Jump to content

തീവച്ചുള്ള വധശിക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Death by burning എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാൻ ഹസിനെ തീവച്ചു കൊല്ലുന്നു.

തീവച്ചുകൊല്ലൽ കാലങ്ങളായി നിലവിലുള്ള ഒരു വധശിക്ഷാരീതിയാണ്. രാജ്യദ്രോഹത്തിനും, ദുർമന്ത്രവാദത്തിനും, മതവിശ്വാസത്തിനെതിരേ ചലിക്കുന്നതിനും മറ്റും ശിക്ഷ എന്ന നിലയിൽ പല സമൂഹങ്ങളും ഈ ശിക്ഷാരീതി ഉപയോഗിച്ചിട്ടുണ്ട്.

നിലത്തുനാട്ടിയ ഒരു കോലിൽ കെട്ടിനിർത്തി തീവച്ചുകൊല്ലുക എന്ന യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്ന രീതിയെ ബേണിംഗ് അറ്റ് ദി സ്റ്റേക്ക് എന്നാണ് വിളിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ മിക്ക സ്ഥലങ്ങളിലും ഈ ശിക്ഷാരീതി ഉപേക്ഷിക്കപ്പെട്ടു.

മരണകാരണം

[തിരുത്തുക]

ധാരാളം പേരെ കൊല്ലാനായി വലിയ തീക്കുണ്ഠമുണ്ടാക്കുമ്പോളും വീടുകൾക്ക് തീയിട്ട് ആളുകളെ വധിക്കുമ്പോഴും സാഹചര്യമനുസരിച്ച് ചിലർ പൊള്ളലേൽക്കുന്നതിനു മുൻപു തന്നെ കാർബൺ മോണോക്സൈഡ് തുടങ്ങിയ പുകയിലുള്ള വിഷവാതകം ശ്വസിക്കുന്നതുകൊണ്ട് മരണപ്പെട്ടേയ്ക്കാം. നേരിട്ടുള്ള തീപ്പൊള്ളലേറ്റുള്ള മരണമാണ് ഈ ശിക്ഷാരീതിയിൽ സാധാരണം.

സ്വവർഗ്ഗരതിക്കുറ്റത്തിന് പിടിയിലായ രണ്ടുപേരെ 1482-ൽ സൂറിച്ചിൽ തീവച്ചുകൊല്ലുന്നു (സ്പൈസർ ഷില്ലിംഗ്)

തൂണിൽ കെട്ടിനിർത്തിയുള്ള വധശിക്ഷ 'വൈദഗ്ദ്ധ്യത്തോടെ' നടപ്പാക്കുമ്പോൾ പ്രതിയുടെ ശരീരഭാഗങ്ങൾ കീഴെനിന്ന് മുകളിലേയ്ക്ക് ക്രമാനുഗതമായി പൊള്ളും. അധികനേരത്തെ പീഠകൾക്കൊടുവിലായിരിക്കും മരണം സംഭവിക്കുക. രണ്ടുമണിക്കൂറിലേറെ സമയത്തിനു ശേഷമാണ് മരണം സംഭവിച്ചതെന്ന് പല രേഖകളുണ്ട്. ചില വധശിക്ഷകളിൽ തീപ്പൊള്ളലിനൊപ്പം പ്രതിയുടെ കഴുത്തു മുറുക്കുകയും ചെയ്യുമായിരുന്നുവത്രേ. ഈ ശിക്ഷയുടെ അവസാന കാലത്ത് അരമണിക്കൂറോളം തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കിയ ശേഷമായിരുന്നുവത്രേ ഇംഗ്ലണ്ടിൽ തിവച്ചിരുന്നത്. ഇംഗലണ്ടിലെ പല സ്ഥലങ്ങളിലും വധശിക്ഷ വിധിക്കപ്പെടുന്ന സ്ത്രീകളെ നാലു മീറ്ററോളം ഉയരമുള്ള ഒരു കോലിനു മുകളിൽ ഇരുത്തി ചങ്ങലകൾ കൊണ്ട് ബന്ധിച്ച ശേഷമായിരുന്നു തീവച്ചിരുന്നത്. തീപിടിക്കാൻ സഹായിക്കുന്ന വസ്തുക്കൾ (റെസിനുകൾ) ശരീരത്തിൽ പുരട്ടുകയും ചെയ്യുമായിരുന്നുവത്രേ.

ചരിത്രത്തിൽ ഈ ശിക്ഷയുടെ പ്രയോഗം

[തിരുത്തുക]
മൂന്ന് ദുർമന്ത്രവാദിനികളെ സ്വിറ്റ്സർലാന്റിലെ ബാഡനിൽ തീവച്ചു കൊല്ലുന്നു.

ഗ്രീസിൽ ദുർഭരണം നടത്തിയിരുന്ന സിസിലിയിലെ അക്രഗാസിലെ ഫലാറിസ് ഓട് (ബ്രൗൺസ്) ലോഹം കൊണ്ടുണ്ടാക്കിയ ഒരു കാളയുടെ ആകൃതിയിലുള്ള അറയ്ക്കുള്ളിലായിരുന്നുവത്രേ ശത്രുക്കളെ ചുട്ടുകൊന്നിരുന്നത്. വെളിയിൽ തീവച്ച് അറ ചൂടാക്കുമ്പോൾ ഉള്ളിലുള്ള ആൾക്കാരുടെ കരച്ചിൽ കാളയുടെ ശബ്ദം പോലെ പുറത്തു കേൾക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിർമിതി. പെരില്ലസ് എന്ന ഇതിന്റെ ശിൽപ്പി പ്രതിഭലമാവശ്യപ്പെട്ടപ്പോൾ അയാളെത്തന്നെ ഇതിൽ ആദ്യം വധിച്ചു എന്നാണ് കഥ. [1] ഫലാറിസിന്റെ മരണവും ഒടുവിൽ ഈ കാളയ്ക്കുള്ളിലായിരുന്നുവത്രേ.

പെരില്ലസിനെ കാളയ്ക്കുള്ളിലേയ്ക്ക് വധിക്കാനായി കയറ്റുന്നു.

റോമൻ ഭരണാധികാരികൾ ആദ്യകാല ക്രിസ്ത്യൻ രക്തസാക്ഷികളെ ചുട്ടുകൊന്നിരുന്നുവെന്ന് അഭിപ്രായമുണ്ട്. ചിലപ്പോൾ ട്യൂണിക്ക മൊളസ്റ്റ എന്ന കത്തിപ്പിടിക്കുന്നതരം വസ്ത്രമുപയോഗിച്ചായിരുന്നിവത്രേ ഈ ശിക്ഷ നടപ്പാക്കിയിരുന്നത്.

ജൂതമതത്തിനെതിരായി ഹാഡ്രിയൻ ചക്രവർത്തി പുറപ്പെടുവിച്ച ശാസനങ്ങളെ ധിക്കരിച്ചതിന് ജൂത റാബി ഹനീനാ ബെൻ ടെറാഡിയോൺ എന്നയാളെ ചുട്ടുകൊന്നിരുന്നുവത്രേ. താൽമണ്ടിൽ വിവരിച്ചിരിക്കുന്നത് ടെറാഡിയോണേ പച്ചപ്പുല്ലുകൾ കൊണ്ടുണ്ടാക്കിയ ഒരു ചിതയിൽ വച്ചശേഷം തീകൊടുക്കുകയും നനഞ്ഞ കമ്പിളി അയാളുടെ നെഞ്ചത്തുവച്ച് പീഡനത്തിന്റെ ആക്കം കൂട്ടിയിരുന്നിവെന്നുമാണ്. റാബി ധൈര്യപൂർവം മരണത്തെ നേരിടുന്നതുകണ്ട് അലിവു തോന്നിയ ആരാച്ചാർ കമ്പിളി മാറ്റുകയും വേഗം തീ കത്തുവാൻ വേണ്ടി കാറ്റു വീശിക്കൊടുക്കുകയും ചെയ്തശേഷം സ്വയം ചിതയിൽ ചാടി മരിച്ചുവെന്നാണ് വിവരണം. [2]

ചില്ലുജനലിൽ ആംഗ്ലിക്കൻ രക്തസാക്ഷികളായ ഹ്യൂ ലാറ്റിമർ, നിക്കോളാസ് റിഡ്ലി, തോമസ് ക്രാന്മെർ എന്നിവരെ ചിത്രീകരിച്ചിരിക്കുന്നു

ജൂലിയസ് സീസറിന്റെ വിവരണമനുസരിച്ച് പുരാതന കെൽറ്റ് വംശജർ (Celts) കള്ളന്മാരെയും യുദ്ധത്തടവുകാരെയും ഒരു കൂറ്റൻ കോലത്തിനുള്ളിലാക്കി ചുട്ടുകൊല്ലുമായിരുന്നുവത്രേ. [3] [4]

വടക്കൻ അമേരിക്കയിലെ ആദിമവാസികളൂം തീവച്ചുകൊല്ലൽ ഒരു ശിക്ഷാരീതിയായി ഉപയോഗിച്ചിരുന്നു. മറ്റു ഗോത്രങ്ങൾക്കെതിരേയോ വെള്ളക്കാർക്കെതിരെയോ ഈ ശിക്ഷാരീതി ഉപയോഗിക്കപ്പെട്ടിരുന്നുവത്രേ. പതിഞ്ഞുകത്തുന്ന തീയ്ക്കു മുകളിൽ സാവധാനം ചുട്ടുകൊല്ലുകയായിരുന്നു പതിവ്. [5]

[ബൈസന്റൈൻ]] സാമ്രാജ്യത്തിനു കീഴിൽ അനുസരണയില്ലാത്ത സൊരാസ്ത്രിയൻ മതാനുഭാവികളെ ശിക്ഷിക്കാൻ തീവച്ചു കൊല്ലൽ ഉപയോഗിച്ചിരുന്നുവത്രേ. സൊരാസ്ത്രിയൻ മതത്തിൽ അഗ്നിയെ ആരാധിച്ചിരുന്നു എന്ന വിശ്വാസമായിരുന്നുവത്രേ ഇതിനു കാരണം.

ബൈസന്റൈൻ ചക്രവർത്തിയായിരുന്ന ജസ്റ്റീനിയൻ (527–565) ക്രിസ്തുമതവിശ്വാസം നഷ്ടപ്പെടുന്നവരെ തീവച്ചുകൊല്ലുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുമായിരുന്നുവത്രേ. ഇത് ജസ്റ്റീനിയൻ കോഡ് എന്ന നിയമസംഹിതയിൽ ഉൾപ്പെടുത്തിയിരുന്നു.

1184-ലെ റോമൻ കത്തോലിക് സിനദ് (ഓഫ് വെറോണ) വ്യവസ്ഥാപിത ക്രിസ്തുമതവിശ്വാസത്തിനെതിരായ അഭിപ്രായങ്ങൾക്ക് (heresy) നൽകാവുന്ന ഔദ്യോഗികശിക്ഷ ചുട്ടുകൊല്ലലാണെന്ന് പ്രഘ്യാപിച്ചു. ചുട്ടുകൊല്ലപ്പെട്ടവർക്ക് മരണാനന്തരം പുനർജീവിക്കാൻ ശരീരമുണ്ടാവില്ല എന്നും വിശ്വസിക്കപ്പെട്ടിരുന്നു. 1215-ലെ നാലാമത്തെ ലാറ്ററൻ കൗൺസിൽ, 1229ലെ സിനദ് (ഓഫ് ടൗലോസ്), പതിനേഴാം നൂറ്റാണ്ടുവരെയുള്ള ആത്മീയനേതാക്കളും രാഷ്ട്രനേതാക്കളും എന്നിങ്ങനെ പലരും ഈ ശിക്ഷ ശരിവച്ചിരുന്നു.

ദൈവിക ഇൻക്വിസിഷൻ എന്ന പദ്ധതിയുടെ ഭാഗമായി അധികാരികൾ ഔദ്യോഗിക മതവിശ്വാസമില്ലാത്തവരെ ചുട്ടുകൊന്നിരുന്നു. ചരിത്രകാരൻ ഹെർണാൻഡോ ദെൽ പൾഗാർ കണക്കാക്കിയത് സ്പാനിഷ് ഇൻക്വിസിഷനിൽ 1490 വരെ 2,000 ആൾക്കാരെ ചുട്ടുകൊന്നിരുന്നു എന്നാണ്. ആ സമയത്ത് ഇൻക്വിസിഷൻ തുടങ്ങി ഒരു പതിറ്റാണ്ടേ ആയിരുന്നുള്ളൂ. [6] In the terms of the Spanish Inquisition a burning was described as relaxado en persona.

മന്ത്രവാദിനീ വേട്ടയിലും (Witch-hunt) റോമൻ കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് വിശ്വാസികളും ചുട്ടുകൊല്ലൽ ഉപയോഗിച്ചിരുന്നു. 1532-ലെ കോൺസ്റ്റിട്യൂറ്റിയോ ക്രിമിനാലിസ് കരോലിന എന്ന നിയമസംഹിത മന്ത്രവാദം ഹോളി റോമൻ സാമ്രാജ്യമാകെ ക്രിമിനൽ കുറ്റമായി പരിഗണിക്കണം എന്ന് വ്യവസ്ഥ ചെയ്തിരുന്നു. മറ്റൊരാളെ ഉപദ്രവിക്കാനാണ് മന്ത്രവാദം ചെയ്തതെങ്കിൽ അയാളെ തൂണിൽ കെട്ടി ചുട്ടുകൊല്ലണം എന്നായിരുന്നു നിയമം. 1572-ൽ സാക്സണിയിലെ എലക്റ്ററായിരുന്ന അഗസ്റ്റസ് ഭാവിപ്രവചനം പോലെയുള്ള മന്ത്രവാദത്തിനും ചുട്ടുകൊല്ലൽ ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്തു. [7]

ജാക്വസ് ഡി മോളേ (1314), ജാൻ ഹസ് (1415), ജോൻ ഓഫ് ആർക് (1431 മേയ് 30), സാവനറോള (1498) പാട്രിക് ഹാമിൽട്ടൺ (1528), ജോൺ ഫ്രിത്ത് (1533), വില്യം ടിൻഡേൽ (1536), മൈക്കൽ സെർവെറ്റസ് (1553), ജിയോർഡാനോ ബ്രൂണോ (1600), അവ്വാകം (1682) എന്നിവർ ചുട്ടുകൊല്ലപ്പെട്ട പ്രശസ്തരിൽ ചിലരാണ്.

1536-ലെ പ്രൊട്ടസ്റ്റന്റ് നവീകരണത്തെത്തുടർന്ന് ഡെന്മാർക്കിൽ മന്ത്രവാദിനികളെന്ന് ആരോപിച്ച് സ്ത്രീകളെ ചുട്ടുകൊല്ലുന്നത് വർദ്ധിച്ചു. നൂറുകണക്കിനാൾക്കാർ ഇതിനാൽ മരണപ്പെട്ടിട്ടുണ്ട്. രാജാവായിരുന്ന ക്രിസ്ത്യൻ IV ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നുവത്രേ. ക്രിസ്ത്യൻ നാലാമന്റെ വിശ്വാസം പ്രതിശ്രുതവധുവിനെ കാണാൻ ഡെന്മാർക്കിലേയ്ക്ക് യാത്രചെയ്ത സ്കോട്ട്ലാന്റിലെ ജെയിംസ് ആറാമൻ രാജാവിലേയ്ക്കും പകർന്നുവത്രേ. മോശം കാലാവസ്ഥ മന്ത്രവാദം കാരണമാണെന്ന് ആരോപിച്ച് എഴുപതോളം ആൾക്കാരെ ഇദ്ദേഹം ചുട്ടുകൊന്നുവത്രേ.

ടെമ്പ്ലാറുകളെ കോലിൽ കെട്ടി ചുട്ടുകൊല്ലുന്നു.

എഡ്വാർഡ് വിറ്റ്മാൻ, എന്ന ഒരു ബാപ്റ്റിസ്റ്റാണ് മതവിശ്വാസമില്ലായ്മ കാരണം ഇംഗ്ലണ്ടിൽ അവസാനമയി ചുട്ടുകൊല്ലപ്പെട്ടയാൾ. 1612 ആഗസ്റ്റ് 11-നാണ് ഇതു നടന്നത്.

ബ്രിട്ടനിൽ രാജ്യദ്രോഹം ആരോപിക്കപ്പെടുന്ന സ്ത്രീകളെ സാധാരണ ചുട്ടുകൊല്ലുകയായിരുന്നു പതിവ്. ഈ രീതിയിൽ പരസ്യമായി സ്ത്രീകളുടെ നഗ്നത പ്രദർശിപ്പിക്കപ്പെട്ടിരുന്നില്ല. പുരുഷന്മാരുടെ വധശിക്ഷയിൽ തൂക്കിക്കൊന്നശേഷം നഗ്നമായ ശവശരീരം വലിച്ചു കീറി പ്രദർശിപ്പിക്കുക പതിവുണ്ടായിരുന്നു. രാജകുടുംബത്തിനെതിരായ കുറ്റങ്ങൾ കൂടിയ രാജ്യദ്രോഹമായും; നിയമപരമായി തന്റെ മേലുദ്യോഗസ്ഥനെ കൊല്ലുന്നത് കുറഞ്ഞ രാജ്യദ്രോഹമായും കണക്കാക്കിയിരുന്നു. ഭാര്യ ഭർത്താവിനെ കൊല്ലുന്നതും രാജ്യദ്രോഹമായി കണക്കാക്കിയിരുന്നുവത്രേ.

ഇംഗ്ലണ്ടിൽ ദുർമന്ത്രവാദമാരോപിക്കപ്പെട്ടവരിൽ കുറച്ചുപേരെ മാത്രമേ ചുട്ടുകൊന്നിട്ടുള്ളൂ. ഭൂരിഭാഗം ആൾക്കാരെയും തൂക്കിക്കൊല്ലുകയായിരുന്നു പതിവ്. സർ തോമസ് മാലറിയുടെ, ലെ മോർട്ട് ഡി'ആർതർ (1485), എന്ന പുസ്തകത്തിൽ ആർതർ രാജാവ് രാജ്ഞിയായിരുന്ന ഗ്വൈനവേറർ ലാൻസലോട്ടുമായി വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി അറിഞ്ഞപ്പോൾ മനസ്സില്ലാമനസോടെ രാജ്ഞിയെ ചുട്ടുകൊല്ലാൻ വിധിച്ചു. രാജ്ഞിയുടെ വിവാഹേതര ബന്ധം നിയമപരമായി രാജ്യദ്രോഹമായതാണ് ഇതിനു കാരണം.[8]

അവ്വാക്വം എന്ന നേതാവിന്റെ അഗ്നിയിലൂടെയുള്ള മാമോദീസ (1682).

ഇംഗ്ലണ്ടിലെ ഹെൻട്രി എട്ടാമൻ രാജാവിന്റെ രണ്ടാമതും അഞ്ചാമതും ഭാര്യമാരായ ആനി ബോളിൻ, കാതറിൻ ഹൊവാർഡ് എന്നിവരെ വിവാഹേതര ലൈംഗികബന്ധക്കുറ്റത്തിന് രാജാവിന്റെ ഇഷ്ടത്തിനനുസരിച്ച് ശിരഛേദം ചെയ്തോ തീവച്ചോ കൊല്ലാൻ വിധിക്കപ്പെടുകയുണ്ടായി, ഇവരെ ശിരഛേദം ചെയ്താണ് കൊന്നത്.

മസാച്ച്യുസെറ്റ്സിൽ ആൾക്കാരെ ചുട്ടുകൊന്ന രണ്ട് സംഭവമുണ്ടായിട്ടുണ്ട്. 1681-ൽ മരിയ എന്ന അടിമ തന്റെ ഉടമസ്ഥനെ വീടിനു തീ കൊടുത്ത് കൊല്ലാൻ ശ്രമിച്ചതിന് ചുട്ടുകൊന്നതാണ് ആദ്യത്തെ സംഭവം [9] ജാക്ക് എന്ന മറ്റൊരു അടിമയെ ഇതോടൊപ്പം തന്നെ തീവയ്പ്പ് കുറ്റത്തിന് തൂക്കിക്കൊന്നിരുന്നു. മരണശേഷം അയാളുടെ ശരീരം മരിയയോടൊപ്പം തീയിലെറിഞ്ഞു. 1755-ൽ ഒരു കൂട്ടം അടിമകൾ അവരുടെ ഉടമയെ കൊല്ലാൻ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന് ഫിലിപ്പ് എന്ന അടിമയെ ചുട്ടുകൊല്ലുകയുണ്ടായി. [10]

ന്യൂ യോർക്കിൽ തൂണിൽ കെട്ടിയുള്ള പല തീവച്ചുകൊല്ലലും രേഖപ്പെടുത്തിയിട്ടുണ്ട്. അടിമകൾ കലാപം നടത്തുമ്പോഴായിരുന്നു മിക്കപ്പോഴും ഇതു നടക്കുക. 1708-ൽ ഒരു സ്ത്രീയെ ചുട്ടുകൊല്ലുകയും ഒരാളെ തൂക്കിക്കൊല്ലുകയുമുണ്ടായി. 1712-ലെ അടിമക്കലാപത്തെത്തുടർന്ന് 20 പേരെ ചുട്ടുകൊന്നിരുന്നു. 1741-ൽ അടിമകൾ ഗൂഢാലോചന നടത്തി എന്നാരോപിച്ച് 13 പേരെ ചുട്ടുകൊന്നിരുന്നു. [11]

സ്പാനിഷ് കോളനികളിലൊന്നിൽ അവസാനമായി ചുട്ടുകൊല്ലൽ നടന്നത് 1732-ൽ ലിമയിൽ വച്ച് മരിയാന ഡെ കാസ്ട്രോ എന്നയാളെ വധിച്ചപ്പോഴായിരുന്നു. [12]

1790-ൽ സർ ബെഞ്ചമിൻ ഹാമ്മറ്റ് ബ്രിട്ടനിലെ പാർലമെന്റിൽ ചുട്ടുകൊല്ലൽ അവസാനിപ്പിക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. അദ്ദേഹം ലണ്ടനിലെ ഷറീഫ് ആയിരുന്നപ്പോൾ കാതറീൻ മർഫി എന്ന സ്ത്രീയെ ചുട്ടുകൊല്ലാനുള്ള നിർദ്ദേശം ലഭിക്കുകയുണ്ടായി. തൂക്കിക്കൊന്ന ശേഷമായിരുന്നു അദ്ദേഹം ഈ ശിക്ഷ നടപ്പാക്കിയത്. നിയമപ്രകാരം ഈ കുറ്റത്തിന് അദ്ദേഹത്തിനെയും കുറ്റക്കാരനായി കാണാവുന്നതാണ്. ഇതുപോലെ മറ്റുള്ളവരും കഴിഞ്ഞ 50 വർഷമായി ബ്രിട്ടനിൽ ഇത്തരം വധശിക്ഷ നടപ്പാക്കുന്നുണ്ടായിരുന്നില്ലത്രേ. ഇതെത്തുടർന്ന് രാജ്യദ്രോഹ നിയമം (1790) പാസാക്കുകയും ചുട്ടുകൊല്ലൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. [13][14]

തീവച്ചുള്ള വധശിക്ഷ ആധുനികകാലത്ത്

[തിരുത്തുക]

വടക്കൻ കൊറിയയിൽ 1990-കളുടെ അവസാനത്തിൽ നടന്ന സംഭവമല്ലാതെ ആധുനിക രാജ്യങ്ങളൊന്നും തീവച്ചുള്ള വധശിക്ഷ നടപ്പിലാക്കുന്നില്ല. [15]

ദക്ഷിണാഫ്രിക്കയിൽ നെക്ലേസിംഗ് എന്ന രീതിയുപയോഗിച്ച് ആൾക്കാരെ വധിക്കാറുണ്ട്. കഴുത്തിൽ ഒരു റബ്ബർ ടയർ (നെക്ക്ലേസ് പോലെ) ധരിപ്പിച്ച ശേഷം അതിൽ പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് തീകൊടുത്ത് ആൾക്കാരെ കൊല്ലുകയാണ് ഈ രീതിയിൽ ചെയ്യുക. [16][17] മയക്കുമരുന്നു കള്ളക്കടത്തുകാർ റിയോ ഡി ജനീറോയിൽ പോലീസുമായി സഹകരിക്കുന്നവരെ ഒരു ടയർക്കൂട്ടത്തിനുള്ളിലാക്കി തീകൊടുത്തു കൊല്ലാറുണ്ട്. മൈക്രോവേവ് (microondas) എന്നാണ് ഈ കൊലപാതകരീതിയുടെ വിളിപ്പേര്. എലൈറ്റ് സ്ക്വാഡ് (Tropa de Elite) എന്ന ചലച്ചിത്രത്തിൽ ഇത് ചിത്രീകരിച്ചിട്ടുണ്ട്. [18]

“ഒരു ഹിന്ദു വിധവ ഭർത്താവിന്റെ മൃതശരീരത്തിനടുത്ത്. പിക്ടോറിയൽ ഹിസ്റ്ററി ഓഫ് ചൈന ആൻഡ് ഇന്ത്യ എന്ന 1851-ലെ പുസ്തകത്തിൽ നിന്ന്.

ജി.ആർ.യു. എന്ന സോവിയറ്റ് ചാരസംഘടനയിൽ അംഗമായിരുന്ന വ്ലാഡിമിർ റെസുൺ എന്നയാൾ വിക്ടർ സുവോറോവ് എന്ന പേരിൽ എഴുതിയ അക്വാറിയം എന്ന പുസ്തകത്തിൽ ഒരു രാജ്യദ്രോഹിയെ ഒരു ശ്മശാനത്തിനുള്ളിൽ തിവച്ചു കൊന്നകാര്യം വിവരിക്കുന്നുണ്ട്. [19] ഒലെഗ് പെങ്കോവ്സ്കി എന്നയാളെയായിറ്റുന്നോ ഇപ്രകാരം കൊന്നതെന്ന് ഊഹോപോഹങ്ങളുയർന്നിരുന്നു. [20] എഴുത്തുകാരൻ പക്ഷേ ഇത് നിഷേധിച്ചു. [21] പുസ്തകത്തിലെ വിവരണം അനുസരിച്ച് പക്ഷേ ഇത് പെങ്കോവ്സ്കി ആവാനാണ് സാദ്ധ്യത. [22][23]

1980-ൽ ന്യൂ മെക്സിക്കോയിലെ ജയിലിൽ നടന്ന കലാപത്തിൽ കുറേ തടവുകാരെ മറ്റു തടവുകാർ ബ്ലോ ടോർച്ചുപയോഗിച്ച് കൊല്ലുകയുണ്ടായി.

ടെക്സാസിലെ വാകോ എന്ന സ്ഥലത്താണ് ഏറ്റവും കുപ്രസിദ്ധമായ ഒരു തീവച്ചുള്ള കൊല നടന്നത്. ജെസ്സി വാഷിംഗ്ടൺ എന്ന ഒരു മാനസികവളർച്ചയെത്തിയിട്ടില്ലാത്ത കറുത്ത വംശജൻ ഒരു വെള്ളക്കാരിയെ കൊന്നു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു. 1916 മേയ് 15-ന് കുറച്ചു വെള്ളക്കാർ ജെസ്സിയെ തട്ടിക്കൊണ്ടുപോയി വൃഷണങ്ങൾ ഛേദിച്ച ശേഷം ഒരു തീക്കുണ്ഡത്തിനു മുകളിൽ തൂക്കിക്കൊന്നു. ഈ സംഭവത്തെപ്പറ്റിയുള്ള ഒരു പോസ്റ്റ് കാർഡിൽ ജെസ്സിയുടെ കത്തിക്കരിഞ്ഞ ശവശരീരത്തിന്റെ ചിത്രത്തിനു പിന്നിൽ ഇപ്രകാരമാണ് എഴുതിയിരുന്നത്. "ഞങ്ങൾ ഇന്നലെ രാത്രി നടത്തിയ ഒരു ബാർബെക്യൂ പാർട്ടിയായിരുന്നു ഇത്. എന്റെ ചിത്രം ഇടതുവശത്തായി കാണാം, അതിനു മുകളിൽ ഒരു കുരിശടയാളമുണ്ട്. സ്വന്തം മകൻ, ജോ" അന്താരാഷ്ട്രതലത്തിൽ ഈ സംഭവം വിമർശിക്കപ്പെട്ടിരുന്നു. വാകോ ഹൊറർ (വാകോയിലെ ഭീകരത) എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്.

പ്രമാണം:Washington hanging side view.jpg
ചുട്ടുകരിച്ച ജെസ്സി വാഷിംഗ്ടന്റെ ശവം ഒരു മരത്തിൽ നിന്നും തൂങ്ങിക്കിടക്കുന്നു

1990-കളുടെ അവസാനം കുറേ വടക്കൻ കൊറിയൻ ജനറൽമാരെ പ്യോങ്യാങ്ങിലെ റുൺഗ്രാടോ മേയ് ദിന സ്റ്റേഡിയത്തിൽ വച്ച് തീവച്ചു വധിക്കുകയുണ്ടായി. [15]

2002-ൽ ഗോദ്രയിൽ വച്ച് 500 ഓളം വരുന്ന മുസ്ലീം സംഘം ഒരു റെയിൽ കോച്ചിലുണ്ടായിരുന്ന ഹിന്ദു തീർത്ഥാടകരെ തീവച്ചു കൊല്ലുകയുണ്ടായി. [24]

ഇറാക്കിലെ സുലൈമായിയ എന്ന സ്ഥലത്ത് 2006-ൽ സ്ത്രീകളെ ചുട്ടുകൊന്ന 400 സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇറാക്കി കുർദിസ്ഥാനിൽ 2007-ന്റെ ആദ്യപകുതിയിൽ മാത്രം 255-ഓളം സ്ത്രീകളെ കൊലചെയ്യുകയുണ്ടായി (ഇതിൽ ഭൂരിപക്ഷവും ചുട്ടുകൊല്ലലായിരുന്നു). [25]

കെനിയയിൽ 2008 മേയ് 21-ന് ഒരു ആൾക്കൂട്ടം 11 പേരെയെങ്കിലും ദുർമന്ത്രവാദം ആരോപിച്ച് ചുട്ടു കൊല്ലുകയുണ്ടായി. [26]

2008 ജൂൺ 19-ന്, പാകിസ്താനിലെ ലോവർ കുറം എന്ന സ്ഥലത്തുവച്ച് താലിബാൻ തീവ്രവാദികൾ ടുറി ഗോത്രത്തിൽപ്പെട്ട ട്രക്ക് ഡ്രൈവർമാരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചുട്ടുകൊല്ലുകയുണ്ടായി. [27]

ബ്രിട്ടീഷ് ഭരണാധികാരികൾ 1829-ൽ നിർത്തലാക്കിയെങ്കിലും ഈ ശിക്ഷാരീതി തുടർന്നുവന്നു. 1987-ൽ രൂപ് കൺവാർ എന്ന 18 വയസ്സുകാരി തീപ്പൊള്ളലേറ്റു മരിച്ചതാണ് ഇത്തരത്തിലുള്ള ഏറ്റവും കുപ്രസിദ്ധമായ സംഭവം. [28]

സ്ത്രീധനത്തിനായി ഭാര്യമാരെ ചുട്ടുകൊല്ലൽ

[തിരുത്തുക]

പ്രധാനമായി ഇന്ത്യയിലും പാകിസ്താനിലും നിലവിലുള്ള ഒരു ദുഷ്പ്രവണതയാണ് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ പീഡിപ്പിക്കുകയും ചിലപ്പോൾ ചുട്ടുകൊല്ലുകയും ചെയ്യുക എന്നത്. 2011 ജനുവരി 20-ന് രൺജീത ശർമ എന്ന 28 കാരിയെ ന്യൂസിലാന്റിലെ ഒരു റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ജീവനുള്ളപ്പോൾ ഒരു തീപിടിക്കുന്ന എണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് ന്യൂസിലാന്റ് പോലീസ് ഇതിനെപ്പറ്റി വെളിപ്പെടുത്തിയത്. [29] ഈ സ്തീയുടെ ഭർത്താവ് ദേവേഷ് ശർമയെ കൊലപാതകക്കുറ്റം ചുമത്തുകയുണ്ടായി. [30]

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Freeman and Evans, History of Sicily, p. 76 and Appendix VII, citing Pindar, Polybius, and Diodorus.
  2. Abodah Zarah 18a, Babylonian Talmud.
  3. Caesar, Julius; Hammond, Carolyn (translator) (1998). The Gallic War. The Gallic War, p. 128. ISBN 0-19-283582-3.
  4. Caesar, Gallic War 6.16[പ്രവർത്തിക്കാത്ത കണ്ണി], English translation by W. A. McDevitte and W. S. Bohn (1869); Latin text edition, from the Perseus Project.
  5. Scott, G (1940) “A History of Torture”, p. 41.
  6. Henry Kamen, The Spanish Inquisition: A Historical Revision., p.62, (Yale University Press, 1997).
  7. Thurston, H. (1912). Witchcraft. In The Catholic Encyclopedia. New York: Robert Appleton Company. Retrieved 12 December 2010 from New Advent: http://www.newadvent.org/cathen/15674a.htm
  8. Robert L. Kelly (1995). "Malory and the Common Law". In Paul Maurice Clogan (ed.). Studies in medieval and Renaissance culture: diversity. Medievalia et humanistica. Vol. 22. Rowman & Littlefield. pp. 111–140. ISBN 0-8476-8099-1.
  9. Maria, Burned at the Stake at CelebrateBoston.com
  10. Mark and Phillis Executions at CelebrateBoston.com
  11. Edwin Hoey, "Terror in New York – 1741" Archived 2006-12-14 at the Wayback Machine., American Heritage, June 1974, Retrieved 9 July 2010
  12. René Millar Carvacho La Inquisición de Lima: signos de su decadencia, 1726–1750 2004 p62 “.. y que habiendo llegado el caso de practicar lo determinado por el Consejo en auto de 4 de febrero de 1732, ... acordaron, después de revisar la causa de Mariana de Castro y lo determinado por la Suprema el 4 de febrero de 1732, ”
  13. Burning at the stake.
  14. James Holbert Wilson (1853). Temple bar, the city Golgotha, by a member of the Inner Temple. p. 4.
  15. 15.0 15.1 Soukhorukov, Sergey (13 June 2004). "Train blast was 'a plot to kill North Korea's leader'". The Daily Telegraph.
  16. U.S. Sanctions against South Africa, 1986 Archived 2007-10-14 at the Wayback Machine., College of Arts and Sciences, East Tennessee State University. Retrieved 14 October 2007.
  17. Hilton, Ronald. "Latin America," World Association of International Studies, Stanford University. Retrieved 14 October 2007.
  18. Ronaldo França. "Como na Chicago de Capone". Veja on-line (30 January 2002). Archived from the original on 2007-10-15. Retrieved 8 October 2007.
  19. Suworow, Viktor. GRU – Die Speerspitze: Was der KGB für die Polit-Führung, ist die GRU für die Rote Armee. 3., korr. Aufl. Solingen: Barett, 1995. ISBN 3-924753-18-0. (in German)
  20. http://www.tnr.com/article/politics/the-newer-meaning-treason
  21. http://www.echo.msk.ru/programs/hrushev/655886-echo/
  22. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-12. Retrieved 2012-07-22.
  23. http://www.scribd.com/doc/46398733/Suvorov-Aquarium-The-Career-and-Defection-of-a-Soviet-Spy-1985
  24. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-04. Retrieved 2012-07-22.
  25. Mark Lattimer on the brutal treatment of women in Iraq, The Guardian, 13 December 2007.
  26. Mob burns to death 11 Kenyan "witches".
  27. Article: (8 slaughtered, three burnt alive in Kurram Agency) Archived 2012-11-04 at the Wayback Machine..
  28. "The New York Times, 1987". 20 September 1987. Retrieved 31 May 2008.
  29. Feek, Belinda (24 January 2011). "Burnt body victim named as search goes offshore". Waikato Times. Retrieved 27 September 2011.
  30. "Husband of burnt woman charged with murder". The New Zealand Herald. 29 January 2011. Retrieved 27 September 2011.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തീവച്ചുള്ള_വധശിക്ഷ&oldid=3805097" എന്ന താളിൽനിന്ന് ശേഖരിച്ചത്