സ്കൂളുകളും ഗ്രാമപ്രദേശങ്ങളിൽ ഉള്ളതാണ്‌. അവിടെത്തന്നെ മിടുക്കരായവരെയാണ്‌ ക്യാമ്പിനു കൊണ്ടുവന്നിരുന്നത്‌.

1. ഇന്റർനെറ്റ്‌ കണക്ഷൻ ഉള്ളവരിൽ പലരും അറിവുസമ്പാദിക്കാൻ അത്‌ ഉപയോഗിക്കാറില്ല. 2. അറിവുസമ്പാദിക്കാൻ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നവർ വിക്കിപീഡിയ ഉപയോഗിക്കാറുണ്ട്‌. 3. വിക്കിപീഡിയ തങ്ങൾക്കും തിരുത്താമെന്ന കാര്യം ആർക്കും തന്നെ അറിയില്ല. 4. അതു പറഞ്ഞപ്പോൾ പോലും തങ്ങൾ എന്തു ചേർക്കാനാണ്‌ എന്ന ഒരു മനോഭാവമായിരുന്നു. 5. മറ്റേതൊരു വെബ്‌സൈറ്റും പോലെതന്നെയാണ്‌ വിക്കിപീഡിയ എന്ന് മിക്കവരും കരുതുന്നു. 6. അതിൽ എന്തെങ്കിലും മാറ്റം ഇനി അവർ വരുത്തിയാൽത്തന്നെ അതുകൊണ്ട്‌ അവർക്ക്‌ എന്തെങ്കിലും ഗുണം കിട്ടുമെന്ന് ആർക്കും തോന്നുന്നില്ല. 7. കുട്ടികളേക്കാൾ ഒട്ടും അറിവ്‌ വിക്കിയെപ്പറ്റി അധ്യാപകർക്കില്ല. 8. എന്നാലും തന്താങ്ങളുടെ സ്കൂളിൽ ഒരു വിക്കിക്ലബ്‌ തുടങ്ങുന്നതിനും കൂടുതൽ കാര്യങ്ങൾ അറിയാനും മിക്ക അധ്യാപകർക്കും താത്‌പര്യമുണ്ട്‌. 9. മലയാളം ടൈപ്പ്‌ ചെയ്യുന്നതാണ്‌ ഈ പരിപാടിയിലെ ഏറ്റവും വിഷമം ആകാവുന്നത്‌ എന്ന് മിക്കവർക്കും സംശയമുണ്ട്‌. 10. കോമൺസിനെപ്പറ്റിയോ തങ്ങളുടെ ചിത്രങ്ങൾ അവിടെ അപ്‌ലോഡ്‌ ചെയ്യാമെന്നോ ആർക്കും അറിയില്ല.ചിത്രങ്ങൾ ഫെയ്സ്‌ബുക്കിൽ ചേർക്കുന്നതല്ലേ നല്ലതെന്ന് മിക്കവരും ചോദിച്ചു.

എനിക്ക്‌ ഇതിൽ നിന്നും മനസ്സിലായ കാര്യങ്ങൾ

ലൈസൻസ്‌, കോപ്പിറൈറ്റ്‌ എന്നിവയൊന്നും ആരും ചിന്തിക്കുന്നേയില്ല. ഗൂഗിൾ ഉണ്ടല്ലോ വിവരങ്ങൾക്ക്‌, പിന്നെന്തിന്‌ വിക്കിപീഡിയ, അങ്ങനെയങ്ങനെ നിരവധി സംശയങ്ങൾ. 3000 സ്കൂളുകൾ (അത്രയുമല്ലേ?) ഉള്ള കേരളത്തിൽ മലയാളം വിക്കിപീഡിയയിൽ സജീവമായവർ നൂറുപേരോളമേ ഉള്ളു എന്നത്‌ വളരെ മോശമാണ്‌, പ്രത്യേകിച്ചും എല്ലാ സ്കൂളുകളിലും തന്നെ ഐ റ്റി ഒരു പാഠ്യവിഷയവും അതിനായി ഒരു അധ്യാപകനും എല്ലായിടത്തും തന്നെ ബ്രോഡ്‌ബാന്റും, കമ്പ്യൂട്ടർ ലാബും എല്ലാം ഉണ്ടായിട്ടും. നമുക്ക്‌ ചെയ്യാവുന്നത്‌ ഓരോ സ്കൂളിലെയും ഇപ്പറഞ്ഞ ഐ റ്റി മാഷന്മാരെ നമ്മുടെ ആൾക്കാരാക്കുക എന്നതാണ്‌. അവരെ "മതപരിവർത്തനം" ചെയ്തശേഷം ഓരോ സ്കൂളിലെയും 6-7-8 ക്ലാസിലെ 5-10 മിടുക്കന്മാരെ/മിടുക്കികളെ ചേർത്ത്‌ ഒരു ക്ലബ്‌ ഉണ്ടാക്കുക. അവർക്ക്‌ ആവശ്യമെങ്കിൽ അടിസ്ഥാനമായ ചില പാഠങ്ങൾ പകർന്നു കൊടുക്കുക. ഇതൊക്കെ ഒരുപക്ഷേ ഗുണമായേക്കാം.

മറ്റു ചിലതുകൂടി. ആറളം വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ ശലഭസർവേയ്ക്ക്‌ (കാണാൻ) പോയിരുന്നു. ഏതാണ്‌ 80- ഓളം പേർ, എല്ലാവരും പല രംഗത്തും പ്രഗൽഭരും. മിക്കവരുടെയും കൈയ്യിൽ ലക്ഷങ്ങളോളം വിലവരുന്ന ക്യാമറകളും. കേരളത്തിലെ 318 ശലഭങ്ങളിൽ ഏതാണ്ട്‌ 280 എണ്ണവും ഇവിടെയുണ്ട്‌, അവയുടെയെല്ലാം ചിത്രങ്ങളും, ജീവിതചക്രങ്ങളും എല്ലാത്തിന്റെയും ലാർവയുടെ ഭക്ഷണസസ്യവുമെല്ലാം ഇവർ പകർത്തുന്നു. ധാരാളം മികച്ച ചിത്രങ്ങൾ. ആർക്കുംതന്നെ ഈ ചിത്രങ്ങൾ ഒന്നും വിൽക്കണമെന്നില്ല, ആർക്കുവേണമെങ്കിലും പഠിക്കാനായി നൽകാൻ തയ്യാറുമാണ്‌. ഇവർക്കും കോമൺസിനെപ്പറ്റിയൊന്നും അറിയില്ല. ഇങ്ങനൊക്കെയാണ്‌ കാര്യങ്ങൾ. നമ്മൾ കാര്യമായി ഇടപെട്ടാലേ വ്യത്യാസങ്ങൾ വരികയുള്ളൂ. ആരും സ്വയം അറിഞ്ഞുവരികയൊന്നുമില്ല. --Vinayaraj (സംവാദം) 02:11, 27 ജനുവരി 2013 (UTC)[മറുപടി]

Spoken Wikipedia.

നമസ്കാരം,

At Wikipedia Club Pune, We have recorded Malayalam Dengue Article, Please go through it, do give us feedback :) And sorry for posting this in English, I am learning Malayalam slowly. :)

valiya upakaaramaayi! AbhiSuryawanshi (സംവാദം) 21:05, 5 ജനുവരി 2013 (UTC)[മറുപടി]

Please start as a ml wiki project, before naming and adding category see the naming guidelines for spoken article. I am glad to see people are coming up with accessibility option (Every one should use Wikipedia). Thank you for your support. For the audio file i am very much disappointed, due to the background noise and unwanted sentencing it is not up to the mark to accept as a audience(audible).(I tried to make changes to the first audio file some what, with the source i am limited) This is just my POV. I can help you to improve the quality and can give guidance. Feel free to contact me. (you may miss the changes if you play it in same browser, purge the changes or listen in a new browser)--എഴുത്തുകാരി സംവാദം 15:35, 9 ജനുവരി 2013 (UTC)[മറുപടി]
It will be nice if you try it on featured article instead of rapidly changing/growing article. --എഴുത്തുകാരി സംവാദം 07:56, 10 ജനുവരി 2013 (UTC)[മറുപടി]

മലയാളത്തിൽ ആധികാരികമായി ഇല്ലാത്ത സ്വരചിഹ്നം

"സ, സാ, സി, സീ, സു, സൂ, സൃ , സെ , സേ , സൈ , സൊ, സോ , സൗ , സം , സഃ " എന്നീ സ്വരങ്ങളിൽ "പാസ് " എന്ന വാക്ക് എഴുതാനുള്ള സ്വരചിഹ്നമില്ല. "പാസൃ " എന്ന് എഴുതിയാൽ തെറ്റും ആണ് . പാല്‌ , കാല്‌ , ചാറ് , കാട് മുതലായ വാക്കുകളിലുപയോഗിച്ചിരിക്കുന്ന രണ്ടാമത്തെ സ്വരചിഹ്നത്തെപ്പറ്റി ഏതെങ്കിലും മലയാള ഭാഷാഗ്രന്ധങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടോ  ? പ്രസ്‌തുത സ്വരവും അതിന്റെ ചിഹ്നവും സ്വരാക്ഷരങ്ങളിൽ (പ്രത്യുത ഒന്നാം ക്ലാസ്സിലെ പാഠ പുസ്തകത്തിൽ ചേർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു). സംഗതി ഗൗരവമേറിയതിനാൽ നിജസ്ഥിതി അറിയാൻ വേണ്ടി വിഷയം സംവാദത്തിനു വിടുന്നു.--Raveendrankp (സംവാദം) 07:11, 6 ജനുവരി 2013 (UTC)[മറുപടി]

ഇതിനെപ്പറ്റി ആർക്കും ഒന്നും പറയാനില്ലേ ?--Raveendrankp (സംവാദം) 03:33, 19 ജനുവരി 2013 (UTC)[മറുപടി]

മലയാളത്തിൽ നൂറുകണക്കിന് ഇംഗ്ലീഷ് വാക്കുകൾ ഇതുവരെ മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെടാതെ കിടക്കുന്നുണ്ട് . ആദ്യമായി ആ വാക്കുകൾ എല്ലാത്തിനെയും കണ്ടെത്തണം . പിന്നീട് അവയ്ക്ക് ഉചിതമായ ഒറ്റവാക്ക് കണ്ടെത്തണം . മലയാള വിക്കിപിടിയയിൽ മേഞ്ഞുനടന്നിട്ട് അങ്ങനെയൊരു സംരംഭം തുടങ്ങിയതായി കാണാൻ കഴിഞ്ഞിട്ടില്ല . അതുകൊണ്ടാണ് ഇത് പഞ്ചായത്തിൽ ചർച്ചക്ക് ഇടാൻ കാരണം . സ്വിച്ച് (Switch) -ൻറെ മലയാളം വാക്ക് എവിടെയോ വായിച്ചതായി ഓർക്കുന്നു . അത് ഇപ്രകാരമായിരുന്നു - "വൈദ്യുത നിഗമാഗമന നിയന്ത്രണ യന്ത്രം ". (ഇത് വളരെ നീണ്ടു പോയി . മലയാളത്തനിമയുള്ള ചെറിയ ഒറ്റവാക്കുകൾ ആണ് അഭികാമ്യം എന്നാണ് എനിക്ക് തോന്നുന്നത് ). സ്വിച്ചിന്റെ അർത്ഥം ഈ നീണ്ട വാക്കിനുപകരം "വൈദ്യുതബന്ധി " എന്ന് കൊടുത്താൽ എങ്ങനെയിരിക്കും  ? ഇതുപോലെ ഭാഷയിലെ മറ്റ് ഇംഗ്ലീഷ് വാക്കുകൾക്കും ഉചിതമായ ചെറിയ മലയാള വാക്കുകൾ ഉണ്ടാക്കാവുന്നതല്ലേ . എന്നാലാവുന്നത് ഞാൻ ചെയ്യാം. ഏതെങ്കിലും കാലത്ത് സർക്കാർ സ്ഥാപനങ്ങളിലെ എഴുത്തുകുത്തുകൾ മുഴുവനും ഔദ്യോഗികമായി മലയാളവൽക്കരിച്ചാൽ അപ്പോൾ അവശ്യം വേണ്ടിവരുന്ന മലയാളത്തിലെ നിലവിൽ ഉപയോഗിച്ചുവരുന്ന ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥങ്ങൾ നമ്മുടെ മലയാളം വിക്കിപിഡിയയിൽ നിന്നായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് നമ്മൾക്ക് അഭിമാനത്തിന് വക നൽകുന്നതും ആ വാക്കുകൾ നമ്മുടെ ഭാഷയ്ക്ക് ഒരു മുതൽകൂട്ടായിരിക്കുകയും ചെയ്യും എന്നത് നിസ്തരക്കമായ സംഗതിയാണ് . അതുകൊണ്ട് വിഷയം ചർച്ചക്കിടുന്നു.--Raveendrankp (സംവാദം) 12:55, 6 ജനുവരി 2013 (UTC)[മറുപടി]

Switch = നിലമാറ്റി = நிலைமாற்றி -- പ്രിൻസ് മാത്യു Prince Mathew 16:54, 18 ജനുവരി 2013 (UTC)[മറുപടി]

സാങ്കേതി പദങ്ങൾക്കായി ഒരു പദ്ധതി നിലവിലുണ്ട്. അതിന്റെ സംവാദം താളും കാണുക--Adv.tksujith (സംവാദം) 17:21, 18 ജനുവരി 2013 (UTC)[മറുപടി]

വരാന്ത, കറി, ചട്ട്ണി എന്നീ വാക്കുകൾ ഇംഗ്ലീഷ് ഭാഷയുടെ ഭാഗമായത് പോലെ സ്വിച്ച്, പോസ്റ്റ് എന്നീ വാക്കുകൾ ഇപ്പോൾ മലയാളത്തിന്റെ ഭാഗമാണ്. സായിപ്പ് ആംഗലത്തനിമക്ക് വേണ്ടി ചട്ട്ണിയെ റെഡ്ഡിഷ് പേസ്റ്റ് ഈറ്റൺ ബൈ ഇൻഡി ഫെല്ലൊസ് എന്ന് വിളിച്ചാൽ അത് പരിഹാസ്യമായി തോന്നൂല്ലേ. അതു പോലെയാണ് ഈ സ്വിച്ചിനും, പാസ്സിനും വേണ്ടി മലയാളത്തനിമ തിരയൽ. ദയവു ചയ്ത് ഭാഷയുടെ കഴുത്തിൽ കൈ വയ്ക്കരുത് --Sahir 17:52, 18 ജനുവരി 2013 (UTC)[മറുപടി]

ഈ വിധത്തിൽ ഉള്ള പദങ്ങൾ നിർമ്മിക്കുന്നത് വിക്കിപീഡിയരുടെ ജോലി അല്ല. പൊതുസമൂഹം ഉപയോഗിക്കുന്ന വാക്കുകൾ ഉപയോഗിക്കുക എന്നതാണ് നല്ലരീതി. അതിനാൽ സിച്ചും ബസ്സും ഒക്കെ അതെ പോലെ മതി. --ഷിജു അലക്സ് (സംവാദം) 18:16, 18 ജനുവരി 2013 (UTC)[മറുപടി]
floatവളരെ ശരിയാണു്. നമ്മുടെ പ്രധാനപ്പെട്ട കുഴപ്പം, നമ്മൾ മലയാളപദം ഉണ്ടാക്കുന്നു എന്നവ്യാജേന ചെയ്യുന്നതു് സംസ്കൃതത്തിൽനിന്നു് പദങ്ങൾ ഇറക്കുമതി ചെയ്യുകയാണു്. അതിന്റെ ആവശ്യമെന്താണു്? സംസ്കൃതപദങ്ങൾ മലയാളത്തിൽ ഉപയോഗിക്കാമെങ്കിൽ എന്തുകൊണ്ടു് ഇംഗ്ലീഷ് പദങ്ങൾ മലയാളത്തിൽ ഉപയോഗിച്ചുകൂടാ? --പ്രിൻസ് മാത്യു Prince Mathew 18:30, 18 ജനുവരി 2013 (UTC)[മറുപടി]

ഞാൻ മുകളിൽ പറഞ്ഞതിന്റെ അർത്ഥം വർത്തമാനകാലത്ത് സാങ്കേതികയുമായി ബന്ധപ്പെട്ട് വരുന്ന പുതിയ വാക്കുകൾക്ക് (ഉദാ: കമ്പ്യൂട്ടർ, ബസ്, ലോറി, സ്വിച്ച്...) പൊതുസമൂഹം എന്തെങ്കിലും തക്കതായ മലയാളപദം ഉപയോഗിച്ച് തുടങ്ങും വരെ നമ്മൾ പദനിർമ്മാണം നടത്തരുത് എന്നാണ്. പക്ഷെ അല്ലാതുള്ള വാക്കുകൾക്ക് തക്കതായ മലയാളം വാക്ക് ഉണ്ടെങ്കിൽ (ഉദാ page എന്നതിന്റെ മലയാളം ആയി താൾ എന്ന പ്രയോഗം, sandboxനു പകരം എഴുത്ത് കളരി എന്ന പ്രയോഗം) അതിനു മലയാളം പദം തന്നെ ഉപയോഗികുക എന്നത് മലയാളം വിക്കിപീഡിയരുടെ കടമ കൂടിയാണ്. പൊതുസമൂഹത്തിൽ പദനിർമ്മാണം നടക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് എന്റെ ഓർമ്മയിൽ വരുന്ന 2 ഉദാഹരണങ്ങൾ. Information technology=വിവരസാങ്കേതികത , user interface=സമ്പർക്കമുഖം. പദാനുപദ തർജ്ജുമയ്ക്ക് പോകാതെ വാക്കിന്റെ ഉപയോഗം അനുസരിച്ച് പദങ്ങൾ നിർമ്മിച്ചാൽ നല്ല മലയാളം പദങ്ങൾ വരും എന്ന് തന്നെയാണ് സമ്പർക്കമുഖത്തിന്റെ ഒക്കെ ഉദാഹരണങ്ങൾ കാണിക്കുന്നത്.

തമിഴിന്റെ ഭാഷാതീവ്രവാദം പിന്തുടരാതിരിക്കുക ആണ് മലയാളത്തിനു നല്ലത്. ഇതേ പൊലുള്ള പദനിർമ്മാണത്തിലേ അവർ താല്പര്യം കാണിക്കുന്നുള്ളൂ. അത് ഉപയോഗിക്കുന്ന കാര്യത്തിൽ ഇല്ല. സംസാരഭാഷ ശ്രദ്ധിച്ചാൽ ഇക്കാര്യം മനസ്സിലാകും. എത്ര തമിഴന്മാർ switchനു നിലമാറ്റി എന്നു പറയും. അതെ പോലെ bus-നു പേരന്തു എന്നു പറയും.ഇന്റർനെറ്റിലേക്ക് വരുമ്പോൾ തമിഴർക്ക് അത്ര വലിയ വലിയ ഭാഷാ പ്രേമം ഒക്കെ ഉണ്ടായിരുന്നെങ്കിൽ തമിഴ് വിക്കിപീഡിയ എവിടെ നിന്നേനെ?

--ഷിജു അലക്സ് (സംവാദം) 02:26, 19 ജനുവരി 2013 (UTC)

പ്രിന്സിന്റെയും, ഷിജുവിന്റെയും, സാഹിറിന്റെയും അഭിപ്രായത്തോട് വിയോജിപ്പ് ആണുള്ളത് .ലോകത്തിൽ ഇന്ന് സംസാരിക്കുന്നതിൽ വെച്ച് എന്തുകൊണ്ടും സമ്പന്നമായ ഭാഷയാണ് നമ്മുടേത്‌. അതിലേക്കു മറ്റു ഭാഷകളിലെ പദങ്ങൾ തിരുകിക്കയറ്റേണ്ട ആവശ്യമുണ്ടോ ? ഒരു വാഹനത്തിന്റെ എല്ലാ ഭാഗത്തിന്റെയും വാക്കുകൾ ഇപ്പോൾ നമ്മൾ ഇംഗ്ലീഷിലാണ് ഉച്ചരിക്കുന്നത്. അതുപോലെ മറ്റു ഭാഷകളിൽ നിന്ന് കടമെടുത്ത പല വാക്കുകളും. കടമെടുത്ത ആ വാക്കുകൾക്കൊന്നും മലയാളപദങ്ങൾ വേണ്ടെന്നാണോ നിങ്ങളുടെ അഭിപ്രായം? ഇന്ത്യയിലെ പല സ്ഥലങ്ങളുടെയും പേരുകൾ പഴയ കാലത്തെ പേരുകളിൽ നിന്ന് മാറ്റി Culcutta -യെ കൊൽക്കൊത്ത -യായും, Trivandrum -ത്തെ തിരുവനന്തപുരം ആയും ഇക്കാലത്ത് വിളിക്കുന്നതോർക്കുക. ഇന്ന് നമ്മൾ ദിവസേന ഉച്ചരിക്കുന്ന ഇംഗ്ലീഷ് വാക്കുകൾക്കു പകരം മലയാള വാക്കുകളും അവയുടെ പര്യായങ്ങളായി ഇംഗ്ലീഷ് വാക്കുകളും മതിയാകും എന്നാണു എൻറെ അഭിപ്രായം.--Raveendrankp (സംവാദം) 03:33, 19 ജനുവരി 2013 (UTC)[മറുപടി]

\\കടമെടുത്ത ആ വാക്കുകൾക്കൊന്നും മലയാളപദങ്ങൾ വേണ്ടെന്നാണോ നിങ്ങളുടെ അഭിപ്രായം? \\

അല്ല. പൊതു സമൂഹം അത്തരം വാക്കുകൾ ഉപയോഗിച്ച് തുടങ്ങുമ്പോൾ വിക്കിപീഡിയയിലും ആകാം. അതാണ് മുകളിലുള്ള ഉദാഹരണങ്ങളിൽ സൂചിപ്പിച്ചത്.


\\Trivandrum -ത്തെ തിരുവനന്തപുരം ആയും ഇക്കാലത്ത് വിളിക്കുന്നതോർക്കുക. \\

ഇതു നല്ല ഉദാഹരണമല്ല. കാരണം തിരുവനന്തപുരം എപ്പോഴും മലയാളികൾക്ക് തിരുവനന്തപുരം തന്നെ ആയിരുന്നു. അതിന്റെ ലാറ്റിൻ ലിപിയിലുള്ള എഴുത്ത് കൂടി thiruvananthapuram എന്ന് ആക്കുക ആണ് സർക്കാർ ഒരു ഉത്തരവിൽ കൂടെ ചെയ്തത്. --ഷിജു അലക്സ് (സംവാദം) 03:50, 19 ജനുവരി 2013 (UTC)[മറുപടി]


താങ്കളുടെ ചില അഭിപ്രായങ്ങളോട് യോജിക്കുന്നു. പൊതു സമൂഹം ഒരു പൊതുവായ പുതിയ വാക്ക് കണ്ടെത്താൻ ഒരുപക്ഷേ നൂറ്റാണ്ടുകൾ വേണ്ടിവരും. അതിലും നല്ലത് അതിനു കാത്തുനിൽക്കാതെ നമ്മൾക്ക് പുതിയ മലയാള വാക്കുകൾ ഉണ്ടാക്കി അവ ഉപയോഗിക്കാൻ വേണ്ടി പൊതുജന മധ്യത്തിലേക്ക് ഇട്ടുകൂടെ എന്നാണ്. മലയാളത്തിൽ നിന്ന് സായിപ്പന്മാർ പല വാക്കുകളും കടമെടുത്തിട്ടുണ്ട്‌ . ഉദാഹരണം -കയർ (Coir), ചക്ക (Jack - Fruit), മാങ്ങ (Mango ), അമ്മ (Amma ) മുതലായവ. എന്നുവെച്ച് നമ്മൾക്ക് തനതായ മലയാള പദങ്ങൾ വേണ്ടേ ?--Raveendrankp (സംവാദം) 04:33, 19 ജനുവരി 2013 (UTC)[മറുപടി]
മലയാളവാക്കുകൾ ഉപയോഗവും പ്രശസ്തിയും കണക്കിലെടുക്കുന്നതിനു മുൻപുതന്നെ അത് ലേഖനത്തിനെ എത്രകണ്ട് പ്രതിഭലിപ്പിക്കാൻ കഴിയുന്നതാണെന്ന പൊതു മാനം കണക്കിലെടുക്കണം. വിവർത്തനങ്ങൾ തിരയാനും തിരയപ്പെടാനും ഉൾക്കൊള്ളാനും കഴിയാതെ വരുമ്പോൾ പ്രസക്തി നഷ്ടപ്പെടുന്നു. ഉപയോഗ/ലഭ്യത കണക്കിലെടുത്ത് മലയാളപദങ്ങൾ നിലനിർത്തുകയും (ലിവിങ്ങ് വേർഡ്), സാങ്കേതിക പദങ്ങൾ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് നാമകരണം നിലനിർത്തണം, അതു വിവർത്തനം നടത്തിയാൽ വിക്കിപീഡിയയിൽ മാത്രമായി ഒതുങ്ങുകയേ ഉള്ളൂ, മറ്റൊരിടത്തും അതുപയോഗിക്കില്ല. മലയാള ശീർഷകമല്ല പ്രധാനം ആ ലേഖനം തന്നെയാണെന്ന് ഓർക്കുക. സർജറിക്ക് മലയാളം ഉണ്ട് സർജിക്കൽ സ്യുച്ചർ പക്ഷെ മൊഴിമാറ്റപ്പെടണോ? പ്രായോഗികതലത്തിൽ ഈ ശീർഷകം തന്നെ മാത്രമേ നിലനിൽക്കുകയുള്ളൂ. (ഉദാ:മൈക്രോപ്രൊസസ്സർ, ക്ലോണിംഗ് നിരവധി...) ജ്വലന വിളംബം (Ignition Delay) (പദാനുപദ വിവർത്തനം) വൈദ്യുതി നിലയം വൈദ്യുതോൽപ്പാദനനിലയം എന്നിവ ഭാഷ വൈവിദ്ധ്യത്തിന്റെ ഫലമാണ്, ഇവയെപ്പോലുള്ളവയുടെ ഏകീകരണമാണ് ആദ്യം ചെയ്യേണ്ടത്, അതിനായി തുടങ്ങിയ പദ്ധതികൾ പരിപോഷിപ്പിക്കുക. ഇനി ഇങ്ങനെ വിവർത്തനങ്ങൾ കൂടിയേതീരൂ എങ്കിലോ അവയും തിരിച്ചുവിടലാക്കാൻ മടിക്കേണ്ടതില്ലാല്ലോ. ഭാഷാകാര്യങ്ങൾ വിക്കിപീഡിയ എന്ന ചട്ടക്കൂടിനുള്ളിൽനിന്ന് ചിന്തിക്കുവാൻ താല്പര്യപ്പെടുന്നു. --എഴുത്തുകാരി സംവാദം 07:22, 19 ജനുവരി 2013 (UTC)[മറുപടി]

ശ്രീ എഴുത്തുകാരിയോടു ഒന്ന് ചോദിച്ചോട്ടെ ? സാങ്കേതിക പദങ്ങൾ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് നാമകരണം നിലനിർത്തണം, അതു വിവർത്തനം നടത്തിയാൽ വിക്കിപീഡിയയിൽ മാത്രമായി ഒതുങ്ങുകയേ ഉള്ളൂ, മറ്റൊരിടത്തും അതുപയോഗിക്കില്ല. എന്ന് താങ്കൾ പറഞ്ഞതിനോട് വിയോജിപ്പ്‌ ഉണ്ട് . "ചൂട്ടുകറ്റ " എന്ന വാക്കു "ഇന്റർനാഷണൽ സ്റ്റാൻഡേർഡ് നാമകരണം" ആക്കി നിലനിർത്താൻ പറ്റുമോ ? ചൂട് കറ്റയ്ക്ക് ഇംഗ്ലീഷിൽ വാക്ക് ഇല്ല എന്ന് അറിയാമല്ലോ . ഏതു വാക്കും മലയാളത്തിലേക്ക് വിവർത്തനം നടത്തിയാൽ അത് വിക്കിപീഡിയയിൽ മാത്രം ഒതുങ്ങുകയില്ല എന്നാണു എന്റെ അഭിപ്രായം.—ഈ തിരുത്തൽ നടത്തിയത് Raveendrankp (സം‌വാദംസംഭാവനകൾ)

//എത്ര തമിഴന്മാർ switchനു നിലമാറ്റി എന്നു പറയും. അതെ പോലെ bus-നു പേരന്തു എന്നു പറയും.//
എത്ര മലയാളികൾ യൂസർ ഇന്റർഫേസിനു് സമ്പർക്കമുഖം എന്നു പറയും? ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടു് "ഇതിന്റെ സമ്പർക്കമുഖം കൊള്ളാല്ലോ" എന്നൊക്കെ ആരെങ്കിലും പറയുമോ? ഇത്തരം "സിന്തറ്റിക്" മലയാളപദങ്ങളൊന്നും സാധാരണക്കാരായ ജനങ്ങളിലേയ്ക്കു് എത്തുന്നില്ല എന്നതല്ലേ വാസ്തവം? അതുപോലെ മീഡിയവിക്കി മലയാളത്തിൽ ഉപയോഗിക്കുന്ന പല വാക്കുകളും മോശം പരിഭാഷയാണെന്നാണു് എന്റെ അഭിപ്രായം. ഉദാഹരണത്തിനു് Talk Page-നു് ശരിക്കും കൊടുക്കേണ്ട പേര് "ചർച്ച" എന്നാണു്. "സംവാദം" എന്നുപറഞ്ഞാൽ അർത്ഥം "തർക്കം"(Debate) എന്നാണു്. അതുപോലെ ഫയലിനു് "പ്രമാണം" എന്നുപറയുന്നതും തെറ്റായ രീതിയാണു്. കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഒരു വീഡിയോയെയോ പാട്ടിനെയോ ഒക്കെ "പ്രമാണം" എന്നുവിളിക്കുന്നതു് ശരിക്കുപറഞ്ഞാൽ വളരെ അരോചകമാണു്. Administrator-ടെ ശരിയായ മലയാളം "ഭരണാധികാരി" എന്നാണു്. അതുപോലെ "പഴയരൂപത്തിലാക്കൽ" എന്നു മാന്യമായി വിളിക്കേണ്ട Roll Back-നു് "മുൻപ്രാപനം ചെയ്യൽ" എന്ന പരിഭാഷ കണ്ടുപിടിച്ചവനെ കണ്ടിരുന്നെങ്കിൽ ഒരു അവാർഡ് കൊടുക്കാമായിരുന്നു. "പ്രാപിക്കുക" എന്നതിനു് വേറേ ഒരർത്ഥം കൂടിയുണ്ടു്, അതിവിടെ പറയുന്നില്ല.
പിന്നെ മലയാളം വിക്കിപീഡിയയുടെ വളർച്ച മലയാളിയുടെ ഭാഷാസ്നേഹം കൊണ്ടല്ല, ഇവിടുത്തെ ഉയർന്ന സാക്ഷരതാനിരക്ക്, HDI, ഐടി മേഖലയിലെ നമ്മുടെ മുന്നോക്കാവസ്ഥ ഇതൊക്കെ കൊണ്ടാണു് എന്നാണെനിക്കു് തോന്നുന്നതു്.--പ്രിൻസ് മാത്യു Prince Mathew 16:34, 26 ജനുവരി 2013 (UTC)[മറുപടി]

സമ്പർക്കമുഖം സിന്തറ്റിക്കാണെന്ന കാര്യം സമ്മതിക്കുന്നു. മീഡിയാവിക്കിയുടെ മോശം പരിഭാഷകൾ ട്രാൻസ്ലേറ്റ്‌വിക്കിയിൽ ആർക്കും തിരുത്താവുന്നതുതന്നെയാണ്. തിരുത്തുന്നതിന് ചർച്ചയാവശ്യമെങ്കിൽ മെയിലിങ് ലിസ്റ്റിൽ നടത്താം (എല്ലാ വിക്കികളുടെയും പൊതുകാര്യമായതുകൊണ്ട്). വെറുതേയെന്തിന് പരിഭാഷ നടത്തിയയാളുടെ മെക്കട്ട് കേറണം? --Vssun (സംവാദം) 17:51, 26 ജനുവരി 2013 (UTC)[മറുപടി]

ചില വസ്തുതകൾ

1. വിക്കിപീഡിയ ഒരു ഭാഷാനിർമ്മാണോപകരണമല്ല. ഭാഷ ഉപയോഗിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന മറ്റിടങ്ങളോടൊത്തുപോവുക മാത്രം ചെയ്യാവുന്ന ഒരു വിവരസ്രോതസ്സാണു്. അതുകൊണ്ടു് വിക്കിപീഡിയയ്ക്കു് ഭാഷയെ പുനർനിർവ്വചിക്കാനോ പുനരുദ്ധരിക്കാനോ അവകാശമോ ചുമതലയോ ഇല്ല.

2. എന്നാൽ, വിക്കിപീഡിയയിലുപയോഗിക്കുന്ന ഭാഷയ്ക്കു് സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയും. ഇതിനകം ഭാഷയിലില്ലാത്ത പദങ്ങൾ തർജ്ജമ ചെയ്തോ മറ്റു ഭാഷകളിൽ നിന്നു് അപ്പാടെ സ്വാംശീകരിച്ചോ സ്വന്തം നിലയ്ക്കോ ഉണ്ടാക്കി വിക്കിപീഡിയയിൽ ഉപയോഗിക്കാൻ കഴിഞ്ഞെന്നുവരാം. പക്ഷേ ഇവയ്ക്കെല്ലാം താൽക്കാലികസ്വഭാവമേ ഉണ്ടായെന്നുവരൂ. ഭാഷാസമൂഹം വ്യാപകമായി അംഗീകരിക്കുകയോ നിലനിർത്തുകയോ ചെയ്തില്ലെങ്കിൽ, മറ്റെല്ലായിടത്തുമെന്ന പോലെ, വിക്കിപീഡിയയിലെ 'കൃത്രിമ'വാക്കുകളും സ്വയം ഇല്ലാതാവും. എന്നാൽ വിക്കിപീഡിയയുടെ തനതു പ്രാധാന്യം സമൂഹത്തിലുള്ളതിനനുസരിച്ച് ഈ വാഗ്സംക്രമണം കൂടിയോ കുറഞ്ഞോ ഉണ്ടായെന്നുവരാം.

3. സംസ്കൃതം എന്നാൽ എന്തോ അലർജി കാണിക്കേണ്ട ഒരു അവിശുദ്ധസാധനമാണെന്ന തോന്നൽ മര്യാദയ്ക്കു് മലയാളം തന്നെ എഴുതിപ്പഠിക്കാത്ത ചിലർക്കുണ്ടു്. സംസ്കൃതവും മലയാളവും തമിഴുമൊന്നും പരസ്പരം പോരടിക്കുന്ന നാത്തൂന്മാരോ അമ്മായിമരുമക്കളോ ഒന്നുമല്ല. തമിഴ്‌നാട്ടുകാർ ചെയ്യുന്നതുപോലെ മതാന്ധമായ സംസ്കൃത-ഹിന്ദി വിരോധം നമുക്കാവശ്യമില്ല. ഒരു സമൂഹമെന്ന നിലയിൽ തമിഴനു് അത്തരം വിഭ്രമം മൂലം മറ്റിടങ്ങളിൽ നഷ്ടപ്പെടുന്നതെന്താണെന്നു് നന്നായി അറിയുന്ന ഒരാളാണു് ഞാൻ. മലയാളം ചോരയാണെങ്കിൽ അതിലെ പ്ലേറ്റ്ലെറ്റുകളോ ശ്വേത-ശോണ അണുക്കളോ ഹിമോഗ്ലോബിനോ മറ്റോ ആണു് സംസ്കൃതവും തമിഴും അറബിയും ഉറുദുവും പരന്ത്രീസുമൊക്കെ. മലയാളത്തിൽ പുതിയ വാക്കോ തർജ്ജമയോ വേണ്ടിവരുന്നെങ്കിൽ അതിൽ സംസ്കൃതധാതുക്കൾ കടന്നുവരുന്നതു നമ്മുടെ ഭാഷയുടെ തന്നെ സ്വഭാവത്തിന്റെ ഭാഗമാണു്. ശാസ്ത്രീയപദങ്ങളെ ആവശ്യം പോലെ കൂട്ടിക്കൊളുത്തുവാനോ വിഘടിപ്പിക്കാനോ ഇത്തരം ശീലം സഹായിക്കുന്നുണ്ടു്. അതല്ലാതെ, വെറുതെ സംസ്കൃതത്തിനാവാച്ചാ പിന്നെന്താ ഇംഗ്ലീഷിനാവില്ല്യാത്രേ എന്നോ തമിഴിനെന്താ അയിത്തമുണ്ടോ എന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ല. ഏറ്റവും യുക്തിയും അർത്ഥപുഷ്ടിയും വികസ്വരതയും തോന്നുന്ന വാക്കുകൾ ഏതോ അവ ഏതു ഭാഷയിലായിരുന്നാലും സ്വീകരിക്കുക എന്നു വേണം കണക്കാക്കാൻ. കൃത്യാऽർത്ഥം നഷ്ടപ്പെടാതെ കൂട്ടിയിണക്കിയുപയോഗിക്കാൻ പോരുന്ന ശാസ്ത്രീയവാക്കുകൾ കൂടുതലും സംസ്കൃതധാതുക്കൾ ഉൾപ്പറ്റുന്ന മലയാളത്തിൽ തന്നെയാണു് എന്നതിനു് നാം ആരെ പഴി പറയേണ്ടൂ?

4. നമുക്കൊക്കെ ഇവിടെ അന്യോന്യം പുകഴ്ത്തിക്കൊണ്ടുപറയാമെങ്കിലും, മലയാളം വിക്കിപീഡിയയുടെ വളർച്ച ശരിയ്ക്കും അത്രയ്ക്കൊക്കെയുണ്ടോ? നാമൊക്കെ അത്ര വലിയ ഐ.ടി. 'ബുദ്ധിജീവി'തത്തിലെത്തിച്ചേർന്നോ? ഇടയ്ക്കിടെ ഒന്നു സ്വയം പരിശോധിച്ചുകൊണ്ടിരിക്കുന്നതു നല്ലതാണു്. താരതമ്യം ചെയ്യേണ്ടതു് മറ്റു ഭാഷാവിക്കികളോടോ വെബ് സൈറ്റുകളോടോ അല്ല, പ്രത്യുത മലയാളം ഉണ്ടുറങ്ങിയെണീറ്റുപോരുന്ന മൂന്നരക്കോടി ജനങ്ങളുടെയിടയിലുള്ള വാഗ്ദത്ത കമ്പ്യൂട്ടർ ഉപയോക്താക്കളോടാണു്. അവരിലെ ഗ്രാമീണരോടും കീഴ്-ഇടത്തട്ടിലുള്ള സാധാരണക്കാരോടുമാണു്. അവർക്കു 'യൂസർ ഇന്റർഫേസി'നേക്കാൾ കൂടുതൽ എളുപ്പം മനസ്സിലാക്കുക 'സമ്പർക്കമുഖം' തന്നെയാണു്. ആ വാക്കു് ആദ്യമായി കേൾക്കുകയും അതിനെത്രയോ മുമ്പ് 'യൂസർ ഇന്റർഫേസ്' കേട്ടു കാതിനു തയമ്പു വരികയും ചെയ്യുന്നതുകൊണ്ടാണു് നമുക്കൊക്കെ അതു സിന്തറ്റിൿ ആയി തോന്നുന്നതു്. അതേ സമയം 'മൗസ്' എന്നതിനെ 'എലി' എന്നോ 'മൗസികം' എന്നോ വിളിക്കണമെന്നു് ആരും നിർബന്ധിക്കില്ലല്ലോ. (മൂഷ (മോഷ്ടിക്കുന്നതു്)(O.E. mūs) പരിണമിച്ചുണ്ടായ വാക്കാണു് മൗസ് എന്നൊരു തമാശ കൂടിയുണ്ടെങ്കിൽപ്പോലും.)

5. മൂന്നുനാലുപേർ കൂടി അടച്ചൊരുമുറിയിലിരുന്നു് രഹസ്യമാക്കി ഉണ്ടാക്കിക്കൊണ്ടുവന്നു് വിക്കിപീഡിയയിൽ പ്രതിഷ്ഠിച്ചതൊന്നുമല്ല നാം ഇവിടെ ഉപയോഗിക്കുന്ന വാക്കുകൾ. വാക്കുകളുടെ സൃഷ്ടികർമ്മത്തിലും തർജ്ജമയിലും നിരന്തരമായി ഇടപെടുക എന്നതു് ഭാഷാസ്നേഹമുള്ള നമ്മുടെയൊക്കെ ഉത്തരവാദിത്തം കൂടിയാണു്. സംവാദം എന്ന വാക്കും വിവാദം എന്ന വാക്കും തമ്മിലുള്ള അർത്ഥവ്യത്യാസം മനസ്സിലാകാനെങ്കിലും അതു നമ്മെ സഹായിക്കും. ഇനി അഥവാ നന്നല്ലാത്ത വാക്കുകൾ ഉണ്ടെന്നുതോന്നിയാൽ അതു മാറ്റിയെടുക്കാനും ഇത്തരം ഇടപെടൽകൊണ്ടു സാധിക്കും. വിക്കിപീഡിയ പൾപ്പല്ല. അവിടെ ഒന്നിനും തിരുത്തപ്പെടാനാവായ്മയില്ല. വിശ്വപ്രഭViswaPrabhaസംവാദം 21:01, 26 ജനുവരി 2013 (UTC) [മറുപടി]

@വിശ്വപ്രഭ: താങ്കളുടെ ഈ നാത്തൂൻ-അമ്മായി-ചോര-ഹീമോഗ്ലോബിൻ ഉപമ ഞാൻതന്നെ ഇപ്പോൾ കുറേ സ്ഥലത്തു വായിച്ചു. ചിലകാര്യങ്ങൾ മാത്രം വിശദീകരിക്കാനുദ്ദേശിക്കുന്നു.
1. കൃത്യാऽർത്ഥം നഷ്ടപ്പെടാതെ കൂട്ടിയിണക്കിയുപയോഗിക്കാൻ പോരുന്ന ശാസ്ത്രീയവാക്കുകൾ കൂടുതലും സംസ്കൃതധാതുക്കൾ ഉൾപ്പറ്റുന്ന മലയാളത്തിൽ തന്നെയാണു്.
എനിക്കുതോന്നുന്നില്ല. ഉദാഹരണത്തിനു് വൈദ്യുതവിശ്ലേഷണം എന്ന വാക്കിന്റെ ശരിയായ അർത്ഥം "ആകാശത്തു മിന്നുന്നതുമായി ബന്ധപ്പെട്ടതിനെ വേർപിരിക്കൽ" എന്നാണു്. ഇതെങ്ങനെ ആ പ്രക്രിയയുടെ കൃത്യാഽർത്ഥം ആകും? ആകാശത്തു മിന്നിത്തെളിയുന്നത് ഇടിമിന്നൽ. ഇടിമിന്നലുമായി ബന്ധപ്പെട്ടത് Electricity. Electricity ഉപയോഗിച്ചു നടത്തുന്ന വേർപിരിക്കൽ വൈദ്യുതവിശ്ലേഷണം! ഇതാണു് ഈ വാക്കുണ്ടാക്കിയ ബുദ്ധിമാന്മാരുടെ ലോജിക്. പക്ഷേ വാക്കുണ്ടാക്കി വന്നപ്പോൾ കുളിപ്പിച്ചു് കുളിപ്പിച്ചു് കൊച്ചില്ലാതായി.
ഇവിടെ ഏതുകുഞ്ഞാണു് ഇല്ലാതായതു്? വൈദ്യുതി എന്നാൽ മിന്നൽ എന്നാണെന്നു് ആരു പറഞ്ഞു? 'വിദ്യുത്' എന്നാണു് (ഇടി)മിന്നലിനുള്ള വാക്കു്. ആ സ്വഭാവമുള്ള പ്രതിഭാസമാണു് വൈദ്യുതി. വിശ്വപ്രഭViswaPrabhaസംവാദം 16:54, 27 ജനുവരി 2013 (UTC)[മറുപടി]
എന്താണു് ഞാൻ പറഞ്ഞതു്? എന്താണു് താങ്കൾ മനസിലാക്കിയതു്? വൈദ്യുതി എന്നാൽ മിന്നൽ എന്നാണെന്നു് ഞാൻ എവിടെ പറഞ്ഞു? വിദ്യുത് എന്നതിന്റെ വാചികമായ അർത്ഥം ആകാശത്തു മിന്നുന്നതു് എന്നാണു്. മിന്നലിനെ സൂചിപ്പിക്കാൻ ആ പദം ഉപയോഗിക്കുന്നു. അതുമായി ബന്ധപ്പെട്ടതു് അല്ലെങ്കിൽ അതിൽനിന്നുണ്ടാവുന്നതു് എന്ന അർത്ഥത്തിലാണു് വൈദ്യുതി എന്ന വാക്കുണ്ടാക്കിയിരിക്കുന്നതു്. പക്ഷേ വൈദ്യുതവിശ്ലേഷണം എന്നു പറഞ്ഞാൽ വൈദ്യുതിയുടെ വിശ്ലേഷണമേ ആകൂ. വൈദ്യുതി ഉപയോഗിച്ചുള്ള വിശ്ലേഷണമാകില്ല. ഇവിടെ ഇല്ലാതാകുന്ന കഞ്ഞു് താങ്കൾ നേരത്തേ പറഞ്ഞ കൃത്യാഽർത്ഥം എന്ന കുഞ്ഞാണു്.--പ്രിൻസ് മാത്യു Prince Mathew 18:46, 27 ജനുവരി 2013 (UTC)[മറുപടി]
2. മതാന്ധമായ സംസ്കൃത-ഹിന്ദി വിരോധം നമുക്കാവശ്യമില്ല. ഒരു സമൂഹമെന്ന നിലയിൽ തമിഴനു് അത്തരം വിഭ്രമം മൂലം മറ്റിടങ്ങളിൽ നഷ്ടപ്പെടുന്നതെന്താണെന്നു് നന്നായി അറിയുന്ന ഒരാളാണു് ഞാൻ.
നഷ്ടപ്പെടുന്നതെന്താണു് ? പറഞ്ഞുതരൂ. നഷ്ടത്തെക്കാളേറെ നേട്ടമാണുള്ളതെന്നാണു് എന്റെ വിശ്വാസം.
അതറിയണമെങ്കിൽ ഗൾഫിലോ ഉത്തരേന്ത്യയിലോ ചെന്നു നോക്കണം. അറബികളും ശ്രീലങ്കരും പോലും പൊതുഭാഷയായി ഉപയോഗിക്കുന്ന ഹിന്ദി/ഉറുദു മനസ്സിലാവാതെ മിഴിച്ചുനിൽക്കുന്ന തമിഴൻ തൊഴിലാളികളേയും വീട്ടുജോലിക്കാരേയും കാണണം. life (லைஃப்) , fashion(ஃபாஷ்ன்) എന്നെല്ലാം എഴുതേണ്ടി വരുമ്പോൾ തമിഴനു് ഒരിക്കൽ എറിഞ്ഞുകളഞ്ഞ ലിപിപ്രയോഗങ്ങൾ വീണ്ടും എടുത്തുപയോഗിക്കേണ്ടിവരുന്നതു് മറ്റൊരുദാഹരണമാണു്. വിശ്വപ്രഭViswaPrabhaസംവാദം 16:54, 27 ജനുവരി 2013 (UTC)[മറുപടി]
അങ്ങനെയെങ്കിൽ കേരളത്തിലെ കുട്ടികളെ ചെറുപ്പം മുതലേ കന്നഡയും അറബിയും തെലുങ്കും പഠിപ്പിക്കാത്തതുകൊണ്ടു് ബാംഗ്ലൂരിലും സൗദിയിലും ഹൈദരാബാദിലുമൊക്കെച്ചെന്നു് ഭാഷ മനസ്സിലാവാതെ മിഴിച്ചുനിൽക്കുന്ന മലയാളി തൊഴിലാളികളും വീട്ടുജോലിക്കാരും ഉണ്ടാവണമല്ലോ. ഇതൊക്കെ ഒരു വാദഗതിയാണോ? പിന്നെ ഒരിക്കൽ എറിഞ്ഞുകളഞ്ഞ ലിപിപ്രയോഗങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിനു് അവരെ കുറ്റപ്പെടുത്താൻ നമുക്കെന്തവകാശം? ഒരിക്കൽ എറിഞ്ഞുകളഞ്ഞ പഴയലിപി വീണ്ടും എടുത്തുപയോഗിക്കുന്നില്ലേ നമ്മൾ? --പ്രിൻസ് മാത്യു Prince Mathew 18:46, 27 ജനുവരി 2013 (UTC)[മറുപടി]
3. അവരിലെ ഗ്രാമീണരോടും കീഴ്-ഇടത്തട്ടിലുള്ള സാധാരണക്കാരോടുമാണു്. അവർക്കു 'യൂസർ ഇന്റർഫേസി'നേക്കാൾ കൂടുതൽ എളുപ്പം മനസ്സിലാക്കുക 'സമ്പർക്കമുഖം' തന്നെയാണു്. ആ വാക്കു് ആദ്യമായി കേൾക്കുകയും അതിനെത്രയോ മുമ്പ് 'യൂസർ ഇന്റർഫേസ്' കേട്ടു കാതിനു തയമ്പു വരികയും ചെയ്യുന്നതുകൊണ്ടാണു് നമുക്കൊക്കെ അതു സിന്തറ്റിൿ ആയി തോന്നുന്നതു്.
അല്ല. ആ വാക്കു് സിന്തറ്റിൿ ആയതുകൊണ്ടു തന്നെയാണു്. ഗ്രാമീണരായ ആളുകൾക്കു് ഇംഗ്ലീഷ് പദങ്ങൾ വഴങ്ങില്ലെന്നും അവർക്കു് സംസ്കൃതപദങ്ങൾ (അവ കൃത്രിമമായി ഉണ്ടാക്കിയവയാണെങ്കിൽ പോലും) വഴങ്ങുമെന്നുമുള്ള മുൻവിധിയാണു് ഇങ്ങനെയൊക്കെ ചിന്തിക്കാൻ ആൾക്കാരെ പ്രേരിപ്പിക്കുന്നതു്. ദൈനംദിന ജീവിതത്തിൽ എത്രയോ ഇംഗ്ലീഷ് വാക്കുകൾ ഈ ഗ്രാമീണരും കീഴ്-ഇടത്തട്ടുകാരും ഉപയോഗിക്കുന്നുണ്ടെന്നു് അറിവില്ലാത്തതുകൊണ്ടാണിതു്. ക്വഥനാങ്കം, പ്രചുരോദ്ഭവനം, ഊതകസംയോജ്യ സംശ്ലിഷ്ടം, രിക്തിക, വക്ത്രകോടരം, പ്രാചീരം, പരിഹൃദിക, ജിഹ്വാതാലുകമാനം, കപാലകോടരം, വപ, പ്രപുടി, ആന്ത്രയോജനി, ഘൃതരൂപ ഊതകക്ഷയം, വിവ്രജനകാചം, തുടങ്ങിയ വാക്കുകൾ കീഴ്-ഇടത്തട്ടിലുള്ളവർക്കു് നന്നായി മനസിലാകുമല്ലോ. അലർജി എന്ന വാക്കിന്റെ "പ്രത്യൂർജ്ജത" എന്ന മലയാളപരിഭാഷ കേട്ടവർ പിന്നീടു് കേരളത്തിലേയ്ക്കു് തിരിച്ചുവന്നിട്ടില്ലത്രേ.
നാം വിക്കിപീഡിയയിൽ പൊതുവേ സ്വീകാര്യമായി ഉപയോഗിച്ചുവരുന്നതും ഭാഷാഇൻസ്റ്റിറ്റ്യൂട്ട് പ്രസവിച്ച് ചാപ്പിള്ളയായി പുറത്തുവന്ന വാക്കുകളും കൂടി കൂട്ടിക്കുഴച്ച് അവിയലുണ്ടാക്കി വാദിക്കരുതു്. മുകളിലെ എത്ര വാക്കുകൾ നാം വിക്കിപീഡിയയിൽ ഉപയോഗിക്കുന്നുണ്ടു്? എന്റെ ദൈനംദിന ജീവിതം നല്ല തികഞ്ഞ ഗ്രാമീണരുടെ കൂടെത്തന്നെയാണു് ചെലവാക്കുന്നതു്. അവരിൽ ആത്മാർത്ഥമായി സയൻസ് പഠിക്കാനിരിക്കുന്നവർക്കു് ഇപ്പോഴും മാതൃഭാഷ മലയാളം തന്നെയാണു്. മുകളിൽ പറഞ്ഞ പല വാക്കുകളും താങ്കൾക്ക് അപരിചിതമായി തോന്നുമെങ്കിലും അവരോടു ചെന്നു ചോദിച്ചുനോക്കൂ. ഒരു പക്ഷേ താങ്കൾക്കു് അവർ പറഞ്ഞുതന്നെന്നു വരാം. വിശ്വപ്രഭViswaPrabhaസംവാദം 16:54, 27 ജനുവരി 2013 (UTC)[മറുപടി]
മുകളിൽ കൊടുത്തിരിക്കുന്ന എല്ലാവാക്കുകളും ഞാൻ വിക്കിപീഡിയയിൽ നിന്നു് കണ്ടെടുത്തതാണു്. ദാ ഇവിടെ നിന്നു്. ഇതിൽ ചിലതിന്റെ പേരിൽ ലേഖനം തന്നെയുണ്ടു്.ഉദാ:ഊതകസംയോജ്യ സംശ്ലിഷ്ടം, ക്വഥനാങ്കം. ഇത്തരം വാക്കുകൾ ചാപിള്ളകളാണെന്നു സമ്മതിച്ചല്ലോ. നല്ല കാര്യം.--പ്രിൻസ് മാത്യു Prince Mathew 18:46, 27 ജനുവരി 2013 (UTC)[മറുപടി]
4. ഇനി താങ്കൾ എല്ലായിടത്തും ആവർത്തിക്കുന്ന ഒരു തെറ്റുകൂടി ചൂണ്ടിക്കാട്ടാം. സംസ്കൃതപദങ്ങളിൽ നിന്നാണു് ഇംഗ്ലീഷ് പദങ്ങൾ ഉണ്ടായതു് എന്നതു് ഒരു അബദ്ധ ധാരണയാണു്. ഭാഷാശാസ്ത്രജ്ഞന്മാർ "പൈ" എന്നു വിളിക്കുന്ന ഒരു ഭാഷയുണ്ടു്. Proto-Indo European എന്നതിന്റെ ചുരുക്കരൂപമാണു് PIE. ഇതു സംസ്കൃതമല്ല, സംസ്കൃതത്തിന്റെ മുതുമുത്തശ്ശിയാണു്. സംസ്കൃതത്തിൽ "തഥാസ്തു" എന്നുപറയുമ്പോൾ PIE-യിൽ "Tód h1éstu" എന്നാണു പറയുക. സംസ്കൃതത്തിന്റെ മാത്രമല്ല, നോർവീജിയൻ മുതൽ സിംഹള വരെ ആയിരക്കണക്കിനു് ഭാഷകളുടെ മുതുമുത്തശ്ശിയാണു് പൈ. അതായതു് കരഭത്തിൽ നിന്നല്ല Crab ഉണ്ടായതു്, ഒരേ പൂർവപദത്തിൽ നിന്നു് വ്യത്യസ്തരീതിയിൽ പരിണമിച്ചുണ്ടായവയായിരിക്കാം ഈ പദങ്ങൾ. അത്രമാത്രം. അതുപോലെ മൂഷയിൽനിന്നു് മൗസ് ഉണ്ടായി എന്നല്ല മൂഷയും മൗസും ഒരേ മൂലപദത്തിൽ നിന്നുണ്ടായി എന്നതാണു് ശരി.
PIEയെക്കുറിച്ചു പഠിപ്പിച്ചുതരാൻ തോന്നിയ നല്ല മനസ്സിനു നന്ദി. പക്ഷേ, ഇതിൽ പുതിയ പാഠങ്ങളൊന്നും ഇല്ല. etymologyയും morphologyയും നോക്കിവരുന്നതു് മൂലധാതുക്കളുടെ സാദൃശ്യവും തനിമയും നോക്കിയാണു്. ഞാൻ എല്ലായിടത്തും അതു് ആവർത്തിക്കുന്നുണ്ടെങ്കിൽ, അതിനു കാരണം ആ അനുമാനം ശരിയായതുകൊണ്ടുതന്നെയാണു്. അതിനർത്ഥം എല്ലാ വാക്കുകളും സംസ്കൃതത്തിൽ നിന്നും വന്നു എന്നല്ല. PIEയും സംസ്കൃതവും തമ്മിലുള്ള ബന്ധം PIEയും ഇംഗ്ലീഷും തമ്മിലുള്ള ബന്ധത്തേക്കാൾ എത്രയോ തീവ്രമാണെന്നാണു്. | ഇതുനോക്കുക. Tód h1éstu തുടങ്ങിയ വാക്കുകൾ PIEയുടെ ഒരു ഏകദേശപുനർനിർമ്മാണശ്രമത്തിന്റെ ഭാഗമായി നടത്തിയ റിവേഴ്സ് എഞ്ചിനീയറിങ്ങ് പ്രയോഗങ്ങളാണെന്നും മനസ്സിലാക്കുക.
സംസ്കൃതത്തിൽ നിന്നും വന്നു എന്നുതന്നെയാണു് താങ്കൾ പറഞ്ഞിട്ടുള്ളതു്. ഇതു് താങ്കൾ മറ്റൊരിടത്തു പറഞ്ഞതാണു്: "നമുക്കു് വേണമെങ്കിൽ 'കരഭം' / 'കരകടകം - കർക്കടകം' ( കൈപ്പത്തി വിരിച്ചുപിടിച്ചാലത്തെ ആകൃതി) എന്ന വാക്കിൽ നിന്നും പുറപ്പെട്ടുപോയ crab ക്രാബ് / cancer ക്യാൻസർ എന്ന ഇംഗ്ലീഷ് വാക്ക് നേരിട്ട് ഉപയോഗിക്കാം." ആ തെറ്റിദ്ധാരണ ഒന്നുതിരുത്തിയെന്നേയുള്ളൂ. PIEയും സംസ്കൃതവും തമ്മിൽ ബന്ധമില്ലെന്നോ etymologyയും morphologyയും നോക്കിവരുന്നതു് മൂലധാതുക്കളുടെ സാദൃശ്യവും തനിമയും നോക്കിയല്ലെന്നോ ഞാൻ പറഞ്ഞിട്ടില്ല. ദയവായി അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നുപറയാതിരിക്കുക.--പ്രിൻസ് മാത്യു Prince Mathew 18:46, 27 ജനുവരി 2013 (UTC)[മറുപടി]
5. സംവാദം എന്ന വാക്കും വിവാദം എന്ന വാക്കും തമ്മിലുള്ള അർത്ഥവ്യത്യാസം മനസ്സിലാകാനെങ്കിലും അതു നമ്മെ സഹായിക്കും.
വിവാദം എന്നുവെച്ചാൽ Controversy എന്നാണു് സാമാന്യ അർത്ഥം. വാഗ്വാദം എന്നാണോ ഉദ്ദേശിച്ചതു്?--പ്രിൻസ് മാത്യു Prince Mathew 14:01, 27 ജനുവരി 2013 (UTC)[മറുപടി]
സംവാദം എന്ന വാക്കിന്റെയും വിവാദം എന്ന വാക്കിന്റെയും അർത്ഥം നിഘണ്ടു നോക്കി സ്വയം മനസ്സിലാക്കുക. വിവാദം എന്നുവെച്ചാൽ controversy എന്നല്ല ആദ്യത്തെ അർത്ഥം. controversy എന്നതിന്റെ അർത്ഥം പരസ്പരസമ്മതമില്ലാത്ത അവസ്ഥ എന്നാണു്. അതുമൂലമുണ്ടാകുന്ന അവസ്ഥയാണു് വിവാദം (debate അല്ലെങ്കിൽ argument). എന്നാൽ പ്രയോഗം കൊണ്ട് നാമൊക്കെ ഇപ്പോൾ controversy = വിവാദം എന്നുപയോഗിച്ചുതുടങ്ങിയിരിക്കുന്നു. (പൊതുവേ, സം- എന്നു പ്രത്യയം ചേർത്താൽ കൂട്ടായി, ഒരുമിച്ച് എന്നും വി-എന്നു പ്രത്യയം ചേർത്താൽ പിരിഞ്ഞ്, വിഘടിച്ച് എന്നുമാണു് അർത്ഥം). വാദം (വാക്കാൽ നൽകപ്പെടുന്നതു്/ചെലുത്തുന്നതു്) എന്നാൽ വാക്കുകൊണ്ടുള്ള വിനിമയം, ഭാഷണം എന്നേ മൂലാർത്ഥമുള്ളൂ. വിശ്വപ്രഭViswaPrabhaസംവാദം 16:54, 27 ജനുവരി 2013 (UTC)[മറുപടി]
സാമാന്യ അർത്ഥം എന്നു പറഞ്ഞാൽ സാമാന്യമായി പ്രയോഗിക്കുന്ന അർത്ഥം എന്നാണു്. നിഘണ്ടുവിലുള്ള അർത്ഥം എന്നല്ല. Debate എന്നതിനു് ആരും വിവാദം എന്ന വാക്കുപയോഗിക്കില്ല. ഉദാഹരണത്തിനു് ഒരു സ്കൂളിൽ ഡിബേറ്റ് സംഘടിപ്പിച്ചാൽ പിറ്റേന്നത്തെ പത്രത്തിൽ "വിദ്യാലയത്തിൽ വിവാദം" എന്നു വാർത്ത കൊടുത്താൽ എങ്ങനെയുണ്ടാകും? വാദം എന്നതിനു് വദിക്കപ്പെടുന്നതു് അഥവാ പറയപ്പെടുന്നതു് എന്നാണു് മൂലാർത്ഥം. വദനം, പ്രിയംവദ, വശംവദൻ തുടങ്ങി അനേകം പദങ്ങളിൽ ഈ ധാതു വരുന്നുണ്ടു്.--പ്രിൻസ് മാത്യു Prince Mathew 18:46, 27 ജനുവരി 2013 (UTC)[മറുപടി]
എന്തായാലും, ഭാഷാശാസ്ത്രപരമായ ചർച്ചകൾ ഒരു പരിധിയ്ക്കപ്പുറം വിക്കിപീഡിയയ്ക്കു് അകത്തു് (പല പേജുകളിലുമായി) നടത്തുന്നതിൽ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഒരിക്കൽ പറഞ്ഞ അതേ ഉദാഹരണങ്ങൾ പിന്നെയും പിന്നെയും എടുത്തിട്ടലക്കേണ്ടി വരും. അതു വായിച്ച് താങ്കൾക്കൊക്കെ ബോറടിക്കുകയും ചെയ്യും. അതിനു പകരം മറ്റു വല്ല വേദികളുമാണു് നല്ലതു്. വിശ്വപ്രഭViswaPrabhaസംവാദം 16:54, 27 ജനുവരി 2013 (UTC)[മറുപടി]
ഞാനും ഇത്തരം അലക്കലുകൾക്കു് തീരെ സമയമില്ലാത്ത ഒരാളാണു്. പിന്നെ ഇന്നു് ഞായറാഴ്ചയായതുകൊണ്ടും താങ്കളുടെ പാണ്ഡിത്യഗിരിപ്രഭാഷണം തീരെ അസഹ്യമാകുന്നതുകൊണ്ടൂം മാത്രമാണു് ഇതൊക്കെ പറഞ്ഞതു്.--പ്രിൻസ് മാത്യു Prince Mathew 18:46, 27 ജനുവരി 2013 (UTC)[മറുപടി]

ഇംഗ്ലീഷ് മാത്രമല്ല പല ഭാഷകൾ കൂടിച്ചേർന്നതാണ് മലയാള ഭാഷ അതിൽ അറബി, സംസ്കൃതം , തമിഴ്, തെലുങ്ക്‌, ഉറുദു പാർസി ഭാഷകളുടെ സ്വാധീനമുണ്ട് അതുകൊണ്ട് തന്നെ കാലങ്ങളായി മനസ്സിൽ പതിഞ്ഞ നമ്മെ സ്വാധീനിച്ച ആ നല്ല പദങ്ങളെ വെട്ടയാടാതിരിക്കുക നീണ്ടു വികൃതമായ കേൾവിസുഖം പകരാത്ത വാക്കുകൾ നമ്മുടെ ക്രയവിക്രയങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമത്തിൽ നിന്നും മടങ്ങുക--കാളത്തോട് (സംവാദം) 07:10, 18 ഏപ്രിൽ 2013 (UTC)[മറുപടി]

വിക്കിപീഡിയയിലെ തപ്പൽ

വിക്കിപീഡിയയിൽ എന്തെങ്കിലും തപ്പിയാൽ ഇന്ത്യൻ ഭരണഘടനയിൽ ഏതെങ്കിലും വിഷയത്തെപ്പറ്റി തപ്പുമ്പോൾ ഉള്ള പ്രതീതി. ഖണ്ടികകളും, സർഗങ്ങളും , ഉപസർഗങ്ങളും അവയുടെ ഉപരിസർഗങ്ങളും ധാരാളം. വായനക്കാരന്റെ കണ്ണ് തള്ളിപ്പോകും. ഏതെങ്കിലും ഒരു വിഷയം Search ചെയ്‌താൽ google -ൽ search ചെയ്യുമ്പോൾ കിട്ടുന്നതുപോലെ ഒരു വിഷയം ഉൾക്കൊള്ളുന്ന സംഗതികൾ ഉള്ള തലവാചകങ്ങൾ കാണുന്നതായിരിക്കില്ലേ ഒരു "അന്വേഷി" ക്കു ഗുണം ചെയ്യുക?--Raveendrankp (സംവാദം) 02:21, 20 ജനുവരി 2013 (UTC)[മറുപടി]

അങ്ങനെയാണല്ലോ ഇപ്പോഴും? ദാ ഇതു നോക്കൂ. ഇനി ഇതും നോക്കൂ.--പ്രിൻസ് മാത്യു Prince Mathew 15:39, 26 ജനുവരി 2013 (UTC)[മറുപടി]
സഹായം:വീഡിയോ പരിശീലനം ത്തിൽ ഒരു ലേഖനം തിരയുന്നതെങ്ങനെ? എന്നത് കണ്ടുനോക്കൂ !--എഴുത്തുകാരി സംവാദം 15:44, 26 ജനുവരി 2013 (UTC)[മറുപടി]
@Raveendrankp: താങ്കൾ ഇതേ പ്രശ്നം സാങ്കേതികം താളിലും ഉന്നയിച്ചുകാണുന്നു. അഭിപ്രായങ്ങൾക്ക് മറുപടി കിട്ടുന്നതിന് പലയിടങ്ങളിൽ ആവർത്തിക്കുന്നത് ഒഴിവാക്കുക. മറുപടി അർഹിക്കുന്നുവെന്ന് തോന്നുന്നുവെങ്കിൽ ആരായാലും അതിന് മറുപടിനൽകും. ക്ഷമ കാണിക്കുമല്ലോ.

വിക്കിപീഡിയ വിജ്ഞാനകോശമാണ്. ഗൂഗിൾപോലെ ഒരു തിരച്ചിലെഞ്ചിനല്ല. ഒരു അച്ചടിവിജ്ഞാനകോശത്തിന്റെ പരിമിതികളെ മറികടക്കുമ്പോൾത്തന്നെ വിജ്ഞാനകോശത്തിന്റെ പരിമിതികൾ വിക്കിപീഡിയയ്ക്കുണ്ട്. വിക്കിസോഫ്റ്റ്വെയറിന്റെ പരിമിതികളും ഉണ്ട്. മലയാളം വിക്കിപീഡിയയിൽ താങ്കൾ അന്വേഷിക്കുന്ന ഉള്ളടക്കം ഇല്ലാത്തതുകൊണ്ടാകാം ഫലം കിട്ടാത്തത്. അതിന് ലേഖനങ്ങൾ ഉണ്ടാകണം. കണ്ണികൾ നൽകണം. ആവശ്യമായ തിരിച്ചുവിടലുകൾ നടത്തുക മറ്റൊരു ഉപാധിയാണ്. ഒരു വിജ്ഞാനകോശത്തിൽനിന്ന് ലഭ്യമാകേണ്ട എന്തെങ്കിലും വിവരങ്ങൾ അന്വേഷിച്ച് ലഭിക്കുന്നില്ലെങ്കിൽ ഉന്നയിക്കാൻ വിജ്ഞാനമേശ എന്ന വേദി തുടങ്ങാവുന്നതാണ്.--തച്ചന്റെ മകൻ (സംവാദം) 12:29, 27 ജനുവരി 2013 (UTC)[മറുപടി]

വേറൊരു വഴിയുണ്ടു് രവീന്ദ്രൻ. ഗൂഗിളിൽതന്നെ വിക്കിപീഡിയ തിരയാം. എന്താണോ തിരയേണ്ടതു് അതിന്റെ കൂടെ site:ml.wikipedia.org എന്നു ചേർത്താൽ മതി. മലയാളം വിക്കിപീഡിയയിൽ നിന്നുള്ള തിരച്ചിൽ ഫലങ്ങൾ മാത്രമേ കാണൂ. ഉദാഹരണത്തിനു് "ആന" എന്നു തിരയണമെങ്കിൽ "ആന site:ml.wikipedia.org" എന്നു ഗൂഗിളിൽ തിരയുക. (Colon-ന് ഇരുവശവും space പാടില്ല.)--പ്രിൻസ് മാത്യു Prince Mathew 14:08, 27 ജനുവരി 2013 (UTC)[മറുപടി]

യുദ്ധവും പോരാട്ടവും

{{Sikh Empire}} എന്ന ഫലകത്തിലെ യുദ്ധങ്ങൾ ശ്രദ്ധിക്കുക. ഒരു യുദ്ധപരമ്പരയെ മൊത്തമായാണ് War എന്ന് ഇംഗ്ലീഷിൽ പറയുന്നത്. അതിലെ ചെറിയ ചെറിയ യുദ്ധങ്ങളെ Battle എന്നും. മലയാളത്തിൽ രണ്ടിനെയും യുദ്ധം എന്നാണ് ഉപയോഗിക്കാറ്. War=യുദ്ധം എന്നും Battle=പോരാട്ടം എന്നും ഉപയോഗിക്കണോ? --Vssun (സംവാദം) 12:09, 31 ജനുവരി 2013 (UTC)[മറുപടി]

മത്സരം, പട, അങ്കം, കലഹം, വാദപ്രതിവാദം മുതലായ പര്യായങ്ങൾ കൂടി Battle -നു ചേരും.--Raveendrankp (സംവാദം) 12:47, 31 ജനുവരി 2013 (UTC)[മറുപടി]

തെറ്റായ അവലംബം കൊടുത്താൽ

എത്രയോ വർഷങ്ങൾക്ക് മുൻപ് തെറ്റായ അവലംബങ്ങൾ കൊടുത്തിട്ടുള്ള ലേഖനങ്ങൾ ഉണ്ടാവില്ലേ? എപ്പോഴെങ്കിലും (ഒരുപക്ഷെ നൂറ്റാണ്ടുകൾ കഴിഞ്ഞ് ) ഏതെങ്കിലും വിക്കിപീഡിയൻ അത് കണ്ടെത്തിയാൽ മാത്രമാണോ അത് തിരുത്തുകയോ ശരിയായ അവലംബം കൊടുക്കുകയോ ചെയ്യുക ? അങ്ങനെ ഏതെങ്കിലും ലേഖനത്തിൽ തെറ്റായ അവലംബം കൊടുത്തിട്ടുണ്ടെങ്കിൽ അത് അറിയാനുള്ള സംവിധാനം ഇപ്പോൾ നിലവിലുണ്ടോ ?--Raveendrankp (സംവാദം) 12:43, 6 മാർച്ച് 2013 (UTC)[മറുപടി]

വായനക്കാർ അവലംബം നോക്കി ഉറപ്പുവരുത്തുക എന്നല്ലാതെ എന്തുമാർഗ്ഗമുണ്ടാക്കാൻ സാധിക്കും? --അജയ് ബാലചന്ദ്രൻ സംവാദം 13:19, 6 മാർച്ച് 2013 (UTC)[മറുപടി]

Dr. ബാലചന്ദ്രൻ, അങ്ങനെയാണെങ്കിൽ വായനക്കാർ മാത്രമല്ല, ഇപ്പോൾ ആക്റ്റീവ് ആയിരിക്കുന്ന എല്ലാ വിക്കിപീടിയന്മാരും അതിന് ബാധ്യസ്ഥരല്ലേ ? കൂടുതൽ പ്രാധാന്യം നിലവിലുള്ള ലേഖനങ്ങൾ എല്ലാ രീതിയിലും ആവുന്നതുപോലെ നന്നാക്കി യെടുക്കേണ്ടതിനല്ലേ കൊടുക്കേണ്ടത് എന്നും തെറ്റായ വിവരങ്ങളും അവലംബങ്ങളും കൊടുത്തിട്ടുള്ള ഒരുപാട് ലേഖനങ്ങൾ ഉള്ളതിനേക്കാൾ എന്തുകൊണ്ടും നല്ലത് ശരിയായ, ആധികാരികമായ വിവരങ്ങളും അവലംബങ്ങളും ഉള്ള എണ്ണത്തിൽ കുറവുള്ള നല്ല ലേഖനങ്ങൾക്കായിരിക്കണം എന്നും അഭിപ്രായമുണ്ട്. താങ്കളും ഇതിനോട് യോജിക്കുമെന്നു വിശ്വസിക്കുന്നു. ഇതിൽ എല്ലാവരുടെയും സത്വര ശ്രദ്ധ പതിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും അതുപോലെ തന്നെ ഈ വിഷയത്തെപ്പറ്റി ഒരു സംവാദം തീർച്ചയായും ആവശ്യമാണ്‌ എന്നും തോന്നുന്നു.--Raveendrankp (സംവാദം) 14:16, 6 മാർച്ച് 2013 (UTC)[മറുപടി]


വായനക്കാരും (ഒരു തിരുത്തൽ പോലും നടത്താതെ വെറുതേ വായിക്കുന്നവർ) വിക്കിപീഡിയരാണ്. വിക്കിപീഡിയർ എല്ലാം വായനക്കാരുമാണ്. വായനക്കാർ എന്ന് ഞാൻ ഉദ്ദേശിച്ചത് ഒരു താൾ വായിക്കുന്ന എല്ലാവരെയും എന്നാണ്. വിക്കിപീഡിയയിൽ റോന്തുചുറ്റൽ എന്നൊരു ഏർപ്പാടുണ്ട്. പുതിയ ഉപയോക്താക്കൾ ഉണ്ടാക്കുന്ന എല്ലാ താളുകളും റോന്തുചുറ്റുന്നവർ വായിച്ചുനോക്കി വിക്കിപീഡിയ നിലവാരത്തിന് യോജിച്ചതാണ് എന്ന് ഉറപ്പുവരുത്താറുണ്ട്. പുതിയ ഉപയോക്താക്കൾ മറ്റു താളുകളിൽ വരുത്തുന്ന തിരുത്തലുകളും ഇത്തരത്തിൽ നിരീക്ഷണത്തിന് വിധേയമാക്കപ്പെടും. ഈ സംവിധാനത്തിന്റെ കണ്ണിൽ പെടാതെ ചില തെറ്റുകൾ വിക്കിപീഡിയയിൽ കടന്നു കൂടിയേക്കാം (പ്രത്യേകിച്ച് മനപൂർവ്വമുള്ള നശീകരണപ്രവർത്തനങ്ങൾ). അതും ഭാവിയിൽ കണ്ടെത്തപ്പെടും എന്നത് ആർക്കും തിരുത്താവുന്ന സംവിധാനത്തിന്റെ ഒരു മെച്ചമാണ്. ലേഖനങ്ങളുടെ ആധികാരികത സംബന്ധിച്ച് താങ്കൾ പറഞ്ഞതുമായി യോജിക്കുന്നു. ഇക്കാര്യത്തിൽ പുതിയ നയം സംബന്ധിച്ച് സ്പെസിഫിക് നിർദ്ദേശമെന്തെങ്കിലും താങ്കൾക്ക് മുന്നോട്ടുവയ്ക്കാനുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 04:06, 7 മാർച്ച് 2013 (UTC)[മറുപടി]

താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ എന്റെ സംശയം ഇതുവരെ കൊടുത്തിട്ടുള്ള തെറ്റായ അവലംബങ്ങലെക്കുറിച്ചാണ്. പുതിയ ഉപയോക്താക്കൾ എഴുതുന്ന ലേഖനങ്ങളിൽ റോന്തു ചുറ്റാൻ ആണ് അധികാരം നൽകിയിരിക്കുന്നതെന്ന് പറഞ്ഞു. അപ്പോൾ ഒരു സംശയം പിന്നെയും ബാക്കി നിൽക്കുന്നു, അതായത് പഴയ ഉപയോക്താക്കൾ എഴുതിയ ലേഖനങ്ങളിൽ അവർ കൊടുത്തിട്ടുള്ള അവലംബങ്ങലെല്ലാം ശരിയാണെന്നും, അവയെല്ലാം റോന്തുചുറ്റൽ കഴിഞ്ഞതാണെന്നും!

സിഗററ്റ് എന്ന താളിന്റെ ഒന്നാമത്തെ അവലംബവും ആ താളിന്റെ സംവാദം താളും കാണാൻ അഭ്യർത്ഥിക്കുന്നു. Dr. Ajay, ദയവുചെയ്ത് ഇത് നമ്മൾ തമ്മിലുള്ള ഒരു സംവാദമായിട്ടെടുക്കാതെ ഒരു പൊതു സംവാദമായിട്ടെടുക്കാൻ അപേക്ഷിക്കുന്നു. --Raveendrankp (സംവാദം) 06:23, 7 മാർച്ച് 2013 (UTC)[മറുപടി]

രവീന്ദ്രൻ ജീ, താങ്കൾ വ്യക്തമായ പുതിയ നയമൊന്നും നയരൂപീകരണചർച്ചയിൽ കൊണ്ടുവരാത്തതിനാലാണ് താങ്കളോട് നേരിട്ട് ചോദ്യം ചോദിച്ചത്. ഇപ്പോഴത്തെ രീതി എങ്ങനെ മെച്ചപ്പെടുത്താം എന്ന് എനിക്ക് ഒരാശയവും തോന്നുന്നുമില്ല.
സിഗററ്റ് എന്ന താളിലെ ഒന്നാം അവലംബത്തിൽ ഗർഭിണികൾ സിഗററ്റ് വലിച്ചാൽ കുഞ്ഞിന് അംഗവൈകല്യമുണ്ടാകുന്നതിനെപ്പറ്റി പറയുന്നുണ്ടല്ലോ? മാനസികരോഗമുണ്ടാകുന്നതിനെപ്പറ്റി ആ അവലംബത്തിൽ പറയുന്നില്ല. അത് അവലംബം കൊടുത്തിരിക്കുന്ന സ്ഥാനം മാറ്റിക്കൊടുത്താൽ പരിഹരിക്കാവുന്ന പ്രശ്നമാണ്. അത് ചെയ്തിട്ടുണ്ട്.
വിശ്വസനീയമായി ലേഖനങ്ങൾ എഴുതുകയും വിക്കിപീഡിയ രീതിക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരെ (ഇവർ പൊതുവേ കുറച്ച് പഴക്കമുള്ള ഉപയോക്താക്കളായിരിക്കും) സ്വതേ റോന്തുചുറ്റുന്നവർ എന്ന ഗണത്തിൽ പെടുത്തും. ഇവർ എഴുതുന്ന താളുകളും ഇവർ വരുത്തുന്ന തിരുത്തുകളും റോന്തുചുറ്റുന്നവർ പരിശോധിച്ചിരിക്കണം എന്ന് ഇപ്പോഴത്തെ സ്ഥിതിക്ക് നിർബന്ധമില്ല. ഇവർ - മനഃപൂർവ്വമായോ അല്ലാതെയോ - തെറ്റുകൾ വരുത്തിയാൽ അത് കണ്ടുപിടിച്ച് മാറ്റം വരുത്താൻ സമയമെടുത്തേയ്ക്കും. പഴയ താളുകളിലുള്ള തെറ്റുകളും അവ ആരെങ്കിലും വായിക്കുമ്പോഴേ മാറ്റം വരുത്താൻ സാധിക്കൂ. സംശോധനാ യജ്ഞം, അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം, പീർ റിവ്യൂ മുതലായ പദ്ധതികൾ താല്പര്യമുള്ളവർ നടത്തുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. താല്പര്യമുള്ളവരല്ലേ എന്തായാലും എന്തെങ്കിലും ചെയ്യൂ?
ഒന്നുകൂടി ചോദിക്കട്ടെ ഇത്തരം തെറ്റുകൾ (അവലംബത്തിന്റേതുൾപ്പെടെ) ഇല്ലാതാക്കാൻ വിക്കിപീഡിയയിൽ എന്തു പുതിയ നയം സ്വീകരിച്ചാൽ സാധിക്കും എന്നാണ് താങ്കളുടെ അഭിപ്രായം (മറ്റാർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ അവർക്കും പറയാവുന്നതാണ് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ)? നിലവിലുള്ള രീതിക്ക് എന്തു മാറ്റം വരുത്തണം? എനിക്ക് ഇത് സംബന്ധിച്ച് ആശയമൊന്നും തോന്നാത്തതുകൊണ്ടും താങ്കൾ വ്യക്തമായ ആശയമൊന്നും മുന്നോട്ടു വയ്ക്കാത്തതുകൊണ്ടുമാണ് ചോദിക്കുന്നത്. --അജയ് ബാലചന്ദ്രൻ സംവാദം 11:03, 7 മാർച്ച് 2013 (UTC)[മറുപടി]

Dr.അജയ്, ഞാൻ വിചാരിച്ചത് ഇതിനെ സംബന്ധിച്ച് എന്തെങ്കിലും ഒരു നയം ഇപ്പോൾ നിലവിലുണ്ടായിരിക്കുമെന്നാണ് ! ഏതായാലും ഞാനിപ്പോൾ അതിനെപ്പറ്റിയാണ്‌ തലപുകച്ചുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും ഒരു പോംവഴി കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ "Exposure to parental smoking may lead to phychiatric problems" എന്ന് അവലംബത്തിലെ Science News -ൽ കാണുന്നുണ്ടല്ലോ. Copyright reserved ആയിട്ടുള്ള അത് അവലംബമായി കൊടുക്കാൻ പറ്റുമോ എന്നൊരു സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു.സ്നേഹത്തോടെ--Raveendrankp (സംവാദം) 12:42, 7 മാർച്ച് 2013 (UTC)[മറുപടി]

പകർപ്പവകാശമുള്ള സ്രോതസ്സുകളുടെ ഉള്ളടക്കത്തിൽ നിന്ന് ലേഖനത്തിലെ പ്രസ്താവനയ്ക്കാവശ്യമായ അവലംബം നമ്മുടെ ഭാഷയിലാക്കി ചേർക്കുന്നതിൽ ഒരു തെറ്റുമില്ല. ഉള്ളടക്കം പകർത്തുന്നതിനാണ് നിയമപരവും നൈതികവുമായ പ്രശ്നമുള്ളത്. സ്രോതസ്സ് എന്തെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് അവലംബം കൊടുക്കുന്നതിന് ഒരു പ്രശ്നവുമില്ല. --അജയ് ബാലചന്ദ്രൻ സംവാദം 06:03, 8 മാർച്ച് 2013 (UTC)[മറുപടി]

വളരെ നന്ദി Dr.അജയ്. പിന്നെ നമ്മൾ ഇന്നലെ സംവദിച്ച നയത്തെ സംബന്ധിച്ച ഒരു രൂപരേഖ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു, financial oriented ആയതുകൊണ്ട് അത് എത്രത്തോളം ഫലപ്രദം ആയിരിക്കും എന്ന ആശങ്കയോടെ--Raveendrankp (സംവാദം) 06:49, 8 മാർച്ച് 2013 (UTC)[മറുപടി]

തെറ്റായ അവലംബങ്ങൾ കൊടുത്തിട്ടുള്ള ലേഖനങ്ങൾ റോന്തു ചുറ്റുമ്പോൾ തന്നെ കണ്ടുപിടിച്ച് തിരുത്തലുകൾ നടത്താൻ താഴെ പറയുന്ന ചില കാര്യങ്ങൾ (ഇത് ഇതിനുമുൻപ് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയില്ല) മുന്നോട്ടു വെയ്ക്കുന്നു. വെറും 43 റോന്തു ചുറ്റലുകാരെക്കൊണ്ട് മേൽപ്പറഞ്ഞ ജോലികൾ ചെയ്യാൻ പറ്റില്ല. അതിനു റോന്തു ചുറ്റലുകാരുടെ അംഗസംഖ്യ വളരെയധികം വർധിപ്പിക്കേണ്ടിയിരിക്കുന്നു. പദ സൂചികയിൽ കൊടുത്തിട്ടുള്ള ഓരോ അക്ഷരത്തിലെയും (സ്വരാക്ഷരങ്ങളടക്കം) എല്ലാ ലേഖനങ്ങളിലും റോന്തു ചുറ്റാൻ ചുരുങ്ങിയത് 5 പേരെങ്കിലും വേണ്ടിവരും. അപ്പോൾ ആകെ 5 x 50 സ്വരവ്യന്ജനങ്ങൾ ("അ:" യും , റ്റ, ന്റ, എന്നീ അക്ഷരങ്ങളും ഒഴിവാക്കിയാൽ തന്നെ) ചുരുങ്ങിയത് 250 പേർ എങ്കിലും വേണ്ടിവരും. അതും തീർത്തും വിശ്വസ്തരായവർ . അവരുടെ ജോലികൾ observe ചെയ്യാനും സഹായിക്കാനും അപ്പപ്പോൾ വേണ്ട ഉപദേശം കൊടുക്കാനും ഓരോ 25 റോന്ത് ചുറ്റുന്നവർക്കും ഓരോ കാര്യനിർവാഹകർ വീതം. കാര്യനിർവാഹകരുടെ എണ്ണം 14 എന്നാക്കി റോന്തു ചുറ്റു ന്നവരുടെ എണ്ണം adjust ചെയ്‌ത് ജില്ലാടിസ്ഥാനത്തിൽ ആക്കിയാൽ ഭാവിയിലെ പല കാര്യനിർവ്വഹണങ്ങളും എളുപ്പമാക്കാൻ സഹായിക്കും എന്ന അഭിപ്രായമുണ്ട് .

പിന്നെ ചില അക്ഷരങ്ങളിൽ ലേഖനങ്ങൾ കുറച്ചും ചിലതിൽ കൂടുതലും ചിലതിൽ വെറും ഒറ്റവരി ലേഖനങ്ങളും ആണല്ലോ ഉള്ളത്. അതുകൊണ്ടുതന്നെ ഓരോ അക്ഷരങ്ങളിലുമുള്ള ലേഖനങ്ങളുടെ വ്യാപ്തിക്കനുസരിച്ച് റോന്തു ചുറ്റുന്നവരുടെ 5 എന്ന സംഖ്യ കൂട്ടുകയോ കുറയ്ക്കുകയോ ആവാം. മേൽപ്പറഞ്ഞ 250 active ആയ റോന്തു ചുറ്റലുകാരെ കണ്ടെത്താൻ ഭഗീരഥ പ്രയത്നം തന്നെ ചെയ്യേണ്ടിവരും ഇപ്പോൾ നിലവിലുള്ള ഉപയോക്താക്കൾക്കും കാര്യനിർവ്വാഹകർക്കും. അവരെ കണ്ടെത്താൻ വേണ്ടി എനിക്ക് തോന്നുന്ന ചില പോംവഴികൾ താഴെ കൊടുക്കുന്നു . ഇതെത്ര കണ്ട് practicable ആയിരിക്കും എന്ന കാര്യത്തിൽ ചെറിയ സന്ദേഹം ഇല്ലാതില്ല. എന്നാലും "Nothing is impossible " എന്ന ആപ്തവാക്യത്തിന്റെ ചുവടുപിടിച്ച്‌ പോസിറ്റീവ് ആയി ചിന്തിച്ചാൽ പ്രാവർത്തികം ആക്കാവുന്നതെയുള്ളു ഈ പ്രശ്നം എന്ന് തോന്നുന്നു.

മലയാളം വിക്കിപീഡിയയിൽ registered members കുറവായതിൻറെ പ്രധാന കാരണങ്ങളിൽ ചിലത് എൻറെ അഭിപ്രായത്തിൽ ഇവയാണ്  :-

1. ഇതിനു നാഥൻ ഇല്ല.

2. ഇതൊരു business അല്ല.

3. ഇതിൽ അംഗമായി ഓരോരുത്തരുടെയും വിജ്ഞാനം പങ്കുവെക്കുന്നതിന് കൂലിയോ ലാഭമോ കിട്ടുന്നില്ല.

4. മേൽപ്പറഞ്ഞ കാരണങ്ങളാൽ ഇതിനു publicity ഇല്ല. അതുകൊണ്ട് തന്നെ ഭൂരിഭാഗം ജനങ്ങളും ഇങ്ങനെയൊരു സംഗതിയെപ്പറ്റി അറിയാത്തവരാണ്.

5. ഇതിനെപ്പറ്റി അറിയാവുന്ന പലർക്കും കമ്പ്യൂട്ടറും internet connection -ഉം ഇല്ലാത്തവരാണ്.

6. ഇത് രണ്ടും ഉള്ളവരിൽ പലരും മലയാളം വിക്കിപീഡിയയിൽ താൽപ്പര്യമില്ലാത്തവരും facebook -ലും മറ്റു site -കളിലും മേയാനാഗ്രഹിക്കുന്നവരാണ്.

7. ഇതിനെപ്പറ്റി അറിയുന്ന പലർക്കും സാമ്പത്തിക പരാധീനത മൂലം internet cafe -കളിൽ പോയി ഇതിൽ active member ആകാൻ കഴിയാത്തവരാണ്, ആഗ്രഹമുണ്ടെങ്കിൽ കൂടി.

പുതിയ ആളുകളെ ഇതിലേക്ക് ആകർഷിക്കാനും ഇതിനെപ്പറ്റി അറിയിക്കാനും പറ്റിയ വേദികൾ ആണ് സ്കൂളുകളും കോളേജുകളും. ഇപ്പോൾത്തന്നെ പല സ്കൂളിലെ കുട്ടികളും വിക്കി ഗ്രന്ധശാലയിലും മറ്റും സജീവ സാന്നിധ്യമായുണ്ടല്ലോ. മലയാളം വിക്കിപീഡിയയെപ്പറ്റിയുള്ള അച്ചടിച്ച നോട്ടീസുകൾ എല്ലാ ജില്ലകളിലും ഉള്ള ഹൈസ്കൂളുകളിലും കോളേജുകളിലും വിതരണം ചെയ്യണം. എൻറെ അഭിപ്രായത്തിൽ 1000 കുട്ടികളുള്ള ഒരു സ്കൂളിൽ 100 നോട്ടീസുകൾ മതിയാകുമെന്നാണ്. ഇതിൻറെ എണ്ണത്തെപ്പറ്റിയും അതിന് ഓരോ ജില്ലയിലും വേണ്ടിവരുന്ന ചിലവിനെപ്പറ്റിയും നിലവിലുള്ള ഉപയോക്താക്കളുടെയും കാര്യനിവ്വാഹകരുടെയും സമവായം ആവശ്യമാണ്‌.--Raveendrankp (സംവാദം) 07:39, 8 മാർച്ച് 2013 (UTC)[മറുപടി]

the യുടെ ഉച്ചാരണം

ഇംഗ്ലീഷ് തലക്കെട്ടുകൽ പ്രത്യേകിച്ച് ചലച്ചിത്രങ്ങളും മറ്റും മലയാള ലിപിയിൽ എഴുതുമ്പോൾ the യുടെ ഉച്ചാരണത്തിനു കൃത്യമായ നിയമമൊന്നും പാലിച്ചു കാണുന്നില്ല.the കഴിഞ്ഞ് സ്വര ശബ്ദം വന്നാൽ ദി എന്നും the കഴിഞ്ഞ് വ്യഞ്ജന ശബ്ദം വന്നാൽ എന്നും വേണമെന്നാണ് ഇവിടെ പറയുന്നത്.

ഉദാഹരണത്തിന്

  • the house - ദ ഹൗസ്
  • the apple - ദി ആപ്പിൾ
  • the university - ദ യൂണിവേർസിറ്റി
  • the hour - ദി അവർ

- നിജിൽ പറയൂ 18:13, 20 മാർച്ച് 2013 (UTC)[മറുപടി]

Vacancy for Programme Officer, Pilot Projects (Access to Knowledge)

The Centre for Internet & Society (CIS) is seeking applications for the post of Programme Officer, Pilot Projects for its Access to Knowledge (A2K) Programme. The position will be based in its Bangalore office. Programme Officer will collaboratively work with the A2K Team and would report to the Programme Director, Access to Knowledge at CIS.

You can read the detailed job description here. --Nitika.t (സംവാദം) 07:32, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ഒഴിവാക്കൽ നിർദ്ദേശം പുതിയ രീതിയിൽ

നിലവിൽ മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ നീക്കം ചെയ്യുന്ന രീതിയിൽ ഒരു ചെറിയ വ്യത്യാസം കൊണ്ടു വന്നാൽ നന്നായിരിക്കും എന്ന് കരുതുന്നു. നിലവിലെ നിർദ്ദേശതാളിന്റെ പ്രധാന പോരായ്മ എന്തെന്നു വച്ചാൽ ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും നീക്കം ചെയ്യുകയും ചെയ്താൽ ആ സംവാദങ്ങൾ പത്തായത്തിലേക്ക് മാറ്റും. കുറച്ച് നാളുകൾക്ക് ശേഷം ഒരു പുനഃപരിശോധ വേണ്ടി വന്നാൽ സംവാദങ്ങൾക്കുള്ള തുടർച്ച ലഭിക്കുകയില്ല. നിലവിൽ മറ്റിതര വിക്കി സംരഭങ്ങളിലെ പോലെ മലയാളം വിക്കിയിലെ നിർദ്ദേശ താളും ശരിയാക്കിക്കൂടെ?

നിലവിലെ രീതി താഴെ പറയുന്നതു പോലെയാണ്.

ഉദാഹരണത്തിന് ഉപകരണം എന്ന താൾ നീക്കം ചെയ്യുന്നതിന് {{മായ്ക്കുക}} ഫലകം ചാർത്തിയ ശേഷം വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ ഇവിടെ ഒരു ഉപശീർഷകമായി നിർദ്ദേശിക്കുകയാണ് ചെയ്യുന്നത്.

പുതിയ രീതിയിലെ നിർദ്ദേശം

ഉദാഹരണത്തിന് ഉപകരണം എന്ന താൾ നീക്കം ചെയ്യുന്നതിന് {{മായ്ക്കുക}} ഫലകം ചാർത്തിയ ശേഷം വിക്കിപീഡിയ:ഒഴിവാക്കാനുള്ള നിർദ്ദേശം/ഉപകരണം എന്ന് പുതിയ താൾ വിക്കിപീഡിയ നെയിം സ്പേസിൽ നിർമ്മിച്ചതിന് ശേഷം വിക്കിപീഡിയ:ഒഴിവാക്കാനുള്ള നിർദ്ദേശം/ഉപകരണം ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളിൽ ആ ദിവസത്തെ/മാസത്തിൽ ലിസ്റ്റ് ചെയ്യുക.

പുതിയ രീതികൊണ്ടുള്ള ഗുണം

ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിന്റെ വലിപ്പം കുറയക്കാം, സംവാദങ്ങൾക്ക് തുടർച്ച ലഭിക്കും, ഭാവിയിലെ ലിങ്കിംഗിന് എളുപ്പമാകും. മുൻപ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരുന്നോ എന്നു മനസിലാക്കാം...

അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമനുസരിച്ച് മുന്നോട്ട് പോകാം.--KG (കിരൺ) 09:01, 17 ഏപ്രിൽ 2013 (UTC)[മറുപടി]

float--Vssun (സംവാദം) 15:45, 17 ഏപ്രിൽ 2013 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിലേതുപോലെത്തന്നെയാണോ ഉദ്ദേശിക്കുന്നത്?--സിദ്ധാർത്ഥൻ (സംവാദം) 16:17, 17 ഏപ്രിൽ 2013 (UTC)[മറുപടി]
അതെ.--KG (കിരൺ) 16:29, 17 ഏപ്രിൽ 2013 (UTC)[മറുപടി]
float--അജയ് ബാലചന്ദ്രൻ (സംവാദം) 17:09, 17 ഏപ്രിൽ 2013 (UTC)[മറുപടി]
float -- ഒരു നിർദ്ദേശം മാത്രം, തീരുമാനമെടുക്കാൻ പോകുന്നു എന്ന് മുൻകൂട്ടി പൊതുതാളിൽ അറിയിക്കുവാൻ ഉള്ള സംവിധാനം നന്നായിരിക്കുമെന്ന് തോന്നുന്നു. അപ്രതീക്ഷിതമായ ഒഴിവാക്കലുകളും അതിനെ തുടർന്നുള്ള കശപിശകളും ഒഴിവാക്കാമല്ലോ... പ്രത്യേകം താളായി മാറുമ്പോൾ ഓരോ താളിന്റെയും ചർച്ചകളിൽ എല്ലാവരുടെയും ശ്രദ്ധ കുറഞ്ഞേക്കാനിടയുണ്ട്. അതാണ് ഇങ്ങനെ സൂചിപ്പിച്ചത്. --Adv.tksujith (സംവാദം) 17:38, 17 ഏപ്രിൽ 2013 (UTC)[മറുപടി]
ഉപതാളിൽ എഴുതുന്ന എല്ലാക്കാര്യങ്ങളും മെയിൻ താളിൽ കാണാൻ സാധിക്കും.--KG (കിരൺ) 17:49, 17 ഏപ്രിൽ 2013 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ എന്ന പദ്ധതിയിൽ ഉള്ള പ്രകാരമാണോ ഉദ്ദേശിക്കുന്നത്--Roshan (സംവാദം) 07:08, 18 ഏപ്രിൽ 2013 (UTC)[മറുപടി]

@Roshan അതെ.--KG (കിരൺ) 08:53, 18 ഏപ്രിൽ 2013 (UTC)[മറുപടി]
float കിരൺ. ഇംഗ്ലീഷിലും, കോമൺസും ഒക്കെ ഇപ്പോൾ ഈ രീതിയിലാണു അവലംബിച്ചിരിക്കുന്നത്. --Anoop | അനൂപ് (സംവാദം) 08:08, 18 ഏപ്രിൽ 2013 (UTC)[മറുപടി]
നമ്മുടെ നിലവിലുള്ള സ്ക്രിപ്റ്റുകൾ ഈ രീതിയിലേക്ക് മാറ്റുവനുള്ള പരിജ്ഞാനമുള്ള ഉപയോക്താക്കളുടെ സഹായം അഭ്യർത്ഥിക്കുന്നു. അതുപോലെ തന്നെ വിക്കിപീഡിയ:ഒഴിവാക്കാനുള്ള നിർദ്ദേശം എന്ന പേര് ആ സമയത്ത് തോന്നിയ ഒരെണ്ണം എഴുതിയന്നെയുള്ളു, കുറച്ചു കൂടി നല്ല പേര് നിർദ്ദേശിക്കുകയും ആവാം.--KG (കിരൺ) 08:53, 18 ഏപ്രിൽ 2013 (UTC)[മറുപടി]
എന്തു പേരായാലും നീട്ടിപ്പിടിച്ചു വേണ്ട, ചെറിയ നാമം മതിയാകും--റോജി പാലാ (സംവാദം) 09:28, 18 ഏപ്രിൽ 2013 (UTC)[മറുപടി]
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ പോലെയാകുമ്പോൾ ലേഖനഭാഗമല്ലേ പദ്ധതിതാളിൽ ദൃശ്യമാകുക. അങ്ങിനെയെങ്കിൽ ചർച്ച നടത്താൻ സംവാദം ഉപയോഗിക്കണോ? വ്യക്തമല്ലല്ലോ?--റോജി പാലാ (സംവാദം) 07:43, 19 ഏപ്രിൽ 2013 (UTC)[മറുപടി]
അവിടെ അഭിപ്രായം പറയുന്ന രീതി നോക്കു.ഈ താളും കണ്ടു നോക്കു. നമുക്ക് Deletion requests മറ്റ് വിക്കികളിലെ അത്രേം വരാത്തതുകൊണ്ട് Commons:Deletion requests/2013/04/12 ഇങ്ങനെ ഒരോ ദിവസത്തിനും ഉപതാൾ ഉണ്ടാക്കാതെ മാസത്തിനോ അല്ലെങ്കിൽ നേരിട്ട് ഒഴിവാക്കാൻ സാധ്യതയുള്ളവയിലേക്ക് ലിസ്റ്റ് ചെയ്യാം. വേണമെങ്കിൽ ഒരു സാമ്പിൾ ഇട്ട് കാണിക്കാം.--KG (കിരൺ) 08:41, 19 ഏപ്രിൽ 2013 (UTC)[മറുപടി]
താളിന്റെ പേരു മാത്രം തലക്കെട്ടിൽ കാണിക്കും. വിക്കിപീഡിയ:ഒഴിവാക്കാനുള്ള നിർദ്ദേശം/ഉപകരണം എന്നത് നിലനിർത്താൻ യോഗ്യമെന്നു കണ്ടാൽ തിരിച്ചു തലക്കെട്ടു മാറ്റുകയാണോ ചെയ്യുന്നത്?--റോജി പാലാ (സംവാദം) 10:15, 19 ഏപ്രിൽ 2013 (UTC)[മറുപടി]
കോമൺസിലും ഇംഗ്ലീഷ് വിക്കിയിലും പ്രകടമായ വ്യത്യാസമുണ്ടോ? ഉണ്ടെങ്കിൽ ഇംഗ്ലീഷ് വിക്കിയെ അവലംബിക്കുന്നതായിരിക്കും നല്ലത്. --സിദ്ധാർത്ഥൻ (സംവാദം) 10:18, 19 ഏപ്രിൽ 2013 (UTC)[മറുപടി]

@Roji തലക്കെട്ട് മാറ്റില്ല, ചർച്ചയ്ക്കു വ്വേണ്ടി മത്രമാണ്,Sidharthan അതെ --KG (കിരൺ) 05:38, 1 മേയ് 2013 (UTC)[മറുപടി]

ഈ രീതി നടപ്പിൽ വരുത്താൻ ഫലകം:മായ്ക്കുക/ലേഖനം എന്ന ഫലകത്തിലും മായ്ക്കാനുള്ള നിർദ്ദേശത്തിലും ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി. അഭിപ്രായങ്ങൾ അറിയിക്കുക. --Anoop | അനൂപ് (സംവാദം) 07:35, 3 മേയ് 2013 (UTC)[മറുപടി]
 പുതിയ ഒഴിവാക്കൽ രീതി പ്രാബല്യത്തിൽ വരുത്തി. പുതിയ രീതിയിൽ ഒരു ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതെങ്ങനെ 
എന്നറിയാൻ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തലക്കെട്ട് എന്ന താൾ സന്ദർശിക്കുക. --Anoop | അനൂപ് (സംവാദം) 10:53, 17 മേയ് 2013 (UTC)[മറുപടി]
സംവാദതാളിൽ വരുത്തേണ്ട മാറ്റങ്ങളും ചേർത്തു--KG (കിരൺ) 12:07, 5 ജൂൺ 2013 (UTC)[മറുപടി]

ഉപയോക്തൃതാൾ

ഉപയോക്താവ് തന്നെ കുറിച്ച് കപടമാല്ലാത്ത പൂർണമായും സത്യസന്ധമായ വസ്തുതകൾ പ്രതിപാദിക്കുന്നത് നയങ്ങളുടെ പേരിൽ നീക്കം ചെയ്യുന്നത് നീതികേടാണ്‌, ഒരാളെ കുറിച്ച് മറ്റൊരാൾ പറഞ്ഞാലെ സ്വീകാര്യ മാവു എന്ന നയം തിരുത്തപ്പെടെണ്ടാതാണ്. മലയാളി എഴുത്തുകാർ പലപ്പോഴും മരണാന്തരമാണ് ആദരിക്കപ്പെടുന്നത്. പല പ്രശസ്തരും പ്രശസ്ത്ത കൃതികളും വിക്കിയിൽ ഇടം കിട്ടാതെ പുറത്തുണ്ട്, ഇത്തരം നീക്കം ചെയ്യൽ നടപടി എഴുതുവാൻ കഴിവുള്ള അർഹതയുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതല്ല. നിങ്ങളെ കുറിച്ച് മറ്റൊരാൾ എഴുതുന്നത്‌ വരെ കാത്തിരിക്കുക എന്ന നയത്തിന്റെ ഫലമായിട്ടാണ് മരണാനന്തര ബഹുമതികൾ രൂപപ്പെടുന്നത്. ഇതിനോട് പല വിക്കികളും നേരത്തെതന്നെ അവരുടെ പ്രതിഷേധങ്ങൾ പ്രകടിപ്പിച്ചിട്ടുള്ളത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ ഈ നയം തിരുത്തപ്പെടണമെന്നു വാദിക്കുന്നു. --കാളത്തോട് (സംവാദം) 06:54, 18 ഏപ്രിൽ 2013 (UTC)[മറുപടി]


ഈ ഉപയോക്താവ് പറയുന്നതിൽ കാര്യമില്ലാതില്ല. വല്ലാത്ത ഒരു വിക്കി പോലീസിങ്ങാണ് എനിക്ക് വിക്കിപീഡിയ:ഉപയോക്തൃതാൾ ൽ കാണാൻ കഴിയുന്നത്. പ്രത്യെകിച്ച് ഈ വാചകം.
\\ഉപയോക്തൃതാളിൽ ഉപയോക്താവിനെക്കുറിച്ചുള്ള അത്യാവശ്യവിവരങ്ങൾ പരിമിതമായി നൽകുവാൻ വിക്കിപീഡിയ അനുവദിക്കുന്നുണ്ട്. എന്നാൽ അവ താങ്കളുടെ കുടുംബകാര്യങ്ങളോ ജീവചരിത്രമോ താങ്കളുടെ ബ്ലോഗോ ആയി ഉപയോഗിക്കാൻ വിക്കിസമൂഹം അനുവദിക്കുന്നില്ല\\
ഇതിൽ ഒരു ഉപയൊക്താവിനു അദ്ദേഹത്തിന്റെ ജീവചരിത്രം ഉപയോക്തൃത്താളിൽ പ്രസിദ്ധീകരിക്കാൻ വിക്കിയുടെ ഏത് നയമാണ് തടസ്സം നിൽക്കുന്നത് എന്ന് പറയാമോ? സ്വകാര്യ വ്യക്തി വിവരങ്ങൾ ഉപയോക്തൃത്താളിൽ പരസ്യമാക്കണോ എന്നത് ഉപയോക്താവിന്റെ ഇഷ്ടത്തിൽ വരുന്ന കാര്യമാണ്. അതിൽ മറ്റ് ഉപയോക്താക്കൾക്ക് എന്ത് കാര്യം --ഷിജു അലക്സ് (സംവാദം) 07:06, 18 ഏപ്രിൽ 2013 (UTC)[മറുപടി]
ഷിജു അലക്സിന്റെ അഭിപ്രായത്തിനു് ഒരു float -- വിശ്വപ്രഭViswaPrabhaസംവാദം 07:09, 18 ഏപ്രിൽ 2013 (UTC)[മറുപടി]
ഷിജു അലക്സിന്റെ അഭിപ്രായത്തോട് യോജിക്കുന്നു , ഉപയോക്താവിനു തന്നെ സംബന്ധിക്കുന്ന വിവരങ്ങൾ ഉപയോക്താവിന്റെ താളിൽ ചേർക്കുന്നതിനെ അനുകൂലിക്കുന്നു - Irvin Calicut....ഇർവിനോട് പറയു 08:30, 18 ഏപ്രിൽ 2013 (UTC)[മറുപടി]

ഷിജുവിന്റെ അഭിപ്രായ‌ത്തിനോട് യോജിക്കുന്നു. ഇവിടെ ബ്ലോഗിന്റെ ലിങ്ക് പോലും സ്ഥാപിക്കാൻ പാടില്ല എന്നായിരുന്നു ആദ്യമുണ്ടായ നയം. ഒരു ചർച്ചയിലൂടെയാണ് അത് അടുത്തകാലത്ത് ഭേദഗതി ചെയ്തത്. മലയാളഭാഷയുമായും സാഹിത്യവുമായും ബന്ധപ്പെട്ടുള്ള ഉപയോക്താവിന്റെ പ്രവർത്തനങ്ങൾ ഉപയോക്തൃതാളിൽ വരുന്നതിനോട് ഞാൻ യോജിക്കുന്നു. ഉപയോക്താവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സംബന്ധിച്ചുള്ള വിവരങ്ങൾ വരുന്നതിനോട് വിയോജിപ്പുണ്ട് (ഇത് ജീവിച്ചിരിക്കുന്നവരെപ്പറ്റിയുള്ള പ്രസ്താവനയായിപ്പോകും). പക്ഷേ ഇദ്ദേഹത്തിന്റെ നാടകങ്ങളെയും പത്രപ്രവർത്തന ജീവിതത്തെയും പറ്റി ഉപയോക്തൃതാളിൽ ഉണ്ടായിരുന്ന വിവരങ്ങൾ തുടരാനനുവദിക്കാമായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:41, 18 ഏപ്രിൽ 2013 (UTC)[മറുപടി]

വിക്കിപീഡിയ ഉപയോക്തൃതാൾ ലേഖനമെന്ന വ്യാജേന, പ്രശസ്തിക്കുവേണ്ടി ഉപയോഗിക്കാനുള്ള സാഹചര്യമില്ലേ? പ്രത്യേകിച്ചും ഇത്തരം താളുകൾ സെർച്ച് എഞ്ചിനുകൾ ഇൻഡെക്സ് ചെയ്യുകയും ചെയ്യുന്നുണ്ട്. --Vssun (സംവാദം) 10:17, 18 ഏപ്രിൽ 2013 (UTC)[മറുപടി]
സ്വയം പ്രൊമോഷന് വിക്കിപീഡിയ വേദിയാകരുത് എന്ന ഉദ്ദേശ്യത്തോടുകൂടി വിക്കിപീഡിയയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാത്തവ കഴിയുന്നതും ഉപയോക്തൃതാളിൽ നിരുത്സാഹപ്പെടുത്തണം എന്ന് പറയുന്നുണ്ട്. ഇതിന് തയ്യാറാകാത്ത ഉപയോക്താക്കളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമല്ലേ?--സിദ്ധാർത്ഥൻ (സംവാദം) 10:34, 18 ഏപ്രിൽ 2013 (UTC)[മറുപടി]


\\വിക്കിപീഡിയ ഉപയോക്തൃതാൾ ലേഖനമെന്ന വ്യാജേന, പ്രശസ്തിക്കുവേണ്ടി ഉപയോഗിക്കാനുള്ള സാഹചര്യമില്ലേ?\\

ഇത് പാടില്ല എന്ന് വിലക്കുണ്ടോ? എന്റെ ഉപയോക്തൃത്താൾ എന്റെ ബയോഡാറ്റയിൽ വെക്കുന്നതിനു എന്ത് തടസ്സം. അത് ഞാൻ ഷെയർ ചെയ്താൽ എന്താണ് പ്രശ്നം. അത് തടയുന്ന നയങ്ങൾ പരിശൊധിക്കണം.

സ്വയം പ്രൊമോഷന് വിക്കിപീഡിയ വേദിയാകരുത് എന്ന് പറയുന്നത് ഉപയോക്തൃതാളിനെ ഉദ്ദേശിച്ചാണോ. സ്വയം പ്രൊമൊഷൻ ഒക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ? പക്ഷെ അത് ഉപയോക്തൃതര താളിലേക്ക്പടരുമ്പോഴാണ് അത് സംരംഭത്തെ ബാധിക്കുന്നത് ആകുന്നതും നിയന്ത്രണങ്ങൾ വേണ്ടതും. പക്ഷെ സ്വന്തം ഉപയോക്തൃത്താളിൽ ബ്ലോഗ് ലിങ്ക് പോലും ചേർക്കരുത് എന്ന നിലയിലേക്ക് ഒക്കെ നയത്തെ വളച്ചൊടിക്കുന്നത് വിക്കിഫാസിസം എന്ന് വിളിക്കാവുന്ന തരത്തിലുള്ള പ്രവർത്തിയാണ്.

സെർച്ച് എഞ്ചിൻ ഇൻഡക്സ് ചെയ്യുന്നുണ്ട് എന്നത് വ്യക്തി വിവരങ്ങൾ ഉപയോക്തൃത്താളിൽ ചേർക്കുന്നതിനു എങ്ങനെ തടസ്സമാകും. ചില ഉപയോക്താക്കളുടെ ചിലപ്പോ ആകെയുള്ള തിരുത്ത് സ്വന്തം ഉപയോക്തൃത്താളിൽ മാത്രമായിരിക്കും. അതിനു പക്ഷെ എന്താണ് പ്രശ്നം.

എന്തും എഴുതാം എന്ന നില വേണെമെന്നല്ല ഞാൻ പറയുന്നത്. എന്തൊക്കെ ആവാൻ പാടില്ല എന്നതിനു ഒരു മാർഗ്ഗരേഖ ആവാം. (ഉദാഹരണം, അശ്ലീല കണ്ണികൾ, പടങ്ങൾ, മറ്റുള്ളവരെ ഇകഴ്ത്താനുള്ള കുറിപ്പുകൾ,..) അതിനപ്പുറം ബ്ലോഗ് ലിങ്ക് പാടില്ല, വീട്ടു പേർ പാടില്ല, ജോലി വിവരം പാടില്ല എന്ന നിലയിലേക്കുള്ള നിയന്ത്രണം ശരിയല്ല എന്നാണ് ഞാൻ സൂചിപ്പിച്ചത്. വ്യക്തി വിവരങ്ങൾ ആരെങ്കിലും സ്വന്തം ഉപയോക്തൃത്താളിൽ ചേർക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതില്ല. --ഷിജു അലക്സ് (സംവാദം) 11:42, 18 ഏപ്രിൽ 2013 (UTC)[മറുപടി]

വ്യക്തിവിവരങ്ങൾ പരിമിതമായിരിക്കണം. \\വിക്കിപീഡിയ ഉപയോക്തൃതാൾ ലേഖനമെന്ന വ്യാജേന, പ്രശസ്തിക്കുവേണ്ടി ഉപയോഗിക്കാനുള്ള സാഹചര്യമില്ലേ?\\ ഇത് പാടില്ല എന്ന് വിലക്കുണ്ടോ?

വിലക്ക് ഉണ്ടാക്കണം. സ്വന്തം വെബ്സൈറ്റായി കരുതുന്ന രീതി തന്നെ ഉണ്ടെങ്കിൽ ഇല്ലാതാവണം--Roshan (സംവാദം) 12:01, 18 ഏപ്രിൽ 2013 (UTC)[മറുപടി]

സ്വയം പ്രൊമോഷൻ ഉപയോക്തൃതാളിനെക്കുറിച്ചും പറയുന്നുണ്ട്. മലയാളത്തിലെ ഉപയോക്തൃതാൾ ഇംഗ്ലീഷിൽനിന്ന് വിവർത്തനം ചെയ്തതാണ്. ഇംഗ്ലീഷ് ലിങ്ക് ഇതാ. അമിതമായ സ്വയം പ്രൊമോഷനാണ് പ്രശ്നം. ബ്ലോഗ് കണ്ണി ചേർക്കുന്നതോ വ്യക്തിവിവരങ്ങൾ ഉൾപ്പെടുത്തുന്നതോ അല്ല പ്രശ്നം. ഞാനൊരു സംഭവമമാണെന്ന് ഞാൻ തന്നെ എന്റെ ഉപയോക്തൃതാളിൽ എഴുതി പ്രൊമോട്ട് ചെയ്താൽ എന്തു ചെയ്യും? ([സ്വന്തം‍] ജീവചരിത്രലേഖനങ്ങൾ വിക്കിപീഡിയ പ്രോത്സാഹിപ്പിക്കാത്തതുകൊണ്ട് ഒരുപയോക്താവിന് ഇങ്ങനെ ചെയ്യാമല്ലോ) വിക്കിപീഡിയയെക്കുറിച്ച് അറിയുന്നവർക്കല്ലേ അത് ഉപയോക്തൃതാളാണെന്നും ലേഖനമല്ലെന്നും മനസ്സിലാകുകയുള്ളൂ. അല്ലാത്തവരെല്ലാം "ആഹാ! ഇയാളെക്കുറിച്ച് വിക്കിപീഡിയയിലും വന്നോ? കഷ്ടം, ഈ വിക്കിപീഡിയയെ എങ്ങനെ വിശ്വസിക്കും?" എന്ന് ചിന്തിക്കാൻ നാം അവസരം കൊടുക്കണോ?--സിദ്ധാർത്ഥൻ (സംവാദം) 12:14, 18 ഏപ്രിൽ 2013 (UTC)[മറുപടി]


വായിക്കുനവർക്ക് ഇത് ഒരു ലേഖനം ആണ് എന്ന് ധ്വനി ജനിപ്പിക്കുന്നവ , പ്രശസ്തിക്കുവേണ്ടി , സെല്ഫ് പ്രൊമോട്ട് , പരസ്യം അല്ലെകിൽ ബിസിനസ്‌ പ്രൊമോഷൻ എന്നിവ ലക്ഷ്യമിട്ടുള്ള ഭാഗങ്ങൾ ഉണ്ടെകിൽ തീർച്ചയായും നീക്കം ചെയ്യണം - Irvin Calicut....ഇർവിനോട് പറയു 12:26, 18 ഏപ്രിൽ 2013 (UTC)[മറുപടി]


ലേഖനം / ഉപയോക്തൃതാൾ ഏതുമാകട്ടെ നീക്കം ചെയ്യുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ് എന്നാൽ സൃഷ്ടിക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യവും, നിസാര കാര്യങ്ങൾക്ക് പോലും രചയിതാവിന്റെ അനുമതികൂടാതെ നീക്കി പാർപ്പിക്കുന്നതും നീക്കം ചെയ്യുന്നതും അനീതിയാണ്.

പ്രശസ്ത്തിയാണ് ലക്ഷ്യം എന്ന് ഭയന്നിട്ടാണ് നീക്കം ചെയ്യുന്നത് എന്ന കാരണമാണ് ചൂണ്ടികാണിക്കുന്നതെങ്കിൽ നേരത്തെ പ്രശസ്തനായ ആളുകളെ ആ ഗണത്തിൽ പെടുത്തുന്നതും നീതികരിക്കാൻ കഴിയില്ല. വിക്കിയിലൂടെ ഒരു പ്രശസ്തി നേടേണ്ട ആവശ്യം അങ്ങനെയുള്ള വ്യക്തികൾക്ക് ഉണ്ടാകുന്നില്ല.

വിക്കി നയങ്ങളോട് യോചിക്കാത്ത ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനോട് എതിർപ്പില്ല. പൂർണമായും നീക്കം ചെയ്യുന്നത് അനീതിയാണ്. വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുവാനുള്ള അവകാശം നിഷേധിക്കുന്നില്ല അങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ ആവശ്യമായ വസ്തുതയും അവലംബങ്ങളും ചേർത്തിട്ടുമുണ്ട്. --കാളത്തോട് (സംവാദം) 10:36, 21 ഏപ്രിൽ 2013 (UTC)[മറുപടി]

പകർപ്പവകാശലംഘനം

പകർപ്പവകാശമുള്ള കൃതികൾ വിക്കിപീഡിയയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. ആ വിഷയത്തിൽ നമ്മുടെ നയങ്ങളിലും മാർഗ്ഗരേഖകളിലും വേണ്ടത്ര താളുകൾ ഉദാഹരിക്കാനുമില്ല. അതു സംബന്ധമായുള്ള താളുകൾ വികസിപ്പിക്കേണ്ടിയിരിക്കുന്നു. ഇംഗ്ലീഷിൽ നിന്നുമുള്ള താളുകൾ തർജ്ജമചെയ്യുവാനുള്ള ശ്രമം ആരംഭിക്കുകയാണ്. മലയാളത്തിന് പ്രത്യേകമായി എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെന്ന് നിർദ്ദേശമുള്ള പക്ഷം അത് ഇവിടെ ചർച്ചചെയ്യുമല്ലോ...

Copy-Paste സംബന്ധിച്ച താളാണ് ഇപ്പോൾ ചെയ്തുവരുന്നത്. അത് വിക്കിപീഡിയ:പകർത്തി-ഒട്ടിക്കൽ എന്ന പേരിൽ ആരംഭിച്ചിട്ടുണ്ട്. താൾ കണ്ടശേഷം അഭിപ്രായം ഇവിടെ പറയുമല്ലോ. താളിന്റെ അവസാനഭാഗത്ത് ഇംഗ്ലീഷ് വിക്കിയിലെ ഭാഗം പരിശോധനയ്കായി മറച്ചുവെച്ചിട്ടുണ്ട്.. --Adv.tksujith (സംവാദം) 03:20, 27 ഏപ്രിൽ 2013 (UTC)[മറുപടി]

ഈ താളിനെക്കുറിച്ച് ആരും പ്രതികരിച്ചുകണ്ടില്ല. copy-paste എന്നതിന് പകർത്തി - ഒട്ടിക്കൽ എന്ന് പ്രയോഗിക്കാമോ എന്നെങ്കിലും പറയുക. അഭിപ്രായങ്ങളൊന്നും ഇല്ലെങ്കിൽ താളിന് അംഗീകാരം കൊടുത്തതായി കണക്കാക്കാമോ? --Adv.tksujith (സംവാദം) 18:09, 10 മേയ് 2013 (UTC)[മറുപടി]
  • തലക്കെട്ടിനോട് യോജിപ്പാണുള്ളത്.
  • "പകർപ്പവകാശ ലംഘനത്തിന് ഇന്ത്യയിൽ ലഭിക്കാവുന്ന ശിക്ഷ--- ആണ്." എന്നത് പൂരിപ്പിച്ചശേഷം അംഗീകാരം കൊടുത്തതായി കണക്കാക്കാവുന്നതാണ് എന്നാണ് എന്റെ അഭിപ്രായം.
  • ഇത്തരം തർജ്ജമകളിൽ ഒന്നോ രണ്ടോ ആഴ്ച്ചയ്ക്കുള്ളിൽ ഭേദഗതിനിർദ്ദേശമൊന്നുമില്ലെങ്കിൽ അംഗീകരിച്ചതായി കണക്കാക്കുന്നതാവും നല്ലത്. വളരെക്കുറച്ച് അഭിപ്രായങ്ങളേ തർജ്ജമകൾ അംഗീകാരത്തിനു സമർപ്പിക്കുമ്പോൾ വരാറുള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 04:03, 11 മേയ് 2013 (UTC)[മറുപടി]
പകർത്തി-ചേർക്കൽ അല്ലെ കുടുതൽ യോജിക്കുക. അഭിപ്രായം പറഞ്ഞു എന്ന് മാത്രം ഇപ്പോൾ ഉള്ള തലക്കെട്ടിനോട് വിയോജിപ്പ് ഇല്ല.  :) - Irvin Calicut....ഇർവിനോട് പറയു 11:56, 11 മേയ് 2013 (UTC)[മറുപടി]
അഭിപ്രായങ്ങൾക്ക് നന്ദി. വേണ്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പേസ്റ്റിന് ചേർക്കുക എന്നൊരു അർത്ഥം കാണുന്നില്ല. അത് നല്ല നിർദ്ദേശമായിരുന്നു. കണ്ടുപിടുത്തം നടത്തിയെന്ന പരാതി വേണ്ട. നിലവിൽ ലഭ്യമായ മലയാളം ഒട്ടിക്കൽ തന്നെ കിടക്കട്ടെ :) --Adv.tksujith (സംവാദം) 19:29, 7 ജൂൺ 2013 (UTC)[മറുപടി]
 പകർപ്പവകാശ ലംഘനം സംബന്ധിച്ച നയങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും കൂട്ടത്തിൽ ഈ താൾ ഉൾപ്പെടുത്തുന്നു. 
പകർത്തി ഒട്ടിക്കലിന്റെ (കോപ്പി - പേസ്റ്റ്) പ്രശ്നങ്ങൾ കാണുവാൻ വിക്കിപീഡിയ:പകർത്തി-ഒട്ടിക്കൽ എന്ന താൾ സന്ദർശിക്കുക.
--Adv.tksujith (സംവാദം) 19:29, 7 ജൂൺ 2013 (UTC)[മറുപടി]

വിവക്ഷ താളുകൾ

വിവക്ഷകൾ എന്ന വർഗ്ഗത്തിൽ ഏകദേശം 653 താളുകൾ ഉണ്ട്. കൂടുതലും രണ്ട് താളുകളിലേയ്ക്ക് മാത്രം കണ്ണി ചേർത്തവ. വിവക്ഷ താൾ നീക്കം ചെയ്ത് അതാതു് താളുകളിൽ നിന്നും മറ്റേ താളിലേയ്ക്ക് കണ്ണികൾ ചേർത്താൽ മതിയല്ലോ? --സുഗീഷ് (സംവാദം) 07:25, 30 മേയ് 2013 (UTC)[മറുപടി]

അതാണ് ഇപ്പോഴുള്ള നയം --സിദ്ധാർത്ഥൻ (സംവാദം) 07:27, 30 മേയ് 2013 (UTC)[മറുപടി]
കണ്ണിൽപ്പെടുന്നതൊക്കെ ഇങ്ങനെ ചെയ്യാറുണ്ട്. --Vssun (സംവാദം) 07:33, 30 മേയ് 2013 (UTC)[മറുപടി]
മറുപടി നൽകിയതിന് രണ്ട് പേർക്കും നന്ദി, ഏറ്റവും കുറവു് വിവരണമുള്ള താളുകൾ നോക്കിയപ്പോഴാണ് ഈ വർഗ്ഗത്തിൽ ഇത്രയും താളുകൾ ഉണ്ടെന്നു മനസ്സിലായത്. അതിനാൽ സംശയം ചോദിച്ചു എന്നു മാത്രം.--സുഗീഷ് (സംവാദം) 07:42, 30 മേയ് 2013 (UTC)[മറുപടി]

പുതിയ ലോഗിൻ പേജ് പക്ഷെ

പുതിയ ലോഗിൻ പേജ് കൊള്ളാം. പക്ഷെ alignment പോരാ. ഈ രീതിയയാൽ ബെസ്റ്റ്
ഭാഷ: English | हिन्दी | ಕನ್ನಡ | தமிழ் | Français | Español
<a>സുരക്ഷിത കണക്ഷൻ ഉപയോഗിക്കുക</a>
ഉപയോക്തൃനാമം:
[input box]
രഹസ്യവാക്ക്:
[input box]
അല്പം നീങ്ങി <a>താങ്കളുടെ രഹസ്യവാക്ക് പുനഃസജ്ജീകരിക്കുക</a>
<check box>ഞാൻ പ്രവേശിച്ചതായി തന്നെ നിലനിർത്തുക</check box>
ബാക്കി സംഭവങ്ങൾ OK --♥Aswini (സംവാദം) 08:56, 6 ജൂൺ 2013 (UTC)[മറുപടി]

മറ്റൊരു കാര്യം കൂടി ചെയ്യാവുന്നതു് ലോഗിൻ ചെയ്യാത്ത അവസരത്തിൽ ലോഗിൻ ചെയ്യാനോ അല്ലെങ്കിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കാനോ പ്രേരണ നൽകുന്ന സന്ദേശം ഒരിക്കലെങ്കിലും കൂടുതൽ പ്രകടമാക്കി കാണിക്കുക എന്നതാണു്. കൂടാതെ, തിരുത്തുവാനല്ല, വായിക്കാനാണെങ്കിൽ പോലും ഒരു അക്കൗണ്ടുണ്ടാവുന്നതും അതിൽ ലോഗിൻ ചെയ്യുന്നതുകൊണ്ടുമുള്ള മെച്ചങ്ങൾ എന്തൊക്കെ എന്നു് (ഉദാ: വാച്ച് ലിസ്റ്റ്, സ്വന്തം ഇഷ്ടത്തിനനുസരിച്ച യൂസർ അനുഭവം, ഗാഡ്ഗെറ്റുകൾ തുടങ്ങിയവയുടെ ലഭ്യത) സ്വൽപ്പം വലുപ്പത്തിൽ, അടക്കാവുന്ന ഒരു പെട്ടിയായി കൊടുത്താലും നന്നാവും. വിശ്വപ്രഭViswaPrabhaസംവാദം 09:30, 6 ജൂൺ 2013 (UTC) [മറുപടി]

ന്യൂസ് ലെറ്റർ

വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷന്റെ വാർത്തകളും മറ്റു സഹായമഭ്യർഥിച്ചുള്ള സന്ദേശങ്ങളും ഉപയോക്താക്കളുടെ സംവാദം താളിലെത്തിക്കാൻ ഒരു മെസേജ് ഡെലിവറിങ് പദ്ധതിയെപ്പറ്റി ആലോചിക്കുന്നു. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ --മനോജ്‌ .കെ (സംവാദം) 05:40, 5 ജൂലൈ 2013 (UTC)[മറുപടി]

Calling for participation: CIS-A2K's Train The Trainer Program

CIS-A2K is organising a 4 day Train the Trainer (TTT) program in Bangalore during first week of October 2013. The idea of the program is to build capacity and enable community members to conduct outreach sessions independently or with minimal support to introduce Wikipedia to prospective editors in their respective Indian languages.

By way of this program, CIS-A2K wants to support and enable community members who might be interested to conduct Wikipedia outreach sessions in their own cities/languages. The event is open to all Wikimedia volunteers from India who can and want to support outreach events in the coming year.

CIS-A2K is calling for applicants for it's Train the Trainer Program. If you'd like to be part of this program please make sure that you meet the selection criterion and submit Train the Trainer Program Application From by 13th September, 2013.

To know more about the program, rationale, overview, timeline etc. please visit the Meta page.

We look forward to hearing from you soon. For any further queries please mail at a2k@cis-india.org.

Thanks --Nitika.t (സംവാദം) 13:29, 30 ഓഗസ്റ്റ് 2013 (UTC)[മറുപടി]

വോട്ടിംഗ് ഫലകങ്ങൾ

വോട്ടിംഗ് ഫലകങ്ങളായ ഫലകം:Oppose, ഫലകം:അനുകൂലം മുതലായവകളിൽ വോട്ടിടുന്ന ആളുടെ ഒപ്പും ഓട്ടോമാറ്റിയ്ക്കായി വരുന്ന രീതിയിൽ തിരുത്തിയാൽ നന്നായിരുന്നു. വിക്കി പ്രോഗ്രാമ്മിംഗ് എനിക്കറിയില്ല അതാ... --♥Aswini (സംവാദം) 04:01, 11 സെപ്റ്റംബർ 2013 (UTC)[മറുപടി]

അനുബന്ധകണ്ണികൾ

പണിസഞ്ചിയിലുള്ള അനുബന്ധകണ്ണികൾ എന്ന ലിങ്ക്, ഈ താളിലേക്കുള്ള കണ്ണികൾ എന്നുമാറ്റുന്നതല്ലേ നല്ലത്? --Vssun (സംവാദം) 10:57, 29 ഒക്ടോബർ 2013 (UTC)[മറുപടി]

checkY ചെയ്തു - കാണുക --Vssun (സംവാദം) 10:44, 8 ഡിസംബർ 2013 (UTC)[മറുപടി]

ശല്യക്കാരായ ഉപയോക്താക്കൾ

മറ്റു് ഉപയോക്താക്കളുടെ വിലപ്പെട്ട സമയവും ശ്രദ്ധയും മാത്രം ചെലവാക്കുന്നതിനും അവരെ വ്യക്തിഹത്യ ചെയ്യുന്നതിനും സ്വന്തം തൻ‌പോരിമ കാണിക്കാനും വേണ്ടി മാത്രം വിക്കിപീഡിയയിലെ ശ്രദ്ധേയതാനയവും ലേഖനങ്ങൾ നീക്കം ചെയ്യാനുള്ള ഫലകവും പല തവണയായും സ്ഥിരമായും ഒരു ആയുധമായി ഉപയോഗിക്കുന്നവർക്കു് അത്തരം പ്രവണതയ്ക്കെതിരെ തക്കതായ മുന്നറിയിപ്പുകൊടുക്കണമെന്നും ആവശ്യമെങ്കിൽ നിശ്ചിതകാലത്തേക്കോ സ്ഥിരമായോ ബ്ലോക്ക് ചെയ്യണമെന്നും അത്തരം ഉപയോക്താക്കൾ ആരംഭിച്ച നീക്കംചെയ്യൽ ശ്രമങ്ങൾക്കു് സ്വതേ സാധുതയില്ലെന്നു് അംഗീകൃതനയമായി തീരുമാനിക്കണം എന്നും ശക്തമായി ആവശ്യപ്പെടുന്നു. വിശ്വപ്രഭViswaPrabhaസംവാദം 12:34, 10 നവംബർ 2013 (UTC) [മറുപടി]

ഈ നിർദ്ദേശത്തിൽ അത്തരം ഉപയോക്താക്കളുടെ പട്ടിക ഉൾപ്പടെ നിർദ്ദേശിച്ചാൽ നന്നായിരുന്നു. ഒപ്പം അവരെ തിരിച്ചറിയാനും ഉപകാരപ്പെടും.--Roshan (സംവാദം) 12:43, 10 നവംബർ 2013 (UTC) [മറുപടി]

നിയമങ്ങളുടെ പേര്

വർഗ്ഗം:ഇന്ത്യയിലെ നിയമങ്ങൾ ഇവിടെ തോന്നിയപോലെയാണല്ലോ ഓരോന്നിന്റേയും പേര്. ഇതൊക്കെ സത്യത്തിൽ ആ നിയമങ്ങളുടെ ശരിക്കുള്ള പേരാണോ അതോ ഓരോരുത്തരുടേയും ഇഷ്ടത്തിന് ഉണ്ടാക്കിയതാണോ? ഇതിന് നയമോ മാർഗ്ഗരേഖയോ വല്ലതും വേണോ? വക്കീലന്മാരുടെ സഹായം ഏറ്റവും നല്ലതായിരിക്കും. ഇതിവിടെയാണോ പഞ്ചായത്തിലാണോ ഉന്നയിക്കേണ്ടത്--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:04, 28 ഡിസംബർ 2013 (UTC)[മറുപടി]

നിയമങ്ങൾക്ക് എല്ലായ്പോഴും പേര് ഒരേപോലായിരിക്കണമെന്നില്ല. പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്യുന്ന പഞ്ചായത്തിൽ ഈ നിർദ്ദേശം വരുന്നതാണ് ഉചിതമെന്നതിനാൽ കാര്യനിർവ്വാഹകരുടെ നോട്ടീസിൽ നിന്നും ഇത് ഇങ്ങോട്ട് മാറ്റുന്നു. കാര്യനിർവ്വാഹകരല്ലാത്തവർക്കും അഭിപ്രായം പറയുവാൻ ബുദ്ധിമുട്ടാകില്ലല്ലോ. ഇവിടുള്ള സജീവ വക്കീലന്മാരെ തോണ്ടി വിളിച്ച് ഇങ്ങോട്ട് കൊണ്ടുവരുന്നത് നന്നായിരിക്കും. --Adv.tksujith (സംവാദം) 17:31, 28 ഡിസംബർ 2013 (UTC)[മറുപടി]

രാമായണം

രാമായണം നാം വളരെ സങ്കുജിതമായാണ് കാണുന്നത് എന്നാണ് തോന്നുന്നത്.ആ കാവ്യത്തിന് ലോകത്തെ വിവിധ രാജ്യങ്ങളിൽ സ്വീകാര്യതയുണ്ട് എന്ന് എനീക്കു മനസ്സിലാക്കാനായി.അതെന്നെ ആഹ്ലാദിപ്പിച്ചു.എന്റെ കയ്യിലുള്ള The Ramayana Tradition in Asia (Edited by V.Raghavan-Reprinted 1998;Pages-730;Price Rs.200 Published by Sahithya Academi,India.)കേന്ദ്ര സാഹിത്യ അക്കാദമി 1975ൽ പ്രസിദ്ധീകരിച്ച,രാമായണത്തെപ്പറ്റി ഗവേഷണം നടത്തിയ പണ്ഡിതന്മാർ അവതരിപ്പിച്ച ഗവേഷണ പ്രബന്ധസമാഹാരമാണ്.ഇതിൽ ഫിലിപ്പൈൻസിലും ജപ്പാനിലും വരെ രാമയണമുണ്ടെന്ന് തെളിവു സഹിതം പറഞ്ഞിരിക്കുന്നു.ഒരു പക്ഷെ,ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിലെ ഭരണാധികാരിയുടെ പേരു രാമഹത്ര എന്നു വന്നതു യാദൃശ്ചികമാവുമോ?ഈ രാജ്യത്തെ ജനങ്ങളിൽ ഭൂരിപക്ഷവും നൂറ്റാണ്ടുകൾക്കു മുൻപു ഇൻഡോനേഷ്യൻ ദ്വീപുകൾ ഉപേക്ഷിച്ചു പോന്നവരാണ്.അവിടത്തെ ആളുകളുടെയും സ്ഥലങ്ങളുടെയും പേരുകൾ നമുക്കും പരിചിതമാണെന്നു തോന്നും കേട്ടാൽ. ഇതൊക്കെ വിക്കിപീഡിയയിൽ വരണ്ടെ?.വിക്കിപീഡിയ ഇംഗ്ലിഷിൽ രാമായണത്തിന്റെ ഏഷ്യൻ പാര്മ്പര്യയത്തെപ്പറ്റി അനേകം ലേഖനങ്ങൾ ഉണ്ട്.അവയെല്ലാം മലയാളത്തിൽ വരണം.അവ നമ്മുടെ മലയാളികൾ വായിക്കണം.കേരളം മാത്രമല്ല ലോകത്തു മറ്റു സ്ഥലങ്ങളും ഉണ്ട് എന്ന് നമ്മൾ കേരളീയർ അറിയേണ്ടേ?. മലയാളികൾക്കായി ഇവയെല്ലാം മലയാളത്തിലാക്കാൻ നാം എന്താണ് ചെയ്യേണ്ടത്?ഇംഗ്ലിഷിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യാറുണ്ടല്ലോ,അതിനു അവലംബങ്ങൾ ആ ലേഖനത്തിൽ കൊടുത്തവ തന്നെ പോരെ? ഈ സംശയം ദൂരീകരിച്ചാൽ വിജ്ഞാനത്തിന്റെ വലിയ ഒരു മേഖല മലയാളത്തിനു സ്വന്തമായേനെ. മറുപടി പ്രതീക്ഷ Ramjchandran (സംവാദം) 18:01, 28 ജനുവരി 2014 (UTC)[മറുപടി]

ഓരോരുത്തരും തങ്ങളുടെ കാഴ്ചപ്പാടുകൾ ലേഖനങ്ങളിലൂടെ പങ്ക് വെയ്ക്കാൻ ശ്രമിക്കുന്നെന്നേയുള്ളു. ചിലപ്പോൾ വ്യാജ അവലംബങ്ങൾ വരെ ഉപയോഗിച്ചിട്ടുണ്ടാകാം. ഇംഗ്ലീഷിൽ നിന്ന് ഏതെങ്കിലും ഭാഗം പരിഭാഷപ്പെടുത്തി ചേർക്കുകയാണെങ്കിൽ അവിടെ ഉപയോഗിച്ചിരിക്കുന്ന അവലംബങ്ങൾ തന്നെ ഉപയോഗിക്കാവുന്നതാണ്.--പ്രവീൺ:സം‌വാദം 02:55, 29 ജനുവരി 2014 (UTC)[മറുപടി]

ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ ഡിലീറ്റ് ചെയ്യുമ്പോൾ

ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ ഡിലീറ്റ് ചെയ്യുമ്പോൾ അവയുടെ ഡിലീഷൻ ചർച്ചകൾ __NOINDEX__ മാന്ത്രികവാക്കുപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു. അല്ലാത്തപക്ഷം ആ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും തിരയുന്നവർ ആദ്യം കാണുക ഡിലീഷൻ പേജാണ്. ലേഖനവിഷയമായ വ്യക്തികൾ ഇത് ഇഷ്ടപ്പെടുന്നില്ലെന്ന് മനസ്സിലാക്കുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിൽ സ്വതവേ ഇങ്ങനെയാണെന്നാണ് മനസ്സിലാക്കുന്നത് -- റസിമാൻ ടി വി 18:01, 25 ഏപ്രിൽ 2014 (UTC)[മറുപടി]

float--Vinayaraj (സംവാദം) 01:27, 26 ഏപ്രിൽ 2014 (UTC)[മറുപടി]
float -- ഇങ്ങനെ മറച്ചാലും ഇന്റർവിക്കി സെർച്ചിൽ അവ ദൃശ്യമായിരിക്കുന്നിടത്തോളം ഭാവിയിലെ ചർച്ചകളെ അത് ബാധിക്കില്ല എന്നാണ് മനസ്സിലാക്കുന്നത്. അപ്പോൾ ഇത് ഒഴിവാക്കാവുന്നതാണ്. അല്ലാത്തപക്ഷം ഗൂഗിൾ സെർച്ചിലും മറ്റും മേൽപ്പറഞ്ഞപോലെ ഇത്തരം ചർച്ചകൾ ദൃശ്യമാകും. --Adv.tksujith (സംവാദം) 04:45, 26 ഏപ്രിൽ 2014 (UTC)[മറുപടി]
float
float--അജയ് (സംവാദം) 08:03, 29 ഏപ്രിൽ 2014 (UTC)[മറുപടി]

പുതിയ വർഗ്ഗങ്ങൾ

പുതിയതായി നിർമ്മിക്കപെടുന്ന വർഗ്ഗങ്ങളെ വർഗ്ഗീകരിച്ച് കാണുന്നതിനായി പുതിയ താളുകൾ പോലെ ഒരു പ്രത്യേക താൾ നിർമ്മിക്കാൻ നിർദ്ദേശിക്കുന്നു.--Arjunkmohan (സംവാദം) 05:08, 18 സെപ്റ്റംബർ 2014 (UTC)[മറുപടി]

വിക്കി ഹാക്കത്തോൺ

മലയാളം വിക്കിപീഡിയയും അനുബന്ധ സാങ്കേതിക വിദ്യകളും ഉൾപെടുത്തി ഒരു വിക്കി ഹാക്കത്തോൺ നടത്താൻ സാധിക്കുമോ ? Karikkan (സംവാദം) 15:02, 30 സെപ്റ്റംബർ 2014 (UTC)[മറുപടി]

സാധിക്കുമോ എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. അസാദ്ധ്യമായി ഒന്നുമില്ല. ചിരകാലമായി ആഗ്രഹിക്കുന്നതും നമ്മെ സംബന്ധിച്ച് ഇപ്പോൾ തന്നെ വൈകിപ്പോയതുമായ ഒരു പരിപാടിയാണു് മലയാളം വിക്കിമീഡിയർക്കുവേണ്ടിയുള്ള ഒരു ഹാക്കത്തോൺ. ഹാക്കത്തോൺ എന്നു കേൾക്കുമ്പോൾ ഏതോ വലിയ സോഫ്റ്റ്‌വെയർ പുലികൾ മാത്രം ഇടപെടുന്ന സങ്കീർണ്ണമായ പരിപാടിയാണു് എന്നു വിചാരിക്കേണ്ടതില്ല. പൊതുവേ വിക്കിപീഡിയയിലും വിക്കിഗ്രന്ഥശാലയിലും മറ്റും എഡിറ്റുചെയ്തു പരിചയമുള്ള ഉപയോക്താക്കൾ ഇപ്പോൾ തന്നെ ചെയ്തുകൊണ്ടിരിക്കുന്ന വിക്കിജോലികളും ഉപായങ്ങളും പരസ്പരം പറഞ്ഞും പഠിപ്പിച്ചും പങ്കുവെക്കുകയാണെന്നു ധരിച്ചാൽ മതി. അതിൽ ഫലകങ്ങളുടെ നിർമ്മാണം, ലുവ, വർഗ്ഗീകരണത്തിന്റെ രീതിശാസ്ത്രം, വിക്കിഡാറ്റ, ജിയോകോഡിങ്ങ്, സൈറ്റേഷൻ ടെൿനിക്കുകൾ, AWB, ലളിതമായ പൈത്തൺ സ്ക്രിപ്റ്റിങ്ങ്, ഇങ്ക്സ്കേപ്പ്, PDF നിർമ്മാണം ഇവയെല്ലാം ഉൾപ്പെടുത്താം.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഒരു പരിപാടിയായി ഇതു നടത്താം. വലിയൊരു വേദിയൊന്നും ആവശ്യമില്ല. ഭക്ഷണവും താമസവും ഇന്റർനെറ്റ് കണൿഷനും ആണു് മുഖ്യചെലവുകൾ. 10 മുതൽ 20 വരെ ആളുകളാവാം. വിക്കിയിൽ പ്രവർത്തിച്ചു പരിചയമുള്ളവർ മാത്രം മതി. തൃശ്ശൂരിലോ സമീപജില്ലകളിലോ ആവുന്നതാണു നല്ലതു്. ഏതെങ്കിലും എഞ്ചിനീയറിങ്ങ് കോളേജിലെ കമ്പ്യൂട്ടർ ലാബ് സംഘടിപ്പിക്കാമെങ്കിൽ അത്യുഗ്രൻ! തീയ്യതി തീരുമാനിക്കുന്നതാണു് ആദ്യം പ്രധാനം. ഒരിക്കൽ തീരുമാനിച്ചാൽ മൂന്നാഴ്ച്ചക്കുള്ളിൽ പരിപാടി നടന്നിരിക്കണം.
വിക്കിസംഗമോത്സവത്തിനു മുമ്പായി, അതിന്റെ ഉപപദ്ധതിയായി, അതിന്റെകൂടി മുന്നോടിയായി, ഈ പരിപാടി നടത്താവുന്നതാണു്. വിക്കിസംഗമോത്സവം പധതിയുടെ ഉപതാൾ ആയി ഈ ചർച്ചയും വികാസവും അങ്ങോട്ടു മാറ്റാമെന്നു് അഭിപ്രായപ്പെടുന്നു. സജൽ കരിക്കൻ ഹാക്കത്തോണിന്റെ മുഖ്യസംഘാടകനായി മുന്നിട്ടിറങ്ങണമെന്നും അഭ്യർത്ഥിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 04:43, 1 ഒക്ടോബർ 2014 (UTC)[മറുപടി]

New IEG Projects

പുതിയ IEG ഗ്രാന്റ് അപേക്ഷകൾ

മെറ്റാവിക്കിയിൽ പുതിയ പദ്ധതികൾക്കുവേണ്ടിയുള്ള IEG ഗ്രാന്റ് പദ്ധതിയിൽ മലയാളത്തിൽനിന്നുള്ള രണ്ടു പ്രധാന അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നതു കണ്ടു കാണുമല്ലോ. മലയാളഭാഷയെ സംബന്ധിച്ചേടത്തോളം അതിപ്രധാനമായ ഒരു ചുവടായിരിക്കും ഈ ഇരട്ട അപേക്ഷകൾ. നമ്മുടെ വിക്കിഗ്രന്ഥശാലയിൽ കൂടുതൽ ഉള്ളടക്കം ചേർക്കുക, വിക്കിപീഡിയ ലേഖനങ്ങൾക്കു യോജിച്ച കൂടുതൽ അവലംബങ്ങൾ ലഭ്യമാക്കുക, വിക്കിമീഡിയാ കോമൺസിലും മറ്റിടങ്ങളിലും ചെന്നുചേരേണ്ട മീഡിയാ ഫയലുകൾ സംഭരിക്കുക തുടങ്ങിയവയാണു് ഈ പദ്ധതികളുടെ ആത്യന്തികമായ ലക്ഷ്യം.

അപേക്ഷകളിൽ ഒന്നു് ടോണി മാഷും ശ്രീജിത്ത് മാഷും മുൻകയ്യെടുത്താണു് സമർപ്പിക്കുന്നതു്. ഉയർന്ന റിസൊലൂഷനിലുള്ള രണ്ടു സ്കാനറുകളും അവയുമായി ബന്ധപ്പെട്ട രണ്ടു കമ്പ്യൂട്ടറുകളും സ്ഥാപിച്ച് അതിവേഗ ഡിജിറ്റൈസേഷനിലൂടെ നൂറുകണക്കിനു താളിയോല ഗ്രന്ഥങ്ങളും ആയിരക്കണക്കിനു് കടലാസ് ഗ്രന്ഥങ്ങളും സ്കാൻ ചെയ്തു് വിക്കിമീഡിയാ സർവ്വറുകളിൽ അപ്‌ലോഡ് ചെയ്യുക എന്നതാണു് ഈ പദ്ധതികൊണ്ടു് ഉദ്ദേശിക്കുന്നതു്.

രണ്ടാമത്തെ അപേക്ഷ, ഇത്തരം പുസ്തകങ്ങൾ സംസ്ഥാനത്തെ വിവിധ ലൈബ്രറികളിൽനിന്നും മറ്റു ശേഖരങ്ങളിൽനിന്നും അന്വേഷിച്ച് കണ്ടെത്തുകയും അവയെ കാറ്റലോഗ് ചെയ്തു് സ്കാനിങ്ങിനു തയ്യാറാക്കുകയും തുടർന്നു് സ്കാൻ ചെയ്ത ഇമേജുകൾ വളണ്ടിയർ സഹായത്തോടെ ടെക്സ്റ്റ് ഫോർമാറ്റിലേക്കു് മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യമാണു് കൈവരിക്കാൻ ശ്രമിക്കുന്നതു്. മനോജും സുഗീഷും ആണു് ഈ പ്രൊജക്റ്റിനു മുൻകയ്യെടുക്കുന്നതു്.

നിങ്ങൾക്കു ചെയ്യാവുന്നതു്

IEG പദ്ധതികളിലേക്കുള്ള അപേക്ഷകൾ പൊതുവേ വ്യക്തിഗതമാണെങ്കിലും, വിക്കിസമൂഹത്തിലെ അംഗം എന്ന നിലയിൽ താങ്കൾ നൽകുന്ന പിന്തുണ ആ അപേക്ഷകളുടെ അംഗീകാരത്തിനുള്ള സാദ്ധ്യത വളരെ വർദ്ധിപ്പിക്കും. അതിനാൽ, നാം ഓരോരുത്തരുടേയും പിന്തുണ പ്രകടിപ്പിക്കുന്ന ഒപ്പുകൾ ഈ കുറിപ്പിനുതാഴെയും മെറ്റാവിക്കിയിലെ അപേക്ഷാതാളിനു കീഴെയും (മൊത്തം മൂന്നിടത്തും) നൽകുന്നതു് അത്യന്തം പ്രയോജനപ്രദമായിരിക്കും.

  • സംവാദം രണ്ടും ഏതാണ്ട് ഒരേ പദ്ധതികളാണെന്ന് കാണുന്നു. രണ്ടുംകൂടി മെർജ് ചെയ്യുവാൻ ബന്ധപ്പെട്ടവർ പരിശ്രമിച്ചാൽ നന്നായിരുന്നു. നടപടിക്രമങ്ങളിലെ ഇരട്ടിപ്പും മറ്റും ഒഴിവാക്കാമായിരുന്നു. --Adv.tksujith (സംവാദം) 00:12, 2 ഒക്ടോബർ 2014 (UTC)[മറുപടി]
രണ്ടും പരസ്പരം മത്സരിക്കുന്ന പദ്ധതികളേ അല്ല. മറിച്ച് പരസ്പരം അനുപൂരകങ്ങളാണു താനും. രണ്ടു പദ്ധതികളും തനതായ സ്വയംഭരണാവകാശത്തോടെ മുന്നേറുന്നതാണു നല്ലതു്. രണ്ടിനും ദീർഘകാലപ്രസക്തിയുമുണ്ടു്. രണ്ടിന്റേയും ഉദ്ദേശലക്ഷ്യങ്ങളും റോഡ് മാപ്പുകളും വിശദമായി വായിച്ചുനോക്കുമല്ലോ. രണ്ടും വെവ്വേറെയായാൽ IEG ഗ്രാന്റിന്റെ പരിധികളിൽ ഒതുങ്ങും, രണ്ടിന്റേയും ഒറ്റയ്ക്കൊറ്റയ്ക്കുള്ള റിസ്ക് മാനേജ്മെന്റ് മറ്റേതിനെ ബാധിക്കാത്ത വിധത്തിൽ എളുപ്പമാവും. വ്യക്തിഗതവിദേശനാണ്യനിയമങ്ങളുടെ നൂലാമാലകളിൽ അനാവശ്യമായി കുരുങ്ങേണ്ടതില്ല. ഇങ്ങനെ പല ഗുണങ്ങളുമുണ്ടു്. ഈ പദ്ധതികളെ ലയിപ്പിക്കുക എന്നതു് തികച്ചും ആത്മഹത്യാപരമായിരിക്കും.

നമുക്കിപ്പോളാവശ്യം ഉപയോക്താക്കളുടെ എൻഡോഴ്സ്മെന്റാണു്. ഫേസ്ബുക്കിൽ ലൈക്കുകളും കമന്റുകളും ചേർക്കുന്നത്ര ലാഘവത്തോടെയെങ്കിലും നമ്മുടെ സജീവ ഉപയോക്താക്കൾക്കു് പഞ്ചായത്തിലെ അടിയന്തിരശ്രദ്ധ ആവശ്യമുള്ള താളുകളിൽ ഇടപെടാമായിരുന്നു. മറ്റു സമൂഹങ്ങൾ ഇക്കാര്യത്തിൽ നമ്മേക്കാളൊക്കെ ബഹുദൂരം മുന്നിലാണു്. :( വിശ്വപ്രഭViswaPrabhaസംവാദം 05:38, 2 ഒക്ടോബർ 2014 (UTC) [മറുപടി]

മെറ്റാവിക്കിയിലെ അപേക്ഷകളുടെ ലിങ്കുകൾ: (ഈ ലിങ്കുകളിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ ഉപയോക്തൃനാമം / ഒപ്പ് ചേർത്തു് അവിടെയും പിന്തുണ പ്രകടിപ്പിക്കാം.)

താളിയോല സ്കാനിങ്ങ് പദ്ധതി

വിക്കിഗ്രന്ഥസംഭരണവും ഡിജിറ്റൈസേഷനും