സീതാവേണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സീതാവേണി (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സീതാവേണി (Coma Berenices)
സീതാവേണി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സീതാവേണി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Com
Genitive: Comae Berenices
ഖഗോളരേഖാംശം: 12.76 h
അവനമനം: +21.83°
വിസ്തീർണ്ണം: 386 ചതുരശ്ര ഡിഗ്രി.
 (42-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
44
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
2
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
β Com
 (4.26m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
β Com
 (30 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 8
ഉൽക്കവൃഷ്ടികൾ : Coma Berenicids
സമീപമുള്ള
നക്ഷത്രരാശികൾ:
വിശ്വകദ്രു (Canes Venatici)
സപ്തർഷിമണ്ഡലം (Ursa Major)
ചിങ്ങം (Leo)
കന്നി (Virgo)
അവ്വപുരുഷൻ (Boötes)
അക്ഷാംശം +90° നും −70° നും ഇടയിൽ ദൃശ്യമാണ്‌
മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ സീതാവേണി (Coma Berenices). വളരെ പഴയ കാലത്തു തന്നെ തിരിച്ചറിഞ്ഞ ഒരു ആസ്റ്ററിസം ആണ് ഇത്. ആകാശഗംഗയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്ന നക്ഷത്രരാശിയാണ്‌ ഇത്. ഈ നക്ഷത്രരാശിയിലെ നക്ഷത്രങ്ങൾ പ്രകാശം തീരെക്കുറഞ്ഞവയായതിനാൽ ഇതിനെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്‌. കോമ ക്ലസ്റ്ററിന്റെ ഭാഗമാണിത്. Coma Berenices എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ബെറിനസിന്റെ മുടി എന്നാണ്. ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ ഈജീപ്റ്റിൽ ജീവിച്ചിരുന്ന ബെറേനിസസ് രാജ്ഞിയുടെ ഓർമ്മക്കായാണ് ഈ പേര് നൽകപ്പെട്ടത്.[1] ഇതേ നൂറ്റാണ്ടിൽ തന്നെ ജീവിച്ചിരുന്ന സമോസിലെ കോനൺ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് കോമാ ബെറേനിസസ് എന്ന പേര് നൽകിയത്. പിന്നീട് ജെരാർഡസ് മെർക്കാറ്റർ, ടൈക്കോ ബ്രാഹെ എന്നിവർ ഇതിനെ ഒരു നക്ഷത്രഗണമായി അംഗീകരിച്ചു. ചരിത്രത്തിലെ ഒരു വ്യക്തിയുടെ പേരു നൽകിയ ഒരേയൊരു നക്ഷത്രരാശിയാണിത്.

ചരിത്രം[തിരുത്തുക]

See caption
ഈജിപ്തിലെ ബെറനീസ് IIന്റെ പ്രതിമ

ഹെല്ലനിസ്റ്റിക് യുഗം മുതൽ (ചിലരുടെ അഭിപ്രായത്തിൽ അതിനും മുമ്പ്) സീതാവേണി ഒരു നക്ഷത്രഗണമായി പരിഗണിച്ചിരുന്നു.[2] മാത്രമല്ല ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ പേരു നൽകിയിരിക്കുന്ന ഒരേയൊരു ആധുനിക നക്ഷത്രസമൂഹമാണിത്.[3] ഈജിപ്ഷ്യൻ രാജാവായിരുന്ന ടോളമിയുടെ ഭാര്യയായ ബെറനീസിനെ ബഹുമാനിക്കാനായി ഈജിപ്ഷ്യൻ ഭരണാധികാരിയായിരുന്ന ടോളമി മൂന്നാമന്റെ കൊട്ടാരം ജ്യോതിശാസ്ത്രജ്ഞനായ സമോസിലെ കോനനാണ് ഇതിനെ ഒരു രാശിയായി നക്ഷത്രപ്പട്ടികയിൽ ചേർക്കുന്നത്.[4] മൂന്നാം സിറിയൻ യുദ്ധത്തിൽ ടോളമി യുദ്ധത്തിൽ നിന്ന് സുരക്ഷിതമായി മടങ്ങിയെത്തിയാൽ തന്റെ നീണ്ട മുടി വഴിപാടായി ബലിയർപ്പിക്കുമെന്ന് ബെറനീസ് പ്രതിജ്ഞയെടുത്തു.[5] ടോളമിയുടെ തിരിച്ചുവരവിന് മുമ്പോ ശേഷമോ ബെറനീസ് അങ്ങനെ ചെയ്തുവെന്നതിന് ആധുനിക പണ്ഡിതന്മാർക്ക് ഉറപ്പില്ല. എന്നാൽ ടോളമിയുടെ തിരിച്ചുവരവിന് ശേഷം കോനൻ ഒരു പൊതു ചടങ്ങിനിടെ പണ്ഡിതനും കവിയുമായ കാലിമാച്ചസുമായി സംയുക്തമായി രാജ്ഞി തന്റെ മുടി ബലിയർപ്പിച്ചതിന്റെ ഓർമ്മക്ക് എന്നു പറഞ്ഞായിരുന്നു പുതിയ നക്ഷത്രരാശിയെ അവതരിപ്പിച്ചത്.[6]

കാലിമാച്ചസിന്റെ കവിതയായ എറ്റിയയിൽ ബെറനീസ് തന്റെ മുടി "എല്ലാ ദേവന്മാർക്കുമായി" സമർപ്പിച്ചതായാണ് പറയുന്നത്. റോമൻ കവിയായ കാറ്റലസിന്റെ ലാറ്റിൻ വിവർത്തനത്തിലും ഹൈജിനസിന്റെ ഡി അസ്ട്രോണിക്ക എന്ന കൃതിയിലും അഫ്രോഡൈറ്റിനാണ് മുടി സമർപ്പിച്ചിരിക്കുന്നത്.സെഫീരിയ നഗരത്തിലെ അഫ്രോഡൈറ്റിന്റെ ക്ഷേത്രത്തിൽ സമർപ്പിച്ച മുടി അടുത്ത ദിവസം പ്രഭാതത്തിൽ അപ്രത്യക്ഷമായിരുന്നതായി ഡി അസ്ട്രോണമിക്കയിൽ പറയുന്നു. ബെറീണിസസിന്റെ ത്യാഗത്തിന്റെ ഓർമ്മക്കായി അഫ്രോഡൈറ്റ് ആ മുടിയെടുത്ത് ആകാശത്തു പ്രതിഷ്ഠിച്ചതു കൊണ്ടാണ് ക്ഷേത്രത്തിൽ നിന്ന് അപ്രത്യക്ഷമായത് എന്നായിരുന്നു കോനനിന്റെ അഭിപ്രായം.[5] കാലിമാച്ചസ് ഈ രാശിയെ ഗ്രീക്കിൽ പ്ലോക്കമോസ് ബെറേണിക്കസ് എന്ന പേരാൺ നൽകിയിരുന്നത്. കാറ്റിലസാണ് ഇതിനെ കോമ ബെറേണിസസ് എന്ന് ലാറ്റിനിലേക്ക് മൊഴിമാറ്റിയത്. ഹിപ്പാർക്കസും ജെമിനസും ഇതിനെ ഒരു നക്ഷത്രരാശിയായി അംഗീകരിച്ചു.[7] ഇറത്തോസ്തനീസ് ഈ ആസ്റ്ററിസത്തെ ബെറേണിസസിന്റെ മുടി എന്നു വിളിച്ചു. എന്നാൽ ഇതിനെ ഒരു നക്ഷത്രരാശിയായി കണക്കാക്കിയില്ല. ചിങ്ങം രാശിയുടെ ഒരു ഭാഗമായാണ് കണക്കാക്കിയത്.[8] അതുപോലെ, ടോളമിയും അൽമാജെസ്റ്റിലെ തന്റെ 48 നക്ഷത്രരാശികളിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല.[9] ഇതിനെ ചിങ്ങത്തിന്റെ ഭാഗമായി കണക്കാക്കുകയും[2] അതിനെ പ്ലോക്കമോസ് എന്ന് വിളിക്കുകയും ചെയ്തു.[10]

പതിനാറാം നൂറ്റാണ്ടിലാണ് സീതാവേണി കൂടുതൽ പ്രചാരത്തിലായത്. 1515ൽ ജൊഹാന്നസ് ഷോണർ ഇതിനെ മുടി എന്നർത്ഥം വരുന്ന ട്രിക്ക എന്ന പേരിൽ അടയാളപ്പെടുത്തി.

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

M64 : ബ്ലാക്ക് ഐ ഗാലക്സി

ആകാശത്ത് ഗാലക്സികൾ വളരെയധികമുള്ള ഭാഗത്താണ്‌ ഈ നക്ഷത്രരാശി നിലകൊള്ളുന്നത്. എട്ട് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. ധനു, കന്നി രാശികൾ കഴിഞ്ഞാൽ ഏറ്റവുമധികം മെസ്സിയർ വസ്തുക്കളുള്ളത് സീതാവേണി രാശിയിലാണ്‌. M85, M88, M91, M98, M99, M100 എന്നിവ ഈ നക്ഷത്രരാശിയിലെ കന്നി ഗാലക്സിസമൂഹത്തിന്റെ ഭാഗമായ ഗാലക്സികളാണ്‌. ബ്ലാക്ക് ഐ ഗാലക്സി എന്നറിയപ്പെടുന്ന സർപ്പിളഗാലക്സിയായ M64, ഗോളീയ താരവ്യൂഹമായ M53 എന്നിവയും സീതാവേണി രാശിയിലാണ്‌.

സീതാവേണി ഗാലക്സിസമൂഹം (Coma cluster of galaxies) ഈ നക്ഷത്രരാശിയിലെ മറ്റൊരു ഗാലക്സിസമൂഹമാണ്‌. മുപ്പതിനായിരത്തോളം ഗാലക്സികൾ ഇതിലുണ്ട്. ആകാശഗംഗയുടെ ഉത്തരധ്രുവത്തിന്റെ വളരെയടുത്താണ്‌ ഇതിന്റെ സ്ഥാനം.[11][12]

അവലംബം[തിരുത്തുക]

 1. "Coma Berenices". The American Heritage Dictionary of the English Language (5th ed.). Boston: Houghton Mifflin Harcourt.
 2. 2.0 2.1 Pasachoff, Jay M. (2006). Stars and Planets. Boston, Massachusetts: Houghton Mifflin.
 3. Van Oppen de Ruiter 2015, p. 109.
 4. Gaius Julius Hyginus. "2.24". Astronomica.
 5. 5.0 5.1 Barentine, John C. (2016). Uncharted Constellations: Asterisms, Single-Source and Rebrands. Springer. p. 17. ISBN 978-3-319-27619-9.
 6. Van Oppen de Ruiter, Branko F. (2015). Berenice II Euergetis: Essays in Early Hellenistic Queenship. Springer. p. 110. ISBN 978-1-137-49462-7.
 7. Dekker, Elly (2012). Illustrating the Phaenomena: Celestial Cartography in Antiquity and the Middle Ages. Oxford, United Kingdom: Oxford University Press. p. 41. ISBN 978-0-19-960969-7.
 8. Garfinkle, Robert (1997). Star-Hopping: Your Visa to Viewing the Universe. Cambridge, United Kingdom: Cambridge University Press. p. 122. ISBN 0-521-59889-3.
 9. Garfinkle, Robert (1997). Star-Hopping: Your Visa to Viewing the Universe. Cambridge, United Kingdom: Cambridge University Press. p. 122. ISBN 0-521-59889-3.
 10. Kunitzsch, Paul (2002). "Albumasariana" (PDF). Annali Istituto Universitario Orientale di Napoli. OPAR L'Orientale Open Archive. p. 4. ശേഖരിച്ചത് 6 November 2016.
 11. http://www.ianridpath.com/startales/comaberenices.htm
 12. https://www.etymonline.com/word/Berenice

ബാഹ്യ കണ്ണികൾ[തിരുത്തുക]

 1. http://web.archive.org/web/20090227150429/http://seds.org/messier/more/virgo
 2. The Deep Photographic Guide to the Constellations: Coma Berenices
 3. Chisholm, Hugh, ed. (1911). "Coma Berenices" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.

നിർദ്ദേശാങ്കങ്ങൾ: Sky map 12h 45m 36s, +21° 49′ 48″


"https://ml.wikipedia.org/w/index.php?title=സീതാവേണി&oldid=3513183" എന്ന താളിൽനിന്ന് ശേഖരിച്ചത്