പ്രോക്സിമ സെന്റോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രോക്സിമ സെന്റോറി, സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ ഇത് 4.2 പ്രകാശ വർഷം അകലെയാണ്

സൂര്യനോട് ഏറ്റവും സമീപത്തുള്ള നക്ഷത്രമാണ്‌ പ്രോക്സിമ സെന്റോറി (Proxima centaury). ഒരു ചുവന്ന കുള്ളൻ നക്ഷത്രവും, മൂന്ന് നക്ഷത്രങ്ങളടങ്ങിയ കൂട്ടത്തിലെ ഒരു അംഗവുമാണിത് സൂര്യനിൽ നിന്ന് 33.9 ലക്ഷം കോടി കിലോമീറ്റർ (4.22 പ്രകാശവർഷം ) അകലെയാണ്‌ പ്രോക്സിമസെന്റോറി.

സൂര്യന്റെ എട്ടിലൊന്ന്‌ മാത്രം പിണ്ഡമുള്ള നക്ഷത്രമാണ് പ്രോക്സിമ സെന്റോറി'. താരതമ്യേനയുള്ള ദൂരക്കുറവ് കാരണം ഇതിന്റെ വലിപ്പം നേരിട്ട് അളക്കാന്‌ സാധിക്കുന്നു. ഇതിന്റെ വ്യാസം ഏകദേശം സൂര്യന്റെ വ്യാസത്തിന്റെ ഏഴിലൊന്ന് വരും.


"https://ml.wikipedia.org/w/index.php?title=പ്രോക്സിമ_സെന്റോറി&oldid=2157387" എന്ന താളിൽനിന്ന് ശേഖരിച്ചത്