ഉള്ളടക്കത്തിലേക്ക് പോവുക

അയംഗിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lyra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അയംഗിതി (Lyra)
അയംഗിതി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
അയംഗിതി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Lyr
Genitive: Lyrae
ഖഗോളരേഖാംശം: 19 h
അവനമനം: +40°
വിസ്തീർണ്ണം: 286 ചതുരശ്ര ഡിഗ്രി.
 (52-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
5
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
25
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
5
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 5
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
വേഗ (α Lyr)
 (0.03m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
2MASS J18353790+3259545
 (18.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 2
ഉൽക്കവൃഷ്ടികൾ : Lyrids
June Lyrids
Alpha Lyrids
സമീപമുള്ള
നക്ഷത്രരാശികൾ:
വ്യാളം (Draco)
അഭിജിത്ത് (Hercules)
ജംബുകൻ (Vulpecula)
ജായര (Cygnus)
അക്ഷാംശം +90° നും −40° നും ഇടയിൽ ദൃശ്യമാണ്‌
ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ അയംഗിതി (Lyra). വളരെ ചെറിയ ഒരു നക്ഷത്രരാശിയാണ്‌ ഇത്. രണ്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ടോളമി പട്ടികപ്പെടുത്തിയ 48 രാശികളിൽ ഒന്നാണിത്. നിലവിൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ചിട്ടുള്ള 88 ആധുനിക നക്ഷത്രരാശികളിലും ഇത് ഉൾപ്പെടുന്നു.

നക്ഷത്ര ഭൂപടങ്ങളിൽ ഒരു ശവംതീനിപ്പക്ഷിയോ (vulture) കഴുകനോ ഒരു വീണ (lyre) വഹിക്കുന്ന രൂപത്തിലാണ് അയംഗിതിയെ പലപ്പോഴും ചിത്രീകരിച്ചിരുന്നത്. അതിനാൽ, ഇതിനെ ചിലപ്പോൾ യഥാക്രമം വുൾട്ടർ കാഡെൻസ് (Vultur Cadens) അഥവാ "വീഴുന്ന ശവംതീനിപ്പക്ഷി"[1] അല്ലെങ്കിൽ അക്വില കാഡെൻസ് (Aquila Cadens) അഥവാ "വീഴുന്ന കഴുകൻ" എന്നും വിളിക്കാറുണ്ട്.

വ്യാളം (Draco), അഭിജിത്ത് (Hercules), ജംബുകൻ (Vulpecula), ജായര (Cygnus) എന്നീ നക്ഷത്രരാശികളാണ് അയംഗിതിയുടെ അതിർത്തി പങ്കിടുന്നത്. വടക്കൻ അക്ഷാംശങ്ങളിൽ വേനൽക്കാലം തുടങ്ങുന്ന സമയത്ത് അർദ്ധരാത്രി കഴിഞ്ഞാൽ തലയ്ക്ക് മുകളിൽ കാണാൻ സാധിക്കും.

അയംഗിതിതിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ അഭിജിത് ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിൽ ഒന്നാണ്. ഇത് പ്രശസ്തമായ സമ്മർ ട്രയാംഗിൾ എന്ന ആസ്റ്ററിസത്തിലെ ഒരു നക്ഷത്രമാണ്. ബീറ്റ ലൈറേ ഒരുതരം ദ്വന്ദ്വ നക്ഷത്രങ്ങളുടെ പ്രോട്ടോടൈപ്പാണ്. ഈ ദ്വന്ദ്വ നക്ഷത്രങ്ങൾ ബീറ്റ ലൈറേ ചരങ്ങൾ എന്നറിയപ്പെടുന്നു. പരസ്പരം വളരെയധികം അടുത്ത് സ്ഥിതി ചെയ്യുന്ന ഇവയെ മുട്ടയുടെ ആകൃതിയിലാണ് കാണപ്പെടുന്നത്. ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് പദാർത്ഥം ഒഴുകുകയും ചെയ്യുന്നു. എപ്സിലോൺ ലൈറേ സങ്കീർണ്ണമായ ഒരു ബഹു-നക്ഷത്ര സംവിധാനമാണ്. വളരെ പ്രസിദ്ധമായ റിങ് നെബുല ഈ രാശിയിലാണുള്ളത്.

ചരിത്രം

[തിരുത്തുക]
300px

ഗ്രീക്ക് പുരാണങ്ങളിൽ, അയംഗിതി ഓർഫ്യൂസിന്റെ ലൈറിനെയാണ് (ഒരുതരം വീണ) പ്രതിനിധീകരിക്കുന്നത്. ഓർഫ്യൂസിന്റെ സംഗീതം വളരെ ശ്രേഷ്ഠമായിരുന്നതിനാൽ കല്ലുകൾ പോലുള്ള നിർജ്ജീവ വസ്തുക്കൾക്കുപോലും അതിലേക്ക് ആകർഷിക്കപ്പെട്ടിരുന്നുവത്രെ. ജേസണോടും അർഗോനോട്ടുകളോടുമൊപ്പം ചേർന്നപ്പോൾ, അദ്ദേഹത്തിൻ്റെ സംഗീതത്തിന്, അർഗോനോട്ടുകളെ പ്രലോഭിപ്പിച്ച് പാടിയിരുന്ന അപകടകാരികളായ സൈറണുകളുടെ ശബ്ദത്തെ അടിച്ചമർത്താൻ സാധിച്ചു.

ജ്യോതിശാസ്ത്രവസ്തുക്കൾ

[തിരുത്തുക]
M57 - റിംഗ് നീഹാരിക

α Lyr അഥവാ വേഗ ആണ്‌ ഈ നക്ഷത്രരാശിയിലെ പ്രകാശമാനം കൂടിയ നക്ഷത്രം. ഉത്തരാർദ്ധഗോളത്തിലെ പ്രകാശമാനം കൂടിയ രണ്ടാമത്തെ നക്ഷത്രമാണിത്. ഈ നക്ഷത്രത്തിന്റെ പ്രകാശമാനം പൂജ്യമായി നിശ്ചയിക്കപ്പെട്ടിരുന്നു. സൂര്യനുശേഷം സ്പെക്ട്രം പഠിക്കപ്പെട്ട ആദ്യത്തെ നക്ഷത്രമാണിത്. 14000 എ.ഡി.യിൽ ഇത് ധ്രുവനക്ഷത്രമായി മാറും.

രണ്ട് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. M56 ഒരു ഗോളീയ താരവ്യൂഹമാണ്‌. M57 ഒരു പ്ലാനറ്ററി നീഹാരികയാണ്‌. ഇത് റിങ്ങ് നീഹാരിക എന്നും അറിയപ്പെടുന്നു.

വേഗ, ജായര‍ രാശിയിലെ ഡെനബ്, ഗരുഡൻ രാശിയിലെ തിരുവോണം, എന്നിവ ആകാശത്ത് ഒരു ത്രികോണം നിർമ്മിക്കുന്നു. ഇത് ഗ്രീഷ്മ ത്രികോണം (Summer Triangle) എന്നറിയപ്പെടുന്നു.


  1. Bistue, Belen (May 23, 2016). Collaborative Translation and Multi-Version Texts in Early Modern Europe. Routledge. pp. 72–73. ISBN 978-1317164357.
"https://ml.wikipedia.org/w/index.php?title=അയംഗിതി&oldid=4572020" എന്ന താളിൽനിന്ന് ശേഖരിച്ചത്