ചിങ്ങം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിങ്ങം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിങ്ങം (വിവക്ഷകൾ) എന്ന താൾ കാണുക. ചിങ്ങം (വിവക്ഷകൾ)
ചിങ്ങം രാശി

ഭാരതത്തിൽ സിംഹമായി കണക്കാക്കുന്ന നക്ഷത്രരാശിയാണ് ചിങ്ങം. സൂര്യൻ മലയാളമാസം ചിങ്ങത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാർച്ച് മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ഏപ്രിൽ മാസം മുഴുവനും ചിങ്ങം രാശി കാണാൻ കഴിയും. M65, M66, M95, M105, NGC 3268 എന്നീ ഗ്യാലക്സികൾ ഈ നക്ഷത്രഗണത്തിന്റെ പ്രദേശത്തുകാണാം.

റെഗുലസ് (α Leonis), ദെനെബോല (β Leonis), അൽജിബ (γ1 Leonis), സോസ്മ (δ Leo), ചോർട്ട് (θ Leo), അൽ മിൻലിയർ അൽ ആസാദ് (κ Leo ), അൽത്തെർഫ് (λ Leo), സുബ്രാ (ο Leo ) എന്നിവയാണ് പ്രധാന നക്ഷത്രങ്ങൾ. 11 നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

ചിങ്ങത്തിന്റെ തലഭാഗം ഒരു അരിവാൾ പോലെയാണ്. ഇതാണ് മകം നക്ഷത്രം. സോസ്മ, ചോർട്ട് എന്നിയാണ് പൂരം നക്ഷത്രം. ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്നത് ഉത്രം.

വോൾഫ് 359 എന്ന നക്ഷത്രം ഭൂമിയുടെ അടുത്തു കിടക്കുന്ന നക്ഷത്രങ്ങളിൽ ഒന്നാണ് (7.78 പ്രകാശവർഷം). സൂര്യനിൽ നിന്ന് 33 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 436 (Gliese 436) എന്ന നക്ഷത്രത്തിന് നെപ്ട്യൂണിന് തുല്യമായ പിണ്ഡമുള്ള ഒരു ഗ്രഹമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

നക്ഷത്രങ്ങൾ[തിരുത്തുക]

ചിങ്ങം നക്ഷത്രഗണം

തിളക്കമുള്ള ഏതാനും നക്ഷത്രങ്ങൾ ഉൾപ്പെട്ട നക്ഷത്രരാശിയാണ് ചിങ്ങം. പുരാതന കാലത്തു തന്നെ അന്നത്തെ നിരീക്ഷകരുടെ പ്രത്യേക ശ്രദ്ധക് ഈ നക്ഷത്രങ്ങൾ പാത്രമാവുകയും അന്നു തന്നെ പേരുകൾ നിർദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു.

  • റെഗുലസ്, ആൽഫ ലിയോണിസ് എന്ന ഈ നക്ഷത്രം ഒരു മുഖ്യധാരാനക്ഷത്രമാണ്. ഭൂമിയിൽ നിന്നും 77.5 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 1.34 ആണ്. ഇത് ഒരു ഇരട്ട നക്ഷത്രമാണ്. രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 7.7 ആണ്. ഒരു ബൈനോക്കുലറിലൂടെ നോക്കുകയാണെങ്കിൽ ഇതിനെ കാണാൻ കഴിയും. റെഗുലസ് എന്ന വാക്കിന്റെ അർത്ഥം ചെറിയ രാജാവ് എന്നാണ്.
  • ഡെനിബോല എന്ന ബീറ്റ ലിയോണിസ് ചിങ്ങത്തിലെ തിളക്കം കൊണ്ട് രണ്ടാമത്തെ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 36 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 2.23 ആണ്. ഡെനിബോല എന്നതിന്റെ അർത്ഥം സിംഹത്തിന്റെ വാൽ എന്നാണ്.
  • അൽജീബ എന്നറിയപ്പെടുന്ന ഗാമാ ലിയോണിസ് ഒരു ദ്വന്ദ്വനക്ഷത്രം ആണ്. ഒരു ദൂരദർശിനിയിൽ കൂടെ ഇവയെ വേർതിരിച്ചു കാണാനാവും. 2.61 കാന്തിമാനമുള്ള ഇതിലെ പ്രാഥമിക നക്ഷത്രം ഒരു ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 600 പ്രകാശവർഷം അകലെയാണിതിന്റെ സ്ഥാനം. 3.6 കാന്തിമാനമുള്ള രണ്ടാമത്തെ നക്ഷത്രം ഭൂമിയിൽ നിന്നും 126 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. 40 ലിയോണിസ് എന്ന ഒരു നക്ഷത്രത്തെ കൂടി ഇതിനോട് ചേർന്ന് കാണാൻ കഴിയും. 4.8 ആണ് ഇതിന്റെ കാന്തിമാനം. നെറ്റിത്തടം എന്നാണ് അൽജീബ എന്ന വാക്കിനർത്ഥം.
  • സോസ്മ എന്ന ഡെൽറ്റ ലിയോണിസ് ഭൂമിയിൽ നിന്ന് 58 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. ഇതിന്റെ കാന്തിമാനം 2.58 ആണ്.
  • എപ്സിലോൺ ലിയോണിസ് കാന്തിമാനം 3 ഉള്ള ഒരു മഞ്ഞ ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നുള്ള ഇതിന്റെ അകലം 251 പ്രകാശവർഷമാണ്.
  • സീറ്റ ലിയോണിസ് അധാഫെറ എന്നു കൂടി അറിയപ്പെടുന്ന ഇത് യഥാർത്ഥത്തിൽ മൂന്നു നക്ഷത്രങ്ങൾ (optical triple star) കൂടിയതാണ്. ഇതിൽ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം ഒരു വെള്ളക്കുള്ളൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 260 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 3.65 ആണ്. ഇതിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന 39 ലിയോണിസ് എന്ന നക്ഷത്രത്തിന്റെ കാന്തിമാനം 5.8ഉം വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന 35 ലിയോണിസ് എന്ന നക്ഷത്രത്തിന്റെ കാന്തിമാനം 6ഉം ആണ്.
  • ലോട്ട ലിയോണിസ് ഇതൊരു ബൈനറി നക്ഷത്രമാണ്. ഒരു ഇടത്തരം അമേച്വർ ദൂരദർശിനി ഉപയോഗിച്ചാൽ ഇവയെ വേർതിരിച്ചു കാണാൻ കഴിയും. തിന്റെസ് കാന്തിമാനം 4 ആണ്. ഭൂമിയിൽ നിന്നും 79 പ്രകാശ വർഷം അകലെ കിടക്കുന്നു.
  • ടൗ ലിയോണിസ് ഒരു ഇരറ്റ നക്ഷതമാണ്. ഇതിൽ 5 കാന്തിമാനമുള്ള നക്ഷത്രം ഭൂമിയിൽ നിന്നും 621 പ്രകാശവർഷം അകലെ കിടക്കുന്നു.


പേര് കാന്തിമാനം അകലം
റെഗുലസ് 1.3 69 പ്രകാശവർഷം
അൽജിയെബ 1.90 190 പ്രകാശവർഷം
ഡെനബോള 1.60 43 പ്രകാശവർഷം
സോസ്മ 2.60 82 പ്രകാശവർഷം
എപ്സിലോൺ ലിയോണിസ് 3 251 പ്രകാശവർഷം
അസാഡ് ഒസ്ട്രാലിസ് 2.98 310 പ്രകാശവർഷം
സീറ്റ ലിയോണിസ് 3.65 260 പ്രകാശവർഷം


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം
Aries.svg Taurus.svg Gemini.svg Cancer.svg Leo.svg Virgo.svg Libra.svg Scorpio.svg Sagittarius.svg Capricorn.svg Aquarius.svg Pisces.svg


"https://ml.wikipedia.org/w/index.php?title=ചിങ്ങം_(നക്ഷത്രരാശി)&oldid=2343198" എന്ന താളിൽനിന്നു ശേഖരിച്ചത്