സെഫീഡ് ചരനക്ഷത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രത്യേകതരം ചരനക്ഷത്രമാണ് സെഫീഡ്(ഇംഗ്ലീഷ്: Cepheid /ˈsɛfɪd/ അല്ലെങ്കിൽ /ˈsfɪd/) ). ഇവയുടെ പ്രകാശമാനവും പ്രഭയിലുണ്ടാകുന്ന വ്യതിയാനത്തിന്റെ ദൈർഘ്യവും തമ്മിൽ വ്യക്തമായി നിർവ്വചിക്കപ്പെട്ട ഒരു ബന്ധം ഉണ്ട്.അതുകൊണ്ടുതന്നെ സെഫീഡ് ചരനക്ഷത്രങ്ങൾ ജ്യോതിശാസ്ത്രത്തിൽ ദൂരം അളക്കാനുള്ള സ്റ്റാൻഡേർഡ് കാൻഡിൽസ് ആയി ഉപയോഗിക്കുന്നു.പിണ്ഡം,പ്രായം,പരിണാമ ചരിത്രം എന്നിവയെ ആധാരമാക്കി സെഫീഡുകളെ ക്ലാസിക്കൽ സെഫീഡുകൾ(Classical Cepheids),Type II സെഫീഡുകൾ(Type II Cepheids),Anomalous Cepheids,കുള്ളൻ സെഫീഡുകൾ എന്നിങ്ങനെ വർഗ്ഗീകരിക്കാം.

Classical Cepheids[തിരുത്തുക]

Population I Cepheids,Type I Cepheids,Delta Cephei variables എന്നിങ്ങനെയും അറിയപ്പെടുന്ന ക്ലാസിക്കൽ സെഫീഡുകളുടെ ആവർത്തനകാലം(period) ദിവസങ്ങൾ മുതൽ മാസങ്ങൾ വരെയാകാം. ഇവ പോപ്പുലേഷൻ 1 ഗണത്തിൽപ്പെടുന്ന,സൂര്യന്റെ 4-20ഇരട്ടിവരെ ഭാരവും,100,000ഇരട്ടി പ്രഭയുമുള്ള ചരനക്ഷത്രങ്ങളാണ്.ഇവ F6 – K2 സ്പെക്ട്രൽ ഗണത്തിൽപ്പെടുന്ന അതിഭീമനക്ഷത്രങ്ങളാണ്.ഓരോ pulsation cycleലും അവയുടെ ആരം ഒരു മില്യൻ കിലോമീറ്റർ വരെ വ്യത്യാസപ്പെടാം.

ക്ലാസിക്കൽ സെഫീഡുകൾ ഗ്യാലക്സികളിലേക്കുള്ള ദൂരം കണ്ടെത്താനും അതുവഴി ഹബിൾ സ്ഥിരാങ്കം നിർണയിക്കാനും ഉപയോഗിക്കാം.

"https://ml.wikipedia.org/w/index.php?title=സെഫീഡ്_ചരനക്ഷത്രം&oldid=2127123" എന്ന താളിൽനിന്നു ശേഖരിച്ചത്