വ്യാളം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Draco (constellation) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


വ്യാളം (Draco)
വ്യാളം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
വ്യാളം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Dra
Genitive: Draconis
ഖഗോളരേഖാംശം: 17 h
അവനമനം: +65°
വിസ്തീർണ്ണം: 1083 ചതുരശ്ര ഡിഗ്രി.
 (8-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
14
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
76
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
3
സമീപ നക്ഷത്രങ്ങൾ: 6
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
എൽട്ടാനിൻ( Dra)
 (2.24m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Struve 2398
 (11.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 1
ഉൽക്കവൃഷ്ടികൾ : Draconids
സമീപമുള്ള
നക്ഷത്രരാശികൾ:
അവ്വപുരുഷൻ (Boötes)
അഭിജിത്ത് (Hercules)
അയംഗിതി (Lyra)
ജായര (Cygnus)
കൈകവസ് (Cepheus)
ലഘുബാലു (Ursa Minor)
കരഭം (Camelopardalis)
സപ്തർഷിമണ്ഡലം (Ursa Major)
അക്ഷാംശം +90° നും −15° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഖഗോള ഉത്തരധ്രുവത്തിനടുത്തുള്ള ഒരു നക്ഷത്രരാശിയാണ് വ്യാളം (Draco). ഇതിന് ഒരു വ്യാളിയുടെ ആകൃതി കല്പിക്കപ്പെടുന്നു. ഈ നക്ഷത്രരാശിയിലെ ഠുബാൻ‌ എന്ന നക്ഷത്രം ഒരു കാലത്ത് ധ്രുവനക്ഷത്രമായിരുന്നു. ക്രാന്തിവൃത്തത്തിന്റെ ഉത്തരധ്രുവം ഈ നക്ഷത്രരാശിയിലാണ്‌.

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

NGC6543 - കാറ്റ്സ് ഐ നീഹാരിക

NGC6543 ഈ നക്ഷത്രഗണത്തിലെ പ്ലാനറ്ററി നീഹാരികയാണ്‌. ഇത് കാറ്റ്സ് ഐ നീഹാരിക എന്ന് അറിയപ്പെടുന്നു. ക്രാന്തിവൃത്തത്തിന്റെ ഉത്തരധ്രുവത്തിന്‌ വളരെയടുത്താണ്‌ ഇത്. NGC 5866 എന്ന ഗാലക്സിയും ഈ നക്ഷത്രരാശിയിലാണ്‌. 102-ആമത്തെ മെസ്സിയർ വസ്തു ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ധ്രുവനക്ഷത്രം[തിരുത്തുക]

ഠുബാൻ ( Dra) 3948 ബി.സി. മുതൽ 1793 ബി.സി. വരെയുള്ള കാലം ഉത്തരധ്രുവത്തോട് ഏറ്റവും അടുത്തുള്ള നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുന്ന നക്ഷത്രമായിരുന്നു. അതിനാൽ ദിക്കറിയാൻ ഇത് ഉപയോഗപ്പെട്ടിരുന്നു. ഈജിപ്തിലെ പിരമിഡുകൾ ഈ നക്ഷത്രത്തിന്റെ നേർക്കാണ്‌ ദിശ തിരിച്ചിരുന്നത്. 21000 എ.ഡി.ക്കടുത്ത് ഇത് ഒരിക്കൽക്കൂടി ധ്രുവനക്ഷത്രമായി മാറും.

ബാഹ്യ കണ്ണികൾ[തിരുത്തുക]

  1. http://www.astronomy.pomona.edu/archeo/egypt/egypt.html Archived 2009-03-09 at the Wayback Machine.


"https://ml.wikipedia.org/w/index.php?title=വ്യാളം_(നക്ഷത്രരാശി)&oldid=3645818" എന്ന താളിൽനിന്ന് ശേഖരിച്ചത്