ഉള്ളടക്കത്തിലേക്ക് പോവുക

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1979

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1979 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജി. അരവിന്ദൻ സംവിധാനം ചെയ്ത എസ്തപ്പാൻ ആയിരുന്നു 1979 ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത് [1]. അരവിന്ദൻ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ചെറിയാച്ചൻറെ ക്രൂരകൃത്യങ്ങൾ എന്ന ചിത്രത്തിലെ മികവിന് അടൂർഭാസി മികച്ച നടനായും ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രീവിദ്യ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 1979
വിഭാഗംഅവാർഡ് ജേതാവ്വിവരണം
മികച്ച ചിത്രംഎസ്തപ്പാൻസംവിധാനം: അരവിന്ദൻ
മികച്ച രണ്ടാമത്തെ ചിത്രംപെരുവഴിയമ്പലംസംവിധാനം: പദ്മരാജൻ
മികച്ച സംവിധായകൻഅരവിന്ദൻചിത്രം: എസ്തപ്പാൻ
മികച്ച നടൻഅടൂർ ഭാസിചിത്രം: ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ
മികച്ച നടിശ്രീവിദ്യചിത്രങ്ങൾ: ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച; ജീവിതം ഒരു ഗാനം.
മികച്ച രണ്ടാമത്തെ നടൻനെല്ലിക്കോട് ഭാസ്കരൻചിത്രം : ശരപഞ്ജരം
മികച്ച രണ്ടാമത്തെ നടിസുകുമാരിചിത്രങ്ങൾ: വിവിധ ചിത്രങ്ങൾ
മികച്ച ബാലനടൻസുജിത്ചിത്രം: വാടകവീട്
മികച്ച ഛായാഗ്രാഹകർഹേമചന്ദ്രൻ, ഷാജി.എൻ. കരുൺചിത്രങ്ങൾ: ത്രാസം - (ഹേമചന്ദ്രൻ); എസ്തപ്പാൻ - (ഷാജി എൻ കരുൺ)
മികച്ച കഥാകൃത്ത്ബാലചന്ദ്രമേനോൻചിത്രം: ഉത്രാടരാത്രി
മികച്ച തിരക്കഥാകൃത്ത്പദ്മരാജൻചിത്രം: പെരുവഴിയമ്പലം
മികച്ച ഗാനരചയിതാവ്ഒ.എൻ.വി. കുറുപ്പ്ചിത്രം: ഉൾക്കടൽ (ചലച്ചിത്രം)
മികച്ച സംഗീതസംവിധായകൻഎം.ബി. ശ്രീനിവാസൻചിത്രങ്ങൾ: ഉൾക്കടൽ, ഇടവഴയിലെ പൂച്ച മിണ്ടാപ്പൂച്ച
മികച്ച ഗായകൻയേശുദാസ്ചിത്രം: ഉൾക്കടൽ
മികച്ച ഗായികഎസ്. ജാനകിചിത്രം: തകര
മികച്ച ചിത്രസംയോജകൻരമേശൻചിത്രം: എസ്തപ്പാൻ
മികച്ച കലാസംവിധായകൻഭരതൻചിത്രം: തകര
മികച്ച ശബ്ദലേഖകൻദേവദാസ്ചിത്രങ്ങൾ: എസ്തപ്പാൻ, തകര, പെരുവഴിയമ്പലം
മികച്ച കലാസംവിധായകൻഭരതൻചിത്രം: തകര
മികച്ച ഡോക്കുമെന്ററികൂടിയാട്ടംസംവിധാനം: പി.എം. അസീസ്
മികച്ച കുട്ടികളുടെ ചിത്രംകുമ്മാട്ടിസംവിധാനം: അരവിന്ദൻ
ജനപ്രീതി നേടിയ ചിത്രംഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചസംവിധാനം: ഹരിഹരൻ
പ്രത്യേക ജൂറി പുരസ്കാരംജോൺ എബ്രഹാംസംവിധാനം(ചിത്രം: ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ)

അവലംബം

[തിരുത്തുക]
  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-03.
  2. "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". Archived from the original on 2013-06-27. Retrieved 2013-05-03.