സ്വർഗപതംഗം
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
സ്വർഗപതംഗം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Aps |
Genitive: | Apodis |
ഖഗോളരേഖാംശം: | 13h 51m 07.5441s–18h 27m 27.8395s[1] h |
അവനമനം: | −67.4800797°–−83.1200714°[1]° |
വിസ്തീർണ്ണം: | 206 ചതുരശ്ര ഡിഗ്രി. (67ാമത്) |
പ്രധാന നക്ഷത്രങ്ങൾ: |
5 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
12 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
2 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
0 |
സമീപ നക്ഷത്രങ്ങൾ: | 0 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Aps (3.83m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
HD 122862 (93.5 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
ദക്ഷിണ ത്രിഭുജം (Triangulum Australe) ചുരുളൻ (Circinus) മഷികം (Musca) വേദാരം (Chamaeleon) വൃത്താഷ്ടകം (Octans) മയിൽ (Pavo) പീഠം (Ara) |
അക്ഷാംശം +5° നും −90° നും ഇടയിൽ ദൃശ്യമാണ് ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |

പറുദീസയിലെ പക്ഷി എന്ന ഈ നക്ഷത്രഗണം മങ്ങിയ ഒരു നക്ഷത്രഗണം ആണ്. ഭൂമദ്ധ്യരേഖയിൽ നിന്ന് നോക്കുമ്പോൾ തെക്കൻ ചക്രവാളത്തിലാണ് ഇതു കാണപ്പെടുന്നത്. ആദ്യമായി ആകാശചിത്രീകരണത്തിൽ ഈ ഗണത്തെ ഉൾപ്പെടുത്തിയത് 1598ൽ പെട്രസ് പ്ലാൻഷ്യസ് എന്ന ഡച്ച് ജ്യോതിഃശാസ്ത്രജ്ഞനാണ്. 1603ൽ ജോൺ ബെയർ അദ്ദേഹത്തിന്റെ യൂറാനോമെട്രിയ എന്ന നക്ഷത്രചാർട്ടിൽ ഇതിനെ ഉൾപ്പെടുത്തി. 1756ൽ നിക്കോളാസ് ലൂയി ഡി ലാക്കായ് ബെയറുടെ നാമകരണ സമ്പ്രദായം അനുസരിച്ച് തിളക്കമുള്ള നക്ഷത്രങ്ങൾക്ക് പേരുകൾ നൽകി.
തിളക്കമുള്ള അഞ്ചു നക്ഷത്രങ്ങളാണ് സ്വർഗ്ഗപതംഗത്തിൽ ഉള്ളത്. 3.8 ദൃശ്യകാന്തിമാനം ഉള്ള ആൽഫ അപ്പോഡിസ് ഒരു ഓറഞ്ച് ഭീമൻ നക്ഷത്രമാൺ. സൂര്യനേക്കാൾ 48 മടങ്ങ് വ്യാസവും 928 മടങ്ങ് പ്രാകാശികതയും (luminosity) ഇതിനുണ്ട്. ഗാമ അപ്പോഡിസ് ഒരു പ്രായമായ നക്ഷത്രമാണ്. ഡെൽറ്റ എപ്പസ് ഒരു ഇരട്ട നക്ഷത്രമാണ്. 103 കോണിക സെക്കന്റ് അകലത്തിൽ ഇവ രണ്ടിനെയും നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയും. ഗ്രഹങ്ങളുള്ള രണ്ടു നക്ഷത്രങ്ങളുണ്ട്.
ചരിത്രം[തിരുത്തുക]
പെട്രസ് പ്ലാൻഷ്യസ് നിർമ്മിച്ച പന്ത്രണ്ട് നക്ഷത്രരാശികളിൽ ഒന്നാണ് സ്വർഗ്ഗപതംഗം. ഡച്ച് നാവികരായ പീറ്റർ ഡിർക്ക്സൂൺ കെയ്സർ, ഫ്രെഡരിക് ഡി ഹോട്ട്മാൻ എന്നിവരുടെ നിരീക്ഷണങ്ങളിൽ നിന്നാണ് പെട്രസ് പ്ലാൻഷ്യസ് ഇത് ചിത്രീകരിച്ചത്. ജോഡോകസ് ഹോണ്ടിയസ് 1598ൽ ആംസ്റ്റർഡാമിൽ പുറത്തിറക്കിയ ഒരു ഖഗോള ഗ്ലോബിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.[2] ഡി ഹോട്ട്മാൻ 1603ൽ അദ്ദേഹത്തിന്റെ നക്ഷത്രകാറ്റലോഗിൽ ഡച്ച് ഭാഷയിൽ De Paradijs Voghel എന്ന പേര് നിർദ്ദേശിക്കുന്നുണ്ട്. സ്വർഗ്ഗത്തിലെ പക്ഷി എന്നാണ് ഈ പേരിനർത്ഥം.[3] പ്ലാൻഷ്യസ് ഇതിന് Paradysvogel Apis Indica എന്ന ലാറ്റിൻ പേര് നൽകി. പക്ഷി എന്നർത്ഥം വരുന്ന avis എന്നതിനു പകരം ഈച്ച എന്നർത്ഥം വരുന്ന Apis എന്ന വാക്കാണ് അദ്ദേഹം അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചത്. എങ്കിലും സ്വർഗ്ഗത്തിലെ പക്ഷി എന്ന അർത്ഥം തന്നെയാണ് ഇവിടെ സ്വീകരിക്കാറുള്ളത്.[4]
1603ൽ ജൊഹാൻ ബെയർ യൂറാനോമെട്രിയ എന്ന അദ്ദേഹത്തിന്റെ നക്ഷത്ര കാറ്റലോഗിൽ സ്വർഗപതംഗത്തെയും ഉൾപ്പെടുത്തി.[2] ബെയർ ഇതിന് ആപിസ് ഇൻഡിക്ക എന്ന പേരാണ് നൽകിയത്. കാലുകളില്ലാത്ത എന്നർത്ഥം വരുന്ന അപ്പോസ് എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഏപ്പസ് (Apus) എന്ന പേര് എടുത്തത്. മഗല്ലന്റെ ലോകസഞ്ചാരത്തിൽ ബാക്കിവന്നവർ തിരിച്ച് യൂറോപ്പിൽ എത്തിയപ്പോൾ അവരുടെ കയ്യിൽ സ്വർഗത്തിലെ എന്നു വിളിക്കുന്ന ഒരു പക്ഷിയുടെ ഒരു സ്പെസിമെൻ ഉണ്ടായിരുന്നു. ഇതിന്റെ കാലുകളും ചിറകുകളും നഷ്ടപ്പെട്ടിരുന്നു. ഈ മാതൃകയാണ് സ്വർഗ്ഗപതംഗത്തെ ചിത്രീകരിക്കാൻ ഉപയോഗിച്ചത്.[4]
സവിശേഷതകൾ[തിരുത്തുക]
ആകാശത്തിന്റെ 0.5002% വരുന്ന 206.3 ച.ഡിഗ്രിയിലാണ് സ്വർഗപതംഗം കിടക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിൽ 67ാം സ്ഥാനമാണ് ഇതിനുള്ളത്.[5] 7° വടക്കേ രേഖാംശരേഖക്കു തെക്കുള്ളവർക്കു മാത്രമേ ഇതിനെ കാണാൻ കഴിയൂ.[5] വടക്കു ഭാഗത്ത് പീഠം, ദക്ഷിണ ത്രിഭുജം, ചുരുളൻ എന്നിവയും മഷികം, വേദാരം എന്നിവ പടിഞ്ഞാറും വൃത്താഷ്ടകം തെക്കും മയിൽ കിടക്കുന്നു. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 1922ൽ ഇതിന് 'Aps' എന്ന മൂന്നക്ഷരചുരുക്കെഴുത്ത് അനുവദിച്ചു.[6] 1930ൽ യൂജിൻ ഡെൽപോർട്ട് ഇതിന്റെ അതിർത്തികൾ അടയാളപ്പെടുത്തി. ആറു വശങ്ങളുള്ള ഒരു ബഹുഭുജാകൃതിയാണ് ഇതിനുള്ളത്. ഖഗോളരേഖാംശം 13മ. 49.5മി.നും 18മ. 27.3മി.നും അവനമനം −67.48°നും −83.12°നും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.[1]
നക്ഷത്രങ്ങൾ[തിരുത്തുക]
ലകായ് 12 നക്ഷത്രങ്ങൾക്ക് ബെയറുടെ നാമകരണ സമ്പ്രദായം അനുസരിച്ച് ആൽഫ മുതൽ കാപ്പ വരെയുള്ള പേരുകൾ നൽകി.[7] ദൃശ്യകാന്തിമാനം 6.5ഉം അതിൽ കൂടുതലുമുള്ള നക്ഷത്രങ്ങൾ സ്വർഗപതംഗത്തിൽ 39 എണ്ണമുണ്ട്.[5] ബീറ്റ അപ്പോഡിസ്, ഗാമ അപ്പോഡിസ്, ഡെൽറ്റ അപ്പോഡിസ് എന്നിവ ചേർന്ന ഒരു ത്രികോണം രൂപപ്പെടുത്തുന്നു. ആൽഫ അപ്പോഡിസ് ഇതിനു കിഴക്കു ഭാഗത്തായി കിടക്കുന്നു.[8]
ആൽഫ അപ്പോഡിസ് സ്പെക്ട്രൽ തരം K3IIIൽ പെടുന്ന ഒരു ഓറഞ്ച് ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 447 ± 8 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[9] 3.8 ആണ് ഇതിന്റെ ദൃശ്യകാന്തിമാനം.[10] വികാസം പ്രാപിക്കുന്നതിനു മുമ്പ് ഇതൊരു ബി ടൈപ് മുഖ്യധാരാ നക്ഷത്രം ആയിരുന്നു.[11] സൂര്യന്റെ 48 മടങ്ങ് വ്യാസം ഇതിനുണ്ട്.,[12] സൂര്യന്റെ 928 മടങ്ങ് പ്രാകാശികതയുള്ള ഈ നക്ഷത്രത്തിന്റെ ഉപരിതല താപനില 4312 കെൽവിൻ ആണ്.[13] ഭൂമിയിൽ നിന്നും 157 ± 2 പ്രകാശവർഷം അകലെ കിടക്കുന്ന ബീറ്റ അപ്പോഡിസ് ഒരു ഓറഞ്ച് ഭീമൻ നക്ഷത്രമാണ്.[9] ഇതിന്റെ കാന്തിമാനം 4.2 ആണ്.[10] ഇതിന് സൂര്യന്റേതിനേക്കാൾ 1.84 മടങ്ങ് പിണ്ഡമുണ്ട്. ഉപരിതല താപനില 4677 കെൽവിൻ ആണ്.[14] ഭൂമിയിൽ നിന്നും 156 ± 1 പ്രകാശവർഷം അകലെ കിടക്കുന്ന ഗാമ അപ്പോഡിസ് സ്പെക്ട്രൽ തരം G8IIIൽ പെടുന്ന ഒരു മഞ്ഞ ഭീമൻ നക്ഷത്രമാണ്.[9] കാന്തിമാനം 8.37 ആണ്. സൂര്യന്റെ 63 മടങ്ങ് പ്രാകാശികതയുള്ള ഇതിന്റെ ഉപരിതല താപനില 5279 കെൽവിൻ ആണ്.[13] ഡെൽറ്റ അപ്പോഡിസ് ഒരു ഇരട്ട നക്ഷത്രമാണ്. ഒരു ബൈനോക്കുലറിലൂടെ നോക്കുകയാണെങ്കിൽ 103 കോണിക സെക്കന്റ് അകലത്തിൽ ഇവയെ കാണാം.[15] ഡെൽറ്റ1 സ്പെക്ട്രൽ തരം M4IIIൽ പെടുന്ന ഒരു ചുവപ്പു ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 760 ± 30 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[9] കാന്തിമാനം 4.66നും 4.87നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു ചരനക്ഷത്രം ആണിത്.[16] ഒരു അർദ്ധക്രമ(semiregular) ചരനക്ഷത്രമായ ഇതിന്റെ കാന്തിമാനം 68, 94.9, 101.7 എന്നിങ്ങനെ വ്യത്യസ്ത ദിവസങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നു.[17] ഡെൽറ്റ2 സ്പെക്ട്രൽ തരം K3IIIൽ പെടുന്ന ഒരു ഓറഞ്ച് ഭീമൻ നക്ഷത്രമാണ്.[18] ഭൂമിയിൽ നിന്നും 610 ± 30 പ്രകാശവർഷം സ്ഥിതിചെയ്യുന്ന ഇതിന്റെ കാന്തിമാനം 5.3 ആണ്.,[9]
സ്പെക്ട്രൽ തരം K1III ആയ സീറ്റ അപ്പോഡിസിന്റെ കാന്തിമാനം 4.8 ആണ്.[19] ഈ രാശിയിലെ തിളക്കം കൊണ്ട് അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന നക്ഷത്രമാണിത്. സൂര്യന്റെ 133 മടങ്ങ് പ്രാകാശികത (luminosity) ഉള്ള ഇതിന്റെ ഉപരിതല താപനില 4649 കെൽവിൻ ആണ്.[13] ഭൂമിയിൽ നിന്നും 297 ± 8 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[9] ലോട്ട അപ്പോഡിസ് ഭൂമിയിൽ നിന്നും 1300 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു ദ്വന്ദ്വനക്ഷത്രം ആണ്.[9] നീല കലർന്ന വെളുപ്പ് നിറമുള്ള ഈ നക്ഷത്രങ്ങൾ ഒരു മുഖ്യധാരാ വിഭാഗത്തിൽ പെടുന്നു. 59.32 വർഷം കൊണ്ട് ഇവ പർസ്പരം ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നു. സ്പെക്ട്രൽ തരം B9V, B9.5 V എന്നീ വിഭാഗങ്ങളിൽ പെടുന്ന ഈ രണ്ടു നക്ഷത്രങ്ങളുടെയും പിണ്ഡം സൂര്യന്റെ മൂന്നു മടങ്ങു വരും.[20]
ഈറ്റ അപ്പോഡിസ്‍ ഒരു വെള്ള മുഖ്യധാരാ നക്ഷത്രം ആണ്. 138 ± 1 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 4.89 ആണ്.[9] സൂര്യന്റെ 1.77 മടങ്ങ് പിണ്ഡവും 15.5 മടങ്ങ് പ്രാകാശികതയും(luminous) 2.13 മടങ്ങ് വ്യാസവും ഇതിനുണ്ട്. 250 ± 200 മില്യൻ വർഷം പ്രായമുള്ള ഈ നക്ഷത്രം 24 μm ഇൻഫ്രാറെഡ് വികിരണങ്ങൽ പുറത്തു വിടുന്നു. 31 ജ്യോതിർമാത്ര ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന പൊടിപടലങ്ങളുടെ ഒരു ഡിസ്ക് ഇതിനു ചുറ്റുമുണ്ട്.[21]
M7 III സ്പെക്ട്രൽ തരത്തിൽ പെട്ട തീറ്റ അപ്പോഡിസ് ഒരു ചുവപ്പു ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 370 ± 20 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[9] പ്രാകാശികത സൂര്യന്റെ 3879 മടങ്ങുള്ള ഇതിന്റെ ഉപരിതല താപനില 3151 കെൽവിൻ ആണ്.[13] ക്രമരഹിത ചരനക്ഷത്രമാണ്.[22][10] നക്ഷത്രവാതം മൂലം 1.1 × 10−7 മടങ്ങ് സൌരപിണ്ടം ഓരോ വർഷവും ഇതിന് നഷ്ടപ്പെടുന്നുണ്ട്. ചുവപ്പു ഭീമൻ നക്ഷത്രമായ നോ അപ്പോഡിസ് സ്പെക്ട്രൽ തരം M3IIIൽ പെടുന്ന നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 5.71നും 5.95നും ഇടയിൽ മാറിക്കൊണ്ടിരിക്കും.[23] ഭൂമിയിൽ നിന്നും 883 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ പ്രാകാശികത സൂര്യനെക്കാൾ 2059 മടങ്ങും ഉപരിതല താപനില 3568 കെൽവിനും ആണ്.[13] എസ് അപ്പോഡിസ് ഒരു ആർ കൊറോണാ ബൊറിയാലിസ് ചരനക്ഷത്രമാണ്. ഹൈഡ്രജന്റെ അളവ് വളരെ കുറഞ്ഞ അതിഭീമൻ നക്ഷത്രമാണിത്. രണ്ട് വെള്ളക്കുള്ളന്മാർ കൂടിച്ചേർന്നാണ് ഇത്തരം നക്ഷത്രങ്ങൾ ഉണ്ടാവുന്നത്. നൂറിൽ താഴെ നക്ഷത്രങ്ങളെ മാത്രമെ ഈ വിഭാഗത്തിൽ കണ്ടെത്തിയിട്ടുള്ളു. ഇവയുടെ അടിസ്ഥാന കാന്തിമാനം 9.7 ആണ്.[24] ആർ അപ്പോഡിസ് 5.3 കാന്തിമാനമുള്ള ഒരു ഓറഞ്ച് ഭീമൻ നക്ഷത്രമാണ്.[19]
മൂന്നു നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഡോപ്ലർ സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ചാണ് ഇവയെ കണ്ടെത്തിയത്. എച്ച് ഡി 131664 എന്ന ഗ്രഹത്തെ ചുറ്റുന്നത് ഒരു തവിട്ടുകുള്ളൻ ആണ്. വ്യാഴത്തിന്റെ 23 മടങ്ങ് വലിപ്പമുണ്ട് ഇതിന്.[25] ഒരു മുഖ്യധാരാ നക്ഷത്രമായ എച്ച് ഡി 134606 എന്ന നക്ഷത്രത്തിനു ചുറ്റും മൂന്നു നക്ഷത്രങ്ങൾ പ്രദക്ഷിണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രമത്തിൽ 12, 59.5, 459 ദിവസങ്ങളെടുത്താണ് ഇവ ഓരോന്നും നക്ഷത്രത്തിനെ പ്രദക്ഷിണം ചെയ്യുന്നത്.[26][27] സൂര്യനെക്കാൾ താപനില കുറഞ്ഞ എച്ച ഡി 137388 ആണ് സ്വന്തമായി ഗ്രഹമുള്ള മറ്റൊരു നക്ഷത്രം. 330 ദിവസങ്ങൾ കൊണ്ട് നക്ഷത്രത്തെ ഒരു പ്രാവശ്യം ചുറ്റിവരുന്ന ഈ ഗ്രഹത്തിന്റെ പിണ്ഡം ഭൂമിയുടെ 79 മടങ്ങാണ്. 0.89 ജ്യോതിർമാത്രയാണ് നക്ഷത്രത്തിൽ നിന്നും ഇതിനുള്ള അകലം.[26][28]
വിദൂരാകാശപദാർത്ഥങ്ങൾ[തിരുത്തുക]
എൻജിസി 6101, ഐസി 4499 എന്നീ രണ്ടു ഗോളീയ താരവ്യൂഹങ്ങളും മങ്ങിയ ഒരു നീഹാരികയും ആണ് സ്വർഗപതംഗത്തിൽ ഉള്ളത്.[29] 50,000 പ്രകാശവർഷങ്ങൾക്കപ്പുറത്തു കിടക്കുന്ന എൻ ജി സി 6101ന്റെ ദൃശ്യകാന്തിമാനം 9.2 ആണ്.[30] 160 പ്രകാശവർഷം വിസ്താരമുള്ള ഇതിന് 1300 കോടി വർഷത്തെ പ്രായമുണ്ട്. പിണ്ഡവും തിളക്കവും വളരെ കൂടുതലുള്ള ബ്ലൂ സ്റ്റാഗ്ലർ നക്ഷത്രങ്ങൾ ഇതിൽ ധാരാളമുണ്ട്.[31] ഐസി 4499 സാന്ദ്രത കുറഞ്ഞ ഒരു ഗോളീയ താരാവ്യൂഹമാണ്.[32] ഇതിന്റെ ദൃശ്യകാന്തിമാനം 10.6 ആണ്.[33]
ഐസി 4633 എന്ന വളരെ മങ്ങിയ ഒരു താരാപഥവും ഇതിലുണ്ട്. ഇതിന്റെ കൂടുതൽ ഭാഗവും ആകാശഗംഗയാൽ മറക്കപ്പെട്ടിരിക്കുന്നു.[30]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ 2.0 2.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ 4.0 4.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ 5.0 5.1 5.2 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ 9.0 9.1 9.2 9.3 9.4 9.5 9.6 9.7 9.8 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ 10.0 10.1 10.2 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ 13.0 13.1 13.2 13.3 13.4 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ 19.0 19.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ 26.0 26.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ 30.0 30.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |