Jump to content

ഗ്രഹ നീഹാരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
NGC 7293, The Helix Nebula


നക്ഷത്രങ്ങളുടെ പരിണാമത്തിന്റെ മുഖ്യധാരാനന്തര ദശയിൽ, നക്ഷത്രങ്ങൾ ചുവന്ന ഭീമൻ ആകുന്ന ഘട്ടത്തിൽ അതിന്റെ പുറം പാളികൾ വികസിക്കുകയും കാമ്പ് സങ്കോചിക്കുകയും ചെയ്യുന്നു. പുറത്തേയ്ക്ക് വികസിച്ചു വരുന്ന പുറം‌പാളികൾ വിവിധ പ്രവർത്തനങ്ങൾ മൂലം നക്ഷത്രത്തിൽ നിന്നു അടർന്നു പോകും. ഇങ്ങനെ അടർന്നു പോകുന്ന ഭാഗത്തിനാണ് ഗ്രഹ നീഹാരിക അഥവാ പ്ലാനെറ്ററി നെബുല (Planetary Nebula) എന്നു പറയുന്നത്. പ്ലാനെറ്ററി നെബുല എന്നാണ് പേരെങ്കിലും ഇതിനു Planet-മായി ബന്ധമൊന്നും ഇല്ല. ഇതിനെ ejection nebula എന്നാണ് വിളിക്കേണ്ടത് എന്നു ചില ശാസ്ത്രജ്ഞന്മാർ വാദിക്കുന്നു. 95 % നക്ഷത്രങ്ങളും ഇങ്ങനെ ഒരു ദശയിലൂടെ കടന്നു പോകും എന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ശാസ്ത്രജ്ഞന്മാർ വളരെയധികം പ്ലാനെറ്ററി നെബുലകളെ കണ്ടെത്തിയിട്ടുണ്ട്.

NGC 6543, The Cat's Eye Nebula
"https://ml.wikipedia.org/w/index.php?title=ഗ്രഹ_നീഹാരിക&oldid=4022740" എന്ന താളിൽനിന്ന് ശേഖരിച്ചത്