ഹൈമവതഭൂവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈമവതഭൂവിൽ
ഹൈമവതഭൂവിൽ കവർ.png
കർത്താവ് എം.പി. വീരേന്ദ്രകുമാർ
രാജ്യം  ഇന്ത്യ
ഭാഷ മലയാളം
സാഹിത്യവിഭാഗം യാത്രാവിവരണം
പ്രസാധകർ മാതൃഭൂമി
പ്രസിദ്ധീകരിച്ച വർഷം 2007
ഏടുകൾ 776
ഐ.എസ്.ബി.എൻ. 978-81-8264-560-8

മലയാളസാഹിത്യകാരൻ എം.പി. വീരേന്ദ്രകുമാറിന്റെ ഒരു യാത്രാവിവരണമാണ് ഹൈമവതഭൂവിൽ. 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയുമാണിത്.[1] ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് ഈ കൃതിയ്ക്ക് ലഭിച്ചത്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു യാത്രാവിവരണത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. 2007-ലാണ് ഈ കൃതിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 2013 ആദ്യം യാത്രാവിവരണത്തിന്റെ മുപ്പത്തിയഞ്ചാം പതിപ്പ് പുറത്തിറങ്ങി.[2]
2016 ലെ മൂർത്തീദേവി പുരസ്കാരം ഹൈമവതഭൂവിൽ നേടി.

അവലംബം[തിരുത്തുക]

  1. "എം.പി.വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്" (ഭാഷ: മലയാളം). മാതൃഭൂമി. ശേഖരിച്ചത് 20 December 2010. 
  2. "സഞ്ചാരിയുടെ സ്മരണ നിറഞ്ഞ സന്ധ്യയിൽ 'ഹൈമവതഭൂവിലി'ന് 35-ാം പതിപ്പ്‌" (ഭാഷ: മലയാളം). മാതൃഭൂമി. ശേഖരിച്ചത് 22 മാർച്ച് 2013. 
"https://ml.wikipedia.org/w/index.php?title=ഹൈമവതഭൂവിൽ&oldid=2491800" എന്ന താളിൽനിന്നു ശേഖരിച്ചത്