സർജിക്കൽ സ്യൂച്ചർ നീഡിൽ ഹോൾഡർ ഉപയോഗിച്ച് പിടിച്ചിരിക്കുന്നു. പുറം കവർ മുകളിൽ കൊടുത്തിരിക്കുന്നു.
ശസ്ത്രക്രിയക്ക് ശേഷമോ അപകടത്തെ തുടർന്നോ ഉണ്ടാകുന്ന മുറിവുകളിൽ ശരീരഭാഗങ്ങൾ തുന്നിച്ചേർക്കാൻ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ ഉപകരണം ആണ് സർജിക്കൽ സ്യുച്ചർ[1] . ഇതിൽ സാധാരണയായി ഒരു സൂചിയും നൂലും അടങ്ങിയിരിക്കുന്നു. ഇതിൽ സൂചി പല വലിപ്പത്തിലും ആകൃതികളിലും കാണപെടുന്നു. തൊലിയിൽ തുന്നലിടാൻ ഉപയോഗിക്കുന്ന സൂചിയും പേശികളും മറ്റും തുന്നിച്ചേർക്കാനുപയോഗിക്കുന്ന സൂചിയും വ്യത്യസ്തമാണ്. നൂൽ കാറ്റ് ഗട്ട്, പ്രോലിൻ തുടങ്ങി പല വസ്തുക്കൾ കൊണ്ട് നിർമ്മിക്കപ്പെടുന്നു.