തുറന്ന താരവ്യൂഹം
ദൃശ്യരൂപം

ഒരു തന്മാത്രാ മേഘത്തിൽ നിന്ന് ഏതാണ്ട് ഒരേ കാലത്ത് രൂപം കൊണ്ട നക്ഷത്രത്തങ്ങളുടെ കൂട്ടമാണ് തുറന്ന താരവ്യൂഹം. ഇതിൽ ആയിരത്തിലേറെ നക്ഷത്രങ്ങൾ ഉണ്ടായിരിക്കും. ആകാശഗംഗയിൽ 1100 തുറന്ന താരവ്യൂഹങ്ങളെയാണ് ഇതുവരെയായി കണ്ടെത്തിയിട്ടുള്ളത്. ഇതുവരെയും കണ്ടെത്താത്തവ ഇതിലേറെ ഉണ്ടാവുമെന്നു കരുതപ്പെടുന്നു.[2] വളരെ ദുർബലമായ ഗുരുത്വബലം കൊണ്ടാണ് ഇവ തമ്മിൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതു കാരണം മറ്റു കൂട്ടങ്ങളുമായോ മേഘങ്ങളുമായോ കൂട്ടിയിടിക്കുമ്പോൾ ഇവയിൽ നിന്നും ചില നക്ഷത്രങ്ങൾ ചിതറിപ്പോകുകയും ഗാലക്സിയുടെ മറ്റു ഭാഗങ്ങളിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യാറുണ്ട്.[3] ഗോളീയ താരവ്യൂഹങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ആയുർദൈഘ്യം മാത്രമേ തുറന്ന താരവ്യൂഹങ്ങൾക്കുള്ളു. സർപ്പിള ഗാലക്സികളിലും രൂപരഹിത ഗാലക്സികളിലും മത്രമേ തുറന്ന താരവ്യൂഹങ്ങളെ കണ്ടെത്തിയിട്ടുള്ളു.[4]
അവലംബം
[തിരുത്തുക]- ↑ "Young Stars Paint Spectacular Stellar Landscape". ESO Press Release. Retrieved 20 November 2013.
- ↑ Frommert, Hartmut; Kronberg, Christine (August 27, 2007). "Open Star Clusters". SEDS. University of Arizona, Lunar and Planetary Lab. Archived from the original on 2008-07-30. Retrieved 2009-01-02.
- ↑ Karttunen, Hannu; et al. (2003). Fundamental astronomy. Physics and Astronomy Online Library (4th ed.). Springer. p. 321. ISBN 3-540-00179-4.
- ↑ Payne-Gaposchkin, C. (1979). Stars and clusters. Cambridge, Mass.: Harvard University Press. Bibcode:1979stcl.book.....P. ISBN 0-674-83440-2.