എം.പി. വീരേന്ദ്രകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. P. Veerendra Kumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.പി. വീരേന്ദ്രകുമാർ
MP VEERENDRAKUMAR DSC 0070.JPG
രാജ്യസഭ
മണ്ഡലംകേരളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1936-07-22)22 ജൂലൈ 1936
വയനാട്, കേരളം
മരണം2020 മേയ് 28
രാഷ്ട്രീയ കക്ഷിലോക് താന്ത്രിക് ജനതാദൾ
പങ്കാളി(കൾ)ഉഷ വീരേന്ദ്രകുമാർ
കുട്ടികൾ1 മകനും 3 പെൺമക്കളും
വസതി(കൾ)വയനാട്

എം.പി. വീരേന്ദ്രകുമാർ രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായിരുന്നു.14-‌‍‌‌ആം ലോകസഭയിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമായിരുന്നു ഇദ്ദേഹം. മരണസമയത്ത് കേരളത്തിൽ നിന്നുള്ള രാജ്യസഭാഗം ആണ് ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററും മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം. 2020 മെയ് 28ന് ഹൃദയാഘാതത്തെ തുടർന്ന്[1] ഇദ്ദേഹം അന്തരിച്ചു.[2]

ജീവിതരേഖ[തിരുത്തുക]

സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന്‌ കല്പറ്റയിൽ ജനനം.[3] മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി.[3] 1987 കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലയളവിൽ ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു[3][4]. സ്കൂൾ വിദ്യാർത്ഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നോതാവായിരുന്ന ജയപ്രകാശ് നാരായൺ ആണ് പാർട്ടിയിൽ അംഗത്വം നൽകിയത്.[5]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 പാലക്കാട് ലോകസഭാമണ്ഡലം എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് എം.പി. വീരേന്ദ്രകുമാർ എസ്.ജെ.ഡി., യു.ഡി.എഫ്.
2004 കോഴിക്കോട് ലോകസഭാമണ്ഡലം എം.പി. വീരേന്ദ്രകുമാർ ജെ.ഡി.എസ്., എൽ.ഡി.എഫ്. വി. ബാലറാം കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1996 കോഴിക്കോട് ലോകസഭാമണ്ഡലം എം.പി. വീരേന്ദ്രകുമാർ ജനതാദൾ എൽ.ഡി.എഫ്. കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 കോഴിക്കോട് ലോകസഭാമണ്ഡലം കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.പി. വീരേന്ദ്രകുമാർ ജനതാദൾ എൽ.ഡി.എഫ്.

രാജ്യസഭ കാലഘട്ടവും പാർട്ടിയും[തിരുത്തുക]

  • 2018-2020 : ജനതാ ദൾ, എൽ.ഡി.എഫ്.
  • 2016-2017 : ജനതാ ദൾ, യു.ഡി.എഫ്. (രാജി വെച്ചു)

കൃതികൾ[തിരുത്തുക]

കൃതികൾ പുരസ്കാരങ്ങൾ
ഹൈമവതഭൂവിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2010)[8], മൂർത്തീദേവി പുരസ്കാരം (2016 [14])
സ്മൃതിചിത്രങ്ങൾ
അമസോണും കുറേ വ്യാകുലതകളും കേരള സാഹിത്യ അക്കാദമി പുരസ്കാരം(2002)[9][10]
ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം
ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര ഓടക്കുഴൽ പുരസ്കാരം
ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും
തിരിഞ്ഞുനോക്കുമ്പോൾ
പ്രതിഭയുടെ വേരുകൾ തേടി
അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ
ഗാട്ടും കാണാച്ചരടുകളും
രോഷത്തിന്റെ വിത്തുകൾ
രാമന്റെ ദുഃഖം
സമന്വയത്തിന്റെ വസന്തം
ബുദ്ധന്റെ ചിരി
വിവേകാനനന്ദൻ- സന്യാസിയും മനുഷ്യനും

പുരസ്കാരങ്ങൾ[തിരുത്തുക]

കുടുംബം[തിരുത്തുക]

ഇദ്ദേഹത്തിന്റെ മകൻ എം.വി. ശ്രേയാംസ് കുമാർ കേരളത്തിലെ രാഷ്ട്രീയ നേതാവും എം.എൽ.എ.യുമാണ്. ഭാര്യ: ഉഷ മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ് കുമാർ (ലോക് താന്ത്രിക് ജനതാ ദൾ സംസ്ഥാന പ്രസിഡണ്ട് , മാതൃഭൂമി ജോ. മാനേജിംഗ് ഡയറക്ടർ ) മരുമക്കൾ : കവിത ശ്രേയാംസ് കുമാർ , ദീപക് ബാലകൃഷ്ണൻ, എം.ഡി. ചന്ദ്രനാഥ്

മരണം[തിരുത്തുക]

2020 മെയ് 28 അർദ്ധരാത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.[16] മൃതദേഹം മാതൃഭൂമി ഓഫീസിൽ പൊതുദർശനത്തിന് വച്ചശേഷം വയനാട് പുളിയാർമലയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ ഉഷ, 2022 ഒക്ടോബർ 28-ന് അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. https://janamtv.com/80243935/
  2. https://www.manoramaonline.com/news/latest-news/2020/05/28/mp-veerendra-kumar-passes-away.html
  3. 3.0 3.1 3.2 മാതൃഭൂമി ബുക്സിലെ വീരേന്ദ്രകുമാറിന്റെ പ്രൊഫൈൽ[പ്രവർത്തിക്കാത്ത കണ്ണി]
  4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 686. 2011 ഏപ്രിൽ 18. ശേഖരിച്ചത് 2013 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)
  5. https://www.madhyamam.com/kerala/mp-veerendrakumar-books-and-writings-kerala-news/686523
  6. http://www.ceo.kerala.gov.in/electionhistory.html
  7. http://www.keralaassembly.org/index.html
  8. "എം.പി.വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. മൂലതാളിൽ നിന്നും 2010-12-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 December 2010.
  9. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-02.
  10. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  11. 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 "VeerendraKumar M P | Kerala Media Academy". ശേഖരിച്ചത് 2021-08-19.
  12. "Minister calls for schemes to promote khadi". The Hindu online. 14 May 2009. മൂലതാളിൽ നിന്നും 17 February 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 February 2018.
  13. "എം.പി വീരേന്ദ്രകുമാറിനും സക്കറിയക്കും സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം". മാതൃഭൂമി ബുക്സ്. 2013 ഒക്ടോബർ 12. Archived from the original on 2013-10-11. ശേഖരിച്ചത് 2013 ഒക്ടോബർ 12. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  14. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-05.
  15. http://www.mathrubhumi.com/news/kerala/mp-veerendrakumar-bags-moorthydevi-award-malayalam-news-1.1584463
  16. https://www.deshabhimani.com/news/kerala/news-national-28-05-2020/873941

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.പി._വീരേന്ദ്രകുമാർ&oldid=3813023" എന്ന താളിൽനിന്ന് ശേഖരിച്ചത്