ചുരുളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചുരുളൻ (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചുരുളൻ (Circinus)
ചുരുളൻ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ചുരുളൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cir
Genitive: Circini
ഖഗോളരേഖാംശം: 15 h
അവനമനം: −60°
വിസ്തീർണ്ണം: 93 ചതുരശ്ര ഡിഗ്രി.
 (85-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
9
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Cir
 (3.2m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
α Cir
 (53.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
മഹിഷാസുരൻ (Centaurus)
മഷികം (Musca)
സ്വർഗപതംഗം (Apus)
ദക്ഷിണ ത്രിഭുജം
(Triangulum Australe)

സമാന്തരികം (Norma)
വൃകം (Lupus)
അക്ഷാംശം +10° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജൂൺ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്ചുരുളൻ (Circinus). ഏറ്റവും ചെറിയ നക്ഷത്രരാശികളിലൊന്നാണ്‌ ഇത്. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.

ചരിത്രം[തിരുത്തുക]

1756ൽ ഫ്രഞ്ച് ജ്യോതിശാസ്ത്രനായ നികൊളാസ് ലൂയി ദെ ലകലൈൽ ആണ് ഈ രാശിയെ അവതരിപ്പിച്ചത്. [[കോമ്പസ് (വരക്കാനുള്ള ഉപകരണം)}കോമ്പസിനെ]] പ്രതിനിധീകരിക്കുന്ന ലെ കോമ്പസ് എന്ന ഫ്രഞ്ച് പേരാണ് അദ്ദേഹം ഇതിന് നൽകിയത്.[1] സാമാന്തരികം, ദക്ഷിണ ത്രിഭുജം എന്നിവക്ക് അദ്ദേഹം കൊടുത്ത ഫ്രഞ്ച് പേരുകൾ റൂളർ, സെറ്റ്സ്ക്വയർ എന്നീ ഉപകരണങ്ങളുടേതായിരുന്നു.[2] 1763ൽ ലാറ്റിൻ നാമങ്ങളോടു കൂടി അദ്ദേഹം തന്റെ നക്ഷത്ര മാപ്പ് പരിഷ്കരിച്ചപ്പോളാണ് ഇപ്പോൾ പൊതുവായി ഉപയോഗിക്കുന്ന സിർസിനസ് (Circinus) എന്ന പേര് നൽകിയത്.[1]

പ്രത്യേകതകൾ[തിരുത്തുക]

സെന്റാറസ് നക്ഷത്രഗണം, മഷികം, സ്വർഗപതംഗം, സമാന്തരികം, ദക്ഷിണ ത്രിഭുജം എന്നിവയാണ് ചുരുളനു ചുറ്റുമുള്ള മറ്റു നക്ഷത്രരാശികൾ. 1930 ബൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ ഡെൽപോർട്ട് ആണ് ഇതിന്റെ ഔദ്യോഗിക അതിരുകൾ നിർണ്ണയിച്ചത്. 14 വശങ്ങളുള്ള ബഹുഭൂജാകൃതിയിലാണ് ഇതിന്റെ അതിരുകൾ. ഖഗോളരേഖാംശം 13മ. 38.4മി.നും 15മ. 30.2മി.നും ഇടയിലും അവനമനം −55.43° നും −70.62°നും ഇടയിലും ആണ് ഈ രാശിയുടെ സ്ഥാനം.[3] 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന "Cir" എന്ന ചുരുക്കപ്പേര് അനുവദിച്ചു.[4]

നക്ഷത്രങ്ങൾ[തിരുത്തുക]

വളരെ മങ്ങിയ നക്ഷത്രങ്ങൾ മാത്രമേ ഈ രാശിയിലുള്ളു. കാന്തിമാനം 4ൽ കൂടുതലുള്ള ഒരു നക്ഷത്രം മാത്രമേ ഇതിലുള്ളു.[5] ഭൂമിയിൽ നിന്നും 54 പ്രകാശവർഷം അകലെ കിടക്കുന്ന ആൽഫാ സിർസിനി ഒരു മുഖ്യധാരാ നക്ഷത്രം ആണ്. ആൽഫാ സെന്റോറിയുടെ 4° തെക്കുഭാഗത്ത് കാണുന്ന ഇതിന്റെ ദൃശ്യകാന്തിമാനം 3.19 ആണ്.[6] വളരെ വേഗത്തിൽ ദോലനം ചെയ്യുന്ന എ പി നക്ഷത്രങ്ങളിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് ഇത്. A7 Vp SrCrE എന്ന അസാധാരണമായ സ്പെക്ട്രൽ വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്. ഇത് സ്ട്രോൺഷിയം, ക്രോമിയം, യൂറോപ്പിയം എന്നീ മൂലകങ്ങൾ ഈ നക്ഷത്രം പുറംതള്ളുന്നുണ്ട് എന്നതിന്റെ സൂചനയാണ്. ഈ തരം നക്ഷത്രങ്ങൾ വിചിത്രമായ കാന്തികക്ഷേത്രം ഉള്ളവയും നേരിയ തോതിൽ തിളക്കവ്യത്യാസം ഉള്ളവയും ആയിരിക്കും.[7] ആൽഫാ സിർസിനി ഒരു ദ്വന്ദ്വ നക്ഷത്രമാണ്. രണ്ടാമത്തേത് സ്പെക്ട്രൽ തരം K5 ആയതും കാന്തിമാനം 8.5 ഉള്ളതുമായ ഒരു ഓറഞ്ചു കുള്ളൻ നക്ഷത്രമാണ്.[7] കാഴ്ചയിൽ ഇവ തമ്മിലുള്ള അകലെ 5.7 കോണീയ സെക്കന്റുകൾ മാത്രമായതിനാൽ ദൂരദർശിനിയിൽ കൂടി മാത്രമേ വേർതിരിച്ചു കാണാൻ കഴിയൂ.[5][8] യഥാർത്ഥത്തിൽ ഇവ തമ്മിലുള്ള അകലം 260 അസ്ട്രോണമിക്കൽ യൂണിറ്റ് ആണ്. പൊതു കേന്ദ്രത്തെ ചുറ്റി ഒരു പരിക്രമണം പൂർത്തിയാക്കാൻ എടുക്കുന്ന സമയം 2600 വർഷം ആണ്.[7] സ്പെക്ട്രൽ തരം A3Va ആയ ബീറ്റ സിർസിനി ഭൂമിയിൽ നിന്നും ഏകദേശം 100 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. ഇതിന്റെ കാന്തിമാനം 4.07 ആണ്.[9] ഇതിന് സൂര്യന്റെ ഏകദേശം 1.8 മടങ്ങ് വലിപ്പമുണ്ട്.[10]

ഭൂമിയിൽ നിന്ന് 450 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഗാമ സിർസിനി ഒരു ദ്വന്ദ്വനക്ഷത്രം ആണ്.[11] ഇവ തമ്മിലുള്ള അകലം 0.8 കോണീയ സെക്കന്റ് മാത്രമാണ്. അതുകൊണ്ട് ഈ നക്ഷത്രങ്ങളെ വേർതിരിച്ചു കാണണമെങ്കിൽ ഒരു 150മി.മീറ്റർ ദൂരദർശിനി വേണം.[5][8] ഇതിലെ തിളക്കം കൂടിയ നക്ഷത്രത്തിന്റെ കാന്തിമാനം 4.5 ആണ്. സ്പെക്ട്രൽ തരം B5IV+ ആയ നീല നക്ഷത്രമാണിത്.[11] തിളക്കം കുറഞ്ഞ മഞ്ഞ നക്ഷത്രത്തിന്റെ കാന്തിമാനം 5.5 ആണ്.[12] ഇവ പരസ്പരം ഒരു പരിക്രമണം പൂർത്തിയാക്കാൻ 180 വർഷം എടുക്കുന്നുണ്ട്.[5] ഡെൽറ്റ സിർസിനി മറ്റൊരു ബഹുനക്ഷത്രവ്യവസ്ഥയാണ്. രണ്ടു ഘടകഭാഗങ്ങളിൽ ഒന്നിന്റെ കാന്തിമാനം 5.1ഉം രണ്ടാമത്തേതിന്റെ കാന്തിമാനം 13.4ഉം ആണ്. ഇവ 3.9 ദിവസം കൊണ്ടാണ് പൊതുകേന്ദ്രത്തെ ചുറ്റി ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്. ഇതിലെ തിളക്കം കൂടിയ ഘടകം മറ്റൊരു ഗ്രഹണദ്വന്ദ്വം ആണ്.[5] ഇവയോരോന്നും സൂര്യന്റെ 22ഉം 12ഉം മടങ്ങ് പിണ്ഡമുള്ളവയാണ്.[13] 3600 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[14] ഇതിലെ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങൾ 50 കോണീയസെക്കന്റ് അകലത്തിലാണ് കാണപ്പെടുന്നത്. നല്ല കാഴ്ചശക്തിയുള്ള ഒരാൾക്ക് നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ ഇവയെ വേർതിരിച്ചറിയാൻ കഴിയും.[5]

ഈറ്റ സിർസിനി ഭൂമിയിൽ നിന്നും 276 പ്രകാശവർഷം അകലെ കിടക്കുന്ന മഞ്ഞഭീമൻ നക്ഷത്രമാണ്. സ്പെക്ട്രൽ തരം G8III ആയ ഇതിന്റെ കാന്തിമാനം 5.17 ആണ്.[15] സീറ്റ സിർസിനി ഒരു മുഖ്യധാരാ നക്ഷത്രമാണ്. ഇതിന്റെ സ്പെക്ട്രൽ തരം B3Vഉം കാന്തിമാനം 6.09ഉം ആണ്. ഭൂമിയിൽ നിന്നുള്ള അകലം 1273 പ്രകാശവർഷം ആണ്.[16]

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

Circinus Galaxy‌

ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല. ആകാശഗംഗയ്ക്ക് ഏറ്റവുമടുത്തുള്ള active ഗാലക്സിയായ Circinus Galaxy ചുരുളൻ രാശിയിലാണ്‌. ഇത് ഒരു സീഫർട്ട് ഗാലക്സിയാണ്‌.

ഉൽക്കാവർഷം[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 Ridpath, Ian. "Circinus". Star Tales. ശേഖരിച്ചത് 27 June 2012.
 2. Ridpath, Ian. "Lacaille's grouping of Norma, Circinus, and Triangulum Australe". Star Tales. ശേഖരിച്ചത് 27 June 2012.
 3. "Circinus, constellation boundary". The Constellations. International Astronomical Union. ശേഖരിച്ചത് 27 June 2012.
 4. Russell, Henry Norris (1922). "The New International Symbols for the Constellations". Popular Astronomy. 30: 469. Bibcode:1922PA.....30..469R.
 5. 5.0 5.1 5.2 5.3 5.4 5.5 Moore, Patrick (2011). Patrick Moore's Data Book of Astronomy. Cambridge University Press. p. 410. ISBN 978-0-521-89935-2.
 6. Motz, Lloyd; Nathanson, Carol (1991). The Constellations: An Enthusiast's Guide to the Night Sky. London, United Kingdom: Aurum Press. p. 387. ISBN 978-1-85410-088-7.
 7. 7.0 7.1 7.2 Kaler, Jim. "Alpha Circini". Stars. University of Illinois. ശേഖരിച്ചത് 26 October 2012.
 8. 8.0 8.1 Ridpath, Ian; Tirion, Wil (2017). Stars and Planets Guide (5th ed.). Princeton: Princeton University Press. p. 120. ISBN 978-0-69-117788-5.
 9. "Beta Circini". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 30 June 2012.
 10. Bagnall, Philip M. (2012). The Star Atlas Companion: What You Need to Know about the Constellations. New York, New York: Springer. pp. 160–62. ISBN 978-1-4614-0830-7.
 11. 11.0 11.1 "Gamma Circini". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 30 June 2012.
 12. Ridpath, Ian; Tirion, Wil (2001). Stars and Planets Guide. Princeton University Press. pp. 118–19. ISBN 978-0-691-08913-3.
 13. Penny, Laura R.; Seyle, Debra; Gies, Douglas R.; Harvin, James A.; Bagnuolo, Jr.; Thaller, M. L.; Fullerton, A. W.; Kaper, L. (2001). "Tomographic Separation of Composite Spectra. VII. The Physical Properties of the Massive Triple System HD 135240 (Delta Circini)". The Astrophysical Journal. 548 (2): 889–99. Bibcode:2001ApJ...548..889P. doi:10.1086/319031.
 14. "Delta Circini". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 25 October 2012.
 15. "Eta Circini". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 26 October 2012.
 16. "Zeta Circini". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 26 October 2012.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

നിർദ്ദേശാങ്കങ്ങൾ: Sky map 15h 00m 00s, −60° 00′ 00″


"https://ml.wikipedia.org/w/index.php?title=ചുരുളൻ&oldid=3461156" എന്ന താളിൽനിന്ന് ശേഖരിച്ചത്