വിക്കിപീഡിയ:വിക്കിപദ്ധതി/അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം
This is a WikiProject, a collaboration area and open group of editors dedicated to improving Wikipedia's coverage of a particular topic, or to organizing some internal Wikipedia process. Please see the Guide to WikiProjects and the Directory of WikiProjects for more information. |
അപൂർണ്ണ ലേഖനങ്ങളെയും അവയ്ക്കുള്ള വർഗ്ഗങ്ങളേയും ക്രമീകരിക്കുന്നതിനു വേണ്ടിയുള്ള ഒരു വിക്കിപദ്ധതിയാണിത്. ഈ താളും ഇതിന്റെ ഉപതാളുകളും പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വിവരിക്കുന്നു. താല്പര്യമുള്ള ആർക്കും ഇതിൽ പങ്കാളിയാകാവുന്നതാണ്.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
[തിരുത്തുക]വിക്കിപീഡിയയിലെ അപൂർണ്ണ ലേഖനങ്ങൾ കാര്യക്ഷമമായി ക്രമീകരിക്കുന്നതിനുള്ള ഒരു വിക്കിപദ്ധതിയാണിത്. ഈ പദ്ധതി ഉന്നം വയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്.
- അപൂർണ്ണ ലേഖനങ്ങൾ ഏറ്റവും നന്നായി വർഗ്ഗീകരിക്കുക
- വർഗ്ഗങ്ങളുടെ വലിപ്പം ഉചിതമായ രീതിയിൽ നിർത്തുക
- അപൂർണ്ണ ലേഖനങ്ങൾക്കുള്ള വർഗ്ഗങ്ങളും ഫലകങ്ങളും പരിപാലിക്കുക
- ഏതു പുതിയ അപൂർണ്ണ വിഭാഗങ്ങളും ഫലകങ്ങളും ന്യായമാണെന്നും, ഉപയോഗിക്കാവുന്നതാണെന്നും ഉപയോഗ്രപ്രദമാണെന്നും ഉറപ്പുവരുത്തുക
എന്തുകൊണ്ട് അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം പ്രാധാന്യമർഹിക്കുന്നു?
[തിരുത്തുക]വിക്കിപീഡിയ ലക്ഷ്യമാക്കുന്ന ഉന്നത നിലവാരത്തിനു താഴെയോ ആവശ്യമായ നീളമില്ലാത്തതോ ആയ ലേഖനങ്ങളെയാണ് പൊതുവേ അപൂർണ്ണ ലേഖനങ്ങൾ എന്ന് പറയുന്നത്. അവ യഥാവിധി ക്രമീകരിക്കപ്പെട്ടില്ലെങ്കിൽ വിക്കിപീഡിയരുടെ ശ്രദ്ധ അത്തരം ലേഖനങ്ങളിലേക്ക് തിരിയുന്നതിനുള്ള സാധ്യതയും അതുവഴി അവയുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള സാധ്യതയും കുറയും. ലേഖനങ്ങൾ വൃത്തിയാക്കേണ്ട ലേഖനങ്ങൾ പോലെയുള്ളവയിൽ ഉൾപ്പെടുത്തിയാലും അപൂർണ്ണ ലേഖനങ്ങൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തുന്നത്ര ഗുണം അവയ്ക്ക് ലഭിക്കില്ല, കാരണം ഒരോ മേഖലയിലും വൈദഗ്ദ്യമുള്ളവരുടെ ശ്രദ്ധ അതാത് മേഖലയിലെ വർഗ്ഗങ്ങളിൽ ഉണ്ടാവും (ഉദാഹരണം ഭൗതികശാസ്ത്രത്തിൽ വൈദഗ്ദ്യമുള്ള വിക്കിപീഡിയർക്ക് അപൂർണ്ണമായ ഭൗതികശാസ്ത്ര ലേഖനങ്ങൾ പെട്ടെന്ന് കണ്ടുപിടിക്കാനാവും). അതേസമയം വൃത്തിയാക്കേണ്ട ലേഖനങ്ങളിൽ ഒരോ മേഖലയിലേയും വിദഗ്ദ്ധരുടെ ശ്രദ്ധ പതിഞ്ഞു എന്നുവരില്ല.
മാതൃപദ്ധതികൾ
[തിരുത്തുക]അംഗങ്ങൾ
[തിരുത്തുക]- ജുനൈദ്
- സാദിക്ക് ഖാലിദ്
- ഷാജി
- ജിഗേഷ്
- സുരേന്ദ്രനൻ
- ശിവപ്രസാദ്
- ജഗദീഷ് പുതുക്കുടി
- ഇർഫാൻ ഇബ്രാഹിം സേട്ട്
- Adharsh MS, ആദർശ് .എം.എസ്, കേളകം.
- സജിത്ത് ഭദ്ര
- കലേഷ്
അംഗങ്ങളാകാനാഗ്രഹിക്കുന്നവർ ഇവിടെ പേര് ചേർക്കാവുന്നതാണ്