വിക്കിപീഡിയ:പഞ്ചായത്ത് (പലവക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
പലവക വിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു[തിരുത്തുക]

നമസ്കാരം, വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

താത്പര്യമുള്ള മറ്റു അംഗങ്ങളിലേക്കു കൂടി ഈ സന്ദേശം എത്തിക്കുമല്ലോ.

നന്ദി. ശുഭദിനാശംസകൾ! EAsikingarmager (WMF) (സംവാദം) 20:43, 21 മേയ് 2020 (UTC)

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

Editing news 2020 #2[തിരുത്തുക]

20:33, 17 ജൂൺ 2020 (UTC)

Talk on "Photo documentation of historic objects along with authentic data"[തിരുത്തുക]

"ആധികാരിക ഡാറ്റയ്‌ക്കൊപ്പം ചരിത്രപരമായ വസ്തുക്കളുടെ ഫോട്ടോ ഡോക്യുമെന്റേഷൻ" എന്ന വിഷയത്തിൽ പുരാവസ്തു ഗവേഷകൻ ഡോ. സൂരജ് പണ്ഡിറ്റ് നടത്തുന്ന ഒരു ഓൺലൈൻ സെക്ഷൻ ഈ വരുന്ന 2020 ജൂൺ 26th നടക്കുന്നു. വ്യത്യസ്‌ത വിക്കിമീഡിയ പ്രോജക്റ്റുകളിൽ (വിക്കിമീഡിയ കോമൺസ്, വിക്കിപീഡിയ, വിക്കിഡാറ്റ) പൈതൃകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടുത്തുന്നവർക്ക് ഈ സെക്ഷൻ ഉപകാരപ്പെടും എന്നതിനാൽ എവിടെ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന കണ്ണി നോക്കുക.

കൂടുതൽ അറിയാൻ: https://meta.wikimedia.org/wiki/CIS-A2K/Expert_talks/Suraj_Pandit

തിയ്യതി: 26th June, 2020, Friday.

സമയം: 6 pm to 8:45 pm (IST) -❙❚❚❙❙ ജിനോയ് ❚❙❚❙❙ 14:05, 24 ജൂൺ 2020 (UTC)

Editing news 2020 #3[തിരുത്തുക]

12:55, 9 ജൂലൈ 2020 (UTC)

സമുദായ സംരക്ഷണ സമിതി ആവശ്യമെന്നു തോന്നുന്നു[തിരുത്തുക]

ചില സമുദായങ്ങളെ പറ്റി എഴുതിയതു കൊണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ചില സമുദായങ്ങളിലും അവരുടെ അനുഷ്ഠാന ചടങ്ങുകളുടെ ലേഖനങ്ങളിലും കൈവെച്ചതു കൊണ്ടും മിക്കതിലും ഞാൻ ഫോളോവറായി മാറിയിരുന്നു. തീയർ, ഈഴവർ, നമ്പ്യാർ, നായർ തുടങ്ങി നിരവധി ലേഖനങ്ങളിൽ മാത്രമായി പലപല ഐപ്പി അഡ്രസ്സുകളിൽ നിന്നും വന്ന് എഡിറ്റിങ് നടക്കുന്നുണ്ട്. യൂസേർസ് ആയിട്ടും ചിലർ എഡിറ്റുന്നുണ്ട്. അവരുടെ എഡിറ്റിങ് ഹിസ്റ്ററി നോക്കിയാലറിയാം എന്താണ് ഉദ്ദേശ്യമെന്ന്. കൈയ്യിൽ ഉള്ള വിവരങ്ങൾ അല്ലാതെ മറ്റൊന്നുമില്ലാത്തതിനാൽ കൃത്യമായി വേർതിരിച്ച് കാണാനും എഴുതുന്നത് നല്ലതാണോ മോശമാണോ എന്നു തിരിച്ചറിയാനും എനിക്ക് ബുദ്ധിമുട്ടുണ്ട്. പ്രധാനികൾ തന്നെ ശ്രദ്ധിക്കേണ്ട വിഷയമാണിത്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 07:14, 14 ഒക്ടോബർ 2020 (UTC)

തീയർ, ഈഴവർ, നായർ കൂടുതൽ തിരുത്തലുകൾ നടക്കുന്ന താളുകൾ ഒരു വർഷത്തേക്ക് സ്ഥിരീകരിച്ച ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപെടുത്തിയിട്ടുണ്ട്. Akhiljaxxn (സംവാദം) 18:15, 14 ഒക്ടോബർ 2020 (UTC)
ഇതു മാത്രമല്ല നമ്പ്യാർ തുടങ്ങി മറ്റു ചില പേജുകളും നോക്കേണ്ടതുണ്ട്, പതിയെ പറയാമത്, മാറ്റങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:16, 15 ഒക്ടോബർ 2020 (UTC)