Jump to content

ഗൗളി (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൗളി (Lacerta)
ഗൗളി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ഗൗളി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Lac
Genitive: Lacertae
ഖഗോളരേഖാംശം: 22.5 h
അവനമനം: +45°
വിസ്തീർണ്ണം: 201 ചതുരശ്ര ഡിഗ്രി.
 (68th)
പ്രധാന
നക്ഷത്രങ്ങൾ:
5
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
17
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Lac
 (3.8m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
EV Lac
 (16.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
മിരാൾ (Andromeda)
കാശ്യപി (Cassiopeia)
കൈകവസ് (Cepheus)
ജായര (Cygnus)
ഭാദ്രപദം (Pegasus)
അക്ഷാംശം +90° നും −40° നും ഇടയിൽ ദൃശ്യമാണ്‌
ഒക്ടോബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

പല്ലി എന്നറിയപ്പെടുന്ന ഈ നക്ഷത്രഗണം ഒക്ടോബറിലാണ് വടക്കുകിഴക്കു ദിശയിൽ കാണപ്പെടുന്നത്. NGC7243 എന്ന നക്ഷത്രസമൂഹം, IC5217 എന്ന ഗ്രഹനീഹാരിക എന്നിവ ഇതിന്റെ പശ്ചാത്തലത്തിൽ കാണാം. ഇത് വളരെ മങ്ങിയ ഒരു നക്ഷത്രരാശിയാണ്. ജ്യോതിശാസ്ത്രജ്ഞനായ ജൊഹാന്നസ് ഹെവേലിയസ് ആണ് ആദ്യമായി 1687-ൽ ഈ നക്ഷത്രരാശിയെ നിർവചിച്ചത്. ഇതിന്റെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങൾ ചേർന്ന് കാസിയോപ്പിയയുടേതിന് സമാനമായ ഒരു "W" ആകൃതി ഉണ്ടാക്കുന്നു. അതിനാൽ ഇതിനെ 'ലിറ്റിൽ കാസിയോപ്പിയ' എന്നും വിളിക്കുന്നു. വടക്കൻ ഖഗോളത്തിലെ ജായര, കാശ്യപി, മിരാൾ എന്നിവയ്ക്കിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിന്റെ വടക്കു ഭാഗത്തുള്ള നക്ഷത്രങ്ങൾ ക്ഷീരപഥത്തിൽ ഉൾപ്പെടുന്നു.

സവിശേഷതകൾ

[തിരുത്തുക]

ശോഭയുള്ള താരാപഥങ്ങളോ ഗോളീയ താരവ്യൂഹങ്ങളോ ഇതിൽ ഇല്ല. NGC 7243 പോലെയുള്ള തുറന്ന താരവ്യൂഹളും IC 5217 എന്ന ഗ്രഹ നീഹാരികയും കൂടാതെ കുറച്ച് ഇരട്ട നക്ഷത്രങ്ങളും മാത്രമാണുള്ളത്. BL ലാസർട്ടേ എന്ന ഒരു പ്രോട്ടോടൈപ്പിക് ബ്ലാസർ ഇതിലുണ്ട്. ഗൗളി രാശിയിൽ മെസ്സിയർ വസ്തുക്കളൊന്നും ഇല്ല.

നക്ഷത്രങ്ങൾ

[തിരുത്തുക]

ഭൂമിയിൽ നിന്ന് 102 പ്രകാശവർഷം അകലെയുള്ള ആൽഫ ലാസെർട്ട ഒരു മുഖ്യധാരാനക്ഷത്രമാണ്. കാന്തിമാനം 3.8 ആയ ഇതിന്റെ സ്പെക്ട്രൽ തരം A1 V ആണ്.[1] കൂടാതെ ഇത് ഒരു ഇരട്ടനക്ഷത്രം കൂടിയാണ്. ബീറ്റ ലാസെർട്ട വളരെ മങ്ങിയതാണ്. ഭൂമിയിൽ നിന്ന് 170 പ്രകാശവർഷം അകലെയുള്ള ഈ മഞ്ഞ ഭീമന്റെ കാന്തിമാനം 4.4 ആണ്.[2]

അഞ്ച് ഘടകങ്ങൾ അടങ്ങിയ ഒരു ബഹുനക്ഷത്രമാണ് റോ 47.

ADS 16402 ഗൗളി നക്ഷത്രരാശിയിലെ ഒരു ദ്വന്ദ്വനക്ഷത്രമാണ്. അതിനെ ചുറ്റുന്ന ഒരു ഗ്രഹം കണ്ടെത്തിയിട്ടുണ്ട്.[3] വ്യാഴത്തിന്റെ വലിപ്പമുള്ള ഈ ഗ്രഹത്തിന് വളരെ കുറഞ്ഞ സാന്ദ്രതയാണുള്ളത്. ഏകദേശം കോർക്കിന് തുല്യമാണ് ഇതിന്റെ സാന്ദ്രത. HAT P-1 എന്നാണ് ഈ ഗ്രഹത്തിന്റെ പേര്.

EV ലാസെർട്ട ശക്തമായ കാന്തികക്ഷേത്രമുള്ള ഒരു ചുവപ്പുകുള്ളൻ നക്ഷത്രമാണ്. സൂര്യനിൽ നിന്നുള്ളതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് ശക്തമായ ജ്വാലകൾ പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു ജ്വാലാനക്ഷത്രമാണിത്.

വിദൂരാകാശവസ്തുക്കൾ

[തിരുത്തുക]

ഭൂമിയിൽ നിന്ന് 2500 പ്രകാശവർഷം അകലെയുള്ള ഒരു തുറന്ന താരവ്യൂഹമാണ് NGC 7243. ചെറിയ അമച്വർ ദൂരദർശിനി ഉപയോഗിച്ച് ഇതിനെ കാണാനാവുന്നതാണ്. ഇതിൽ ഏതാനും ഡസൻ "ചിതറിക്കിടക്കുന്ന" നക്ഷത്രങ്ങളുണ്ട്. ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന്റെ കാന്തിമാനം 8 ആണ്.[2]

BL ലാസെർട്ട ഒരു BL ലാസെർട്ട വസ്തുക്കളുടെ പ്രോട്ടോടൈപ്പാണ്. അവ മങ്ങിയ ചരനക്ഷത്രങ്ങളായി കാണപ്പെടുന്നുവെങ്കിലും യഥാർത്ഥത്തിൽ ദീർഘവൃത്താകൃതിയിലുള്ള താരാപഥങ്ങളുടെ ചരസ്വഭാവമുളഅള ന്യൂക്ലിയസുകളാണ്. ക്വാസാറുകൾക്ക് സമാനമായ വസ്തുക്കളാണ് ഇവ.[2] ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ കാന്തിമാനം 14നും 17നും ഇടയിൽ ക്രമരഹിതമായി വ്യത്യാസപ്പെടുന്നു.

ചരിത്രം

[തിരുത്തുക]
1825-ലെ ഈ നക്ഷത്ര ഭൂപടമായ യുറേനിയയുടെ കണ്ണാടിയിൽ നിന്ന്. ഇടതുവശത്ത് ഗൗളി രാശി കാണാം

ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ ശോഭയുള്ള നക്ഷത്രങ്ങളില്ലാതെ, ആകാശത്തിന്റെ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച ഈ നക്ഷത്രങ്ങളെ പുരാതന പാശ്ചാത്യ ജ്യോതിശാസ്ത്രജ്ഞർ ഒരു നക്ഷത്രരാശിയായി കണക്കാക്കിയിരുന്നില്ല. ജൊഹാന്നസ് ഹെവേലിയസ് 1687-ൽ ഈ നക്ഷത്രസമൂഹത്തെ സൃഷ്ടിച്ചു. മെഡിറ്ററേനിയൻ തീരത്ത് കാണപ്പെടുന്ന ഒരിനം ഗൗളിയുടെ പേരായ "സ്റ്റെലിയോ" (സ്റ്റെലിയോൺ) എന്നായിരുന്നു ഇതിന് ആദ്യം നൽകിയ പേര്.[4]

അവലംബം

[തിരുത്തുക]
  1. Cowley, A.; et al. (April 1969), "A study of the bright A stars. I. A catalogue of spectral classifications", Astronomical Journal, 74: 375–406, Bibcode:1969AJ.....74..375C, doi:10.1086/110819.
  2. 2.0 2.1 2.2 Ridpath & Tirion 2008, പുറങ്ങൾ. 164–165.
  3. Puzzling Puffy Planet, Less Dense Than Cork, Is Discovered - New York Times
  4. Allen 1899, പുറം. 251.
"https://ml.wikipedia.org/w/index.php?title=ഗൗളി_(നക്ഷത്രരാശി)&oldid=4084831" എന്ന താളിൽനിന്ന് ശേഖരിച്ചത്