Jump to content

പാവ്നീ ഇന്ത്യൻ ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pawnee Nation
Chaticks si Chaticks
Pawnee Nation of Oklahoma tribal flag
Total population
5,600
Regions with significant populations
 United States (  Oklahoma )
Languages
English, Pawnee
Religion
Native American Church, Christianity, Traditional Tribal Religion
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Caddo, Kitsai, Wichita, Arikara
Tribal[പ്രവർത്തിക്കാത്ത കണ്ണി] territory of the Pawnee and tribes in Nebraska
Pawnee[പ്രവർത്തിക്കാത്ത കണ്ണി] father and son, 1912
Pawnee[പ്രവർത്തിക്കാത്ത കണ്ണി] lodges near Genoa, Nebraska (1873)
Pawnee[പ്രവർത്തിക്കാത്ത കണ്ണി] Indians migrating, by Alfred Jacob Miller
Ornamental[പ്രവർത്തിക്കാത്ത കണ്ണി] hair comb by Bruce Caesar (Pawnee-Sac and Fox), 1984, of German silver, Oklahoma History Center
La-Roo-Chuck-A-La-Shar[പ്രവർത്തിക്കാത്ത കണ്ണി] (Sun Chief) was a Pawnee chief who died fighting the Lakota at Massacre Canyon.
Pawnees[പ്രവർത്തിക്കാത്ത കണ്ണി] in a parley with Major Long's expedition at Engineer Cantonment, near Council Bluffs, Iowa, in October 1819.
1822[പ്രവർത്തിക്കാത്ത കണ്ണി] portrait of Sharitahrish by Charles Bird King, on display in the Library of the White House

“പാവ്നീ” എന്നറിയപ്പെടുന്നത് ഐക്യനാടുകളിലെ സമതലങ്ങളിൽ വസിച്ചിരുന്ന (Plains Indian tribe) ഇന്ത്യൻ വർഗ്ഗങ്ങളിലൊന്നാണ്. അവരുടെ മുഖ്യകാര്യാലയം ഒക്ലാഹോമയിലെ “പാവ്നീ” ആണ്. ഫെഡറൽ അംഗീകാരം സിദ്ധിച്ച ഈ വർഗ്ഗക്കാർ “ പാവ്നീ നേഷൻ ഓഫ്‍ ഒക്ലാഹോമ” എന്നറിയപ്പെടുന്നു. ചില സമയങ്ങളിൽ “പനീസ്സ” (Paneassa) എന്നും വിളിക്കപ്പെട്ടിരുന്ന ഈ വർഗ്ഗം ചരിത്രപരമായി ജീവിച്ചിരുന്നത് പ്ലാറ്റ് നദിയ്ക്ക് (Platte River) സമാന്തരമായി കിടന്നിരുന്ന, ഇന്നത്തെ നെബ്രാസ്ക കൻസാസ് പ്രദേശങ്ങളിലായിരുന്നു.[1] പാവ്നീ ഭാക്ഷയിൽ ഇവർ സ്വയം വിശേഷിപ്പിച്ചിരുന്നത് “Chaticks si Chaticks” (Men of Men) എന്നായിരുന്നു.[2]

മറ്റു സമതല ഇന്ത്യൻസിൽനിന്നു വ്യത്യസ്തമായി പാവ്നീ വർഗ്ഗക്കാരുടെ വില്ലേജുകൾ സ്ഥിരമായിട്ടുള്ളതായിരുനന്നു. ഇവർ പ്രാഥമികമായി കാർഷികവൃത്തിയിലൂന്നി ജീവിച്ചിരുന്നവരാണ്. ചോളം, ബീൻസ്, മത്തൻ ഇനങ്ങൾ, സ്ക്വാഷ് എന്നിവ ഇവർ കൃഷി ചെയ്തിരുന്നു. കുതരികൾ വീണ്ടും അവതരിപ്പിക്കപ്പെട്ടതോടുകൂടി ഇവർ അമേരിക്കൻ ബൈസനുകളെ വേട്ടയാടുവാൻ തുടങ്ങി.

പാവ്നി കോൺഫെഡറസി പ്രധാനമായി താഴെപ്പറയുന്ന നാലു ബാൻറുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

  • ചോയി (Chaui – ഗ്രാൻഡ്)
  • കിറ്റ്കെഹാക്കി (Kitkehaki – റിപ്പബ്ലിക്കൻ പാവ്നീസ്)
  • പിറ്റാഹൌറാറ്റ് (Pitahauerat – റ്റാപേജ് (Tapage)പാവാനീസ്)
  • സ്കിഡി (Skidi – ലൂപ് (Loup) അഥവാ വൂൾഫ് പാവ്നീസ്)

ചോയി (Chaui) ബാൻറായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. അണ്‌ഡാകാരമുള്ള “എർത്ത് ലോഡ്ജ്” എന്നറിയപ്പെട്ടിരുന്ന മൺകുടിലുകിലായിരുന്നു ഇവരുടെ വാസം. മരത്തൂണുകളും അരളിവർഗ്ഗത്തിൽപ്പെട്ട ഇലപൊഴുയും മരങ്ങളുടെ ചില്ലകളും പുല്ലും മണ്ണും ചേർത്തുണ്ടാക്കുന്ന ഈ എർത്ത് ലോഡ്ജുകൾക്കുള്ളിൽ 30 മുതൽ 50 പേർക്കു വരെ കഴിയുവാനുള്ള സൌകര്യമുണ്ടായിരുന്നു. ഓരോ വില്ലേജുകളും പത്തു മുതൽ 15 വരെ ഇത്തരം എർത്ത് ലോഡ്ജുകളുണ്ടായിരുന്നു. 

ഒരു വർഷത്തിൽ രണ്ടുതവണ പാവ്നീ വർഗ്ഗക്കാർ ബൈസനുകളെ (ഒരു തരം കാട്ടുപോത്ത്) വേട്ടയാടിയിരുന്നു. വേട്ടയാടലിനു ശേഷം തിരിച്ചു വരുമ്പോൾ എർത്ത് ലോഡ്ജുകളിലെ അന്തേവാസികൾ വില്ലേജിനുള്ളിലെ തന്നെ മറ്റൊരു ലോഡ്ജിലേയ്ക്കു മാറുന്ന പതിവുണ്ടായിരുന്നു. അമ്മവഴിക്കുള്ള പിന്തുടർച്ചായിരുന്നു ഇവർ തുടർന്നിരുന്നത്. വിവാഹശേഷം വധൂവരന്മാർ വധുവിന്റെ ഗ്രഹത്തിലേയ്ക്കു താമസം മാറ്റിയിരുന്നു. സാമൂഹ്യകാര്യങ്ങളില‍്‍ സ്ത്രീകൾ ഇടപെട്ടിരുന്നുവെങ്കിലും പ്രധാന തീരുമാനങ്ങൾ എടുത്തിരുന്നത് പുരുഷന്മാരായിരുന്നു. 

പാവ്നീ വർഗ്ഗ്ക്കാരുമായി ആദ്യമായി കണ്ടുമുട്ടിയ യൂറോപ്പുകാരൻ ഫ്രാൻസിസ്കോ വാസ്ക്വെസ് ഡെ കൊറോനാഡോ (Francisco Vásquez de Coronado) ആയിരുന്നു. 1541 ൽ സമീപസ്ഥമായ ഒരു വിചിത ഇന്ത്യൻ ഗ്രാമം സന്ദർശിക്കുന്ന വേളയിലായിരുന്നു ഇത്. ഇന്നത്തെ കൻസാസിലോ നെബ്രാസ്കയിലോ ഉൾപ്പെട്ടിരുന്ന “ഹരാഹേ (Harahey) എന്ന സ്ഥലത്തുവച്ച് ഇദ്ദേഹം ഒരു പാവ്നീ ചീഫുമായി കണ്ടുമുട്ടിയിരുന്നു. 

തങ്ങളുടെ അധീനതയിലുള്ള ഭൂമിയുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിൽ വ്യാപൃതരായ യൂറോപ്യൻ കുടിയേറ്റക്കാർ ഇന്നത്തെ കൻസാസ്, നെബ്രാസ്ക എന്നിയുൾപ്പെടുന്ന പ്രദേശങ്ങളിൽ വച്ച് പാവ്നീ വർഗ്ഗക്കാരുമായി വ്യാപാരങ്ങൾ നടത്തിയിരുന്നു. വിവിധ കൊളോണിയൽ ശക്തികളുമായി പാവ്നികളിലെ ഓരോ ബാൻറുകളും തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് സഖ്യം ചെയ്തിരുന്നു. 

പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ പാവ്നി ഇന്ത്യൻ വർഗ്ഗക്കാരുടെ അംഗസംഖ്യ 10,000 മുതൽ 12,000 വരെയായിരുന്നു. 1818 ൽ പാവ്നികൾ യൂറോപ്യന് കുടിയേറ്റക്കാരുമായി ആദ്യമായി തുടർച്ചയായ ഏതാനും ഉടമ്പടികൾ ഒപ്പുവയ്ക്കുകയുണ്ടായി. ഈ ഉടമ്പടികൾ തങ്ങളുടെ ഭൂമിയുടെ അവകാശം കുടിയേറ്റക്കാർക്കു പൂർണ്ണമായി കുടിയേറ്റക്കാർക്ക് അടിയറ വയ്ക്കുന്നതിലായിരുന്നു അവസാനിച്ചത്. 1857 ൽ പാവ്നീ വർഗ്ഗക്കാർ നെബ്രാസ്ക റിസർവേഷനിലേയ്ക്കും 1875 ൽ ഒക്ലാഹോമയിലെ ഇന്ത്യൻ ടെറിറ്റിറിയിലേയ്ക്കും മാറ്റിപ്പാർപ്പിക്കപ്പെട്ടു. റിസർവ്വേഷനുകളിൽ സർക്കാർ നിയന്ത്രണം കർശനമായിരുന്നു. പാവ്നികൾ തങ്ങളുടെ ഗോത്രസംസ്ക്കാരവും ഘടനയും ആചാരങ്ങളും ഇക്കാലത്തും മുറുകെപ്പിടിച്ചിരുന്നു. 1900 ആയപ്പോഴേയ്ക്കും ക്രസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങളുടെ ഫലമായി പാവ്നികളുടെ പ്രാചീന മതം ക്രിസ്തുമതത്തിനു വഴിമാറി. കുടിയേറ്റക്കാരുടെ ഇറക്കുമതിയായ വസൂരി, കോളറഎന്നീ രോഗങ്ങളും യുദ്ധങ്ങളും റിസർവ്വേഷനുകളിലേയ്ക്കുള്ള ആട്ടിയോടിക്കലുകളും കാരണായി പാവ്നീ വർഗ്ഗ്കാരുടെ അംഗസംഖ്യ വെറും 600 ആയി ചുരുങ്ങിയിരുന്നു. 

അവലംബം

[തിരുത്തുക]
  1. Parks, Douglas R. "Pawnee." Oklahoma Historical Society's Encyclopedia of Oklahoma History and Culture. (retrieved 14 Sept 2011)
  2. Viola, Herman J. "Warriors in Uniform: The Legacy of American Indian Heroism". National Geographic Books. p. 101. Retrieved 1 January 2017.
"https://ml.wikipedia.org/w/index.php?title=പാവ്നീ_ഇന്ത്യൻ_ജനത&oldid=3661057" എന്ന താളിൽനിന്ന് ശേഖരിച്ചത്