വി. ബാലറാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി. ബാലറാം
Kerala Legislative Assembly
ഔദ്യോഗിക കാലം
1996-2001, 2001-2004
മുൻഗാമിK.S. Narayanan Namboothiri
പിൻഗാമിA.C. Moideen
മണ്ഡലംWadakkanchery
വ്യക്തിഗത വിവരണം
ജനനം10-11-1947
Thrissur
മരണം18-01-2020
രാഷ്ട്രീയ പാർട്ടികോൺഗ്രസ് (ഐ.)
പങ്കാളിKanchanamala
മക്കൾ2 daughters

തൃശൂർ ജില്ലയിൽ നിന്നുള്ള പ്രമുഖനായ കോൺഗ്രസ് നേതാവും വടക്കാഞ്ചേരി മുൻ എം.എൽ.എയും ഒരു അഭിഭാഷകനും കൂടിയായിരുന്നു. വി.ബാലറാം (1947-2020) 2004-ൽ എ.കെ. ആൻറണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കെ. മുരളീധരനു മത്സരിക്കാനായി ഇദ്ദേഹം വടക്കാഞ്ചേരി എം.എൽ.എ സ്ഥാനം രാജിവച്ചു.

ജീവിതരേഖ[തിരുത്തുക]

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി താലൂക്കിൽ ടി.രാമൻ നായരുടേയും ചിന്നമ്മു അമ്മയുടേയും മകനായി 1947 നവംബർ 10 ന് ജനിച്ചു. കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്ത് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എന്നീ നിലകളിലും. തൃശൂർ ഡി.സി.സി, കെ.പി.സി.സി ജനറൽ സെക്രട്ടറിയായും എ.ഐ.സി.സി അംഗമായും പ്രവർത്തിച്ചു. ലീഡർ കെ.കരുണാകരൻ്റെ വിശ്വസ്ഥനായിരുന്നു. ഡി.ഐ.സി രൂപീകരിച്ചപ്പോഴും എൻ.സി.പി യിൽ ലയിച്ചപ്പോളും കരുണാകരന് ഒപ്പം നിന്ന ബാലറാം ലീഡർ കരുണാകരൻ 2008-ൽ കോൺഗ്രസിൽ മടങ്ങിയെത്തിപ്പോൾ തൃശൂർ ഡി.സി.സിയുടെ പ്രസിഡൻ്റായി. 2004-ൽ എ.കെ. ആൻ്റണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കെ. മുരളീധരൻ എം.എൽ.എ ആകാൻ വേണ്ടി നിയമസഭ അംഗത്വം രാജിവയ്ച്ചു.[2] 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് മത്സരിച്ചുവെങ്കിലും എം.പി. വീരേന്ദ്രകുമാർനോട് തോറ്റു. 2020 ജനുവരി 18 ന് അന്തരിച്ചു.[3]

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

2001-2004, 1996-2001

 • വടക്കാഞ്ചേരി മുൻ എം.എൽ.എ
 • എ.ഐ.സി.സി അംഗം
 • കെ.പി.സി.സി ജനറൽ സെക്രട്ടറി
 • തൃശൂർ ഡി.സി.സി പ്രസിഡൻറ്, ജനറൽ സെക്രട്ടറി
 • ചെയർമാൻ സബോർഡിനേറ്റ് ലെജിസ്ലേറ്റിവ് കമ്മറ്റി
 • പ്രസിഡൻറ് കാർഷിക ബാങ്ക് കൊച്ചി
 • വൈസ് ചെയർമാൻ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2004 കോഴിക്കോട് ലോകസഭാമണ്ഡലം എം.പി. വീരേന്ദ്രകുമാർ ജെ.ഡി.എസ്., എൽ.ഡി.എഫ്. വി. ബാലറാം കോൺഗ്രസ് (ഐ.), യു.ഡി.എഫ്
2001*(1) വടക്കാഞ്ചേരി നിയമസഭാമണ്ഡലം വി. ബാലറാം കോൺഗ്രസ് (ഐ.) യു.ഡി.എഫ് എം.പി. പോളി കേരള കോൺഗ്രസ്, എൽ.ഡി.എഫ്.
1996 വടക്കാഞ്ചേരി നിയമസഭാമണ്ഡലം വി. ബാലറാം കോൺഗ്രസ് (ഐ.) യു.ഡി.എഫ് കെ. മോഹൻദാസ് കേരള കോൺഗ്രസ്, എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

 1. http://www.niyamasabha.org/codes/members/m079.htm
 2. https://www.mathrubhumi.com/print-edition/kerala/former-mla-v-balram-died-1.4454822
 3. https://www.thehindu.com/news/national/kerala/former-cong-mla-v-balram-dead/article30596225.ece
 4. http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=വി._ബാലറാം&oldid=3497318" എന്ന താളിൽനിന്ന് ശേഖരിച്ചത്