ഘടികാരം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഘടികാരം (Horologium)
ഘടികാരം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ഘടികാരം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Hor
Genitive: Horologii
ഖഗോളരേഖാംശം: 3 h
അവനമനം: −60°
വിസ്തീർണ്ണം: 249 ചതുരശ്ര ഡിഗ്രി.
 (58-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
6
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
10
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Horologii
 (3.85m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
GJ 1061
 (11.9 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ:
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
യമുന (Eridanus)
ജലസർപ്പം (Hydrus)
വല (Reticulum)
സ്രാവ് (നക്ഷത്രരാശി)
വാസി (Caelum)
അക്ഷാംശം +30° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഡിസംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ പ്രകാശം കുറഞ്ഞ ഒരു നക്ഷത്രരാശിയാണ് ഘടികാരം (Horologium). 1756-ൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ നികൊളാസ് ലൂയി ദെ ലകലൈൽ ആണ് ഇതിനെ ആദ്യമായി അടയാളപ്പെടുത്തിയത്. ഒരു പെൻഡുലം ക്ലോക്കിന്റെ ആകൃതിയിലായിരുന്നു അദ്ദേഹം ഇതിനെ ചിത്രീകരിച്ചത്.

കാന്തിമാനം 4ൽ കൂടുതലുള്ള ഒരേയൊരു നക്ഷത്രം മാത്രമേ ഘടികാരത്തിലുള്ളു. അത് ആൽഫ ഹൊറോളോജി ആണ്. ഇതിന്റെ കാന്തിമാനം 3.85 ആണ്. സൂര്യന്റെ വ്യാസത്തിന്റെ 11 ഇരട്ടി വ്യാസമുള്ള ഓറഞ്ച് ഭീമൻ നക്ഷത്രമാണ് ഇത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന നക്ഷത്രങ്ങളിൽ കാന്തിമാനത്തിൽ ഏറ്റവും കൂടുതൽ വ്യതിയാനം കാണിക്കുന്ന ചരനക്ഷത്രമായ ആർ ഹൊറോളജി ഘടികാരം രാശിയിലാണുള്ളത്. 4.7 മുതൽ 14.3 വരെയാണ് ഇതിന്റെ കാന്തിമാനത്തിലുള്ള വ്യത്യാസം. നക്ഷത്രരാശിയിലെ നാല് നക്ഷത്രവ്യവസ്ഥകൾക്ക് സൗരയൂഥേതരഗ്രഹം ഉണ്ട്. ഗ്ലീസ് - 1061 എന്ന നക്ഷത്രത്തിന്റെ ആവാസമേഖലയിൽ ഒരു ഗ്രഹം ഉണ്ട്.

ചരിത്രം[തിരുത്തുക]

1756-ൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ നികൊളാസ് ലൂയി ദെ ലകലൈൽ ഈ നക്ഷത്രസമൂഹത്തെ ആദ്യമായി അടയാളപ്പെടുത്തിയത്.[1][2] 1756ൽ പെൻഡുലത്തോടു കൂടിയ ക്ലോക്ക് എന്നാണ് അദ്ദേഹം ഈ രാശിക്ക് പേരു നൽകിയത്. 1763-ൽ അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച ഒരു കാറ്റലോഗിൽ ഇതിന് ഹോറോളജിയം എന്ന ലാറ്റിൻ പേരു നൽകി.[3] മണിക്കൂർ പറയുന്നതിനുള്ള ഉപകരണം എന്നാണ് ഈ പേരിന് അർത്ഥം.[4]

സവിശേഷതകൾ[തിരുത്തുക]

ആകാശത്തിന്റെ 248.9 ചതുരശ്ര ഡിഗ്രി ഭാഗത്താണ് ഘടികാരം നക്ഷത്രരാശി സ്ഥിതി ചെയ്യുന്നത്. 88 ആധുനിക നക്ഷത്രസമൂഹങ്ങളിൽ വലിപ്പം കൊണ്ട് 58-ാം സ്ഥാനമാണ് ഇതിനുള്ളത്. [5] തെക്കൻ ആകാശഗോളത്തിലാണ് ഇതിന്റെ സ്ഥാനം. അക്ഷാംശം 23°Nന് തെക്കു ഭാഗത്തുള്ളവർക്ക് ഈ നക്ഷത്രസമൂഹം ദൃശ്യമാണ്.[5] യമുന, വല, സ്രാവ്, ജലസർപ്പം എന്നിവയാണ് ചുറ്റുമുള്ള മറ്റു നക്ഷത്രരാശികൾ. 1922-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന "Hor" എന്ന മൂന്നക്ഷര ചുരുക്കെഴുത്ത് അംഗീകരിച്ചു.[6] ഇരുപത്തിരണ്ട് വശങ്ങളുള്ള ബഹുഭുജമായാണ് ഘടികാരം രാശിയുടെ ഔദ്യോഗിക അതിരുകൾ നിർവചിച്ചിരിക്കുന്നത്. ഖഗോളരേഖാംശം 02h 12.8mനും 04h 20.3mനും ഇടയിലും അവനമനം -39.64°യ്ക്കും -67.04°യ്ക്കും ഇടയിലുമായാണ് ഇതിന്റെ സ്ഥാനം.[7]

നക്ഷത്രങ്ങൾ[തിരുത്തുക]

കാന്തിമാനം 4ൽ കൂടുതലുള്ള ഒരു നക്ഷത്രം മാത്രമേ ഘടികാരത്തിലുള്ളു.[8] 41 നക്ഷത്രങ്ങളുടെ കാന്തിമാനം 6.5നേക്കാൾ താഴ്ന്നതോ അതിനു തുല്യമോ ആണ്.[5] 1756-ൽ ആൽഫ (α Hor) മുതൽ ലാംഡ (λ Hor)വരെ 11 നക്ഷത്രങ്ങൾക്ക് ലക്കലൈൽ ബേയർ നാമകരണ സമ്പ്രദായം അനുസരിച്ച് പേരുകൾ നൽകി. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ ഫ്രാൻസിസ് ബെയ്‌ലി, എപ്സിലോൺ, തീറ്റ എന്നീ രണ്ട് പേരുകൾ നീക്കംചെയ്തു. പേരു നൽകാൻ യോഗ്യതയില്ലാത്ത വിധം മങ്ങിയതായിരുന്നു അവ എന്നായിരുന്നു അദ്ദേഹത്തിന്റ അഭിപ്രായം. ലക്കയിലിന്റെ ബീറ്റ ഹോറോളജിയുടെ കോർഡിനേറ്റുകളുമായി പൊരുത്തപ്പെടുന്ന നക്ഷത്രം കണ്ടെത്താനും അദ്ദേഹത്തിന് കഴിഞ്ഞില്ല. കോർഡിനേറ്റുകൾ തെറ്റാണെന്ന് നിശ്ചയിച്ച് അദ്ദേഹം മറ്റൊരു നക്ഷത്രത്തിന് ആ പേര് നൽകി. കാപ്പ ഹോറോളോജിയും പരിശോധിച്ചുറപ്പിക്കാൻ കഴിഞ്ഞില്ല. 1879-ൽ, അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ ബെഞ്ചമിൻ അപ്തോർപ് ഗൗൾഡ് മ്യൂ, ന്യൂ എന്നീ നക്ഷത്രങ്ങളെ കൂടി കൂട്ടിച്ചേർത്തു.[3]

ഭൂമിയിൽ നിന്ന് 115 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ആൽഫ ഹൊറോളോജിയാണ് ഏറ്റവും തിളക്കമുള്ള നക്ഷത്രം. ഇതിന്റെ കാന്തിമാനം 3.9 ആണ്.[9] ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ജോഹാൻ എലർട്ട് ബോഡ് അതിനെ ഘടികാരത്തിന്റെ പെൻഡുലമായി ചിത്രീകരിച്ചു.[10] സ്പെക്ട്രൽ തരം K2III ആയ ഓറഞ്ച് ഭീമൻ നക്ഷത്രമാണിത്. സൂര്യന്റെ വ്യാസത്തിന്റെ 11 ഇരട്ടിയുള്ള ഈ നക്ഷത്രം അതിന്റെ ആയുസ്സിന്റെ ഭൂരിഭാഗവും ഒരു വെള്ള മുഖ്യധാരാനക്ഷത്രമായിരുന്നു.[11] സൂര്യന്റെ പിണ്ഡത്തിന്റെ 1.55 മടങ്ങാണ് ഇതിന്റെ പിണ്ഡം. [12] 5,028 കെൽവിൻ ഉപരിതല താപനിലയുള്ള ഇതിന്റെ ഫോട്ടോസ്ഫിയറിൽ നിന്ന് സൂര്യന്റെ പ്രകാശത്തിന്റെ 38 മടങ്ങ് പ്രകാശം പ്രസരിക്കുന്നു.[13]

ഘടികാരം രാശിയിൽ തിളക്കത്തിൽ രണ്ടാമതു നിൽക്കുന്ന നക്ഷത്രമാണ് ഡെൽറ്റ ഹെറോളജി. ഇതിന്റെ കാന്തിേമാനം 4.93 ആണ്.[14] ആൽഫയും ഡെൽറ്റയും ദൃശ്യ ഇരട്ടകളാണ്.[15] ഡെൽറ്റ ഒരു ദ്വന്ദ്വനക്ഷത്രം ആണ്. സ്പെക്ട്രൽ തരം A5V ആയ വെളുത്ത മുഖ്യധാരാ നക്ഷത്രത്തിന് സൂര്യന്റെ 1.41 മടങ്ങ് പിണ്ഡവും 5.15 കാന്തിമാനവും ഉണ്ട്. അതിന്റെ കൂട്ടാളിയുടെ കാന്തിമാനം 7.29 ആണ്.[16] ഭൂമിയിൽ നിന്ന് 179 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[9]

സൂര്യനെക്കാൾ 63 മടങ്ങ് പ്രകാശമുള്ള ഒരു വെളുത്ത ഭീമനാണ് ബീറ്റ ഹോറോളജി. ഇതിന്റെ ഉപരിതല താപനില 8303 കെൽവിനും കാന്തിമാനം 5ഉം ആണ്.[13] ഇത് ഭൂമിയിൽ നിന്ന് 312 പ്രകാശവർഷം അകലെയാണുള്ളത്.[17] ലാംഡ ഹൊറോളജി സ്പെക്ട്രൽ തരം F2III ആയ വെളുത്ത ഭീമൻ നക്ഷത്രമാണ്. അത് സെക്കൻഡിൽ 140 കി.മീ വേഗതയിൽ കറങ്ങുന്നുണ്ട്. അതിനാൽ അതിന്റെ ധ്രുവങ്ങൾ നേരിയ തോതിൽ പരന്നിരിക്കുന്നു.[18] ഇത് ഭൂമിയിൽ നിന്ന് ഏകദേശം 161 പ്രകാശവർഷം അകലെയാണ്.[9]

അവലംബം[തിരുത്തുക]

 1. Ridpath, Ian. "Horologium". Star Tales. Self-published. ശേഖരിച്ചത് 3 September 2020.
 2. Lacaille, Nicolas Louis (1756). "Relation abrégée du Voyage fait par ordre du Roi au cap de Bonne-espérance". Mémoires de l'Académie Royale des Sciences (ഭാഷ: ഫ്രഞ്ച്): 519–592 [588]. ശേഖരിച്ചത് 2016-03-19.
 3. 3.0 3.1 Wagman, Morton (2003). Lost Stars: Lost, Missing and Troublesome Stars from the Catalogues of Johannes Bayer, Nicholas Louis de Lacaille, John Flamsteed, and Sundry Others. Blacksburg, Virginia: The McDonald & Woodward Publishing Company. പുറങ്ങൾ. 6–7, 169–170. ISBN 978-0939923786.
 4. "horologe, noun". Oxford English Dictionary. ശേഖരിച്ചത് 26 December 2019. (subscription required)
 5. 5.0 5.1 5.2 Ridpath, Ian. "Constellations: Andromeda–Indus". Star Tales. self-published. ശേഖരിച്ചത് 3 September 2020.
 6. Russell, Henry Norris (1922). "The New International Symbols for the Constellations". Popular Astronomy. 30: 469. Bibcode:1922PA.....30..469R.
 7. "Horologium, Constellation Boundary". The Constellations. International Astronomical Union. ശേഖരിച്ചത് 3 September 2020.
 8. Moore, Patrick; Tirion, Wil (1997). Cambridge Guide to Stars and Planets. Cambridge, UK: Cambridge University Press. പുറം. 190. ISBN 978-0521585828.
 9. 9.0 9.1 9.2 van Leeuwen, F. (2007). "Validation of the New Hipparcos Reduction". Astronomy and Astrophysics. 474 (2): 653–664. arXiv:0708.1752. Bibcode:2007A&A...474..653V. doi:10.1051/0004-6361:20078357. S2CID 18759600.
 10. Ridpath, Ian. "Horologium". Star Tales. self-published. ശേഖരിച്ചത് 3 September 2020.
 11. Kaler, Jim. "Alpha Horologii". James Kaler's Stars. ശേഖരിച്ചത് 3 September 2020.
 12. Liu, Y. J.; Zhao, G.; Shi, J. R.; Pietrzyński, G.; Gieren, W. (2007). "The Abundances of Nearby Red Clump Giants". Monthly Notices of the Royal Astronomical Society. 382 (2): 553–566. Bibcode:2007MNRAS.382..553L. doi:10.1111/j.1365-2966.2007.11852.x.
 13. 13.0 13.1 McDonald, I.; Zijlstra, A. A.; Boyer, M. L. (2012). "Fundamental Parameters and Infrared Excesses of Hipparcos Stars". Monthly Notices of the Royal Astronomical Society. 427 (1): 343–357. arXiv:1208.2037. Bibcode:2012MNRAS.427..343M. doi:10.1111/j.1365-2966.2012.21873.x. S2CID 118665352.
 14. Kaler, Jim (21 January 2011). "Beta Horologii". James Kaler's Stars. മൂലതാളിൽ നിന്നും 17 April 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 September 2019.
 15. Arnold, H.J.P; Doherty, Paul; Moore, Patrick (1999). The Photographic Atlas of the Stars. Boca Raton, Florida: CRC Press. പുറം. 48. ISBN 978-0750306546.
 16. Eggleton, P. P.; Tokovinin, A. A. (2008). "A Catalogue of Multiplicity among Bright Stellar Systems". Monthly Notices of the Royal Astronomical Society. 389 (2): 869–879. arXiv:0806.2878. Bibcode:2008MNRAS.389..869E. doi:10.1111/j.1365-2966.2008.13596.x. S2CID 14878976.
 17. Brown, A. G. A.; മുതലായവർ (Gaia collaboration) (August 2018). "Gaia Data Release 2: Summary of the contents and survey properties". Astronomy & Astrophysics. 616. A1. arXiv:1804.09365. Bibcode:2018A&A...616A...1G. doi:10.1051/0004-6361/201833051. {{cite journal}}: Unknown parameter |displayauthors= ignored (|display-authors= suggested) (help) Gaia DR2 record for this source at VizieR.
 18. Belle, G. T. (2012). "Interferometric Observations of Rapidly Rotating Stars". The Astronomy and Astrophysics Review. 20 (1): 51. arXiv:1204.2572. Bibcode:2012A&ARv..20...51V. doi:10.1007/s00159-012-0051-2. S2CID 119273474.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഘടികാരം_(നക്ഷത്രരാശി)&oldid=3987853" എന്ന താളിൽനിന്ന് ശേഖരിച്ചത്