തന്മാത്രാ മേഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹബ്ബ്‌ൾ ബഹിരാകാശ ദൂരദർശിനി 1999ൽ എടുത്ത ചിത്രം.

നക്ഷത്രങ്ങളുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന തന്മാത്രാമേഘങ്ങളിൽ നിന്നാണ് നക്ഷത്രങ്ങൾ രൂപം കൊള്ളുന്നത്. ഹൈഡ്രജൻ തന്മാത്ര(H2) കൂടുതലായി കാണുന്ന നക്ഷത്രാന്തരീയ മേഘമാണ് തന്മാത്രാമേഘം. 410 പ്രകാശവർഷം അകലെയുള്ള ബർണാഡ്-68 ആണു് ഭൂമിയിൽനിന്നും എറ്റവുമടുത്ത തന്മാത്രാമേഘം

ഹൈഡ്രജൻ തന്മാത്രകളുടെ സാന്നിദ്ധ്യം ഇൻഫ്രാറെഡ്, റേഡിയോ നിരീക്ഷണങ്ങളിലൂടെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയില്ല. കാർബൺ മോണോക്സൈഡിന്റെ സാന്നിദ്ധ്യം നോക്കിയാണ് ഹൈഡ്രജനെ തിരിച്ചറിയുന്നത്. കാർബൺ മോണോക്സൈഡിന്റേയും ഹൈഡ്രജൻ തന്മാത്രകളുടsയും അനുപാതം ഒരു സ്ഥിരാങ്കമാണെന്നാണു് കരുതുന്നതെങ്കിലും, മറ്റു താരാപഥങ്ങളിൽ നിന്നും നിരീക്ഷിച്ചെടുത്ത വിവരങ്ങൾ അതു് പലപ്പോഴും ശരിവെക്കുന്നില്ല[1].

410 പ്രകാശവർഷം അകലെയുള്ള ബർണാഡ്-68 ആണു് ഭൂമിയിൽനിന്നും എറ്റവുമടുത്ത തന്മാത്രാമേഘം

നക്ഷത്രങ്ങളുടെ ജനനം[തിരുത്തുക]

കൈകവസ് നക്ഷത്രരാശിക്കടുത്തുള്ള തന്മാത്രാമേഘത്തിനു് ചുറ്റും ചെറുനക്ഷത്രങ്ങളെ കാണിക്കുന്ന ചിത്രം

പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുന്നതു് പൂർണ്ണമായും നക്ഷത്രമേഘങ്ങള്ഡക്കുള്ളിലാണെന്നാണു് പൊതുവേയുള്ള അനുമാനം. അവിടുത്തെ താഴ്ന്ന താപനിലയും കൂടിയ സാന്ദ്രതയും കാരണം അവയുടെ ഗുരുത്വാർഷണബലം അന്തരികമർദ്ദത്തേക്കാളേറെയാണു്. അതിനാൽ അവ സങ്കോചിച്ചു് നക്ഷത്രങ്ങൾ രൂപപ്പെടുക സ്വാഭാവികമായിരിക്കും


അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3606 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=തന്മാത്രാ_മേഘം&oldid=1693153" എന്ന താളിൽനിന്നു ശേഖരിച്ചത്