ഉപയോക്താവിന്റെ സംവാദം:PrinceMathew
ശ്രദ്ധിക്കുക |
---|
മറ്റു പ്രകാരങ്ങളിൽ സൂചിപ്പിക്കാത്ത പക്ഷം ഇവിടെ ചേർക്കുന്ന ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഇവിടെ തന്നെയായിരിക്കും ഞാൻ മറുപടി നൽകുക. വിഷയങ്ങളുടെ തുടർച്ചയ്ക്കും പിന്നീടുള്ള റെഫറൻസിനും അത് കൂടുതൽ സഹായകമാകും. |
നമസ്കാരം PrinceMathew !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 06:47, 6 ജൂൺ 2010 (UTC) ഒപ്പ് പരീക്ഷിക്കുന്നു. --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 14:21, 31 ഡിസംബർ 2010 (UTC)
എന്തുകൊണ്ട്?
[തിരുത്തുക]സഹായം കാണുക.--റോജി പാലാ 10:50, 20 ഫെബ്രുവരി 2011 (UTC)
വ്യക്തിപരമായ പരാമർശം
[തിരുത്തുക]സംവാദം:ജുബ്ബയിൽ താങ്കൾ എഴുതിയപോലുള്ള വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ആശംസകളോടെ --കിരൺ ഗോപി 14:25, 23 ഫെബ്രുവരി 2011 (UTC)
- പ്രിയ പ്രിൻസ് അവിടെ മറ്റൊരു ലേഖനത്തെപ്പറ്റി പരാമർശിക്കുന്നതിൽ തെറ്റൊന്നുമ്മില്ല, എന്നാൽ അത് മറ്റൊരു വ്യക്തിയെ അക്ഷേപിക്കുന്നതരത്തിലാവാതിരിക്കാൻ ശ്രദ്ധിക്കുക, അത്രമാത്രമെ ഞാൻ ഉദ്ദേശിച്ചുള്ളു. സംവാദതാളുകളിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. നല്ലൊരു വിക്കിപീഡിയ അനുഭവം നേരുന്നു --കിരൺ ഗോപി 04:09, 24 ഫെബ്രുവരി 2011 (UTC)
പ്രിയ കിരൺ ഗോപി, ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമില്ല. താങ്കളുടെ ഇടപെടലുകൾ ബാലിശമാകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. നല്ലൊരു സിസോപ്പ് അനുഭവം നേരുന്നു. --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 04:24, 24 ഫെബ്രുവരി 2011 (UTC)
- പ്രിയ പ്രിൻസ്, താങ്കളുടേയും ഇടപെടലുകൾ ബാലിശമാകാതെ ശ്രദ്ധിക്കുക. സസ്നേഹം, --സുഗീഷ് 04:47, 24 ഫെബ്രുവരി 2011 (UTC)
- ശ്രദ്ധിച്ചോളാം സാർ. --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 04:49, 24 ഫെബ്രുവരി 2011 (UTC)
- രണ്ടു കാര്യങ്ങൾ..
- താങ്കൾ ആർക്കാണോ സന്ദേശങ്ങൾ അയക്കാൻ ഉദ്ദേശിക്കുന്നത്; ദയവായി പ്രസ്തുത വ്യക്തിയുടെ സംവാദതാളിൽ നൽകുന്നതിന് ശ്രദ്ധിക്കുക.
- ആക്കരുത് .... --സുഗീഷ് 04:52, 24 ഫെബ്രുവരി 2011 (UTC)
വലയം
[തിരുത്തുക]ആശയക്കുഴപ്പം ഉണ്ടാക്കുന്ന ലേഖനങ്ങളുടെ തലക്കെട്ടിൽ മാത്രമേ വലയം ഉപയോഗിക്കേണ്ടതുള്ളൂ എന്നാണ് പൊതുവായി പിന്തുടർന്നുവരുന്ന കീഴ്വഴക്കം. --Vssun (സുനിൽ) 08:29, 25 ഫെബ്രുവരി 2011 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ ഒരു Disambiguation പേജ് ഉണ്ട്. ഡാൽമേഷ്യൻ എന്നു പറഞ്ഞാൽ ഡാൽമേഷ്യൻ ഭാഷ, ഡാൽമേഷ്യൻ പെലിക്കൻ (പക്ഷി) തുടങ്ങിയ പലതിനെയും സൂചിപ്പിക്കാം. അതുകൊണ്ടാണ് വലയം ഉപയോഗിച്ചത്. ഭാവിയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ ഇതാണ് നല്ലതെന്നു തോന്നുന്നു. --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 08:41, 25 ഫെബ്രുവരി 2011 (UTC)
--Vssun (സുനിൽ) 10:23, 25 ഫെബ്രുവരി 2011 (UTC)
ഐറേനിയസ്
[തിരുത്തുക]ഐറേനിയസിനെ, ഇറാനീമ്മോസ് ആക്കുന്നതിൽ കുഴപ്പമുണ്ടോ?Georgekutty 17:16, 25 ഫെബ്രുവരി 2011 (UTC)
- ഇറാനീമ്മോസ് എന്നൊരു വാക്കുണ്ടോ? ഇരെണേവുസ് ആണെന്നു തോന്നുന്നു ശരി. മിക്കഭാഷകളിലും അങ്ങനെയാണ് കാണുന്നത്. മലയാളത്തിലും ചിലയിടത്തൊക്കെ അങ്ങനെ പ്രയോഗിച്ചു കണ്ടിട്ടുണ്ട് --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 18:13, 25 ഫെബ്രുവരി 2011 (UTC)
ഇറാനീമ്മോസ് എന്നല്ല, ഇറാനിമോസ് എന്നാണ്. ആ പേര് മലയാളത്തിൽ ഉണ്ട്. ഒരു ഗൂഗിൽ സേർച്ച് ഫലം ഇവിടെ കാണാം. അതിനി ജെറോമിന്റെ മലയാളം ആണോയെന്നുമറിയില്ല.Georgekutty 01:38, 26 ഫെബ്രുവരി 2011 (UTC)
- രണ്ടും രണ്ടാണല്ലോ മാഷേ. ഇറാനിമോസ് എന്നത് Hieronymos എന്ന ഗ്രീക്ക് പേരിന്റെ (സുറിയാനി?) രൂപഭേദമാണ്. അർത്ഥം "വിശുദ്ധ നാമം" എന്നാണ്. ഐറേനിയസ് എന്നാൽ Εἰρηναῖος എന്ന ഗ്രീക്ക് പേരിന്റെ രൂപമാണ്. അർത്ഥം "സമാധാനം". --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 04:17, 26 ഫെബ്രുവരി 2011 (UTC)
ജെറോമിന്റെ ലത്തീൻ പേരിന്റെ പൂർണ്ണരൂപം Eusebius Sophronius Hieronymus എന്നാണ്. അതുകൊണ്ട് ഇറാനിമോസ് ജെറോം തന്നെ. ഐറേനിയസിനു നമുക്ക് ഇരണേവൂസ് ഉപയോഗിക്കാം.Georgekutty 10:21, 26 ഫെബ്രുവരി 2011 (UTC)
തമാശക്കാരൻ
[തിരുത്തുക]- [[കളി ഇഷ്ടം ആയോ Pency 12:09, 26 ഫെബ്രുവരി 2011 (UTC)
..എന്നാ പറയാനാ..?:--
.
ആക്കരുത്
[തിരുത്തുക]ഒകേ... കോക്രി.. മരമാക്രി 08:37, 27 ഫെബ്രുവരി 2011 (UTC)
കഷ്ടം
[തിരുത്തുക]അറിയാതെ പറ്റിയതാണ്, കാരൻ അല്ല സുഹൃത്തേ കാരി.. ദേശപരമായിയും വ്യക്തിപരമായിയും ആക്രമിക്കരുത് ശ്രദ്ധിക്കുക.. പണി കിട്ടും.. Pency 08:50, 27 ഫെബ്രുവരി 2011 (UTC)
- പെൻസി,
- ഞാൻ താങ്കളെ വ്യക്തിപരമായോ ദേശപരമായോ ആക്രമിച്ചിട്ടില്ല. എന്റെ യൂസർ പേജിൽ താങ്കൾ തുടർച്ചയായി നടത്തിയ വാണ്ടലിസം തുടക്കക്കാരന്റെ അറിവില്ലായ്മയായി മാത്രമേ ഞാൻ കാണുന്നുള്ളൂ. 62.150.224.107 എന്ന താങ്കളുടെ ഐ.പി. കുവൈറ്റിലെ ക്യൂനെറ്റിൽ നിന്നുള്ളതാണെന്നു മനസിലാക്കാൻ കഴിഞ്ഞു. താങ്കൾ പൂർണ്ണമായും അനോണിമസ് അല്ല എന്നു താങ്കളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് കുവൈറ്റ്കാരാ എന്നു വിളിച്ചത്. രാജ്യത്തിന്റെ പേരുപറയുന്നത് എങ്ങനെയാണ് അവഹേളനമോ ആക്രമണമോ ആകുന്നത്? --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 10:39, 27 ഫെബ്രുവരി 2011 (UTC)
ടെറോസോറസ്
[തിരുത്തുക]ടെറോസോറസ് എന്ന പേരിൽ ഒരു പുതിയ താൾ ഉണ്ടാകാൻ തുടങ്ങുന്നു Torosaurus എന്ന് ആണ് ഇംഗ്ലീഷ്, ഒരു ചെറിയ സഹായം വേണം പ്രിയ സുഹൃത്തേ Irvin calicut 10:06, 27 ഫെബ്രുവരി 2011 (UTC)
ദാ ഇവിടെ ഞെക്കി അവിടെ ഇപ്പോഴുള്ള #തിരിച്ചുവിടുക എന്ന വരി കളഞ്ഞിട്ട് പുതിയ ഉള്ളടക്കം ചേർത്ത് സേവ് ചെയ്താൽ മതി. ഇത് ഞാൻ ടെറാസോറസ് എന്ന ലേഖനത്തിന്റെ സംവാദം പേജിലും പറഞ്ഞിരുന്നു. --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 10:22, 27 ഫെബ്രുവരി 2011 (UTC)
ആശംസകൾ
[തിരുത്തുക]സ്‌നേഹവും നന്മയും നിറഞ്ഞ വിഷു ആശംസകൾ....പ്രിൻസ് ...-- Irvin calicut ഇർവിൻ കാലിക്കറ്റ് 07:39, 13 ഏപ്രിൽ 2011 (UTC)
സംവാദം:അബോളിഷനിസ്റ്റുകൾ
[തിരുത്തുക]സംവാദം:അബോളിഷനിസ്റ്റുകൾ കാണുക. --Vssun (സുനിൽ) 09:10, 9 ജൂലൈ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! PrinceMathew,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:01, 29 മാർച്ച് 2012 (UTC)
ജാക്കി വെപ്പ്
[തിരുത്തുക]നിന്നോടാരാ തലക്കെട്ട് മാറ്റാനും അത് മാറ്റിയെഴുതാനും പറഞ്ഞത്? ചോദ്യോം വർത്താനോം ഒന്നും ഇല്ലേ?? നീനക്ക് ഫ്രോട്ടറിസ്ം എഴുതണെങ്കി വേറെ തുടങ്ങ്ങ്ങിയാ പോരെ? നീയെന്താ കളിക്യാ?--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 17:34, 17 ജനുവരി 2013 (UTC)
- ചേട്ടമ്മാരെക്കേറി നീയെന്നോ? --പ്രിൻസ് മാത്യു Prince Mathew 18:14, 17 ജനുവരി 2013 (UTC)
പുരസ്കാരത്തിനു നന്ദി
[തിരുത്തുക]ഇവിടെ ഇല്ലാത്തതിനു പുരസ്കാരം തന്നതായി കണ്ടു. നന്ദി പ്രകാശിപ്പിച്ചിരിക്കുന്നു. --ജ്യോതിസ് (സംവാദം) 14:21, 7 ഫെബ്രുവരി 2013 (UTC)
- നന്ദി വരവു വെച്ചിരിക്കുന്നു. --പ്രിൻസ് മാത്യു Prince Mathew 18:16, 7 ഫെബ്രുവരി 2013 (UTC)
ഫലകത്തിന്റെ സംവാദം:Travancore
[തിരുത്തുക]മറുപടി ഇട്ടിട്ടുണ്ട്--റോജി പാലാ (സംവാദം) 02:43, 11 മേയ് 2013 (UTC)
ഫ്രാൻസിസ് ഇട്ടിക്കോര
[തിരുത്തുക]ഫ്രാൻസിസ് ഇട്ടിക്കോര എന്ന താളിലെ ചില അവലംബങ്ങൾ നീക്കിയതായി കണ്ടു. 1, 2, 3, മാറ്റിയവയിൽ മൂന്നിൽ രണ്ട് അവലംബവും പത്രമാധ്യമങ്ങളിൽ വാർത്തയായി വന്നതാണ്. അതിന്റെ നിലനിൽപ്പിനു്(വാർത്തയുടെ തിയ്യതി ഒപ്പമുള്ളതിനാൽ) ഓൺലൈൻ ലിങ്കിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കൂടുതൽ ഇവിടെ വിക്കിപീഡിയ:അവലംബങ്ങൾ_ഉദ്ധരിക്കേണ്ടതെങ്ങനെ#കണ്ണികൾ മുറിയുന്നത് തടയുകയും മുറിഞ്ഞവയെ ശരിപ്പെടുത്തുകയും ചെയ്യുന്നത് കാണുക. താങ്കൾ ഇതുപോലുള്ള പോലുള്ള ഫയൽ ഷെയറിങ്ങ് സൈറ്റുകളിലേക്ക് അവലംബങ്ങൾ അപ്ലോഡ് ചെയ്ത് കണ്ണിചേർക്കണമെന്ന് പറയുന്നത് ശ്രദ്ധിച്ചു. ആത്യന്തികമായി അത് പകർപ്പാവകാശലംഘനവും വളരെ കുറച്ചുകാലത്തേക്കുള്ള സൊലൂഷനുമാണെന്ന് അഭിപ്രായപ്പെടുന്നു. scribd എന്ന സ്വകാര്യഫയൽ ഷെയറിങ്ങ് കമ്പനി സേവനം നിർത്തിയാൽ പോകാവുന്ന അവലംബങ്ങളേ പ്രിൻസ് കൊടുക്കുന്നവയ്ക്കൂള്ളൂ. പല ഉദാഹരണങ്ങളായി പല സൈറ്റുകളും മുമ്പിലുണ്ട്. ഓൺലൈൻ അവലംബങ്ങളുടെ ഈ സ്ഥിരതയില്ലായ്മ വിക്കിപീഡിയയെ തന്നെ അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ്. scribdൽ അപ്ലോഡ് ചെയ്യാമെങ്കിൽ നമുക്ക് സ്വന്തമായി ഒരു സെർവ്വർ ഇതിനായി തുടാങ്ങാമെന്നാണ് എന്റെ അഭിപ്രായാം.വാർത്തകളുടെ സ്ക്രീൻഷോട്ടുകളും മറ്റുമായി സുന്ദരമായി ആർക്കേവ് ചെയ്യാം. :) --മനോജ് .കെ (സംവാദം) 20:31, 22 മേയ് 2013 (UTC)
- നമുക്ക് സ്വന്തമായി ഒരു സെർവർ ഉണ്ടെങ്കിൽ അത് പകർപ്പവകാശലംഘനമാവില്ല, അല്ലേ?പ്രമാണം:Kopfschuettel.gif --Prince Mathew പ്രിൻസ് മാത്യു ⌨ 19:56, 24 മേയ് 2013 (UTC)
- അല്ല. പ്രിൻസ് പറയുന്ന പോലെ ചെയ്യാമെങ്കിൽപ്പിന്നെ പിരിവിട്ട് ഇതിനായി ഒരു കമ്യൂണിറ്റി സെർവ്വർ തുടങ്ങുന്നതിനെപറ്റി ആലോചിച്ചൂടേന്ന്. അപ്പൊ പിന്നെ സേവനം നിന്നുപോകുമെന്ന പേടിയും അത്രയ്ക്ക് വേണ്ട --മനോജ് .കെ (സംവാദം) 20:03, 24 മേയ് 2013 (UTC)
തലക്കെട്ടു മാറ്റൽ
[തിരുത്തുക]ലേഖനങ്ങളുടെ തലക്കെട്ടുകൾ താങ്കൾ മലയാളത്തിലേക്ക് മാറ്റുന്നതായി കാണുന്നു. ഇതേത് നയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ? കാരണങ്ങളൊന്നുമില്ലെങ്കിൽ തലക്കെട്ടു തിരിച്ചാക്കാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു. --Anoop | അനൂപ് (സംവാദം) 08:15, 4 ജൂൺ 2013 (UTC)
- മലയാളത്തിൽ പാടില്ല എന്നു നയമുണ്ടോ? ഇത്തരത്തിൽ മലയാളത്തിലാക്കിയ ധാരാളം ലേഖനങ്ങൾ നിലവിലുണ്ട്.--Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 08:18, 4 ജൂൺ 2013 (UTC)
- കൂടുതൽ അറിയപ്പെടുന്ന നാമത്തിലായിരിക്കണം തലക്കെട്ട് എന്നു ശൈലീപുസ്തകത്തിലുണ്ട്. കൂടാതെ ഈ വിഷയത്തിൽ ഒരു ചർച്ചയും നടക്കുന്നുണ്ട്. അതിൽ ഇതു വരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. ആയതിനാൽ ആ ചർച്ച തീരുമാനത്തിലെത്തുന്നതു വരെ കാത്തിരിക്കുവാൻ ആവശ്യപ്പെടുന്നു. --Anoop | അനൂപ് (സംവാദം) 08:21, 4 ജൂൺ 2013 (UTC)
- ഈ ശൈലീപുസ്തകങ്ങളും കാത്തിരിപ്പുമൊക്കെ ചിലർക്കു മാത്രമാണോ ബാധകം ? --Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 08:40, 4 ജൂൺ 2013 (UTC)
- ദയവു ചെയ്ത് ഈ പ്രവർത്തി തുടരരുതെന്ന് അഭ്യർഥിക്കുന്നു--റോജി പാലാ (സംവാദം) 08:59, 4 ജൂൺ 2013 (UTC)
- ഇതുവരെ ഇങ്ങനെ മാറ്റിയതൊക്കെ തിരിച്ചാക്കിയിട്ടുണ്ട്. അല്ലെങ്കിൽ അവ ചൂണ്ടിക്കാണിക്കുകയോ തിരിച്ചാക്കുകയോ ചെയ്യുക. താങ്കൾ ഈ പ്രവൃത്തി ഇനിയും തുടരുകയാണെങ്കിൽ താങ്കളെ വിക്കിപീഡിയയിൽ നിന്നും തിരുത്തലുകൾ വരുത്തുന്നതിൽ നിന്നു വിലക്കേണ്ടി വരും എന്നോർമ്മിപ്പിക്കുന്നു. --Anoop | അനൂപ് (സംവാദം) 09:03, 4 ജൂൺ 2013 (UTC)
- ദയവു ചെയ്ത് ഈ പരിപാടി നിർത്തി വയ്ക്കുക, ചർച്ചചെയ്ത് തീരുമാനമെടുക്കുക.--KG (കിരൺ) 09:06, 4 ജൂൺ 2013 (UTC)
സനാതനധർമ്മപരമായ വയറുവേദന
[തിരുത്തുക]ഇങ്ങനെ ഒരു വാക്ക് ഇവിടെ സൃഷ്ടിക്കുന്നത് Original research ആണ് , കണ്ടെത്തലുകൾ അരുത് എന്ന അടിസ്ഥാനനയത്തിനു എതിരാണ് പുതിയ വാക്കുകൾ സൃഷ്ടിക്കുന്നത് . ദയവായി മനസിലാക്കുക. - Irvin Calicut....ഇർവിനോട് പറയു 08:28, 4 ജൂൺ 2013 (UTC)
- ഈ നയങ്ങളൊക്കെ ചിലർക്കു മാത്രമാണോ ബാധകം ? --Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 08:39, 4 ജൂൺ 2013 (UTC)
- അപ്പോൾ പ്രിൻസ് ഈ ചെയ്യുന്നത് പകരത്തിന് പകരം ആണോ, തെറ്റ് ചൂണ്ടി കാണിക്കാതെ അതിൽ പങ്കു ചെരുകയാണോ വേണ്ടത്. ഇതോണോ പ്രിൻസ് പ്രതിക്കരിക്കേണ്ട രീതി - Irvin Calicut....ഇർവിനോട് പറയു 09:19, 4 ജൂൺ 2013 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം PrinceMathew, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ട് താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. --Adv.tksujith (സംവാദം) 09:53, 4 ജൂലൈ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! PrinceMathew
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:48, 16 നവംബർ 2013 (UTC)