ഗരുഡൻ (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗരുഡൻ (Aquila[1])
ഗരുഡൻ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ഗരുഡൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Aql
Genitive: Aquilae
ഖഗോളരേഖാംശം: 20[2] h
അവനമനം: +5[2]°
വിസ്തീർണ്ണം: 652 ചതുരശ്ര ഡിഗ്രി.
 (22-ാമത്)
പ്രധാന
നക്ഷത്രങ്ങൾ:
10
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
65
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
9
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
3
സമീപ നക്ഷത്രങ്ങൾ: 3
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
തിരുവോണം (Altair) (α Aql)
 (0.77m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
തിരുവോണം (α Aql)
 (16.72 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : June Aquilids
Epsilon Aquilids
സമീപമുള്ള
നക്ഷത്രരാശികൾ:
ശരം (Sagitta)
അഭിജിത്ത് (Hercules)
സർപ്പധരൻ (Ophiuchus)
സർപ്പമണ്ഡലം (Serpens Cauda)
പരിച(Scutum)
ധനു (Sagittarius)
മകരം (Capricornus)
കുംഭം (Aquarius)
അവിട്ടം (Delphinus)
അക്ഷാംശം +85° നും −75° നും ഇടയിൽ ദൃശ്യമാണ്‌
ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഉത്തരാർദ്ധഗോളത്തിൽ ദൃശ്യമാകുന്ന ഒരു നക്ഷത്രരാശിയാണു ഗരുഡൻ (Aquila).ആകാശഗംഗ (Milky way) എന്നറിയപ്പെടുന്ന ഗാലക്സിയിൽ ഇത് ഉൾപ്പെടുന്നു. നഗ്നനേത്രങ്ങൾക്കു ഗോചരമായ അനവധി താരകൾ ഈ വ്യൂഹത്തിലുണ്ട്; നവതാര(Supernova)കളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1918 ജൂൺ 18-നു കണ്ടെത്തിയ നവതാര അക്വില III നക്ഷത്രങ്ങളിൽവച്ച് ഏറ്റവും പ്രകാശമുള്ള സിറിയസിനോളം (Sirius) ദീപ്തിയുള്ളതായിരുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റുന്ന അനവധി താരകങ്ങൾ ഈ വ്യൂഹത്തിലുണ്ട്; രൂപസാദൃശ്യംകൊണ്ട് ഗരുഡൻ എന്നും കഴുകൻ എന്നും പരുന്ത് എന്നും ഒക്കെ അറിയപ്പെടുന്ന ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രഭയുള്ള നക്ഷത്രം തിരുവോണം (Altair) ആണ്.

ചരിത്രം[തിരുത്തുക]

AquilaCC.jpg

ഗരുഡൻ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 നക്ഷത്രരാശികൾ ഉൾപ്പെട്ട കാറ്റലോഗിൽ ഇടം പിടിച്ച ഒരു നക്ഷത്രരാശിയാണ്. ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യൂഡോക്സസ്, അരാറ്റസ് എന്നിവർ ഈ നക്ഷത്രരാശിയെ പരാമർശിച്ചിട്ടുണ്ട്. [3]

നക്ഷത്രങ്ങൾ[തിരുത്തുക]

 • അൾട്ടേർ ആൽഫ അക്വിലെ) ആണ് ഈ രാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം. ഭൂമിയിൽ നിന്നും 17 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പറക്കുന്ന പരുന്ത് എന്നർത്ഥം വരുന്ന അൽ-നസ്‌ർ അൽ-ടൈർ എന്ന അറബി വാക്യത്തിൽ നിന്നാണ് അൾടേർ എന്ന പേരു സ്വീകരിച്ചത്. 0.76 ആ‌ണ് ഇതിന്റെ കാന്തിമാനം.[1]
 • അൽഷെയ്‌ൻ (ബീറ്റ അക്വിലെ) കാന്തിമാനം 3.7 ഉള്ള ഒരു മഞ്ഞ നക്ഷത്രമാണ്. 45 പ്രകാശവർഷമാണ് ഭൂമിയിൽ നിന്ന് ഇതിലേക്കുള്ള ദൂരം. തുലനം എന്നർത്ഥം വരുന്ന ഷഹിൻ-ടറാസു (ഗാമ അക്വിലെ) എന്ന വാക്കിൽ നിന്നാണ് അൽഷെയ്‌ൻ എന്ന പേര് സ്വീകരിച്ചത്.[1]
 • ടറാസ്ഡ് ഭൂമിയിൽ നിന്നും 460 പ്രകാശവർഷം അകലെ‌സ്ഥിതി ചെയ്യുന്ന ഒരു ഓറഞ്ചു ഭീമൻ നക്ഷത്രമാണ്. അൽഷെയിനിനെ പോലെ തന്നെ തുലനം എന്നർത്ഥം വരുന്ന ഷഹിൻ ടറാസു എന്ന വാക്കിൽ നിന്നു തന്നെയാണ് ഇതിന്റെ പേരും സ്വീകരിച്ചിട്ടുള്ള്ത്. 2.7 ആണ് ഇതിന്റെ കാന്തിമാനം.[1]
 • സീറ്റ അക്വിലെ കാന്തിമാനം 3 ഉള്ള ഒരു വെള്ള നക്ഷത്രമാണ് ഇത്. ഭൂമിയിൽ നിന്നും 83 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു.[1]
 • ഈറ്റ അക്വിലെ ഭൂമിയിൽ നിന്ന് 1200 പ്രകാശവർഷം അകലെ കിടക്കുന്ന മഞ്ഞ അതിഭീമൻ നക്ഷത്രമാണ്. ഇത് ഒരു സെഫീഡ് ചരനക്ഷത്രം ആണ്. ഇതിന്റെ കാന്തിമാനം 7.2 ദിവസം കൊണ്ട് 4.4ൽ നിന്ന് 3.5ലേക്ക് മാറുന്നു.
 • 15 അക്വിലെ ഒരു ഇരട്ടനക്ഷത്രമാണ് (Optical Doubles). ഇതിലെ പ്രധാന നക്ഷത്രം ഒരു ഓറഞ്ചു ഭീമൻ ആണ്. 325 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 5.4 ആണ്. രണ്ടാമത്തെ നക്ഷത്രം 550 പ്രകാശവർഷം അകലെ കിടക്കുന്നു. ഇതിന്റെ കാന്തിമാനം 7 ആണ്.[1]
 • 57 അക്വിലെ ഒരു ദ്വന്ദ്വനക്ഷത്രമാണ്. ഇതിലെ പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 5.7ഉം ദ്വിദീയ നക്ഷത്രത്തിന്റേത് 6.5ഉം ആണ്. ഭൂമിയിൽ നിന്നും ഏകദേശം 350 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[1]
 • ആർ അക്വിലെ ഭൂമിയിൽ നിന്നും 690 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു ചുവപ്പു ഭീമൻ നക്ഷത്രമാണ്. ഒരു മൈറെ ചരനക്ഷത്രം ആയ ഇതിന്റെ ഏറ്റവും കുറഞ്ഞ കാന്തിമാനം 12ഉം കൂടിയ കാന്തിമാനം 6ഉം ആണ്. 9 മാസം കൊണ്ടാണ് ഈ നക്ഷത്രം കാന്തിമാനത്തിലുള്ള ഒരു വൃത്തം പൂർത്തിയാക്കുന്നത്. സൂര്യന്റെ 400 മടങ്ങ് വ്യാസമുണ്ട് ഇതിന്.[1]
 • എഫ് എഫ് അക്വിലെ ഒരു മഞ്ഞ അതിഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്ന് 2500 പ്രകാശവർഷം അകലെ കിടക്കുന്ന സെഫീഡ് ചരനക്ഷത്രം ആണ്. ഇതിന്റെ കുറഞ്ഞ കാന്തിമാനം 5.7ഉം 5.2ഉം ആണ്. 4.5 ദിവസം കൊണ്ടാണ് ഇതു പൂർണ്ണമാകുന്നത്.[1]

നോവ[തിരുത്തുക]

ബി.സി.ഇ 389ലാണ് ഒരു നോവ ഈ രാശിയിൽ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ശുക്രനോളം തിളക്കത്തിൽ കാണാൻ കഴിഞ്ഞിരുന്നുവത്രെ. നോവ അക്വിലെ 1918 ആണ് മറ്റൊന്ന്. ഇതിന് അൾട്ടെയറിന്റെ തിളക്കം ഉണ്ടായിരുന്നു.

വിദൂരാകാശപദാർത്ഥങ്ങൾ[തിരുത്തുക]

മൂന്നു ഗ്രഹനീഹാരികകളാണ് ഗരുഡൻ നക്ഷത്ര രാശിയിലുള്ളത്.

 • എൻ.ജി.സി. 6804 - തിളക്കമുള്ള വലയത്തോടു കൂടിയ ഒരു ചെറിയ നെബുല.
 • എൻ.ജി.സി. 6781 - സപ്തർഷിമണ്ഡലത്തിലെ ഔൾ നെബുലയുമായി സാമ്യമുണ്ട്.
 • എൻ.ജി.സി.6751 - ഗ്ലോവിംഗ് ഐ എന്നു കൂടി അറിയപ്പെടുന്നു.

മറ്റുള്ളവ :

പ്രപഞ്ചത്തിൽ ഇന്ന് അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ ദ്രവ്യമാനമുള്ള പദാർത്ഥമായ ഹെർക്കുലീസ്-കൊറോണ ബൊറിയാലിസ് വന്മതിൽ ഗരുഡൻ നക്ഷത്രരാശിയിലൂടെ കടന്നു പോകുന്നു. 2013ലാണ് ഇത് കണ്ടുപിടിച്ചത്. 1000 കോടി പ്രകാശവർഷം വലിപ്പമുണ്ട് ഇതിന്.

ചിത്രീകരണം[തിരുത്തുക]

ഒരു പരുന്തിന്റെ ആകൃതിയിലാണ് ഇതിനെ ചിത്രീകരിച്ചിട്ടുള്ളത്. ഈ രാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമായ അൾട്ടേറിനെയും അതിന്റെ വടക്കു പടിഞ്ഞാറും തെക്കു കിഴക്കുമായി കിടക്കുന്ന നക്ഷത്രങ്ങളെ ചേർത്താണ് ചിറകുകൾക്ക് രൂപം കൊടുത്തിട്ടുള്ള്ത്. തല തെക്കു പടിഞ്ഞാറു ദിശയിലേക്ക് നീട്ടി വെച്ചിരിക്കുന്നു.

ഐതിഹ്യം[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 1.9 Ridpath 2001, pp. 80–82
 2. 2.0 2.1 "Aquila, constellation boundary". The Constellations (International Astronomical Union). ശേഖരിച്ചത് 14 February 2014. 
 3. Chisholm 1911.


"https://ml.wikipedia.org/w/index.php?title=ഗരുഡൻ_(നക്ഷത്രരാശി)&oldid=2746739" എന്ന താളിൽനിന്നു ശേഖരിച്ചത്