Jump to content

വിക്കിപീഡിയ:പകർത്തി-ഒട്ടിക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ താളിന്റെ രത്നച്ചുരുക്കം: ലഘു ഉദ്ധരണികൾക്കൊഴികെ, മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നുമുള്ള എഴുത്തുകൾ പകർത്തി എടുത്ത് വിക്കിപീഡിയയിലേക്ക് ഒട്ടിക്കുവാൻ പാടുള്ളതല്ല. അപ്രകാരം ചെയ്യുന്നത് പകർപ്പവകാശത്തിന്റെ ലംഘനമാവുകയും സാഹിത്യചോരണമായി കണക്കാക്കപ്പെടുകയും ചെയ്തേക്കാം.

99.9% സന്ദർഭങ്ങളിലും, മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നുമുള്ള വിവരങ്ങൾ വിക്കിപീഡിയയിലേക്ക് നിങ്ങൾ പകർത്തി ഒട്ടിക്കുവാൻ പാടുള്ളതല്ല. അപ്രകാരം ചെയ്യുന്നത് പകർപ്പവകാശത്തിന്റെ ലംഘനമാവുകയും സാഹിത്യചോരണമായി കണക്കാക്കപ്പെടുകയും ചെയ്യും. എല്ലായ്പ്പോഴും ലേഖനങ്ങൾ നിങ്ങൾ, നിങ്ങളുടെ സ്വന്തം ഭാഷയിൽ, സ്രോതസ്സുകളെ അവലംബമാക്കി മാത്രം എഴുതുക. പകർപ്പവകാശ ലംഘനമുള്ള താളുകൾ മിക്കപ്പോഴും പെട്ടെന്ന് മായ്ക്കുപ്പെടും

എനിക്കെവിടെ നിന്നെങ്കിലും ലഭിക്കുന്ന രചനകൾ വിക്കിപീഡിയയിലേക്ക് പകർത്തി ഒട്ടിക്കാനാവുമോ ?

[തിരുത്തുക]

മറ്റു സ്രോതസ്സുകളിൽ നിന്നും യാതൊന്നും പകർത്തിയൊട്ടിക്കാൻ പാടില്ല എന്നാണ് പൊതു തത്വം. പരമ്പരാഗത പകർപ്പവകാശത്തിലുള്ളതും പകർപ്പവകാശ നിബന്ധനകളൊന്നും വ്യക്തമാക്കാത്തതുമായ സ്രോതസ്സുകളും - ധർമ്മ സ്ഥാപനങ്ങളുടെയും ലാഭരഹിത സംഘടകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അടക്കമുള്ള വെബ്സൈറ്റുകളും - ഈ വിഭാഗത്തിൽപ്പെടുന്നു. പകർപ്പവകാശ നിബന്ധനയെ സംബന്ധിച്ചുള്ള പ്രസ്താവനകളില്ലാത്ത രചനകൾപോലും പകർപ്പവകാശ സംരംക്ഷണമുള്ളതായി കരുതേണ്ടതാണ്. [1]

ഒരു സ്ഥാപനത്തിന്റെ ജോലിക്കാരോ പ്രതിനിധികളോ പോലും ആ സ്ഥാപനത്തിന്റെ സ്രോതസ്സുകളിലെ പകർപ്പവകാശ സംരക്ഷിതമായ വിവരങ്ങൾ വിക്കിപീഡിയയിലേക്ക് പകർത്തിയൊട്ടിക്കാൻ പാടുള്ളതല്ല. എങ്കിലും പകർപ്പവകാശമുള്ളവ സംഭാവനചെയ്യൽ വ്യവസ്ഥകൾ പ്രകാരം പകർപ്പവകാശ ഉടമസ്ഥർക്ക് അവ വേണമെങ്കിൽ വിക്കിപീഡിയയ്ക്ക് സംഭാവന ചെയ്യാം.

അപ്പോൾ ഒന്നിൽ നിന്നും എനിക്ക് പകർത്താൻ കഴിയില്ലെന്നാണോ?

[തിരുത്തുക]

പകർപ്പവകാശ കാലാവധി കഴിഞ്ഞതും, വിക്കിപീഡിയയിലുപയോഗിക്കുന്ന ക്രിയേറ്റീവ് കോമൺസ് 3.0 അനുവാദപത്രപ്രകാരമുള്ളതും അതിനു സമാനമായ ഗ്നൂ സാർവ്വജനിക അനുവാദപത്ര പ്രകാരമുള്ളതും സമാനമായ മറ്റ് അനുമതിപത്രപ്രകാരമുള്ളവയുമായ സ്രോതസ്സുകളിലെ വിവരങ്ങൾ വിക്കിപീഡിയയിലേക്ക് പകർത്തി ഒട്ടിക്കാവുന്നതാണ്. എന്നാൽ ഇവയല്ലാത്ത മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നുമുള്ള വിവരങ്ങൾ പകർത്തി ഒട്ടിക്കുന്നത് മുൻപറഞ്ഞ പ്രകാരമുള്ള പകർപ്പവകാശപ്രശ്നങ്ങൾക്ക് ഇടവരുത്തും. ഇതുമായി ബന്ധപ്പെട്ടുള്ള അവ്യക്തകളുണ്ടാകുന്ന പക്ഷം Wikipedia:പകർപ്പവകാശ പ്രശ്നങ്ങൾ എന്നാതാൾ കാണുക.

അല്പസ്വൽപ്പം മാറ്റങ്ങൾ വരുത്തി എനിക്ക് വിവരങ്ങൾ പകർത്തി ഉപയോഗിക്കാൻ പറ്റുമോ?

[തിരുത്തുക]

ഇല്ല. പകർപ്പവകാശമുള്ള രചനകളിൽ ഉപരിപ്ലവമായ മാറ്റങ്ങൾ വരുത്തിയുള്ള ഉപയോഗം ഒട്ടും മതിയാകുന്ന കാര്യമല്ല. വിക്കിപീഡിയ ലേഖനങ്ങൾ സൃഷ്ടാവിന്റെ സ്വന്തം വാക്കുകളിലാണ് എഴുതേണ്ടത് . സ്രോതസ്സിലെ ഏതെങ്കിലും ഭാഗം അതേപടി ലേഖനത്തിലേക്ക് കൊണ്ടുവരണമെന്ന് നിർബന്ധമാണെങ്കിൽ അത് ഉദ്ധരണികളുടെ രൂപത്തിൽ മാത്രം ചെയ്യുക.

പകർപ്പവകാശമുള്ള രചന, അത് ശരിയാക്കിയെടുക്കുന്നതിന്റെ ഭാഗമായി എന്റെ ഉപയോക്തൃതാളിലേക്ക് പകർത്തിഒട്ടിക്കാമോ?

[തിരുത്തുക]

പറ്റില്ല. പകർപ്പവകാശമുള്ള സംഗതികൾ എവിടെയും, അത് ഉപയോക്തൃ താളിലാണെങ്കിലും താല്കാലികമായിട്ടാണെങ്കിലും, സ്വീകരിക്കുവാൻ വിക്കിപീഡിയ സമ്മതിക്കില്ല.

ഉദ്ധരണികളെക്കുറിച്ച് എന്തു പറയുന്നു?

[തിരുത്തുക]

ഒരാശയത്തെയോ, നിലപാടിനെയോ സാധൂകരിക്കുന്നതിനോ, ഒരു വാദമുഖത്തെ സമർത്ഥിക്കുന്നതിനോ, സന്ദർഭം വ്യക്തമാക്കുന്നതിനോ, ഏതെങ്കിലുമൊരു കാര്യം ഉദാഹരിക്കുന്നതിനോ പകർപ്പവകാശമുള്ള രചനയുടെ ചെറിയ ഉദ്ധരണികൾ ഉള്ളടക്കത്തിൽ ഉപയോഗിക്കാം. ഇത്തരത്തിലുള്ള പകർപ്പവകാശമുള്ള രചനകളുടെ ഉപയോഗം നിർബന്ധമായും വിക്കിപീഡിയ:സ്വതന്ത്രമല്ലാത്ത ഉള്ളടക്കത്തെ സംബന്ധിച്ച മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതായിരിക്കണം.

ഒരു വിക്കിപീഡിയ ലേഖനം മറ്റൊന്നിലേക്ക് പകർത്തിയൊട്ടിക്കുന്നതിൽ പ്രശ്നമുണ്ടോ?

[തിരുത്തുക]

ചുരുക്കം:

 

ഇതൊരു ചെറിയ തിരുത്താണ് ഈ താളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക മാറ്റങ്ങൾ സേവ് ചെയ്യുമ്പോൾ, ഉപയോഗനിബന്ധനകൾ അംഗീകരിക്കാമെന്ന് താങ്കൾ സമ്മതിക്കുകയാണ്, ഒപ്പം താങ്കളുടെ സംഭാവനകൾ, ഇനി പിൻവലിക്കാനാവാത്തവിധം സി.സി.-ബൈ-എസ്.എ. 4.0 അനുവാദപത്രം, ജി.എഫ്.ഡി.എൽ എന്നിവയിൽ പ്രസിദ്ധീകരിക്കാനും സമ്മതിക്കുന്നു. ക്രിയേറ്റീവ് കോമൺസ് അനുവാദപത്രത്തിൽ കടപ്പാട് കുറിക്കാൻ ഒരു ഹൈപ്പർലിങ്ക് അല്ലെങ്കിൽ യൂ.ആർ.എൽ. മതിയെന്നും താങ്കൾ സമ്മതിക്കുന്നുണ്ട്. താൾ സേവ് ചെയ്യുക എങ്ങനെയുണ്ടെന്നു കാണുക മാറ്റങ്ങൾ കാണിക്കുക റദ്ദാക്കുക

പ്രശ്നമില്ല. ഒരു വിക്കിപീഡിയ ലേഖനത്തിൽ നിന്നും മറ്റൊന്നിലേക്ക് നിങ്ങൾക്ക് വിവരങ്ങൾ പകർത്തിയെഴുതാം. പക്ഷേ, നിങ്ങളുടെ തിരുത്തലിന്റെ ചുരുക്കത്തിൽ (എഡിറ്റ് സമ്മറിയിൽ) സ്രോതസ്സായ താളിന്റെ കണ്ണി നൽകണം അതുപോലെ ഒരു ലേഖനത്തിൽ സംഭാവനകൾ നൽകിയ ഉപയോക്താക്കൾക്ക് അവരുടെ സംഭാവനയ്കൊപ്പം യഥാർത്ഥ ലേഖനത്തിന്റെ സൃഷ്ടാവിന് കടപ്പാട് രേഖപ്പെടുത്തി ആ ഉള്ളടക്കം സ്വതന്ത്രമായി ഉപയോഗിക്കുകയും ചെയ്യാം.

നിങ്ങൾ ലേഖനഭാഗം പകർത്തി ഉപയോഗിച്ചപ്പോൾ തിരുത്തൽ സംഗ്രഹത്തിൽ കടപ്പാട് രേഖപ്പെടുത്താൻ വിട്ടുപോകുന്ന സന്ദർഭങ്ങൾ ഉണ്ടാവാം. അങ്ങനെ വരുമ്പോൾ ഒരു ഡമ്മി എഡിറ്റ് നടത്തി അത് പരിഹരിക്കാം. അതായത്, ലേഖനഭാഗത്ത് ക്രമരഹിതമായ മറ്റൊരു തിരുത്ത് വരുത്തി -ലേഖനാവസാനം ഒരു വരയോ മറ്റോ ഇട്ട്- ആ തിരുത്തലിന്റെ സംഗ്രഹത്തിൽ സ്രോതസ്സായ ലേഖനഭാഗത്തിന്റെ കണ്ണിചേർത്ത് പരിഹാരം കാണാവുന്നതാണ്. "[[ഉദാഹരണം]] എന്ന ലേഖനത്തിൽ നിന്നും 1 ജനുവരി 2013 ന് പകർത്തിയ ഉള്ളടക്കം" എന്ന ഒരു കുറിപ്പ് ഇതിനായി ഉപയോഗിക്കാവുന്നതാണ്.

പകർപ്പവകാശത്തിന്റെ സ്വഭാവം എങ്ങനെയാണ്?

[തിരുത്തുക]

ഏതൊരു രചനയും - ഫോട്ടോയും ചിത്രവും ചലച്ചിത്രവും ശബ്ദലേഖനവും, കലാരൂപവും ഒക്കെ അതിന്റെ സൃഷ്ടാവിന് പകർപ്പവകാശം ഉള്ളതാണ്. സൃഷ്ടാവ് പകർപ്പവകാശം രജിസ്റ്റർ ചെയ്യണമെന്നോ, തനിക്കാണ് ഇതിന്റെ പകർപ്പവകാശമെന്ന നിബന്ധന സൃഷ്ടിയിൽ ചേർക്കണമെന്നോ യാതൊരു നിർബന്ധവുമില്ല. പകർപ്പവകാശ സംബന്ധമായ തർക്കങ്ങൾ ഉയരുന്നപക്ഷം, തന്റേതാണ് ഇതെന്നു സ്ഥാപിക്കുന്നതിനായുള്ള തെളിവുകൾ മാത്രമാണവ. ചുരുക്കത്തിൽ ഒരു രചനയുടെ പകർപ്പവകാശം അത് സൃഷ്ടിച്ചയാൾക്ക്/സ്ഥാപനത്തിന് മാത്രമാണ്. അതായത് പകർപ്പവകാശത്തെക്കുറിച്ച് ഒന്നും തന്നെ പറയാത്ത കൃതിയും വെബ്സൈറ്റുമൊക്കെ പകർപ്പവകാശമുള്ളതായിരിക്കും എന്ന് മനസ്സിലാക്കണം.

ഇന്ത്യയിലെ പകർപ്പവകാശ നിയമമനുസരിച്ച് പകർപ്പവകാശത്തിന്റെ കാലയളവ്, ഫോട്ടോകളൊഴിച്ചുള്ള രചനകൾക്ക് സൃഷ്ടാവിന്റെ ജീവിതകാലത്ത് അയാളിലും അയാളുടെ മരണശേഷം 60 വർഷങ്ങൾവരെ അനന്തരാവകാശികൾക്കും ഉടമസ്ഥപ്പെടുത്തിയിരിക്കുന്നു. ഫോട്ടോകൾ പ്രസിദ്ധീകരിച്ച് 60 വർഷം വരെ അതിന്റെ പകർപ്പവകാശം സൃഷ്ടാവിനായിരിക്കും. അതായത് ഇന്ത്യയിൽ ഇപ്പറഞ്ഞ കാലയളവുകൾക്ക് ശേഷമുള്ള പൊതുസഞ്ചയത്തിലാകും. വിക്കിപീഡിയയിൽ അവയിൽ നിന്നുമുള്ള പകർത്തലുകൾ അനുവദനീയമാകും.

എന്നാൽ വിക്കിപീ‍ഡിയയുടെ സർവറുകൾ അമേരിക്കയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നതിനാൽ വിക്കിപീഡിയയിൽ ചേർക്കാവുന്ന വിവരങ്ങൾക്ക് അമേരിക്കയുടെ പകർപ്പവകാശ നിയമമനുസരിച്ച് ചില പരിമിതികളുണ്ട്. ഇന്ത്യയിൽ 1941-നു മുമ്പ് മരിച്ചവരുടെ കൃതികൾ ഏതും അമേരിക്കയിൽ പൊതു സഞ്ചയത്തിലാകുമെന്ന് അവിടുത്തെ നിയമം പറയുന്നു. എന്നാൽ അതിനുശേഷം മരിച്ചവരുടെ കൃതികൾ അവ 1923-നു മുമ്പ് പ്രസിദ്ധീകരിച്ചവയാണെങ്കിൽ മാത്രമേ അമേരിക്കയിൽ പൊതു സഞ്ചയത്തിലാകുന്നുളളു. ഇതിനുശേഷമുള്ളവ 95 വർഷത്തിനുശേഷമേ യു.എസിൽ പൊതുസഞ്ചയത്തിലാകുകയുള്ളൂ. കൂടുതൽ അറിയുവാൻ ഇവിടെ നോക്കുക.

സ്വതന്ത്രമായ ഉള്ളടക്കം എന്നാലെന്താണ്?

[തിരുത്തുക]

മേൽപ്പറഞ്ഞ പകർപ്പവകാശ കാലാവധി കഴിഞ്ഞാൽ അവയുടെ പകർപ്പവകാശം ഇല്ലാതാകുകയും രചനകൾ സ്വാഭാവികമായും പൊതുസഞ്ചയത്തിലാകുകയും ചെയ്യുന്നു. അതോടൊപ്പം, പകർപ്പവകാശം എന്ന ആശയത്തോട് യോജിപ്പില്ലാത്തവർ തങ്ങളുടെ രചന സ്വയമേവ തന്നെ ചില വ്യവസ്ഥകൾപ്രകാരമോ, അല്ലാതെയോ പകർപ്പുപേക്ഷയിൽ പ്രസിദ്ധീകരിക്കാറുണ്ട്. ക്രിയേറ്റീവ് കോമൺസ് അനുമതി പത്രം, ഗ്നൂ സാർവ്വജനിക അനുമതിപത്രം മുതലായവ അത്തരത്തിലുള്ളതാണ്. ഇതുകൂടാതെ പകർപ്പവകാശമുള്ള തങ്ങളുടെ രചനകൾ വിക്കിപീഡിയപോലുള്ള സ്വതന്ത്ര സംവിധാനങ്ങളിൽ ഉപയോഗിക്കുന്നതിനായി ചിലർ സംഭാവന ചെയ്യാറുമുണ്ട്. ഇത്തരം ഉള്ളടക്കങ്ങളെയാണ് സ്വതന്ത്രമായ ഉള്ളടക്കങ്ങൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

പകർപ്പവകാശ ലംഘനം അത്ര പ്രശ്നമുള്ള സംഗതിയാണോ?

[തിരുത്തുക]

തീർച്ചയായും. പകർപ്പവകാശ ലംഘനത്തിന് ഇന്ത്യയിൽ ലഭിക്കാവുന്ന ശിക്ഷ ആറ് മാസം മുതൽ മൂന്ന് വർഷംവരെ തടവും അൻപതിനായിരും മുതൽ രണ്ടുലക്ഷം രൂപവരെ പിഴയുമാണ്. [2] ഇതുകൂടാതെ പകർപ്പവകാശ ഉടമസ്ഥന് ലംഘകനെതിരെ നിരോധന ഉത്തരവ്, നഷ്ടപരിഹാരം തുടങ്ങിയ സിവിൽ നിവർത്തികളും തേടാവുന്നതാണ്. അതിലുപരി പകർപ്പവകാശ ഉടമയുടെ അനുമതിയില്ലാതെ (മേൽപ്പറഞ്ഞ തരത്തിലുള്ള സ്വതന്ത്ര ഉള്ളടക്കമാകാത്തിടത്തോളം) അയാളുടെ കൃതി പകർത്തി ഒട്ടിക്കുന്നത് ശരിയായ നടപടി അല്ല. വിക്കിപീഡിയയിലെ ഏതെങ്കിലും ഉപയോക്താക്കൾ ഇപ്രകാരം ചെയ്യുമ്പോൾ ആ തെറ്റിന്റെ ഉത്തരവാദിത്വത്തിലേക്ക് വിക്കിസമൂഹത്തിനെയും വലിച്ചിഴയ്ക്കുകയാവും ഫലം. മാത്രമല്ല, ഇത് പുറത്താരുടെയങ്കിലും ശ്രദ്ധയിൽപ്പെടുന്നപക്ഷം "വിക്കിപീഡിയിയലുള്ളതെല്ലാം പകർത്തി ഒട്ടിക്കലാണ്" എന്ന അപവാദവും കേൾക്കേണ്ടിവന്നേക്കാം.

കുറിപ്പുകൾ

[തിരുത്തുക]
  1. ബേൺ കൺവൻഷൻ , "സൃഷ്ടാവ് പകർപ്പവകാശത്തിന് അപേക്ഷിച്ചിട്ടില്ലെങ്കിലും രചനയിൽ പകർപ്പവകാശ നിബന്ധന ഇല്ലെങ്കിലും പോലും"
  2. പകർപ്പവകാശ നിയമം വകുപ്പ് 63‍