വിക്കിപീഡിയ:പഞ്ചായത്ത് (സഹായം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
സാങ്കേതികവിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ


എം ടി[തിരുത്തുക]

എം.ടി. ജനിച്ചത് ഏത് ദിവസമാണെന്ന് ആർക്കെങ്കിലും ഉറപ്പുവരുത്താമോ? ജൂലൈ 15 ആണെന്ന് മാതൃഭൂമിയും, ഏഷ്യാനെറ്റും, മനോരമയും പറയുന്നു. എന്നാൽ മലയാളം വിക്കിപ്പീഡിയയിൽ ഓഗസ്റ്റ് 10-ഉം ഇംഗ്ലീഷ് വിക്കിപ്പീഡിയിൽ ഓഗസ്റ്റ് 9-ഉം ആണ് കാണുന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം നക്ഷത്രമനുസരിച്ചാണ് ഓഗസ്റ്റ് മാസം കണക്കാക്കിയിരിക്കുന്നത്. അങ്ങനെയുള്ള തിയ്യതിയാണോ വിക്കിപീഡിയയിൽ കൊടുക്കേണ്ടത്? ഇതിൽ ഒരു വ്യക്തത വരുത്താൻ ആർക്കെങ്കിലും സഹായിക്കാമോ?--ജോസഫ് 13:10, 15 ജൂലൈ 2020 (UTC)

@991joseph: എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ ജന്മദിനം 15 ജൂലൈ (ഇന്നാണ്). ആയതിനാൽ ഇംഗ്ലീഷ് വിക്കിയിലും മലയാലയളത്തിലും മാറ്റുന്നതായിരിക്കും ഉചിതം എന്ന് തോനുന്നു. Adithyak1997 (സംവാദം) 13:51, 15 ജൂലൈ 2020 (UTC)
@Adithyak1997: ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഞാനത് അവലംബങ്ങൾ ചേർത്ത് തിരുത്തിയിരുന്നു. പക്ഷേ, ഉപയോക്താവ്:Malayala Sahityam അത് തിരസ്കരിച്ച് പഴയപടിയാക്കി!--ജോസഫ് 14:44, 15 ജൂലൈ 2020 (UTC)
എന്റെ മുകളിലത്തെ അഭിപ്രായം ഞാൻ പിൻ‌വലിക്കുന്നു. കാരണം പോസ്റ്റാണ്. ഫേസ്ബുക്ക് എന്നത് വിശ്വസനീയമായ സ്രോതസ്സാണോ എന്നെനിക്കറിയില്ല. എന്നാലും ഇംഗ്ലീഷ് വിക്കിയിലെ ചർച്ചയും ഫേസ്ബുക്കിലെ പോസ്റ്റും താങ്കളുടെ അഭിപ്രായങ്ങളും വച്ച് നോക്കുമ്പോൾ ഒരു അഭിപ്രായം പറയാൻ എനിക്ക് സാധിക്കുന്നില്ല. 10 ഓഗസ്റ്റ് ആയിരിക്കും ശെരിയെന്ന് ഇപ്പോൾ തോനുന്നു. Adithyak1997 (സംവാദം) 15:33, 15 ജൂലൈ 2020 (UTC)
ഫേസ്ബുക്ക് പൊതുവേ വിശ്വസനീയ സ്രോതസ്സായി വിക്കി കണക്കാക്കിയിട്ടില്ലെന്നാണ് അറിവ്.--ജോസഫ് 17:30, 15 ജൂലൈ 2020 (UTC)
[1] ലിങ്കനുസരിച്ച് 1934 (!) ജൂലൈ 15 ആണ്. bibliography പ്രകാരം 1966-ൽ പ്രസിദ്ധീകരിച്ച പുസ്തകമാണിത്. റിക്കാർഡുകളിൽ ജൂലൈ 15 ആയിരിക്കാം. ചെങ്കുട്ടുവൻ (സംവാദം) 17:33, 15 ജൂലൈ 2020 (UTC)
ഇതിൽ വർഷം 1934 എന്നാണല്ലോ കാണുന്നത്! വീണ്ടും കൺഫ്യൂഷനായി. എം. ടി. ഏതെങ്കിലും അഭിമുഖത്തിൽ ജന്മദിനത്തെക്കുറിച്ച് പറയുന്നുണ്ടോ? എങ്കിലത് നല്ലൊരു അവലംബമായേനെ.--ജോസഫ് 19:04, 15 ജൂലൈ 2020 (UTC)
ഇതിൽ 1933 ജൂലൈ 15 ആണ്. വിഡിയോ ടൈം-1:05. ഇതിലെ ഓഡിയോ കേൾക്കാം, ജൂലൈ 15. മലയാള മാസവും പറയുന്നുണ്ട്, കർക്കിടകത്തിലെ ഉത്തൃട്ടാതി എന്ന്. എം.ടി. നേരിട്ടു പറയുന്നതു കിട്ടിയില്ല.--റോജി പാലാ (സംവാദം) 08:35, 18 ജൂലൈ 2020 (UTC)
കൂടുതൽ സ്ഥലങ്ങളിലും ജൂലൈ 15 എന്ന് കാണുന്നതിനാൽ ലേഖനത്തിൽ അങ്ങനെ തിരുത്തിയാലോ? അല്ലെങ്കിൽ വർഷം മാത്രമായി കൊടുത്ത് കുറിപ്പുകളിൽ രണ്ട് തിയ്യതികളെയും പറ്റി പരാമർശിക്കാം.--ജോസഫ് 10:13, 18 ജൂലൈ 2020 (UTC)
float--KG (കിരൺ) 15:48, 18 ജൂലൈ 2020 (UTC)
☑Y ചെയ്തു--ജോസഫ് 08:31, 20 ജൂലൈ 2020 (UTC)

ആധികാരികത[തിരുത്തുക]

{{ആധികാരികത}} ആരെങ്കിലുമൊന്ന് ശരിയാക്കുമോ? എന്തൊക്കെയോ പിശകുകളുണ്ട്.--ജോസഫ് 16:10, 7 ഓഗസ്റ്റ് 2020 (UTC)

@991joseph: ഇപ്പോൾ ശെരിയാണോ? Adithyak1997 (സംവാദം) 16:38, 7 ഓഗസ്റ്റ് 2020 (UTC)
ഫലകം സംരക്ഷിച്ചിട്ടുണ്ട്.--KG (കിരൺ) 16:49, 7 ഓഗസ്റ്റ് 2020 (UTC)
@Adithyak1997: ഇപ്പോൾ റെഡിയായി 👍 നന്ദി.😊--ജോസഫ് 19:16, 9 ഓഗസ്റ്റ് 2020 (UTC)

ലേഖനങ്ങളുടെ വിവർത്തനം[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് ലേഖനങ്ങൾ വിവർത്തനം ചെയ്യാനുള്ള മാനദണ്ഡങ്ങൾ എന്താണ് ? ഇംഗ്ലീഷ് വിക്കിപീഡിയയിൽ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതും എന്നാൽ ചർച്ചകൾക്ക് ശേഷം നിലനിർത്തുവാൻ തീരുമാനിക്കുകയും ചെയ്ത ഒരു ലേഖനം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യാവുന്നതാണോ ?-- Mayooramc (സം‌വാദം)
08:27, 12 ഓഗസ്റ്റ് 2020 (UTC)

മിക്ക ശ്രദ്ധേയതാനയങ്ങളും രണ്ട് വിക്കികളിലും ഒരേ രീതി പിന്തുടരുന്നതിനാൽ ഇവിടെയും പ്രസ്തുത ലേഖനം ചേർക്കാവുന്നതാണ്. വിവർത്തനം ചെയ്യുമ്പോൾ കഴിവതും യാന്ത്രിക വിവർത്തനങ്ങൾ ഒഴിവാക്കുക.--KG (കിരൺ) 15:48, 12 ഓഗസ്റ്റ് 2020 (UTC)