വിശ്വകദ്രു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിശ്വകദ്രു (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിശ്വകദ്രു (Canes Venatici)
വിശ്വകദ്രു
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
വിശ്വകദ്രു രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: CVn
Genitive: Canum Venaticorum
ഖഗോളരേഖാംശം: 13 h
അവനമനം: +40°
വിസ്തീർണ്ണം: 465 ചതുരശ്ര ഡിഗ്രി.
 (38-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
2
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
21
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
കോർ കറോലി (α CVn)
 (2.90m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
β CVn
 (27.4 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 5
ഉൽക്കവൃഷ്ടികൾ : Canes Venaticids
സമീപമുള്ള
നക്ഷത്രരാശികൾ:
സപ്തർഷിമണ്ഡലം (Ursa Major)
അവ്വപുരുഷൻ ‍ ‍(Boötes)
സീതാവേണി (Coma Berenices)
അക്ഷാംശം +90° നും −40° നും ഇടയിൽ ദൃശ്യമാണ്‌
മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ വിശ്വകദ്രു (Canes Venatici). 17-ാം നൂറ്റാണ്ടിൽ ജൊഹാന്നസ് ഹെവേലിയസ് ആണ് ഈ രാശി രൂപപ്പെടുത്തിയത്.കാനിസ് വെനാറ്റിസി എന്ന പേരിന്റെ അർത്ഥം വേട്ടനായകൾ എന്നാണ്. ബൂഒട്ടിസ് എന്ന കർഷകന്റെ നായകളായണ് ഇവയെ ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യകാന്തിമാനം 2.9 ആയ കാർ കാരെലൈ എന്ന നക്ഷത്രമാണ് ഇതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം. കൂടുതൽ ചുവന്ന നക്ഷത്രങ്ങളിൽ ഒന്നായ ലാ സൂപ്പെർബാ വിശ്വകദ്രു രാശിലാണുള്ളത്. പ്രശസ്തമായ വേൾപൂൾ ഗാലക്സി ഈ രാശിയിലാണുള്ളത്.

ചരിത്രം[തിരുത്തുക]

ഹെവേലിയസിന്റെ നക്ഷത്ര അറ്റ്‍ലസ്സിൽ വിശ്വകദ്രുവിനെ ചിത്രീകരിച്ചിരിക്കുന്നു.

വിശ്വകദ്രുവിൽ ഉള്ളത് വളരെ മങ്ങിയ നക്ഷത്രങ്ങളാണ്. അതുകൊണ്ട് ടോളമി അദ്ദേഹത്തിന്റെ നക്ഷത്രകാറ്റലോഗിൽ സപ്തർഷിമണ്ഡലത്തിനു താഴെ ഏതാനും നക്ഷത്രങ്ങളുടെ രൂപമില്ലാത്ത കൂട്ടമായാണ് വിശ്വകദ്രുവിനെ ചേർത്തിട്ടുള്ളത്.

മദ്ധ്യകാലത്തുണ്ടായ ഒരു തെറ്റായ വിവർത്തനത്തിലൂടെയാണ് വിശ്വകദ്രുവിന് നായകളുടെ രൂപം കിട്ടിയത്. വിശ്വകദ്രുവിനടുത്തു കണ്ട നക്ഷത്രങ്ങളെ ഒരിനം ആയുധം (ഗ്രീക്ക് ഭാഷയിൽ - κολλοροβος, kollorobos) ആയാണ് അന്ന് ചിത്രീകരിച്ചിരുന്നത്. ഹുനായ്ൻ ഇബ്നു ഇസ്ഹാഖ് എന്ന അറബി പണ്ഡിതൻ ടോളമിയുടെ അൽമെജെസ്റ്റ് എന്ന കൃതി അറബിയിലേക്ക് വിവർത്തനം ചെയ്യുമ്പോൾ കുളത്തോടു കൂടിയ കുന്തം എന്നർത്ഥം വരുന്ന അൽ-ആസാ ദത്ത് അൽ-കുലാബ് (العصا ذات الكلاب) എന്നാണ് എഴുതിയത്. പിന്നീട് ഇത് അറബിയിൽ നിന്ന് ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ജെറാൾഡ് ഓഫ് ക്രിമോണ കുളത്ത് എന്നർത്ഥം വരുന്ന കുലാബ് എന്ന വാക്കിനെ നായകൾ എന്നർത്ഥം വരുന്ന കിലാബ് എന്ന് തെറ്റിദ്ധരിക്കുകയാണുണ്ടായത്.[1][2][3][4] 1533ൽ ജർമ്മൻ ജ്യോതിഃശാസ്ത്രജ്ഞനായ പെട്രസ് അപിയാനസ് അവ്വപുരുഷന്റെ കൂടെയുള്ള രണ്ട് നായകളായി ഇതിനെ ചിത്രീകരിച്ചു.[5][6]

1867ൽ ജൊഹാന്നസ് ഹെവേലിയസ് ആണ് ഇതിനെ വ്യത്യസ്തമായ രണ്ടു ഗണങ്ങളായി തിരിച്ചത്.[7][8] ഹെവേലിയസ് ഇതിനെ വേട്ടനായ്ക്കൾ എന്നർത്ഥം വരുന്ന കാനിസ് വെനാറ്റിസി എന്ന പേരു നൽകി. ഇതിലെ വടക്കുഭാഗത്തുള്ള നക്ഷത്രത്തിന് ഗ്രീക്കു ഭാഷയിൽ കുഞ്ഞുനക്ഷത്രം എന്നർത്ഥം വരുന്ന ആസ്റ്റെറിയോൺ എന്ന പേരും തെക്കുഭാഗത്തുള്ളതിന് സന്തോഷം എന്നർത്ഥം വരുന്ന ചാരാ എന്ന പേരുമാണ് അദ്ദേഹത്തിന്റെ നക്ഷത്രചാർട്ടിൽ നൽകിയത്.[9][10][8][11]

സവിശേഷതകൾ[തിരുത്തുക]

വിശ്വകദ്രുവിന്റെ വടക്കു പടിഞ്ഞാറു ഭാഗങ്ങളിൽ സപ്തർഷിമണ്ഡലം സ്ഥിതി ചെയ്യുന്നു. തെക്കുഭാഗത്ത് സീതാവേണിയും കിഴക്കുഭാഗത്ത് അവ്വപുരുഷനും സ്ഥിതി ചെയ്യുന്നു. 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 'CVn' എന്ന ചുരുക്കെഴുത്ത് അംഗീകരിച്ചു.[12] 1930ൽ യൂജീൻ ഡെൽപോർട്ട് ആണ് 14 വശങ്ങളുള്ള ഇതിന്റെ അതിരുകൾ നിർണ്ണയിച്ചത്. ഖഗോളരേഖാംശം 12മ. 06.2മി.നും14മ. 07.3മി.നും ഇടയിലും അവനമനം +27.84°ക്കും +52.36°ക്കും ഇടയിലുമായി ആകാശത്തിന്റെ 465 ച.ഡിഗ്രി പ്രദേശത്താണ് വിശ്വകദ്രുവിന്റെ സ്ഥാനം.

നക്ഷത്രങ്ങൾ[തിരുത്തുക]

വിശ്വകദ്രുവിൽ തിളക്കമുള്ള നക്ഷത്രങ്ങളൊന്നും ഇല്ല. ആൽഫാ നക്ഷത്രത്തിന്റെ കാന്തിമാനം മൂന്നും ബീറ്റാ നക്ഷത്രത്തിന്റെ കാന്തിമാനം നാലും ആണ്. ഫ്ലേംസ്റ്റീഡ് കാറ്റലോഗിൽ 25 നക്ഷത്രങ്ങളെയാണ് ഈ രാശിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1 മുതൽ 25 വരെയുള്ള സംഖ്യകളോടൊപ്പം കാനം വെനാറ്റിക്കോറം എന്നു ചേർത്താണ് ഇവക്ക് പേരു നൽകിയിട്ടുള്ളത്. എന്നാൽ ഇവയിലെ 1 സപ്തർഷികളിലും 13 സീതാവേണിയിലുമാണ്. 22 നിലവിലില്ലാത്ത നക്ഷത്രവുമാണ്.[13]

കോർ കരോലി("ചാൾസിന്റെ ഹൃദയം") എന്നറിയപ്പെടുന്ന ആൽഫാ കാനം വെനാറ്റിക്കോറം ആണ് ഇതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം. അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട ചാൾസ് ഒന്നാമന്റെ ഓർമ്മക്കു വേണ്ടി ചാൾസ് സ്കാർബോറോ ആണ് കോർ കരോലി എന്ന പേര് നൽകിയത്

ബൃഹത്ശൂന്യത[തിരുത്തുക]

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

സർപ്പിള ഗാലക്സിയായ M51

അഞ്ച് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. സർപ്പിളാകൃതി തിരിച്ചറിയപ്പെട്ട ആദ്യത്തെ ഗാലക്സിയായ M51 അഥവാ വേൾപൂൾ (Whirlpool Galaxy) ഇവയിലൊന്നാണ്‌. M63 (സൂര്യകാന്തി ഗാലക്സി - Sunflower Galaxy), M94, M106 എന്ന ഗാലക്സികളും M3 എന്ന ഗോളീയ താരവ്യൂഹവും ഈ നക്ഷത്രരാശിയിലാണ്‌.

അവലംബം[തിരുത്തുക]

 1. Allen 1963, p. 105
 2. Kunitzsch 1959, pp. 123–124
 3. Kunitzsch 1974, pp. 227–228
 4. Kunitzsch 1990, pp. 48–49
 5. Apianus 1533
 6. Allen 1963, p. 157
 7. Ridpath, Ian. "Canes Venatici". Star Tales. ശേഖരിച്ചത് 9 June 2012.
 8. 8.0 8.1 Ridpath 2001, pp. 96–97
 9. Kunitzsch & Smart 2006, p. 22
 10. Allen 1963, p. 115
 11. Hevelius 1690
 12. Russell, Henry Norris (1922). "The New International Symbols for the Constellations". Popular Astronomy. 30: 469–71. Bibcode:1922PA.....30..469R.
 13. Wagman 2003, p. 366.


"https://ml.wikipedia.org/w/index.php?title=വിശ്വകദ്രു&oldid=3219671" എന്ന താളിൽനിന്ന് ശേഖരിച്ചത്