സെന്റോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെളുത്ത അക്ഷരത്തിൽ രേഖപ്പെടുത്തിയവയാണ് കാണുന്നവയാണ് സെന്റോറുകൾ

ബാഹ്യസൗരയൂഥത്തിലെ ഭീമൻഗ്രഹങ്ങൾക്കിടയിൽ സ്ഥിരമായ ഒരു ഭമണപഥമില്ലാതെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന സൗരയൂഥപദാർത്ഥങ്ങളാണ് സെന്റോറുകൾ.[1] ഇവയിൽ ഭൂരിഭാഗവും വാൽനക്ഷത്രങ്ങളുടെ സവിശേഷതകൾ ഉള്ളവയാണ്. മറ്റുചിലത് ഛിന്നഗ്രഹങ്ങളുടെ സ്വഭാവങ്ങൾ കാണിക്കുന്നു.[2] ഒരു കി.മീറ്ററിലേറെ വ്യാസമുള്ള 44,000ലേറെ സെന്റോറുകൾ സൗരയൂഥത്തിൽ ഉണ്ടെന്നാണ് ഇപ്പോൾ കണക്കാക്കിയിട്ടുള്ളത്.[1]

1920ൽ കണ്ടെത്തിയ് 944 ഹിഡാൽഗോ ആണ് ആദ്യമായി കണ്ടെത്തിയ സെന്റോർ. എന്നാൽ 1977ൽ 2060 ചിരോൺ എന്ന സെന്റോറിനെ കണ്ടെത്തിയതിനു ശേഷമാണ് സൗരയൂഥത്തിൽ ഇവയുടെ എണ്ണം വളരെയേറെയുണ്ടെന്ന് തിരിച്ചറിയുന്നത്. 1997ൽ കണ്ടെത്തിയ 10199 കാരിക്ലോ ആണ് ഇതുവരെ കണ്ടെത്തിൽ ഏറ്റവും വലിയ സെന്റോർ. 260കി.മീറ്ററാണ് ഇതിന്റെ വ്യാസം.

അവലംബം[തിരുത്തുക]

  1. 1.0 1.1 Horner, J.; Evans, N.W.; Bailey, M. E. (2004). "Simulations of the Population of Centaurs I: The Bulk Statistics". Monthly Notices of the Royal Astronomical Society. 354 (3): 798–810. arXiv:astro-ph/0407400Freely accessible. Bibcode:2004MNRAS.354..798H. doi:10.1111/j.1365-2966.2004.08240.x. 
  2. NASA's WISE Finds Mysterious Centaurs May Be Comets[1]
"https://ml.wikipedia.org/w/index.php?title=സെന്റോർ&oldid=1921022" എന്ന താളിൽനിന്നു ശേഖരിച്ചത്