Jump to content

കാർഷിക രസതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രസതന്ത്രം, ജൈവരസതന്ത്രം എന്നിവയ്ക്ക് കാർഷിക മേഖലയുമായി ബന്ധപ്പെടുത്തിയുള്ള പഠനമാണ് കാർഷിക രസതന്ത്രം (Agricultural chemistry). കാർഷികോൽപ്പന്നങ്ങളുടെ ഉൽപാദനം, ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാണം, പാരിസ്ഥിതിക സംരക്ഷണം എന്നിവയിലെല്ലാം രസതന്ത്രത്തിനുള്ള സാധ്യതകൾ ഇവിടെ പ്രയോജനപ്പെടുത്തുന്നു. സസ്യങ്ങൾ, ജന്തുക്കൾ, സൂക്ഷ്മജീവികൾ, പരിസ്ഥിതി തുടങ്ങിയവ തമ്മിലുള്ള പരസ്പര ബന്ധത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു പഠന മേഖലയാണിത്[1][2][3]

കാർഷികോൽപാദന വർദ്ധനവ്, ഗുണമേന്മ, കൃഷിച്ചെലവ് കുറയ്ക്കൽ തുടങ്ങിയവ ഇതിൽ പഠനവിധേയമാക്കപ്പെടുന്നു. ജനിതകശാസ്ത്രം ഫിസിയോളജി, മൈക്രോബയോളജി തുടങ്ങിയ ശാസ്ത്ര ശാഖകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ശാസ്ത്രശാഖയാണ് കാർഷിക രസതന്ത്രം[4].

ഇതും കാണുക

[തിരുത്തുക]

അഗ്രോണമി

അവലംബം

[തിരുത്തുക]
  1. http://www.chemistryexplained.com/A-Ar/Agricultural-Chemistry.html
  2. https://encyclopedia2.thefreedictionary.com/Agricultural+Chemistry
  3. https://www.internetchemistry.com/chemistry/agrochemistry.php
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-05-09. Retrieved 2020-07-10.
"https://ml.wikipedia.org/w/index.php?title=കാർഷിക_രസതന്ത്രം&oldid=3628309" എന്ന താളിൽനിന്ന് ശേഖരിച്ചത്