ഉപയോക്താവിന്റെ സംവാദം:Santhoshnta

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സം‌വാദങ്ങൾ:

ഇകൊമേർസ്[തിരുത്തുക]

ഇകൊമേർസ് എന്ന ലേഖനം നിലവിലുണ്ട്. താങ്കൾ സൃഷ്ടിച്ച ലേഖനത്തിലെ വിവരങ്ങൾ അങ്ങോട്ട് ലയിപ്പിക്കാമോ? -- റസിമാൻ ടി വി 10:38, 20 നവംബർ 2012 (UTC)[മറുപടി]

സംവാദനിലവറയിലേക്കുള്ള കണ്ണി സംവാദത്താളിന്റെ മുകളിലായി കൊടുക്കുന്നത് പതിവാണ്. ഇങ്ങനെയാകുമ്പോൾ പഴയ സംവാദങ്ങൾ വായിച്ചുനോക്കാൻ എളുപ്പമാവുമല്ലോ -- റസിമാൻ ടി വി 11:17, 21 നവംബർ 2012 (UTC)[മറുപടി]

ശലഭപുരസ്കാരം[തിരുത്തുക]

ശലഭപുരസ്കാരം
ഏറ്റവും നല്ല ഉത്സാഹിയായ വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന്‌ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം, അഖിലൻ 12:35, 23 നവംബർ 2012 (UTC)[മറുപടി]

ട്യൂറിംഗ് ടെസ്റ്റ്[തിരുത്തുക]

ടൂറിങ് ടെസ്റ്റ് എന്ന ലേഖനം നിലവിലുണ്ടല്ലോ സന്തോഷ്. ട്യൂറിംഗ് ടെസ്റ്റ് എന്ന ലേഖനത്തിൽ ചേർത്ത വിവരങ്ങൾ അങ്ങോട്ട് ലയിപ്പിക്കാമോ? -- റസിമാൻ ടി വി 18:37, 28 നവംബർ 2012 (UTC)[മറുപടി]


വേറെ ആരോ അത് കോപ്പി ചെയ്ത് മെർജ് ചെയ്തിരിക്കുന്നു. ഇനി ഞാൻ എന്തു ചെയ്യാൻ ? --സന്തോഷ് (സംവാദം) 15:40, 29 നവംബർ 2012 (UTC)[മറുപടി]

ഇനി ഒന്നും ചെയ്യാനില്ല സന്തോഷ്. ഞാൻ കുറിപ്പിട്ട സമയത്ത് ലേഖനം ലയിപ്പിച്ചിരുന്നില്ല. ഇനി ലേഖനമുണ്ടാക്കുമ്പോൾ ഇതുപോലെ മറ്റു ലേഖനമുണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും. ഇംഗ്ലീഷ് വിക്കിയിലെ തത്തുല്യലേഖനത്തിൽ മലയാളം അന്തർവിക്കി ഉണ്ടോ എന്ന് നോക്കുകയാണ് ഒരു വഴി -- റസിമാൻ ടി വി 20:04, 29 നവംബർ 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Santhoshnta

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:44, 16 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]