ചുവപ്പുഭീമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നക്ഷത്രങ്ങളുടെ വലിപ്പമനുസരിച്ച്‌ ചില നക്ഷത്രങ്ങൾ ഇന്ധനം തീർന്നു കഴിഞ്ഞാൽ കാമ്പ് ചുരുങ്ങാൻ തുടങ്ങും. ഇതാവട്ടെ അൽപം ബാക്കി വന്ന ഹൈഡ്രജനെകൂടി ഹീലിയമാക്കി മാറ്റുന്നു. റേഡിയേഷൻമൂലമുള്ള മർദ്ദം പുറം ഭാഗത്തെ വകസിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ താരതമ്യേന തണുത്ത അവസ്ഥയിലായിരിക്കും ഇത്‌. വികസിക്കുന്ന ഈ അവസ്ഥ സൂര്യന്റെ 10 ഇരട്ടി മുതൽ 1000 ഇരട്ടിവരെ മടങ്ങ്‌ വലിപ്പം വെയ്ക്കാവുന്നതാണ്‌. നക്ഷത്രപരിണാമത്തിന്റെ ഈ ഘട്ടത്തിനാണു ചുവപ്പു ഭീമൻ എന്നു പറയുന്നത്.[1] സൂര്യനാണ്‌ ഇങ്ങനെ വലുതാവുന്നതെങ്കിൽ അത്‌ ഭൂമിയുടെ അടുത്ത്‌ വരികയും തിളക്കം 2000 ഇരട്ടി അധികമാവുകയും ചെയ്യും. സൂര്യന്റെ 500 ഇരട്ടി അമിത ഭാരമുള്ള നക്ഷത്രങ്ങൾ ഇതേക്കാൾ അനേകമടങ്ങായി വികസിക്കാവുന്നതാണ്‌.

വേട്ടക്കാരൻ നക്ഷത്രക്കൂട്ടത്തിലെ തിരുവാതിര നക്ഷത്രം ഒരു ചുവപ്പുഭീമനാണ്.

ഇതും കാണുക[തിരുത്തുക]

ചുവപ്പുഭീമൻ നക്ഷത്രങ്ങൾ

അവലംബം[തിരുത്തുക]

  1. http://www.astrophysicsspectator.com/topics/stars/RedGiants.html
"https://ml.wikipedia.org/w/index.php?title=ചുവപ്പുഭീമൻ&oldid=1692726" എന്ന താളിൽനിന്ന് ശേഖരിച്ചത്