ജാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അഭിജിത്ത് (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജാസി (Hercules)
ജാസി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ജാസി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Her
Genitive: Herculis
ഖഗോളരേഖാംശം: 17 h
അവനമനം: +30°
വിസ്തീർണ്ണം: 1225 ചതുരശ്ര ഡിഗ്രി.
 (5-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
14, 22
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
106
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
7
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 4
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
β Her
 (2.8m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
GJ 661
 (20.9 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 2
ഉൽക്കവൃഷ്ടികൾ : Tau Herculids
സമീപമുള്ള
നക്ഷത്രരാശികൾ:
വ്യാളം (Draco)
അവ്വപുരുഷൻ (Boötes)
കിരീടമണ്ഡലം (Corona Borealis)
സർപ്പമണ്ഡലം (Serpens)
സർപ്പധരൻ (Ophiuchus)
ഗരുഡൻ (Aquila)
ശരം (Sagitta)
ജംബുകൻ (Vulpecula)
അയംഗിതി (Lyra)
അക്ഷാംശം +90]° നും −50° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ജാസി (Hercules). ഏറ്റവും വലിയ നക്ഷത്രരാശികളിലൊന്നായ ഇതിനെ സാമാന്യം എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

M13 : ഹബിൾ ദൂരദർശിനി എടുത്ത ചിത്രം

രണ്ട് മെസ്സിയർ വസ്തുക്കൾ ജാസി രാശിയിലുണ്ട്. M13, M92 എന്നിവ ഗോളീയ താരവ്യൂഹങ്ങളാണ്. ഉത്തരാർദ്ധഖഗോളത്തിലെ ഏറ്റവും പ്രകാശമുള്ള ഗോളീയ താരവ്യൂഹമാണ് M13. തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ ഇതിനെ കാണാൻ സാധിക്കും. മെസ്സിയർ വസ്തുക്കളിൽ ഏറ്റവും പ്രകാശമുള്ള ഗോളീയ താരവ്യൂഹവും ഇതുതന്നെ.

ആകാശഗംഗയുടെ കേന്ദ്രത്തിന് ചുറ്റുമുള്ള സൂര്യന്റെ ചലനത്തിന്റെ ദിശയായ solar apex ജാസി രാശിയിലാണ് സഥിതി ചെയ്യുന്നത്. അയംഗിതി രാശിയിലെ വേഗ നക്ഷത്രത്തിനെ അടുത്തായാണ് ഇതിന്റെ സ്ഥാനം.

ജാസി രാശിയിലെ ε,ζ,η,π നക്ഷത്രങ്ങൾ ചേർന്ന് ആകാശത്തു നിർമ്മിക്കുന്ന ചതുർഭുജത്തെ Keystone എന്നു വിളിക്കുന്നു.


"https://ml.wikipedia.org/w/index.php?title=ജാസി&oldid=1713847" എന്ന താളിൽനിന്നു ശേഖരിച്ചത്