സംവാദം:പ്രധാന താൾ
വിഷയം ചേർക്കുക|
ഇത് പ്രധാന താൾ എന്ന ലേഖനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ നടത്തുന്നതിനുള്ള സംവാദം താളാണ്. |
|||||
|---|---|---|---|---|---|
|
|
|
|||

2018 അപ്ഡേഷൻ
[തിരുത്തുക]പ്രധാന താളിലേയ്ക്ക് പുതിയ താളുകൾ 2018 ജനുവരി കഴിയാറായിട്ടും അപ്ഡേറ്റ് നടന്നു കാണുന്നില്ല !!! malikaveedu 04:15, 28 ജനുവരി 2018 (UTC)
Please add the Afrikaanse Wikipedia on the list, as it reached 50,000 articles today. The quality of articles seems to be good enough. Best regards, -- SpesBona (സംവാദം) 10:10, 15 ജൂൺ 2018 (UTC)
ചെറിയൊരു സംശയം
[തിരുത്തുക]ഒരു ലേഖനത്തിൽ ശ്രദ്ധേയതനയം അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.എന്ന് കണ്ടിരിന്നു അത് എന്താ അങ്ങനെ ? ഇവിടെ ആദ്യം ആയതു കൊണ്ട് വല്യ പിടിയില്ല Sajithbhadra (സംവാദം)
- @Sajithbhadra, വിക്കിപീഡിയയിൽ ഒരു ലേഖനം നിലനിർത്തണമോ വേണ്ടയോ എന്നു തീരുമാനിക്കുന്ന ഒരു മാനദണ്ഡമാണ് ശ്രദ്ധേയതാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. വിക്കിപീഡിയയ്ക്കു പുറത്തുള്ള ആധികാരിക സ്രോതസ്സുകളിൽ (വെബ്സൈറ്റുകൾ, പുസ്തകങ്ങൾ, പത്രങ്ങൾ etc.) ആഴത്തിൽ പരാമർശിക്കുന്ന വിഷയങ്ങളെക്കുറിച്ച് മാത്രമേ വിക്കിപീഡിയയിൽ ലേഖനങ്ങൾ ആരംഭിക്കാവൂ എന്നാണ് ശ്രദ്ധേയതാ നയം പറയുന്നത്. ചില വിഷയങ്ങൾ ശ്രദ്ധേയതാ നയം പാലിക്കുമെങ്കിയും വിക്കിപീഡിയ:എന്തൊക്കെയല്ല എന്നതു കൂടി പരിഗണിച്ചാണ് ലേഖനം നിലനിർത്തണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. സംശയങ്ങൾ ചോദിക്കുന്നതിനും മറ്റു സഹായങ്ങൾ ലഭിക്കുന്നതിനും സഹായമേശ എന്ന പേജാണ് കൂടുതൽ അനുയോജ്യം. ഇക്കാര്യം ശ്രദ്ധിക്കുമല്ലോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 00:12, 2 ഓഗസ്റ്റ് 2018 (UTC)
ബോറീലിസ് തടാകം ഇത് ചൊവ്വയിലെ ഒരു തടാകം ആണ്, എന്നാൽ നമ്മുടെ മലയാളം വിക്കി യിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും കാണുന്നില്ല, ഇന്ഗ്ലീഷിൽ അധികം പ്രവീണ്യം ഇല്ലാത്തവർക്കായ് മലയാളത്തിൽ ഇതിനെക്കുറിച്ചുള്ള അറിവ് ആരെങ്കിലും പങ്ക് വയ്ക്കുമോ?? ജയപ്രകാശ് (സംവാദം) 04:44, 31 ഓഗസ്റ്റ് 2021 (UTC)
തിരയൽ ഫലം
[തിരുത്തുക]നമ്മൾ ഇപ്പോ നരേന്ദ്ര മോദി,പിണറായി വിജയൻ എന്നൊക്കെ സെർച്ച് ചെയ്താൽ അവരുടെ ഒരു പ്രെഫൈൽ തനെ വരില്ലെ??? അത് പോലെ മറ്റൊരാളെടെത് ഉണ്ടാക്കാൻ എന്താ ചെയ്യേണ്ടത്??ഞാൻ കുറെ നോക്കി വിശദമായാട്ട് പറഞ്ഞു തരാൻ പറ്റുവെങ്കി 9895381572 ഇത് എന്റെ വാട്സാപ്പ് നംബറാണ് Vasif Manu (സംവാദം) 08:07, 7 നവംബർ 2018 (UTC)
Aacharam
[തിരുത്തുക]Aachara lenganangal acharamakunna kalam.navothanathal nediyathokkeyum marannu pracheena sheelangalilekku thirike madangunna kalam.politics matti vachu alpamallatha charcha vendunna oru vishayam. Sajithlal Malayalapuzha (സംവാദം) 09:05, 3 ഡിസംബർ 2018 (UTC)
തിരഞ്ഞെടുത്ത ചിത്രം
[തിരുത്തുക]ഇപ്പോൾ പ്രധാനതാളിൽതിരഞ്ഞെടുത്ത ചിത്രം കാണാനില്ല. പിന്നെ നോക്കിയപ്പോഴാണ് മനസ്സിലായത് @Razimantv: അത് അങ്ങ് വേണ്ടെന്നുവച്ചതാണെന്ന്. "Hide Featured image till update" ഇങ്ങനെയും കാണുന്നു. എന്നാൽ പിന്നെ തിരഞ്ഞെടുത്ത ലേഖനവും, പുതിയ ലേഖനങ്ങളിൽ നിന്ന് അതും മറയ്ക്കാമായിരുന്നു. രണ്ടും പുതുക്കിയിട്ട് കാലങ്ങളായി. ചെയ്യുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 14:21, 3 ഡിസംബർ 2018 (UTC)
- @രൺജിത്ത് ഓഫീസിലിരിക്കുമ്പോഴാണ് ഫലകം നിലവിലില്ലാത്തത് കണ്ടത്, രാത്രി വീട്ടിലെത്തിയ ശേഷം ശരിയാക്കാമെന്നു വച്ചു. ലേഖനം പുതുക്കിയില്ലെങ്കിലും അവിടെ ഉണ്ടാകുമല്ലോ, ചിത്രത്തിന്റെ ഭാഗത്തു ചുവന്ന കണ്ണി കിടക്കേണ്ടെന്ന് കരുതി ചെയ്തതാണ് -- റസിമാൻ ടി വി 14:32, 3 ഡിസംബർ 2018 (UTC)
- തൽക്കാലത്തേക്ക് പഴയ ചിത്രമുപയോഗിച്ച് ഫിക്സ് ചെയ്തു -- റസിമാൻ ടി വി 14:41, 3 ഡിസംബർ 2018 (UTC)
- ശരി. അവിടെ പുതിയതായി തിരഞ്ഞെടുത്ത ചിത്രം ആക്കാനായി ഒരെണ്ണം കിടപ്പുണ്ടായിരുന്നല്ലോ. എന്തിനാണ് പഴയത് എടുത്തത്. ഈ ചുവന്നകണ്ണി ഇന്ന് ഒരു ദീവസത്തെ പ്രശ്നമല്ല. പണ്ടുമുതലേ ഇവിടെ യുള്ളതാണ്. ഇതൊന്നും ശരിയാക്കാൻ ആർക്കും ഇവിടെ നേരമില്ല. ശരി നോക്കട്ടെ ഇത് ശാശ്വതമായി പരിഹരിക്കാനായി എന്തെങ്കിലും ചെയ്യാമോ എന്ന്. തത്കാലം ഇത് ശരിയാക്കൂ. --രൺജിത്ത് സിജി {Ranjithsiji} ✉ 15:37, 3 ഡിസംബർ 2018 (UTC)
- @രൺജിത്ത്: ചെയ്തു, ഒന്ന് നോക്കാമോ? -- റസിമാൻ ടി വി 18:02, 3 ഡിസംബർ 2018 (UTC)
- ശരി. അവിടെ പുതിയതായി തിരഞ്ഞെടുത്ത ചിത്രം ആക്കാനായി ഒരെണ്ണം കിടപ്പുണ്ടായിരുന്നല്ലോ. എന്തിനാണ് പഴയത് എടുത്തത്. ഈ ചുവന്നകണ്ണി ഇന്ന് ഒരു ദീവസത്തെ പ്രശ്നമല്ല. പണ്ടുമുതലേ ഇവിടെ യുള്ളതാണ്. ഇതൊന്നും ശരിയാക്കാൻ ആർക്കും ഇവിടെ നേരമില്ല. ശരി നോക്കട്ടെ ഇത് ശാശ്വതമായി പരിഹരിക്കാനായി എന്തെങ്കിലും ചെയ്യാമോ എന്ന്. തത്കാലം ഇത് ശരിയാക്കൂ. --രൺജിത്ത് സിജി {Ranjithsiji} ✉ 15:37, 3 ഡിസംബർ 2018 (UTC)
@റസിമാൻ, @രൺജിത്ത്, @Malikaveedu പ്രധാനതാളിലേയ്ക്കുള്ള പുതിയ തിരഞ്ഞെടുത്ത ചിത്രം ഭാഗത്ത് ചുവന്നകണ്ണിയായി കിടക്കുന്നു. ചിത്രം മാറ്റാൻ തീരുമാനമായ ചിത്രം ആയിട്ടില്ല. ബന്ധപ്പെട്ടവർ ആരെങ്കിലും ശ്രദ്ധിക്കുമല്ലോ...--Meenakshi nandhini (സംവാദം) 01:32, 13 ജനുവരി 2019 (UTC)
- ശരിയാക്കി. ഇതിന് കാര്യനിർവാഹക അവകാശം വേണോ, ആർക്കും തിരുത്താവുന്നതല്ലേ ഉള്ളൂ? ഏതായാലും അടുത്ത ആഴ്ചത്തേക്ക് തിരഞ്ഞെടുക്കാൻ ചിത്രങ്ങളൊന്നും നിർദ്ദേശിച്ചിട്ടില്ല. ഏഴു ദിവസത്തിനകം അവിടെ എന്തെങ്കിലും എത്തിക്കണം -- റസിമാൻ ടി വി 09:24, 13 ജനുവരി 2019 (UTC)
റസിമാൻ ചിത്രത്തിൻറെ തീരുമാനത്തിൽ ശരിയടയാളം ഇടുന്നത് കാര്യനിർവ്വാഹകർക്കുമാത്രമേ പാടുള്ളൂ എന്നാണ് ഞാൻ ധരിച്ചിരുന്നത്. അതിനുശേഷമെ ചിത്രം ആ താളിൽ നിന്ന് പ്രധാന താളിലേയ്ക്ക് മാറ്റാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് സംവാദതാളിലെഴുതിയത്. തുടർന്ന് ശ്രദ്ധിക്കാം...--Meenakshi nandhini (സംവാദം) 09:39, 13 ജനുവരി 2019 (UTC)
- കാര്യനിർവാഹക അവകാശം എന്നത് സാങ്കേതികമായ അവകാശം മാത്രമാണ്. നയങ്ങൾ പാലിക്കുന്നിടത്തോളം ഏതൊരു ചർച്ചയും തിരഞ്ഞെടുപ്പും ആർക്കും തുടങ്ങാവുന്നതും അവസാനിപ്പിക്കാവുന്നതുമാണ്. ഒടുവിൽ മായ്ക്കൽ/സംരക്ഷിതതാൾ തിരുത്തൽ മുതലായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെങ്കിൽ തീരുമാനം നടപ്പിലാക്കാൻ ഏത് കാര്യനിർവ്വാഹകരോടും ആവശ്യപ്പെടുകയും ചെയ്യാം. -- റസിമാൻ ടി വി 09:54, 13 ജനുവരി 2019 (UTC)
ഇന്ത്യയിലെ പരിസ്ഥിതി സമരങ്ങൾ
[തിരുത്തുക]ഇന്ത്യയിലെ പരിസ്ഥിതി സമരങ്ങൾ ഏവ? സെർച്ചിൽ വരുന്നില്ല.pls help Alanjosesanto (സംവാദം) 16:37, 14 ഫെബ്രുവരി 2019 (UTC)
6യ്യ്യോ yyt4യൂബ്ഹ്ഹ് ഉറുക്യ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
ചാണക്യൻ2016 (സംവാദം) 17:21, 2 ഫെബ്രുവരി 2022 (UTC)
രസതന്ത്രം
[തിരുത്തുക]സുഹൃത്തുക്കളേ, മലയാളം വിക്കിപീഡിയയിൽ ഏറ്റവും കുറവ്, രസതന്ത്ര ശാഖയിൽ നിന്നുള്ള ലേഖനങ്ങളാണെന്ന് തോന്നുന്നു. വളരെ പരിചിതമായ പദാർത്ഥങ്ങളുടെ താൾ പോലും ഇല്ല. ഒരു തിരുത്തൽ യജ്ഞം ആലോചിച്ചാലോ? Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:41, 24 മാർച്ച് 2019 (UTC)
- നല്ല നിർദ്ദേശം. അവശ്യമായ ലേഖനങ്ങളുടെ പട്ടിക വല്ലതുമുണ്ടോ? -- റസിമാൻ ടി വി 11:33, 24 മാർച്ച് 2019 (UTC)
- രാസസംയുക്തങ്ങളുടെ പട്ടിക കാണുക . ഇവ ചെയ്താൽത്തന്നെ ആയിരക്കണക്കിന് കണ്ണികൾ ലഭിക്കും.-- Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:08, 27 മാർച്ച് 2019 (UTC)
- ഇത്രയും ഉള്ളതാണ് പ്രശ്നം. പ്രധാനപ്പെട്ട പത്തോ ഇരുപതോ എണ്ണം പട്ടികപ്പെടുത്തിയാൽ അവകൊണ്ട് തുടങ്ങാമല്ലോ -- റസിമാൻ ടി വി 14:54, 27 മാർച്ച് 2019 (UTC)
- ഒരു പട്ടിക താഴെ നൽകുന്നു. വികസിപ്പിക്കാം: -- Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:42, 1 ഏപ്രിൽ 2019 (UTC)
തുടങ്ങാവുന്ന ലേഖനങ്ങൾ
[തിരുത്തുക]ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം
[തിരുത്തുക]
വിക്കിപീഡിയ വിജ്ഞാനകോശമോ രാഷ്ട്രീയവും സാമുദായികവുമായ വിവാദ വിഷയങ്ങളുടെ പരസ്യവേദിയോ?--Meenakshi nandhini (സംവാദം) 05:07, 18 ഏപ്രിൽ 2019 (UTC)
സ്വാമിയേ ശരണം Nithin Natarajan (സംവാദം) 18:47, 11 ജൂൺ 2021 (UTC)
- ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭാരതത്തിലെ ഋഷിമാർ സായിപ്പിൻറെ ഭാഷയിൽ പറഞ്ഞാൽ സയന്റിസ്റ്റ് ഉണ്ടാക്കിയതാണ് 33 കോടി ജോഡി ദൈവങ്ങൾ പിന്നെ അവരുടെ കുട്ടികൾ അതായത്ഉ പദേവതകൾ ഓരോ ദേവതയ്ക്കും നാലിൽ കൂടുതൽ മന്ത്രങ്ങളും പൂജകളും വഴിപാടുകളും ചിട്ടപ്പെടുത്തി 11 കോടി ജോഡി വീതം ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർക്കായി വീതിച്ചു നൽകി സായിപ്പിൻറെ ഭാഷയിൽ ജീൻ തെറാപ്പി എന്ന്പറയാം പ്രചരിപ്പിക്കുന്നതിന് പ്രചാരകരെയും നിയോഗിക്കുകയുണ്ടായി എന്നാൽ കാലാന്തരത്തിൽ പ്രവാചകന്മാർ എല്ലാപേരും അവരവരുടെ ഇഷ്ടത്തിനൂും കാമ ചിന്തകൾക്കും വേണ്ടി പല നിയമങ്ങളും മാറ്റി എഴുതി എങ്ങനെയെന്നാൽ ശ്രീനാരായണ ഗുരുദേവൻ റെ ശിഷ്യൻ ശാന്തിഗിരി മതം ഉണ്ടാക്കിയത് പോലെ ഉദാഹരണമായി ശിവൻ വേടൻ മല വേടൻ അരയൻ തുടങ്ങി എസ് സി എസ് ടി ഓ ബി സി വിഭാഗക്കാരുടെതുപോലെ കാട്ടിൽ വസിച്ച വേട്ടയാടി മാംസവും രക്തവും കള്ളും കുടിച്ച് കൂത്താടി നടക്കുകയും ചുടല മാംസവും ഭസ്മവും ധരിച്ച അഘോരി രൂപത്തെ ആരാധിക്കുന്നവരും ലിംഗത്തെ ആരാധിക്കുന്നവരും ഉണ്ട് ചിലർ അഘോര മൂർത്തിയുടെ പോലെ വസ്ത്രം ധരിക്കാതെ ലിംഗം പുറത്ത് കാട്ടി മാംസവും ഭക്ഷിച്ച് ജീവിക്കുന്നു മറ്റുചിലരാകട്ടെ ലിംഗത്തിന്റെ അഗ്ര ചർമം പോലും അറത്ത് മാറ്റി ലിംഗം പൂർണ്ണമായും പുറത്ത് കാട്ടി നടക്കുന്നു ശിവൻ ഇടയെ പ്രതിനിധീകരിക്കുന്നതിനാൽ ഹിന്ദുക്കൾ ഉൾപ്പെടെ സകലരും ശിവൻറെ അമ്പലത്തിൽ ഇടത്തോട്ട് അപ്രദക്ഷിണം ചെയ്യുന്നു ഉദാഹരണം മക്ക മദീന സകല ശിവ ക്ഷേത്രങ്ങളും. ശിവൻ എന്നത് പൂർണ്ണ പുരുഷൻ ആണ എന്നാൽ മഹാവിഷ്ണു എന്നത് പുരുഷനും അല്ല സ്ത്രീയും അല്ല ഏന്നാൽ ഒരേസമയം സ്ത്രീയും ആണ് പുരുഷനും ആണ് പൂർണ്ണ പുരുഷൻ ആയ ശിവൻ മഹാവിഷ്ണുവിനെ പ്രാപിച്ചപ്പോൾ ഉണ്ടായ പുത്രനാണ് അയ്യപ്പൻ അയ്യപ്പൻ പ്രതിനിധാനം ചെയ്യുന്നത് മനസ്സിനെ ആണ് അയ്യപ്പൻറെ വാഹനം എന്നത് നിമിഷനേരം കൊണ്ട് സകല ബ്രഹ്മണ്ഡവും ചുറ്റി തിരിച്ച് വരാൻ ശേഷിയുള്ള വേഗതയേറിയ വെള്ള കുതിര ആണ് മാനസിക പ്രശ്നം ഉള്ള ഒരു വ്യക്തിയെ ചികിത്സിക്കുക എന്നത് ആണ് ആയതിന് വേണ്ടി ശബരിമലയിൽ നവ പാഷാണ വിഗ്രഹം പ്രതിഷ്ഠിക്കുകയും അതിൽ അഭിഷേകം ചെയ്യുന്ന വസ്തുക്കളായ പഞ്ചാമൃതം നെയ്യ് ഇവയിൽ നവ പാഷാണത്തിന്റെ ചെറിയ ഒരംശം ലയിച്ച് ചേരുന്നു ചെറിയ ഒരു അശം ലയിച്ചു ചേരുന്നൂ ഇത് പ്രസാദമായി ഓരോ വ്യക്തിയും കഴിക്കുമ്പോൾ ഈ മരുന്ന്ശരീരം പൂർണ്ണമായും ശുദ്ധമാകുന്നു അതോടൊപ്പം വൃശ്ചിക മാസം ഒന്നാം തീയതി മുതൽ വീട്ടിൽ നിന്നും ദൂരെ മാറി പച്ചപ്പന്തൽ ഉണ്ടാക്കി അവിടെ താമസിച്ച് എപ്പോഴും ശരണമന്ത്രം ജപിച്ച് മനസ്സിൽ കാമ കോത മോഹങ്ങൾ ഒന്നുമില്ലാതെ മനസ്സ് പൂർണ്ണമായും ശുദ്ധമാക്കി ശബരിമല യാത്ര ചെയ്യുമ്പോൾ കാമ ചിന്ത ഉണ്ടാകാതിരിക്കാൻ വേണ്ടി മാത്രമാണ് ഏഴിനും എഴുപതിനും ഇടയ്ക്കു പ്രായമുള്ള സ്ത്രീകൾ അവിടെ വരരുത് എന്ന് പറയുന്നത് ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും അവൻറെ മനസ്സിലുള്ള സകല ചിന്തകളെയും ശരത്തിൽ ആവാഹിച്ച് ആരിൽ തറച്ച് മാളികപ്പുറത്ത് അമ്മയെ തൊഴുത് ശൂന്യമായ മനസ്സോടുകൂടി അയ്യപ്പനെ തൊഴുത് പ്രസാദം കഴിക്കുന്ന തടുകൂടി ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാം ഇതാണ് യഥാർത്ഥത്തിൽ ചെയ്യുന്നത് ഇതിനെയാണ് മിത്ത് എന്ന് പറഞ്ഞ അധിക്ഷേപിക്കുന്നത് Vinodkumar VL (സംവാദം) 13:48, 18 ജൂലൈ 2025 (UTC)
നശീകരണം
[തിരുത്തുക]2409:4073:183:6345:2BE6:FA:A7BD:AFC5 എന്ന ഈ IP യിൽ നിന്ന് നശീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്റെ User പേജിൽ അനാവശ്യ തിരുത്തലുകൾ നടത്തി അസഭ്യം ചേർക്കുന്നുണ്ട്. IP ബ്ലോക്കു ചെയ്യാനാവുമോ? സംവാദം:റ്റിനിൽ പീറ്റർ പിജെ കാണുക. റ്റിനിൽ പീറ്റർ പിജെ എന്ന താൾ ഇതിന് മുൻപും പല തവണ നീക്കം ചെയ്തതാണ്. ചെറിയ മാറ്റങ്ങളോടെ വീണ്ടുമുണ്ടാക്കിയത് ടാഗ് ചെയ്തതാവാം കാരണം --- --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:52, 28 സെപ്റ്റംബർ 2019 (UTC)
താൾ നീക്കം ചെയ്ത് സംരക്ഷിച്ചിട്ടുണ്ട്. --Adv.tksujith (സംവാദം) 17:41, 28 സെപ്റ്റംബർ 2019 (UTC)
മൊബൈലിലെ രൂപകല്പന സംബന്ധിച്ച്
[തിരുത്തുക]@Praveenp:, @Razimantv: പ്രധാന താളിൽ വരുത്തേണ്ട ചില മാറ്റങ്ങൾ (അടിയന്തിരമാണെന്ന് തോനുന്നു) ഫാബ്രിക്കേറ്ററിൽ നിർദ്ദേശിച്ചിട്ടുണ്ട്. ദയവായി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 19:14, 9 മേയ് 2020 (UTC)
- ടാബുകൾ മൊത്തം ബ്രേക്ക് ആവുന്നു. മൊത്തം മാറ്റേണ്ടിവരും :( -- റസിമാൻ ടി വി 21:45, 11 മേയ് 2020 (UTC)
കുറച്ചൊക്കെ ശരിയാക്കിയിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുത്ത ലേഖനം, ചിത്രം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഫലകങ്ങൾ അടിമുടി മാറ്റാതെ നടക്കില്ല -- റസിമാൻ ടി വി 12:42, 17 മേയ് 2020 (UTC)
- തിരഞ്ഞെടുത്ത ലേഖനത്തിൽ ഒരു പ്രശ്നം ഉണ്ട്. ഇത് മുൻപുണ്ടായോരുന്നതാണോ എന്ന് അറിയില്ല. രണ്ടാമത്തെയും (സഹോദരൻ അയ്യപ്പൻ) മൂന്നാമത്തെയും (മുരിങ്ങ) ശെരിയായി താളിലെ വിവരങ്ങൾ കാണിക്കുന്നില്ല. ഫലകം:പ്രധാനതാൾ-തിരഞ്ഞെടുത്ത ലേഖനം ഫലകത്തിൽ ഏതോ ചരം ആവർത്തിച്ച് വന്നതായും കാണുന്നുണ്ട്. nomobile ഉൾപ്പെടുത്തേണ്ട രീതി ശെരിയാണോ എന്ന് പുനഃപരിശോധിച്ചാൽ നന്നായിരുന്നു (ഒരു അഭ്യർത്ഥന മാത്രം). Adithyak1997 (സംവാദം) 13:12, 17 മേയ് 2020 (UTC)
- ആ ഭാഗം റിവർട്ട് ചെയ്യാൻ മറന്നതായിരുന്നു. ക്ഷമിക്കുക -- റസിമാൻ ടി വി 11:30, 18 മേയ് 2020 (UTC)
മൊബൈൽ വേർഷന്റെ ലേഔട്ട് സംബന്ധിച്ച്
[തിരുത്തുക]വിക്കിപീഡിയയുടെ മൊബൈൽ വേർഷന്റെ ലേഔട്ട് ലേഖനങ്ങൾ എഡിറ്റ് ചെയ്യുന്നതിന് ഒട്ടും അനുയോജ്യമല്ല. ഡെസ്ക്ക്ടോപ്പ് വേർഷനിലുള്ള പല പ്രധാന ഓപ്ഷനുകളും ഇതിൽ ലഭ്യമല്ല. ഡെസ്ക്ക്ടോപ്പ് വേർഷൻ എന്നു സേർച്ച് ചെയ്താലും മൊബൈൽ വേർഷൻ മാത്രമാണ് വരുന്നത്. ദയവായി ഈ പ്രശ്നം പരിഹരിക്കാമോ ? പൂർണ്ണമായും ഡെസ്ക്ക്ടോപ്പ് വേർഷനിലേക്ക് മാറാനുള്ള ഓപ്ഷൻ കൂടെയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. Adarshjchandran (സംവാദം) 13:29, 11 മാർച്ച് 2021 (UTC)
- Adarshjchandran, പേജിനു താഴെത്തന്നെയായി ഡെസ്ക്ടോപ്പ് എന്നൊരു ഓപ്ഷൻ ഉണ്ടല്ലോ? ഡെസ്ക്ടോപ്പ് വേർഷനിൽ നിൽക്കുമ്പോൾ മൊബൈൽ ദൃശ്യരൂപം എന്നും കാണിക്കും.--റോജി പാലാ (സംവാദം) 04:48, 13 മാർച്ച് 2021 (UTC)
പ്രധാനതാളിലെ ചിത്രം
[തിരുത്തുക]എച്ച് ജി വെൽസിന്റേത് തിരഞ്ഞെടുത്ത ചിത്രമാണോ ?--Adarshjchandran (സംവാദം) 12:21, 21 സെപ്റ്റംബർ 2021 (UTC)
മലയാളം
[തിരുത്തുക]അക്ഷര സംഖ്യ കൃത്യം പറയാത്ത ഭാഷ Kunchikuttan (സംവാദം) 12:40, 8 ഒക്ടോബർ 2021 (UTC)
Cvnmlps Thrikkannamangal
[തിരുത്തുക]Kottarakara വിദ്യാഭ്യാസ ജില്ല യിലെ പഴക്കം ചെന്ന ഒരു സ്ക്കൂൾ ആണ് CVNMLP school. Bovasblr (സംവാദം) 16:05, 1 ഫെബ്രുവരി 2022 (UTC)
യ്യ്യ്ഫ് gg
[തിരുത്തുക]യ്യ്യ്യ്റ്റ് ചാണക്യൻ2016 (സംവാദം) 17:20, 2 ഫെബ്രുവരി 2022 (UTC)
ദാവീദിൻ്റെ പുസ്തകം
[തിരുത്തുക]മലയാള നോവലാണ് ദാവീദിന്റെ പുസ്തകം.നോവലിസ്റ്റും സാമൂഹിക ചിന്തകനും ആയ മാത്യു സണ്ണി കെ ആണ് രചയിതാവ്
ദാവീദിന്റെ പുസ്തകം
കർത്താവ് -മാത്യു സണ്ണി
ഭാഷ - മലയാളം
പ്രസാദകർ - കേരള ബുക്സ്
ഉള്ളടക്കം
മാത്യു സണ്ണി കെ രചിച്ച ദാവീദിന്റെ പുസ്തകം എന്ന നോവൽ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഇയോബിനെ അനുസ്മരിക്കുന്നതാണ് വാർദ്ധക്യത്തിലെ ദാവീദിൻ്റെ സഹനങ്ങൾ
വൃദ്ധനായ ദാവീദ് രാജാവ് കിടക്കയിലാകുമ്പോൾ സിംഹാസനപോര് മുറുകുന്നു.റാണിമാരായാ ഹഗിതും ബെത് ശേബയും പുത്രന്മാർക്കു വേണ്ടി കരുക്കൾ നീക്കുന്നു.സേനാനായകൻ യോവാബും പ്രവാചകൻ നാഥാനും പുരോഹിതൻ അഭിയാഥരും സദോകും ബെനയും എല്ലാം പക്ഷം ചേരുന്നു.യുവരാജാവ് അദോനിയ പിടിമുറുക്കുന്നു 'എന്നാൽ രാജാവിൻ്റെ ശുശ്രൂഷകാരി അബിശഹിന്റെ സഹായത്തിൽ സോളമൻ രാജാവാകുന്നു.
ബൈബിൾ പരിശോധിച്ചാൽ ഇസ്രായേലിൻ്റെ രാജാവായ ദാവീദിന്റെ ശക്തിയും ദൗർബല്യവും ഒരുപോലെ കാണാനാവും. സോളമൻ്റെയും ബാല്യത്തിലേയ്ക്കും അബിശഹിൻ്റെ ചാണക്യതന്ത്രത്തിലേയ്ക്കും മാത്യൂ സണ്ണി കെ.വെളിച്ചം വീശുന്നു.
വീരനായ ദാവീദ് ജീവിതാന്ത്യത്തിൽ തനിച്ചാകുന്നു കുറ്റബോധം അദ്ദേഹത്തെ വേട്ടയാടുന്നു ശലമോന്റെ ബാല്യത്തെക്കുറിച്ചുള്ള ചിത്രീകരണം അത്യന്തം കൗതുകകരമാണ് അതിശയിപ്പിക്കുന്നത് അഭിഷേകിന്റെ ചാണക്യ തന്ത്രം.
വാർധക്യത്തിലെ മനുഷ്യൻ്റെ വേദനയും സഹനവും രോഗവും നിരാശയും കുറ്റബോധവും ക്ഷോഭങ്ങളും അന്യരോടും ദൈവത്തോടുള്ള അമർഷവും നോവൽ പറയുന്നുണ്ട്.ഇയ്യോബിൻ്റെ പുസ്തകത്തിൻ്റെ ഘടനയാണ് നോവലിസ്റ്റ് സ്വികരിച്ചിരിക്കുന്നത്
മുഖ്യ കഥാപാത്രങ്ങൾ
ദാവീദ് -ഇസ്രയേൽ രാജാവ്
യോവാവ് -സേനാപതി
അബ് ശലോം - മാകായുടെ പുത്രൻ
മാക - റാണി
താമാർ - മാകായുടെ പുത്രി
ബെത് ശേബ - മഹാറാണി
ശലോമോൻ - ബെത് ശേബയുടെ പുത്രൻ
ഹഗിത് - റാണി.
അദോനിയാഹ്- ഹഗിതിൻ്റെ പുത്രൻ
നാഥാൻ -പ്രവാചകൻ
ഈറ- രാജപുരോഹിതൻ
അഭിയാഥർ - മുഖ്യപുരോോഹിതൻ
അബി ശഹ് - രാജാവിൻ്റെ ശ്രശ്രൂഷക
അവലംബം
ബൈബിൾ
ദാവീദ്
സോളമൻ
ദാവീദിന്റെ പുസ്തകം നോവൽ സണ്ണി കൊല്ലാറ (സംവാദം) 16:41, 2 മാർച്ച് 2023 (UTC)
ബാസ്റ്റിൻ കെ ജെ
[തിരുത്തുക]കേരളത്തിലെ ഒരു ഇടതുപക്ഷ ചിന്തകൻ . Kjbastinn (സംവാദം) 11:52, 23 മേയ് 2023 (UTC)
കാക്കത്തണ്ട്
[തിരുത്തുക]പ്രാദേശികമായി ചില സ്ഥലങ്ങളിൽ വെള്ളത്തണ്ട് എന്ന പേരിലും അറിയപ്പെടുന്ന ഒരു ചെടിയാണ് കാക്കത്തണ്ട്. കേരളത്തിൽ ഇത് വ്യാപകമായി കാണപ്പെടുന്നു. Peperomia pellucida എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ധാരാളം ജലം ആവശ്യമുള്ള ചെടി ആയതിനാൽ മഴക്കാലങ്ങളിൽ നന്നായി വളർന്നു നിറയുകയും വേനൽക്കാലമാകുമ്പോൾ ഉണങ്ങി പോകുകയും ചെയ്യുന്നതാണ്. നനവുള്ള സ്ഥലങ്ങളിൽ എല്ലാ കാലത്തും കാണാം. കള വർഗ്ഗത്തിൽ പെടുന്ന ചെടി ആയതിനാൽ ഇത് കിളച്ചു കളയുമാകയാണ് പതിവ്. തണ്ടിൽ ധാരാളം വെള്ളം ശേഖരിച്ചു വെക്കാൻ കഴിവുള്ള ചെടിയാണ് കാക്കത്തണ്ട്. അത് കൊണ്ട് പണ്ടുകാലത്ത് സ്ളേറ്റിൽ എഴിതിയതു മായ്ക്കാൻ കുട്ടികൾ ഇതിന്റെ തണ്ട് ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് ഉപയോഗങ്ങൾ ഒന്നും ഇല്ലാത്ത ഈ ചെടി കർഷകർക്ക് പലപ്പോഴും ഒരു തലവേദന ആവാറുണ്ട്. Shijums12345 (സംവാദം) 09:01, 9 സെപ്റ്റംബർ 2023 (UTC)
- മഷിത്തണ്ട് കാണുക. താൾ മെച്ചപ്പെടുത്താനും കൂടാം. --Manoj Karingamadathil (Talk) 06:29, 11 ഡിസംബർ 2023 (UTC)
മലയാളം വിക്കിപീഡിയ മലയാളമാക്കുക
[തിരുത്തുക]സംസ്കൃതവൽക്കരണവും ഇംഗ്ലീഷ് വൽക്കരണവും ഒഴിവാക്കി പച്ചമലയാളത്തിന്റെ ലളിതവും നിലവാരമുള്ളതുമായ നിലയിലെയ്ക്ക് മലയാളമൊഴിയുടെ അന്തസ്സത ചോരാതെ വിക്കിപീഡിയ തർജ്ജമ ചെയ്യുക. Ar.ml6 (സംവാദം) 04:15, 10 ഡിസംബർ 2023 (UTC)
സ്വാമി പ്രതിഭാനന്ദ
[തിരുത്തുക] മലേഷ്യയിൽ സിദ്ധയോഗസമാജത്തിന്റെ സ്ഥാപകൻ, Sachinchand (സംവാദം) 07:34, 14 മേയ് 2024 (UTC)
പരിശോധന പരീക്ഷ
[തിരുത്തുക]പരിശോധന പരിക്ഷ
കുട്ടികൾക്ക് ഇടയിലെ പഠനത്തിന് തടസമായി ഇരിക്കുന്ന മേഖലയെ തിരിച്ചറിയുവാനും കൂടാതെ അവരുടെ കഴിവുകകളും പരിമിതികളും മനസിലാക്കുവാനും ഉപയോഗിക്കുന്ന ഒരു പരീക്ഷണ രീതിയാണ് പരിശോധന പരീക്ഷ. ഇതിലൂടെ അധ്യാപകർക്ക് കുട്ടികളിലെ പഠന നിലവാരം ഉയർത്തുവാനും പ്രശ്നങ്ങളെ പരിഹരിക്കുവാനും സാധിക്കുന്നു. Sreya18112000 (സംവാദം) 15:23, 5 ഡിസംബർ 2024 (UTC)
പമ്പാവാലി
[തിരുത്തുക]
പമ്പാവാലി
[തിരുത്തുക]പമ്പയാറിന്റെ തീരങ്ങളിൽ ഉണരുന്ന പമ്പാവാലി
...............................................................
1939 - 1945 വരെയുള്ള രണ്ടാം ലോക മഹായുദ്ധ കാലം.അമേരിക്ക, സോവിറ്റ് യൂണിയൻ, ബ്രിട്ടൻ, ഫ്രാൻസ്, എന്നിവർ ഒരു ചേരിയിലും ജർമ്മനി, ഇറ്റലി, ജപ്പാൻ,എന്നിവർ മറു ചേരിയിലും നിന്നുള്ള യുദ്ധം.
ലോകമെങ്ങും യുദ്ധം കൊടുമ്പിരി കൊണ്ടത് മൂലം കൊടിയ പട്ടിണിയും സാമ്പത്തിക ഞരുക്കവും ഭഷ്യ ധാന്യങ്ങളുടെ കുറവ് മൂലം ഉണ്ടായ പട്ടിണിയും മരണവും മൂലം ഉഴലുന്ന ഒരു കെട്ട കാലം.
അന്ന് ഇന്ത്യ എന്നൊരു രാജ്യം പോലും നിലവിൽ ഇല്ലായിരുന്നു. എന്നാലും തിരുവിതാംകൂർ രാജ്യത്തിൽ പെട്ട നമുക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യയുടെ ഭാഗമായി നിൽക്കേണ്ടി വന്നു.
ഏകദേശം 565 ഓളം നാട്ടുരാജ്യങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഇന്ത്യ ഉപ ഭൂഖണ്ഡത്തിൽ പെടുന്ന ഒരു ചെറിയ നാട്ടുരാജ്യം ആയിരുന്നു ആക്കാലത് തിരുവിതാംകൂർ മഹാരാജ്യം. അതിൽ പെടുന്ന ഒരു ചെറിയ ഭൂപ്രദേശം ആയിരുന്നു നമ്മുടെ നാടും.
രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ പട്ടിണി മൂലം തിരുവിതാംകൂറിൽ ഏകദേശം 90,000 ത്തോളം പേരുടെ മരണത്തിനും കാരണം ആയതായി പറയപ്പെടുന്നു.. ത്രിരാഷ്ട്ര
സഖ്യ കക്ഷിയിൽ ( ഇറ്റലി, ജർമ്മനി, ജപ്പാൻ ) പെട്ടിരുന്ന ജപ്പാൻ ബെർമ കീഴടക്കിയതോട് കൂടിയാണ് തിരുവിതാംകൂറിനെ ഭക്ഷ്യ ഷാമം എന്ന പ്രതിസന്ധി ബാധിച്ചു തുടങ്ങിയത്.
തിരുവിതാംകൂറിനു അത് വരെ ലഭിച്ചിരുന്ന അരി ബർമയിൽ നിന്നുമായിരുന്നു. ഇപ്പോളത്തെ മ്യാന്മാർ.ജപ്പാൻ ബർമ കീഴടക്കിയതോട് അരി കൂടി ലഭിക്കാതെ ആയി.
ലോകമഹായുദ്ധം 1939-1945 വരെ നീണ്ടെങ്കിലും 1942 മുതലാണ് നാം ഉൾപ്പെടുന്ന തിരുവിതാംകൂർ നാട്ടുരാജ്യം പട്ടിണിയിൽ ആയതും പിന്നീട് ഗ്രോ മോർ ഫുഡ് പദ്ധതി വഴി 1942 മുതൽ പല പ്രദേശങ്ങളിലേക്കും കുടിയേറ്റം തുടങ്ങിയതും എന്ന് കാണാൻ സാധിക്കും.രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായ പട്ടിണി മാറ്റുക എന്ന ലക്ഷ്യത്തോടെ പട്ടാളക്കാർക്ക് ശമ്പളം കൊടുക്കാൻ പറ്റാതെ വന്ന തിരുവിതാംകൂർ രാജാവ് അവിടെ ഭൂമി പതിച്ചു തരാമെന്ന് പറഞ്ഞു കുടിയേറ്റം പ്രോത്സാഹിപ്പിച്ചു.
പമ്പാവാലി ഇക്കരെ ഉള്ള തിരുവിതാംകൂർ ( 1949 മുതൽ തിരു - കൊച്ചി രാജ്യത്തെ കൊല്ലം ജില്ല ) ഭാഗം അന്ന് പൂർണമായും വനമായിരുന്നു. അവിടേക്ക് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തിരുവിതാംകൂർ രാജ്യത്തെ ആൾക്കാരുടെ പട്ടിണി മാറ്റാനോ പട്ടാളക്കാർക്ക് ശമ്പളം കൊടുക്കാനോ പറ്റാത്ത അവസ്ഥയിൽ
തിരുവിതാംകൂർ സർക്കാരിന്റെ ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം പട്ടാളക്കാർ ഇവിടെ വനം തെളിച്ചു 1942 - 1947 വരെയുള്ള കാലഘട്ടത്തിൽ ഇവിടെ കുടിയേറി കൃഷി തുടങ്ങി. 1947 മുതൽ തദ്ദേശീയരും അന്യ ദേശക്കാരും ഇവിടെ നിന്ന് വിട്ടു പോകാൻ തുടങ്ങിയ പട്ടാളക്കാരുടെ ഭൂമി വാങ്ങി തുടങ്ങി. അങ്ങനെ വളരെയധികം ആൾക്കാർ ചെറിയ വനങ്ങൾ വെട്ടി തെളിച്ചു ഇവിടെ കൃഷി ചെയ്തു. അങ്ങനെ വരുന്നവർക്ക് അവിടെ കുടിയേറി വാസമാക്കാൻ
അന്നത്തെ തിരുവിതാംകൂർ രാജാവ് ചിത്തിര തിരുന്നാൾ ബാലരാമ വർമ്മ 2 അനുമതിയും നൽകിയിരുന്നു.
എന്നാൽ ഇതിനും നാളുകൾക്ക് മുമ്പേ അതായത് 1930 കൾക്കും മുമ്പേ കാളകെട്ടി, മൂക്കെൻപെട്ടി തുടങ്ങിയ പ്രദേശങ്ങളിൽ ജനവാസമുണ്ടായിരുന്നു.എന്നതിന് തെളിവാണ് ഇവിടെ ഉണ്ടായിരുന്ന ആദിവാസി വിഭാഗം ആയിരുന്ന മലയരയ വിഭാഗം. ഇവരൊക്കെ പഴയ നിലക്കൽ സംസ്കാരത്തിന്റെയും ശബരിമല പറമ്പരാഗത കാനന പാതയുമായി ബന്ധപ്പെട്ട് ഇവിടെ അധിവസിച്ചിരുന്ന അതി പുരാതന പാരമ്പര്യം പറയാൻ പറ്റുന്ന ജന വിഭാഗം ആയിരുന്നു അവർ. ഇത് കൂടാതെ പല അതി പുരാതന കാല അവശേഷിപ്പുകൾ പമ്പാവാലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ സൂചിപ്പിച്ച പോലെ വനം വെട്ടിത്തെളിക്കാനും അവിടെ കൃഷി ചെയ്തു ഭൂമി കൈ വശം വെക്കാനും ആക്കാലത് കുടിയേറ്റം നടത്തിയവർക്ക് അനുമതി നൽകിയിരുന്നു.5 ഏക്കർ ഭൂമി ആദ്യം ഇവിടെ ഉള്ള എക്സ് സർവീസ്മാൻമാർക്ക് ആയിരുന്നു പതിച്ചു നൽകി അനുവദിച്ചത്.പിന്നീട് അവരിൽ പലരും തിരിച്ചു പോയതോടെ അവിടെ വന്നവർ അവരിൽ നിന്ന് ഭൂമി വാങ്ങി താമസമുറപ്പിച്ചു.പിന്നീട് വന്ന കുടിയേറ്റക്കാരും അവരുടെ പിന്മുറക്കാരും ഇവിടെ കൃഷി ചെയ്തു സ്ഥിര താമസക്കാർ ആയി മാറി.
നമ്മുടെ നാടിന്റെ പൂർണമായും അറിയപ്പെടുന്ന ചരിത്രം ആരംഭിക്കുന്നതും അക്കാലം മുതലാണ്.
അതായത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്നേ കേരള സംസ്ഥാനം ഉണ്ടാകുന്നതിനും മുന്പേ കുടിയേറിയവർ ആയിരുന്നു ഇവിടെ ഉള്ള നമ്മുടെ മുൻഗാമികൾ. ബാക്കി ഇപ്പോൾ ഉള്ളവരോ അവരുടെ പിന്മുറക്കാരോ ആയവർ ആണ് .
അന്ന് കുടിയേറിയവർ നേരിട്ട പ്രതിസന്ധികൾ പലതായിരുന്നു. വന്യ മൃഗങ്ങളുടെ ആക്രമണം, പട്ടിണി, പകർച്ച വ്യാധികൾ, അടിസ്ഥാന സൗകര്യങ്ങളുടെ ആഭാവം, ഉറക്കമില്ലാത്ത ഒത്തിരി രാത്രികൾ.
കാട്ടാനയോടും കാട്ടുപോത്തിനോടും മലമ്പാമ്പിനോടും വിവിധങ്ങളായ രോഗങ്ങളോടും പടവെട്ടി കുടിയേറിയ ഒരു ജനത ഇവിടെ കാട് തെളിച്ചു വഴി വെട്ടി, കൂര കെട്ടി കൃഷിയാരംഭിച്ചു.
1950 കളിൽ കുറെ ആൾക്കാർ കേരളം വിട്ട് അന്യ സംസ്ഥാനങ്ങളിൽ ജോലിക്ക് പോയി തുടങ്ങി.വടക്കേ ഇന്ത്യക്കാർ പൊതുവെ സൗത്ത് ഇന്ത്യക്കാരെ നാം മദ്രാസ് പ്രസിഡൻസിയുടെ ഭാഗം അല്ലാത്തവർ ആയിട്ടും മദിരാശികൾ ( വടക്കൻ കേരളം, തമിഴ് നാട്, കർണാടക, ആന്ധ്ര ) എന്നായിരുന്നു വിളിച്ചിരുന്നത്.
1970 കളിൽ പലരും ജോലി തേടി ഗൾഫിൽ പോയി തുടങ്ങി. അതിന് പൊതുവെ പെർഷ്യയിൽ ( ഇന്നത്തെ ഇറാൻ ) പോയി എന്നായിരുന്നു പറഞ്ഞിരുന്നത്.അങ്ങനെ നാട്ടിലെ പലരുടെയും പട്ടിണി മാറി സാമ്പത്തിക അടിത്തറ വികസിപ്പിച്ചു. കൂടാതെ കാർഷിക മേഖലയിൽ നിന്നും നല്ല പോലെ വരുമാനം ലഭിച്ചു തുടങ്ങി.
കപ്പ, കിഴങ്ങ്, വാഴ, റബ്ബർ,, പ്ലാവ് തെങ്ങ്, കരനെല്ല്, മലയിഞ്ചി, കൊക്കോ, കുരുമുളക്, കാപ്പി എന്നിവയുടെ കൃഷി വഴി പട്ടിണി മാറ്റി പതിയെ പതിയെ ഒരു നാടിനെ സമ്പൽ സമൃദ്ധിയിലേക്ക് കൊണ്ടു വന്നു.
ഇവിടെ കടന്ന് വന്ന കുടിയേറ്റക്കാർ ചേനപ്പാടി, പഴയിടം, മണിമല,കാഞ്ഞിരപ്പള്ളി, മീനച്ചിൽ,പാലാ,പൂഞ്ഞാർ, എരുമേലി, റാന്നി,കോഴഞ്ചേരി തിരുവല്ല എന്നിവിടങ്ങളിൽ നിന്നും വന്ന കൃഷിവലന്മാരായ സാധാരണക്കാർ ആയിരുന്നു. അവർ ഇവിടെ റോഡ് വെട്ടി,കൂര കെട്ടി, സ്കൂൾ പണിതു ആരാധനാലയങ്ങൾ പണിതു,
അങ്ങനെ പമ്പയാറിന്റെ തീരങ്ങൾ തഴുകി ഉണരുന്ന ഒരു സുന്ദര ദേശമായ് അവരൊഴുക്കിയ ഓരോ തുള്ളി വിയർപ്പ് തുള്ളികളും അവരുടെ ചോരയും നീരും നമ്മുടെ ഈ നാടിനെ മാറ്റിയെടുത്തു.
കേരളത്തിൽ നല്ല പോലെ റബ്ബർ പാൽ ലഭിക്കുന്ന ഒരു ഏരിയ ആയിരുന്നു നമ്മുടെ പ്രദേശം. വനത്തിന്റെ സാമീപ്യവും പമ്പയാറും നമ്മുടെ നാടിന്റെ വികസനത്തിന് ഒത്തിരി കാരണം ആയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കൊക്കോ ലഭിക്കുന്ന ഏരിയ കൂടി യാണ് നമ്മുടെ പമ്പാവാലി ആണ്.
കുടിയേറ്റ മേഖലയോട് ചേർന്ന് വളർന്ന ചെറിയ ഗ്രാമങ്ങൾ ആണ് ഇടകടത്തി, ഉമ്മിക്കുപ്പ,കണമല, മൂക്കെൻപെട്ടി,കാളകെട്ടി, എഴുകു മൺ,ആറാട്ടുകയം, ഏഞ്ചൽവാലി,മൂലക്കയം,അറയാഞ്ഞിലിമൺ, തുലാപ്പള്ളി, നാറാണംതോട് എന്നീ കുഗ്രാമങ്ങൾ.
ഒരു കാലത്ത് നമ്മുടെ നാട്ടിൽ നിന്നും തഴപ്പായ, കൊട്ട, വല്ലം, പരമ്പ്, കൂട ഇവയൊക്കെ എല്ലാ ഞായർ ആഴ്ചയും പമ്പ കടന്ന് മുക്കൂട്ടുതറ ചന്ത വഴി കച്ചവടം നടത്തുമായിരുന്നു. അങ്ങനെ ആണ് മുക്കൂട്ടുതറ മലയോര മേഖലയുടെ കച്ചവട കേന്ദ്രം ആയി മാറി.
പിന്നെ അടക്ക, കുരുമുളക്, കാപ്പിക്കുരു ഇവയൊക്കെ ഈ നാട്ടിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ ഉള്ളവർക്ക് ധാരാളം ലഭിക്കുമായിരുന്നു.
അന്നൊക്കെ നമ്മുടെ നാട്ടിലെ ഗതാഗത മാർഗം കാൽനട യാത്രയും, കണമല വള്ളം കടത്തും ( 1950 - 1994 ) അതുമല്ലെങ്കിൽ കണമല ചപ്പാത്ത്, മൂക്കൻപ്പെട്ടി ചപ്പാത്ത്, എഞ്ചൽ വാലി ചപ്പാത്ത്, അറയാഞ്ഞിലി മൺ ചപ്പാത്ത് ഒക്കെ കടന്നുള്ള ജീപ്പ് സവാരിയും ആയിരുന്നു.അന്ന് വള്ളം കടത്ത് മൂലക്കയം ( 1980 - 2018 ) എഴുകുമൺ ( 1967 - 82 ) മൂക്കെൻപെട്ടി ( 1950 - 82 ) അഴുതമുന്നി ( 1967 - 89 ), എഞ്ചൽവാലി ( 1962 - 1991 ) അറയാഞ്ഞിലിമൺ ( 1956 - 1998 ) എന്നിവിടങ്ങളിൽ ഉള്ള കാലം.ആദ്യ കാലത്ത് വള്ളത്തിന്റെ സ്ഥാനത്ത് ചങ്ങാടങ്ങൾ ഉപയോഗിച്ചിരുന്നതായും കാണാൻ സാധിക്കും.
അന്നൊക്കെ പരമാവധി ആൾക്കാർ നടന്നു യാത്ര പോകുന്നതിനാൽ തന്നെ അവിടെ ഉള്ള എല്ലാവർക്കും ഓരോരുത്തരെയും പേരെടുത്തു വിളിക്കാൻ പറ്റുന്ന പരിചയം ഉണ്ടായിരുന്നു.
കണമലയിൽ ആദ്യ കാലത്ത് തുടങ്ങിയ കടത്ത് ( 1950 - 1994 ) കാലഘട്ടത്തിൽ ആയിരുന്നു. അവിടെ തുണ്ടത്തിൽ അവറാച്ചനും മാനേൽ ചാക്കോച്ഛനും വള്ളക്കടത് തുടങ്ങി. പിന്നീട് കോൺഗ്രസ് അപ്പിയും അദ്ദേഹത്തിന്റെ മക്കൾ ആയ തങ്കച്ചൻ, ജോണി, ബേബി എന്നിവരും മാനേൽ ജോസ്, ജോയ് എന്നിവരും തുഴച്ചിൽക്കാർ ആയി എത്തി.1994 ഇൽ ജനകീയമായി നിർമ്മിച് പിഡബ്ല്യൂഡി വകുപ്പിന് കൈമാറിയ കണമല കോസ്‌വേ വന്നതോടെ കണമല വള്ളം കടത്ത് നിന്നു.വാഴയിൽ രാജൻ ആയിരുന്നു കോസ്‌വേ യുടെ കോൺട്രാക്ടർ. പിന്നീട് മണൽ വാരിച്ചയും മറ്റുമായി കുറെ നാളുകൾ കൂടി വള്ളങ്ങൾ അവിടെ ഉണ്ടായിരുന്നു.
അറയാഞ്ഞിമണ്ണിലും ആ കാലഘട്ടത്തോട് ചേർന്ന് കടത്ത് ഉണ്ടായിരുന്നു.1956 ഇൽ തുടങ്ങിയ കടത്ത് നടത്തിയിരുന്നത് തണ്ണിപ്പുരക്കൽ കുഞ്ഞൂഞ് കാണിക്കാരനും അദ്ദേഹത്തോട് ബന്ധപ്പെട്ട് നിന്നിരുന്നവരും ആയിരുന്നു അവിടുത്തെ തുഴച്ചിൽകാർ.1998 ഇൽ അറയാഞ്ഞിലിമണ്ണിൽ ജനകീയമായി നിർമ്മിച്ച കോസ്‌വേ ആയി.അരയാഞ്ഞിലിമൺ ജനകീയ പ്രവർത്തനങ്ങളിൽ ലാറ്റിൻ സഭയുടെ പുനലൂർ രൂപത പമ്പാവാലിയുടെ മറ്റു ഭാഗങ്ങളിൽ മലനാട്, കാർഡ് എന്നീ സോഷ്യൽ സംഘടനകൾ പ്രവർത്തിച്ച പോലെ പ്രവർത്തിച്ചതായും കോസ്‌വേ നിർമ്മാണത്തിൽ മുന്നിൽ നിന്നതായും കാണാൻ സാധിക്കും.കോൺട്രാക്ടർ KCC കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന ആന്റപ്പൻ ചേട്ടൻ.
അഴുത മുന്നി കടത്ത് ( 1967 - 1989) ആലപ്പാട്ട് അപ്പച്ചൻ ചേട്ടനും കുടുംബവും ആയിരുന്നു നടത്തിയിരുന്നത്.അവിടെ അഴുത മുന്നി പാലം 1989 ഇൽ വന്നു.അഴുത മുന്നിയിൽ 1988-89 കാലഘട്ടത്തിൽ ഫോറെസ്റ്റ് സഹായത്തോടെയാണ് യാത്രക്കാർക്ക് പോകാൻ പറ്റുന്ന ഒരു തടിപ്പാലം വന്നത്. 1991 ഇൽ ഈ തടിപ്പാലം വെള്ളത്തിൽ ഒഴുകിപ്പോയി.പിന്നീട് അവിടെ ഉള്ള കോൺക്രീറ്റ് തൂൺ ഏകദേശം 3 മീറ്റർ ഉയർത്തി 1992-93 ഇൽ വാർത്തു യാത്ര സുഗമമാക്കി.അതിന് മുൻപ് അവിടെ ആലപ്പാട്ടുകാർ നടത്തിയ കടത്ത് വള്ള സർവീസ് ( 1967 - 1988 ) അഴുത മുന്നിയിൽ നിന്ന് അക്കരക്ക് ഉണ്ടായിരുന്നു.
മൂക്കൻപെട്ടി കടത്ത് ( 1950-1982 ) കാലഘട്ടത്തിൽ തുടങ്ങി.കുളങ്ങരയിൽ കൊച്ചാപ്പൻ ചേട്ടൻ ആയിരുന്നു കടത്ത് വള്ളം തുഴഞ്ഞിരുന്നത്.പിന്നീട് 1982 ഇൽ മൂക്കേൻപ്പെട്ടിയിൽ പുതിയ ഒരു തൂക്കുപാലം വന്നു. അതിന് ശേഷം 12 മാർച്ച് 1991 ഇൽ മൂക്കെൻപെട്ടി കോസ്‌വേ ജനകീയ സമിതി നിർമിച്ച് നാടിന് തുറന്നു കൊടുത്തു.കോസ്‌വേ നിർമിച്ചത് ജനകീയമായി കാഞ്ഞിരപ്പള്ളി രൂപതയുടെ സർവീസ് സംഘടനയായ മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റി.
എഴുകു മണ്ണ് ( മാങ്കടവ് ) കടത്ത് (1967-1982 ) കളരിക്കൽ വർഗീസ് ചേട്ടൻ ആയിരുന്നു എഴുകമണ്ണ്, മാങ്കടവിൽ കടത്ത് നടത്തിയിരുന്നത്.
എഞ്ചൽ വാലി കടത്ത്(1962-1991 )
പുതുപ്പള്ളിൽ ചാക്കോ ചേട്ടനും തൊമ്മൻ ചേട്ടനും ആയിരുന്നു നടത്തിയിരുന്നത്.1991 ജൂലൈ 21 ഇൽ എ ഞ്ചൽ വാലി കോസ്‌വേ ജനകീയ സമിതി നിർമിച്ചു നാടിന് കൈമാറി.കോസ്‌വേ നിർമിച്ചത് ജനകീയമായി കാഞ്ഞിരപ്പള്ളി രൂപതയുടെ മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റി.
മൂലക്കയം കടത്ത് ( 1980 - 2018 ) കാലഘട്ടത്തിൽ നടത്തിയിരുന്നത്
കരുണാകരൻ പുത്തൻപറമ്പിൽ മത്തായി കണ്ടത്തു൦കൽ,കുഞ്ഞൂഞ്ഞ് തൈക്കൂട്ടത്തിൽ,ഗോപാലൻ മുഞ്ഞനാട്ടുപറമ്പിൽ,പിന്നെ ഇടക്കൊക്കെ ഇവരുടെ മക്കളു൦ കൂടിയായിരുന്നു നടത്തിയിരുന്നത്.
അറയാഞ്ഞിലി മൺ കോസ്‌വേ 1998 ഇൽ വന്നതോടെ അവിടെ ഉള്ള വള്ളം കടത്ത് നിന്നു പോയി. എന്നാൽ 1990 കൾ മുതലേ ഇവിടെ ഒരു തൂക്കു പാലം ഉണ്ടായിരുന്നു.ആ തൂക്കു പാലം 2002 ഇൽ പുതുക്കി പണിതു. 12 സെപ്റ്റംബർ 2009 ഇൽ അവിടെ ഒരു നടപ്പാലം വന്നു. അത് 2018 ഓഗസ്റ്റ് 16 ലെ പ്രളയത്തിൽ തകർന്നു പോയി.
അന്നൊക്കെ കാൽനട നടന്നു പോകുന്ന വഴികൾക്കൊക്കെ ഓരോ പേരുണ്ടായിരുന്നു. അതിൽ വിസ്‌മൃതിയിൽ ആയി പോയ ചില സ്ഥലപ്പേരുകൾ ഉണ്ടായിരുന്നു.
അന്നത്തെ കണമല ചപ്പാത്തു കടന്നുള്ള ജീപ്പ് യാത്ര ഒരു രസകരമായ ഓർമ ആയിരുന്നു. വല്ലംകാട് വനവും കടന്ന് തുലാപ്പള്ളി, നാറാണംതോട്, മൂലക്കയം എഞ്ചൽവാലി എന്നിവിടങ്ങളിലേക്കുള്ള ജീപ്പ് ഷട്ടിൽ സർവീസ് സ്ഥിരമായിരുന്നു. അത് കൂടാതെ മൂക്കെൻപെട്ടി, എഞ്ചൽ വാലി, അറയാഞ്ഞിലിമൺ പ്രദേശത്തെ ചപ്പാത്ത് വഴി ജീപ്പ് സർവീസ് ഉണ്ടായിരുന്നു.എന്തിനേറെ ആക്കാലത് മുക്കൂട്ടുതറയിൽ നിന്ന് പോലും ജീപ്പ് സർവീസ് ഇടകടത്തി വഴിയും എരുതുവപുഴ വഴിയും ഉണ്ടായിരുന്നു.
പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളുടെ സംഗമ ഭൂമി ആയിരുന്നു ഒരു കാലത്ത് നമ്മുടെ നാട്. നോർത്ത് പമ്പാവാലി എന്ന് അറിയപ്പെടുന്ന എഞ്ചൽവാലി,മൂലക്കയം, ആറാട്ടുകയം, എഴുകമണ്ണ്, അഴുത മുന്നി ഉൾപ്പെടെ ഉള്ള പ്രദേശങ്ങൾ 1949 മുതൽ 1956 വരെ കൊല്ലം ജില്ലയും 1956 മുതൽ 1972 വരെ കോട്ടയം ജില്ലയിലും 1972 മുതൽ 1982 വരെ ഇടുക്കി ജില്ലയും 1982 മുതൽ 2000 വരെ വീണ്ടും പത്തനംതിട്ട ജില്ലയും പിന്നീട് 2000 ത്തിൽ കോട്ടയം ജില്ലയും ആയി എരുമേലി പഞ്ചായത്തിൽ ലയിച്ചു.എന്നാൽ ഈ പ്രദേശം 1982 നവംബർ 1 മുതൽ പത്തനംതിട്ട ജില്ലയിൽ ആയെങ്കിലും ഇവിടുത്തെ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ കുമളിയും നിയോജക മണ്ഡലം പീരുമേടും ആയിരുന്നു.
തുലാപ്പള്ളി, നാറാണം തോട്, മൂലക്കയം, കിസുമം, വട്ടപ്പാറ, നെല്ലിമല, അയാഞ്ഞിലമൺ ഉൾപ്പെടെ ഉള്ള പ്രദേശങ്ങൾ 1949 മുതൽ 1982 വരെ കൊല്ലം ജില്ലയും 1982 മുതൽ പത്തനംതിട്ട ജില്ലയിലും ആയി.
പമ്പാവാലി എന്നറിയപ്പെടുന്നത് പ്രധാനമായും കണമലയാണ്.പിന്നീട് അറയാഞ്ഞിലിമൺ, ഇടകടത്തി, വട്ടപ്പാറ, തുലാപ്പള്ളി പുളിയങ്കുന്ന്മല, നെല്ലിമല, നാറാണംതോട്, മൂലക്കയം, കിസുമം, എഞ്ചൽവാലി, ആറാട്ടുകയം,എഴുകുമണ്ണ്, അഴുത മുന്നി, മൂക്കെൻപെട്ടി എന്നിവ കൂടി പമ്പാവാലിയോട് ചേർത്ത് പറയുന്നതായി കാണാൻ സാധിക്കും. ഇതിൽ ചില പ്രദേശങ്ങൾ പമ്പയുടെ പോഷക നദികൾ ആയ അഴുതയാർ, നാറണംതോട് എന്നിവയോട് കൂടി ചേർന്നുള്ള ഭൂ പ്രദേശം ആണെന്ന് നിസ്സംശയം പറയാം.
മൂക്കെൻപെട്ടി, കണമല,ഇടകടത്തി ഉൾപ്പെടെ ഉള്ള പ്രദേശങ്ങൾ 1949 മുതൽ തന്നെ കോട്ടയം ജില്ലയിൽ മാറ്റമില്ലാതെ തുടരുന്നു
റോഡും പാലവും ഇല്ലാതിരുന്ന തുലാപ്പള്ളി പ്രദേശത്തേക്ക് പമ്പയാറ്റിലെ കണമല ചപ്പാത്ത് വഴി കൂടി 1993 ഇൽ സന്ദീപ ബസ് പത്തനംതിട്ട ജില്ലയിലെക്ക് കണമല കടന്നു വന്നത് വലിയ ഉത്സവ പ്രതീതി ഉണ്ടാക്കി.അതിന് മുൻപ് അങ്ങോട്ട് ബസ് വന്നിരുന്നത് എഞ്ചൽവാലി കോസ്‌വേ വഴിയായിരുന്നു.
1988 - 2000 കാലഘട്ടത്തിൽ ആണ് പമ്പാവാലിയിൽ വലിയ വികസനം കടന്ന് വന്നത് കാണാമായിരുന്നു.അത് വരെ കണമല വരെ ഉണ്ടായിരുന്ന ടാറിങ് റോഡ് മൂക്കെൻപെട്ടി വരെ മാത്രം നീണ്ടിരുന്നു. കറന്റ് 1985 നവംബർ 24 ന് പമ്പാവാലി ചില പ്രദേശങ്ങളിൽ വരെ എത്തി നോക്കിയിരുന്നു.
നമ്മുടെ റോഡ് നെറ്റ്‌വർക്കിന്റെ ഭാഗമായി പമ്പാവലിയിൽ 3 കോസ്‌വേകൾ ജനകീയമായി നിർമ്മിക്കപ്പെട്ടു.മൂക്കെൻപെട്ടി കോസ്‌വേ ( 1991 മാർച്ച് 12 ) എഞ്ചൽവാലി കോസ് വേയും ( 1991 ജൂലൈ 21 ) ) കണമല കോസ്‌വേയും ( 1994 ) കൂടാതെ അരയാഞ്ഞിലമൺ ( 1998 )
ലും ഓപ്പൺ ആയി.
അത് കൂടാതെ മൂക്കെൻപെട്ടി - തുലാപ്പള്ളി - തെക്കേ പ്ലാപ്പള്ളി റോഡും റബ്ബറൈസ്ഡ് ആയി 12 കെഎം റോഡ് 1993 ഇൽ തന്നെ പൂർത്തിയായി.പിന്നീട് 1996 ഇൽ റാന്നി പാലം തകരുകയും ശബരിമലക്ക് ഒരു ബദൽ പാത ആയി FR.വടക്കേമുറിയച്ചന്റെ നേതൃത്വത്തിൽ പബ്ലിസിറ്റി കൊടുത്ത കണമല, മൂക്കെൻപെട്ടി, എഞ്ചൽവാലി പ്രദേശങ്ങളെ കൂട്ടിയിണക്കി ജനകീയമായി പണിത റോഡ് 1993 ജൂൺ മാസം ഉത്ഘാടനം നിർവഹിച്ച ഈ റോഡ് ശബരിമലയുടെ പ്രധാന പാത ആയി മാറുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ വരവോടെ നാട്ടിൽ റോഡ്, കോസ്‌വേ 40 സ്വശ്രയ സംഘങ്ങൾ, റബ്ബർ ബോർഡ് സഹായം ഉള്ള കക്കൂസ്, ബയോ ഗ്യാസ് പ്ലാന്റ്, വാട്ടർ ടാങ്ക്, തേനീച്ച വളർത്തൽ, അടുപ്പുകൾ എന്നീ പദ്ധതികൾക് സഹായം നൽകുക ഉണ്ടായി. ഇത് കൂടാതെ തുലാപ്പള്ളി ജനകീയ വൈദ്യുതിയും ( 5 ജനുവരി 2000 ) പാറക്കടവ് ജല വൈദ്യത പദ്ധതിക്കെതിരെ സമരവും ( 1998 ) മുന്നിൽ നിന്ന് നയിച്ചു
അന്ന് ഭൂരിഭാഗം ആൾക്കാരുടെയും വീട് ഓല മേഞ്ഞതോ പുല്ല് മേഞ്ഞതോ ആയിരുന്നു. പിന്നീട് മാർത്തോമാ സഭയുടെ സോഷ്യൽ വിഭാഗം ആയ കാർഡ് സൊസൈറ്റി വരവോടെ ഭൂരിഭാഗം വീടുകളും ഓട് മേല്കൂരയിൽ ആയി.
കാർഡ് സമിതിയുടെ നേതൃത്വത്തിൽ പല സമിതികൾ വരുകയും ഒത്തിരി വികസനം നാട്ടിൽ വരുകയും വിവിധങ്ങളായ കലാമത്സരങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
നേരത്തെ പറഞ്ഞ പോലെ ജീപ്പ് ആയിരുന്നു ഇവിടുത്തെ പ്രധാന വാഹനം ലക്ഷ്വറി ആയി വല്ലപ്പോളും വരുന്ന അംബാസ്സിഡർ കാറും തടി പിടിക്കാൻ വരുന്ന കൊമ്പൻ അനകളെയും നമൊക്കെ ഒത്തിരി നോക്കി നിന്നീട്ടുണ്ടാവും.
ശബരിമലയുമായി ബന്ധപ്പെട്ടുള്ള അയ്യപ്പൻ കച്ചോടവും മറ്റും നമ്മുടെ നാട്ടിൽ ഉത്സവ പ്രതീതി ഉണ്ടാക്കാറുണ്ട്. പണ്ടൊക്കെ അയ്യപ്പൻ വണ്ടി കാണാൻ തെക്കേ തുലാപ്പള്ളി, എരുമേലി ഒക്കെ പോയിരുന്ന ഒരു കാലവും ഇവിടെ ഉണ്ടായിരുന്നു.
അന്നൊക്കെ മീൻ ലുണർ ബൈക്കിലൊ സൈകിളിലോ തലച്ചുമടയോ ഒക്കെ ആയിരുന്നു വന്നിരുന്നത്. തേക്കിലയിൽ പൊതിഞ്ഞു തന്നിരുന്ന മീൻ അന്ന് എണ്ണിയാണ് തന്നിരുന്നത്.
ചട്ടിയും, അലൂമിനിയം കലവും തലച്ചുമട് വന്നിരുന്ന കാലം.വല്ലപ്പോളും ജീപ്പ് സർവീസ് ഉണ്ടായാൽ ആയി. അല്ലെങ്കിൽ കാൽ നട തന്നെ ശരണം.
പോസ്റ്റ് ഓഫിസിൽ മണി ഓർഡറിനും ആശംസ കാർഡിനും ഇൻലൻഡ് കത്തിനും കാത്തിരുന്ന കാലം.
ടെലിഫോൺ ഒക്കെ അന്ന് ആഡംബരമായിരുന്നു. പമ്പയാറിന്റെ ഇക്കരെ ലാൻഡ് ഫോൺ വന്നപ്പോൾ വർഷം 1999 ആയിരുന്നു. അന്ന് ഒരു ലാൻഡ് ഫോണിന് അപേക്ഷിച്ചാൽ ഫോൺ കിട്ടാൻ 4 മുതൽ 5 വർഷം പിടിക്കുമായിരുന്നു. അപേക്ഷക്കൊപ്പം ഫോണിന്റെ കളർ കൂടി മെൻഷൻ ചെയ്യണമായിരുന്നു. ആദ്യ കാലത്ത് ടെലിഫോൺ എക്സ്ചേഞ്ച് എരുമേലി ആയിരുന്നു. പിന്നീട് 2004 ഇൽ ടെലിഫോൺ എക്സ്ചേഞ്ച് പരിധി കണമല ആയി. ഇപ്പോൾ തുലാപ്പള്ളിയും ആയി.പഴയ കാലത്തിന്റെ അവശേഷിപ്പായ ടെലിഫോൺ പോസ്റ്റുകൾ ഇപ്പോളും പല നിരത്തുകളിലും കാണാം. തുടക്ക കാലത്ത് 2-3 കെഎം അകലത്തിൽ ഒന്നോ രണ്ടോ പേർക്കേ ഫോൺ ഉണ്ടായിരുന്നുള്ളു. അടുത്തുള്ള വീട്ടുകാരുടെ ഫോൺ പോലും ഈ വീടുകളിൽ വന്നിരുന്നതിനാൽ ഫോൺ വന്നത് അറിയിക്കലും അവർ വന്നിട്ട് കോളിനായി പഴയ STD ബൂത്തിൽ നിൽക്കുന്നതും ഒക്കെ ഇപ്പോൾ പറഞ്ഞാൽ ആരും വിശ്വസിക്കില്ല.ഇപ്പോൾ മൊബൈൽ വന്നതോടെ ലാൻഡ് ഫോണും അപ്രസക്തമായി.
പലപ്പോളും വെള്ളത്തിനടിയിൽ ആയി പോകുന്ന കണമല, മൂക്കപെട്ടി, എഞ്ചൽവാലി,അറയാഞ്ഞിലമൺ കോസ്‌വേ കൾ മഴക്കാലത്തു ഗതാഗത യോഗ്യം അല്ലായിരുന്നു. അതിന് പരിഹാരം ആയത് കോട്ടയം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ചു പമ്പയാറ്റിൽ 2009 ഇൽ പണി തുടങ്ങി 23 ഡിസംബർ 2014 ഇൽ കണമല പാലം പൂർത്തിയായത് കൊണ്ടാണ്.
പക്ഷെ ഇപ്പോളും അറയാഞ്ഞിലമൺ പ്രദേശ വാസികളുടെ പാലം എന്ന സ്വപ്നം എങ്ങുമെത്തിയിട്ടില്ല 😔😔😔
കണമല, എഞ്ചവാലി, മൂക്കപെട്ടി, അറ യാഞ്ഞിലിമൺ കോസ്‌വകൾ ഒരു നാടിന്റെ അതി ജീവനത്തിന്റെ ഓർമ്മ തുടിപ്പായി പമ്പ, അഴുത ആറുകളിൽ ഇപ്പോളും നിലനിൽക്കുന്നു. ഇതിൽ കണമല കോസ്‌വേ മാത്രം കണമല പാലം വന്നതോടെ ചരിത്രത്തിന്റെ ഭാഗം ആയി ഇപ്പോളും നിലനിൽക്കുന്നു.
2018 പ്രളയത്തെ അതി ജീവിച്ച കണമല വലിയ പാലവും അല്പ സമയം മുങ്ങിയെങ്കിലും നാടിനെ പരസ്പരം ബന്ധിപ്പിച്ച അഴുതമുന്നി പാലവും കോസ്‌വേകൾ മുങ്ങുമ്പോഴും നാടിന്റെ പ്രതീക്ഷ ഉണർത്തി നാടിന്റെ ജീവ നാഡി ആയി ഇന്നും നിലകൊള്ളുന്നു.പക്ഷെ അറ യാഞ്ഞി ലി മൺ പ്രദേശം പലപ്പോഴും വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ഒറ്റപ്പെട്ടു പോകുന്നു. പരിഹാരം ഒന്നേയുള്ളു അവിടെയും വേണം ഒരു പാലം.
കാലമിനി മാറും
ലോകത്തിൻ ഗതിയും മാറീടും
ചരിത്രത്തിന്റെ വഴി മാറുമപ്പോൾ
മാറ്റമില്ലാതൊന്നതേയുള്ളു
മാറ്റത്തിനു മാത്രവും
ROJAN SEBASTIAN റോജൻ സെബാസ്റ്റ്യൻ (സംവാദം) 15:11, 6 ജൂലൈ 2025 (UTC)
- കോട്ടയം - പത്തനംതിട്ട ജില്ലയിൽപ്പെട്ട പ്രാദേശമാണ് പമ്പാവാലി .പമ്പയാർ ഒഴുകുന്ന പ്രാദേശം ഇന്ന് കൂടി അർതം ഉണ്ട് റോജൻ സെബാസ്റ്റ്യൻ (സംവാദം) 16:15, 6 ജൂലൈ 2025 (UTC)
മരണാനന്തര ചടങ്ങുകൾ
[തിരുത്തുക]മനുഷ്യർക്ക് മറ്റ് ജീവജാലങ്ങൾക്ക് സാധാരണ അസുഖങ്ങൾ വരും എന്നാൽ മരണം ഉണ്ടാകുക എന്ന് വെച്ചാൽ മരണകാരണമായ ഏതോ രോഗാണു ശരീരത്തിൽ പ്രവേശിച്ചു എന്ന് ഓർക്കുക. ഒരാൾ മരിച്ചു കഴിഞ്ഞാൽ ഉടൻ ശരീരം വൃത്തിയാക്കി അണു നശീകരണ ലേപനങ്ങൾ പുരട്ടി ശരീരത്തിനുള്ളിലുള്ള അണുക്കൾ പുറത്ത് ചാടാതിരിക്കാൻ വായ്ക്കരി ഇടുന്നു 23 ൽ പരം ആൻ്റിബയോട്ടിക്കുകൾ അടങ്ങിയ തുളസി കരിക്ക് വെള്ളം ഇവയെല്ലാം വയിൽ ഒഴിക്കുമ്പോൾ അണുക്കൾ നശിക്കുന്നു.പിന്നെ ചിതയിൽ വെയ്ക്കാൻ സമയം മാവിൻ വിറക് ചന്ദനം രാമച്ചം തുടങ്ങി അണുക്കളെ നശിപ്പിക്കുന്ന വാതുക്കൽ ഉപയോഗിച്ച് ചിത കത്തിക്കുമ്പോൾ ശരീരത്തിൽ ഉള്ള അണുക്കൾ പുറത് പോകാതിരിക്കാൻ വേണ്ടി കൊല്ലിയും കൂടവും ഉടയ്ക്കുന്നു .ഇതെല്ലാം കഴിഞ്ഞ് വേകാതെ അവശേഷിക്കുന്ന അസ്ഥിയിൽ ഏതെങ്കിലും അണുക്കൾ ഉണ്ടെങ്കിൽ അവയെ നശിപ്പിക്കുന്നത് ആണ് അസ്ഥി സഞ്ചയനം അത് കഴിഞ്ഞ് തെങ്ങ് മഞ്ഞൾ മാറാൻ ഇവ നടുമ്പോൾ പഞ്ച വയുക്കൽ വിഘടിച്ച് ഇല്ലാതെയാകും .ഇതിനെ ആണ് ഓറ എന്ന് പറയുന്നത്. Vinodkumar VL (സംവാദം) 14:22, 18 ജൂലൈ 2025 (UTC)
കുളമാംകുഴി
[തിരുത്തുക]കോട്ടയം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തി യിൽ ഉള്ള ഒരു കൊച്ചു ഗ്രാമം Justinklm (സംവാദം) 18:57, 19 നവംബർ 2025 (UTC)
കുളമാംകുഴി എന്ന ഗ്രാമം എരുമേലിയിൽ നിന്നും 3.5 കിലോമീറ്റർ ൽ കൂടുതൽ ഇല്ല
ആദ്യകാലങ്ങളിൽ ഇവിടുത്തെ. നെല്ല് ആയിരുന്നു പ്രധാന കൃഷി
Justinklm (സംവാദം) 07:21, 11 ജനുവരി 2026 (UTC)
മുഖ്യ താളിന്റെ പുതുക്കലിനെക്കുറിച്ചുള്ള നിർദ്ദേശം
[തിരുത്തുക]നമസ്കാരം,
മുഖ്യ താളിലെ ചില വിഭാഗങ്ങൾ (ഉദാ: Featured article / Did you know / മറ്റു പ്രദർശന വിഭാഗങ്ങൾ) ഏറെക്കാലമായി പുതുക്കപ്പെട്ടിട്ടില്ലെന്നു തോന്നുന്നു.
പുതിയ എഡിറ്റർമാർക്ക് പ്രചോദനമാകുന്നതിനും പ്രോജക്ടിന്റെ സജീവത പ്രകടിപ്പിക്കുന്നതിനുമായി ഈ വിഭാഗങ്ങൾ കൂടുതൽ നിരന്തരമായി പുതുക്കുന്നത് പ്രയോജനകരമായിരിക്കും എന്ന് ഞാൻ കരുതുന്നു.
ഞാൻ സ്വമേധയാ ഒരു വിഭാഗം (ഉദാ: “Did you know” അല്ലെങ്കിൽ Featured article പോലെയുള്ള.. ) മാസത്തിൽ ഒരിക്കൽ പുതുക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണ്. ഇതുപോലെ താത്പര്യം കാണിക്കുന്ന വ്യക്തികളെ കുടി പരിഗണിക്കുക. ഇതിനെക്കുറിച്ച് സമൂഹത്തിന്റെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.
നന്ദി.
Jaisonll799 (സംവാദം) 14:31, 14 ഫെബ്രുവരി 2026 (UTC)
- Firstly, I am really sorry that I can't type in Malayalam as it is a bit difficult. I came here after I saw your message from the English Wikipedia's Teahouse.
- Thank you for raising this and for your willingness to take responsibility for keeping Main Page sections active. You are right that regularly updating areas like Featured Article and Did You Know is important for the visibility and vitality of the project.
- Main Page sections are highly visible and represent the project as a whole. Because of this, they are usually handled by editors who have significant editing experience and a strong understanding of project policies and content standards. New editors are generally not given direct responsibility for updating these sections.
- However, your interest is very welcome. You can contribute by suggesting articles, preparing drafts, and participating in discussions related to these sections. By continuing to make consistent, quality contributions, you can build the experience and community trust needed for such responsibilities to be considered in the future. TheGreatEditor024 (സംവാദം) 16:27, 14 ഫെബ്രുവരി 2026 (UTC)
- Thank you for explaining the responsibility behind handling Main Page sections. I understand that these areas represent the whole project and require experience and trust. I’m not questioning that, and I’m not blaming anyone either — I know smaller communities often work with limited active editors.
- My main concern is simply that the Main Page should feel alive and regularly updated, at least within certain time periods. Since it’s the first thing visitors see, a constantly refreshing front page can really help show that the project is active and growing.
- Maybe we could think about small structural solutions — for example, setting a fixed update cycle (monthly or bi-weekly), using simple bot assistance where possible, or assigning a small rotating group of experienced editors to oversee specific sections. It doesn’t have to be one person carrying the full weight.
- I just hope we can gradually move toward a more consistently updated Main Page so it reflects the real effort happening behind the scenes.
- Thank you again for responding — I appreciate the discussion. Jaisonll799 (സംവാദം) 17:09, 14 ഫെബ്രുവരി 2026 (UTC)
- I agree that an active-looking Main Page is important, especially as it is the first thing readers see. Your concern about regular updates is valid, and it’s something many smaller communities struggle with due to limited active editors.
- At the moment, the challenge is less about structure and more about available experienced editors with time to maintain these sections consistently. While ideas like fixed update cycles or rotating responsibility sound good in theory, they still require sustained commitment from editors who are already handling multiple maintenance tasks.
- I appreciate you raising this thoughtfully and keeping the discussion constructive. TheGreatEditor024 (സംവാദം) 18:19, 14 ഫെബ്രുവരി 2026 (UTC)
- ഇപ്പോൾ താങ്കൾ തിരുത്തലുകൾ ചെയ്യാനും ലേഖനങ്ങൾ വിക്കി നയങ്ങൾക്ക് അനുസരിച്ചും എഴുതാനും പഠിക്കു , ബാക്കി വഴിയേ നോക്കാം , താങ്കളുടെ സംവാദത്താളിൽ കാര്യനിർവാഹകൻ നൽകിയിട്ടുള്ള മാർഗനിർദേശങ്ങളും കാര്യങ്ങളും പരിഗണിക്കു പഠിക്കു , എല്ലാ വിധ ആശംസകളും നേരുന്നു . - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 14:39, 16 ഫെബ്രുവരി 2026 (UTC)
- തീർച്ചയായും;ഞാൻ ഇനിയും ലേഖനങ്ങൾ എഴുതുവാനും വിക്കിപീഡിയെ പഠിക്കുവാനും താത്പര്യപ്പെടുന്നു, ആശംസകൾക്ക് നന്ദി ♡. Jaisonll799 (സംവാദം) 14:48, 16 ഫെബ്രുവരി 2026 (UTC)
- Deey , oru doubt, enganeyanu ithrem official ayt malayalam thil mindunath. arelum onn paranj tharamo TheGreatEditor024 (സംവാദം) 11:08, 17 ഫെബ്രുവരി 2026 (UTC)
- വായന Focus ചെയ്താൽ മതി ഇംഗ്ലീഷും മലയാളവും അത്യാവശ്യം നന്നായി കൈകാര്യം ചെയ്യാനാവും, അതുപോലെ വിക്കിപീഡിയ എന്ന മാധ്യമം ഉപയോഗിക്കുമ്പോൾ Formal language ഉപയോഗിക്കുന്നതാണ് കുടുതലും പ്രോത്സാഹിപ്പിക്കുന്നത്. Jaisonll799 (സംവാദം) 11:37, 17 ഫെബ്രുവരി 2026 (UTC)
- Well, I only know to type in official ways in the English language. TheGreatEditor024 (സംവാദം) 12:43, 17 ഫെബ്രുവരി 2026 (UTC)
- വായന Focus ചെയ്താൽ മതി ഇംഗ്ലീഷും മലയാളവും അത്യാവശ്യം നന്നായി കൈകാര്യം ചെയ്യാനാവും, അതുപോലെ വിക്കിപീഡിയ എന്ന മാധ്യമം ഉപയോഗിക്കുമ്പോൾ Formal language ഉപയോഗിക്കുന്നതാണ് കുടുതലും പ്രോത്സാഹിപ്പിക്കുന്നത്. Jaisonll799 (സംവാദം) 11:37, 17 ഫെബ്രുവരി 2026 (UTC)
- സുഹൃത്തേ താങ്കൾ ഇത് വായിച്ചുനോക്കുന്നതു ഉപകാരപ്പെടും , വിക്കിപീഡിയ:അപരമൂർത്തിത്വം വായിക്കുമെല്ലോ നന്ദി - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 14:59, 17 ഫെബ്രുവരി 2026 (UTC)
22 February 2026
[തിരുത്തുക]നമസ്കാരം,
എങ്ങനെയാന്നു മലയാളം വിക്കിപീഡിയയിൽ ഒരു ലേഖനം സംഭാവന ചേയുന്നത് TheGreatEditor024 (സംവാദം) 14:22, 22 ഫെബ്രുവരി 2026 (UTC)
- No Thanks, I found it. TheGreatEditor024 (സംവാദം) 19:52, 12 മാർച്ച് 2026 (UTC)
ഫിർദൗസ് കായൽപ്പുറം
[തിരുത്തുക]ഇന്ത്യയിൽ കേരളത്തിൽ നിന്നുള്ള മലയാള സാഹിത്യകാരനും മാധ്യമപ്രവർത്തകനുമാണ് ഫിർദൗസ് കായൽപ്പുറം. തിരുവനന്തപുരം ജില്ലയിലെ വർക്കല ഇലകമൺ കായൽപ്പുറത്താണ് ഇദ്ദേഹത്തിന്റെ ജനനം. എഴുത്തുകാരനും സാമൂഹ്യചിന്തകനുമായിരുന്ന മുത്താന താഹയുടെയും നുജുമയുടെയും അഞ്ച് മക്കളിൽ മൂന്നാമനായി 1979 സെപ്തംബർ 21ന് ജനിച്ചു. വിദ്യാഭ്യാസ കാലഘട്ടം ഗുരുനിത്യ ചൈതന്യ യതിയുടെ ആശ്രമത്തിൽ അന്തേവാസി ആയിരുന്നു. തുടർന്ന് പീപ്പിൾസ് കോളജിൽ പഠിക്കുമ്പോൾ പത്മശ്രീ മിത്രാനികേതൻ വിശ്വനാഥനൊപ്പം താമസിച്ചു. നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. തിലാൻ, പശു ഒരു സ്ത്രീയാണ് എന്നീ കവിതാ സമാഹാരങ്ങൾ ശ്രദ്ധേയമാണ്. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ ജീവിതം ബാലസാഹിത്യ രൂപത്തിൽ തയാറാക്കി 'കുട്ടികളുടെ സി.എച്ച്' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. രണ്ട് പതിറ്റാണ്ട് കാലത്തെ സാംസ്‌കാരിക യാത്രകളുടെ സമാഹാരമാണ് 'ഔട്ടർ ദർബാർ' എന്ന പുസ്തകം. മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും കവയത്രി സുഗതകുമാരിയും അഭിനയിച്ച 'ഭൂമിയുടെ മക്കൾ' പരിസ്ഥിതി സിനിമയ്ക്ക് തിരക്കഥയും ഗാനരചനയും നിർവഹിച്ചു. മംഗലത്ത് വസുന്ധര, രണ്ടാമത്തെ വീട് തുടങ്ങിയ സിനിമകൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. നിരവധി ക്രിസ്ത്യൻ ആൽബങ്ങൾക്കും ഗാനരചന നടത്തി. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രവും അധ:സ്ഥിത പിന്നാക്ക ജനതയുടെ അവകാശങ്ങൾക്കായി ശബ്ദിക്കുകയും ചെയ്യുന്ന ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപ സമിതി അംഗമാണ്. ചന്ദ്രികയിൽ സീനിയർ സബ് എഡിറ്റർ പദവി വഹിക്കുന്നു. ചന്ദ്രികയുടെ രാഷ്ട്രീയകാര്യ ലേഖകനും സാംസ്‌കാരിക വിഭാഗം മേധാവിയുമാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ലേഖനങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കിയിട്ടുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ (കെ.എ.എസ്) സംവരണ അട്ടിമറി ഉൾപ്പെടെ നിരവധി സംവരണ വിഷയങ്ങൾ ചന്ദ്രികയിലൂടെ പുറത്തുകൊണ്ടുവന്നു. 2009 മുതൽ ചന്ദ്രികക്കുവേണ്ടി കേരള നിയമസഭാ നടപടികൾ റിപ്പോർട്ട് ചെയ്തുവരുന്നു. ദളിത് പോരാട്ടങ്ങൾ, വയോജന സംരക്ഷണ സംരംഭങ്ങൾ തുടങ്ങിയവയിൽ സജീവ പങ്കാളിത്തം. തിരുവിതാംകൂർ രാജകുടുംബത്തിന്റെ റീജന്റ് മഹാറാണി മാധ്യമ പുരസ്‌കാരം, കേന്ദ്രീയ സാംസ്‌കാരിക നിലയം അവാർഡ്, രാജ് നാരായണൻജി ഫൗണ്ടേഷൻ മാധ്യമ പുരസ്‌കാരം, സമന്വയ സാഹിത്യ പുരസ്‌കാരം, പൂവച്ചൽ ഖാദർ സ്മാരക അവാർഡ്, മലയാള വേദി കവിതാ പുരസ്‌കാരം, ലളിതകലാ സാഹിത്യ പുരസ്‌കാരം, മുസ്ലിം കൾച്ചറൽ ഫോറം അവാർഡ്, ജനതാവേദി പുരസ്‌കാരം, സ്മൃതി സാഹിത്യ പുരസ്‌കാരം എന്നിവക്ക് അർഹനായി.
05 August 2026
[തിരുത്തുക]2011 മുതൽ നികോള ടെസ്‌ല (Nikola Tesla) ആണ് തിരഞ്ഞെടുക്കപ്പെട്ട ലേഖനം ആയി കിടക്കുന്നത്. ഇത് എപ്പോഴാണ് മാറുക? മലയാളം വിക്കിപീഡിയ ഒരു സജീവ വിക്കിപീഡിയ ആണല്ലോ TheGreatEditor024 (സംവാദം) 15:22, 5 ഓഗസ്റ്റ് 2026 (UTC)