സെന്റാറസ് നക്ഷത്രഗണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Centaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മഹിഷാസുരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മഹിഷാസുരൻ (വിവക്ഷകൾ) എന്ന താൾ കാണുക. മഹിഷാസുരൻ (വിവക്ഷകൾ)
മഹിഷാസുരൻ (Centaurus)
മഹിഷാസുരൻ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മഹിഷാസുരൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cen
Genitive: Centauri
ഖഗോളരേഖാംശം: 13 h
അവനമനം: −50°
വിസ്തീർണ്ണം: 1060 ചതുരശ്ര ഡിഗ്രി.
 (9-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
11
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
69
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
8
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
9
സമീപ നക്ഷത്രങ്ങൾ: 15
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ആൽഫ സെന്റോറി (റിജിൽ കെന്റ്)
(α Cen)
 (−0.01m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
പ്രോക്സിമ സെന്റോറി (α Cen C)

 (4.22 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Alpha Centaurids
Omicron Centaurids
Theta Centaurids
സമീപമുള്ള
നക്ഷത്രരാശികൾ:
ശലഭശുണ്ഡം (Antlia)
ഓരായം (Carina)
ചുരുളൻ (Circinus)
ത്രിശങ്കു (Crux)
ആയില്യൻ (Hydra)
വൃകം (Lupus)
മഷികം (Musca)
കപ്പൽ‌പായ (Vela)
അക്ഷാംശം +25° നും −90° നും ഇടയിൽ ദൃശ്യമാണ്‌
മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രഗണമാണ് സെന്റാറസ് (Centaurus). മലയാളത്തിൽ മഹിഷാസുരൻ എന്ന് പറയുന്നു. ഇത് വളരെ വലുതും പ്രകാശമാനം കൂടിയ നക്ഷത്രങ്ങളുള്ളതിനാൽ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നതുമാണ്‌. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റോറി ഈ നക്ഷത്രരാശിയിലാണ്‌.

സെന്റാറസ് നക്ഷത്രഗണം രാത്രികാഴ്ച

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

ഗോളീയ താരവ്യൂഹമായ ഒമേഗ സെന്റോറി

ആൽഫ സെന്റോറി (റിജിൽ കെന്റ്) ദൃശ്യകാന്തിമാനം കൂടിയ നക്ഷത്രങ്ങളിൽ മൂന്നാം സ്ഥാനത്താണ്‌ . ബീറ്റാ സെന്റോറി പതിനൊന്നാം സ്ഥാനത്തും.[1] ആൽഫ സെന്റോറി ഒരു ഇരട്ട നക്ഷത്രമാണ്‌. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റോറി ഇവയുടെ ചുറ്റും ഭ്രമണം ചെയ്യുന്ന നക്ഷത്രമാണ്‌.

ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. വളരെ തെക്കുള്ള ഒരു നക്ഷത്രരാശിയായതിനാൽ ഇതിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല. എങ്കിലും ഏറ്റവും ദൃശ്യകാന്തിമാനം കൂടിയതും നമ്മുടെ ഗാലക്സിയിലെ ഏറ്റവും വലുതുമായ[2] ഗോളീയ താരവ്യൂഹമായ ഒമേഗ സെന്റോറിയും സെന്റോറസ് ഏ (NGC 5128) എന്ന റേഡിയോ ഗാലക്സിയും ഈ നക്ഷത്രരാശിയിലാണ്‌.

അവലംബം[തിരുത്തുക]

  1. http://www.astro.wisc.edu/~dolan/constellations/extra/brightest.html
  2. http://natkobajic.netfirms.com/brightest.html


"https://ml.wikipedia.org/w/index.php?title=സെന്റാറസ്_നക്ഷത്രഗണം&oldid=3222943" എന്ന താളിൽനിന്ന് ശേഖരിച്ചത്