സപ്തർഷിമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സപ്തർഷിമണ്ഡലം (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സപ്തർഷിമണ്ഡലം (Ursa Major)
സപ്തർഷിമണ്ഡലം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സപ്തർഷിമണ്ഡലം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: UMa
Genitive: Ursae Majoris
ഖഗോളരേഖാംശം: 10.67 h
അവനമനം: +55.38°
വിസ്തീർണ്ണം: 1280 ചതുരശ്ര ഡിഗ്രി.
 (3rd)
പ്രധാന
നക്ഷത്രങ്ങൾ:
7, 20
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
93
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
8
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
6
സമീപ നക്ഷത്രങ്ങൾ: 12
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ε UMa (Alioth)
 (1.7124m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Lalande 21185
 (8.29 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 7
ഉൽക്കവൃഷ്ടികൾ : Alpha Ursa Majorids
Leonids-Ursids
സമീപമുള്ള
നക്ഷത്രരാശികൾ:
Draco
Camelopardalis
Lynx
Leo Minor
Leo
Coma Berenices
Canes Venatici
Boötes
അക്ഷാംശം +90° നും −30° നും ഇടയിൽ ദൃശ്യമാണ്‌
April മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
Big dipper.triddle.jpg
The Big Dipper.
സപ്തർഷിമണ്ഡലത്തിലെ പ്രധാന നക്ഷത്രങ്ങളും ധ്രുവനക്ഷത്രവും
സപ്തർഷിമണ്ഡലത്തിന്റെ ഘടന

ഏപ്രിൽമാസം മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ ദൂരദർശിനിയില്ലാതെ ദക്ഷിണേന്ത്യയിൽ നിന്നും വ്യക്തമായി നിരീക്ഷിക്കാവുന്ന ഒരു നക്ഷത്രരാശിയാണ്‌ സപ്തർഷിമണ്ഡലം. വടക്കേചക്രവാളത്തിൽ നിന്നും ഏകദേശം 45° ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രസമൂഹമാണിത്. ഈ ഗണത്തിൽ ഏഴ് പ്രധാന നക്ഷത്രങ്ങൾ ആണുള്ളത്. അവ വസിഷ്ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, മരീചി എന്നിവയാണ്‌. ഹൈന്ദവ പുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ഏഴ് ഋഷിമാരുടെ പേരുകൾ ആണ്‌ ഈ നക്ഷത്രമണ്ഡലത്തിന്‌ നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ്‌ മരീചി. കൂടാതെ ഈ കൂട്ടത്തിൽ പെടാത്തതും വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ്‌ അരുന്ധതി നക്ഷത്രം.[1]

അവലംബം[തിരുത്തുക]

  1. ലേബർ ഇൻഡ്യ, അഞ്ചാം ക്ലാസ്, നവംബർ 2007, താൾ 50. Labour India Publications, Kottayam.


"https://ml.wikipedia.org/w/index.php?title=സപ്തർഷിമണ്ഡലം&oldid=3900936" എന്ന താളിൽനിന്ന് ശേഖരിച്ചത്