ചന്ദ്ര എക്സ്-റേ ദൂരദർശിനി
ചന്ദ്ര എക്സ്-റേ ദൂരദർശിനി Chandra X-ray Observatory | |
---|---|
Chandra X-ray Observatory and Inertial Upper Stage sit inside the payload bay on Space Shuttle Columbia mission STS-93 | |
പൊതു വിവരങ്ങൾ | |
മറ്റ് പേരുകൾ: | Advanced X-ray Astrophysics Facility (AXAF) |
NSSDC ID: | 1999-040B |
സംഘടന: | NASA, SAO, CXC |
പ്രധാന കോണ്ട്രാക്ടർമാർ: | TRW, Northrop Grumman |
വിക്ഷേപണം: | 23 July 1999 |
വിക്ഷേപിച്ച സ്ഥലം: | Kennedy Space Center |
വിക്ഷേപണ വാഹനം: | Space Shuttle Columbia STS-93 |
ദൌത്യത്തിന്റെ ദൈർഘ്യം: | planned: 5 years[1] elapsed: 25 years, 3 months and 15 days |
പിണ്ഡം: | 4,790 കി.ഗ്രാം (10,560 lb) |
ഭ്രമണപഥത്തിന്റെ ഉയരം: | apogee 133,000 കി.മീ (83,000 മൈ)
perigee 16,000 കി.മീ (9,900 മൈ) |
ഭ്രമണ സമയം: | 64.2 hours |
തരംഗദൈർഘ്യം: | X-ray (0.1 - 10 keV) |
വ്യാസം: | 1.2 മീ (3.9 അടി) |
വിവരങ്ങൾ ശേഖരിക്കുന്ന വിസ്തീർണ്ണം: | 0.04 m2 (0.43 sq ft) at 1 keV |
Focal length: | 10 മീ (33 അടി) |
ഉപകരണങ്ങൾ | |
AXAF CCD Imaging Spectrometer: | |
High Energy Transmission Grating: | |
High Resolution Camera: | |
Low Energy Transmission Grating: | |
വെബ് വിലാസം: | chandra.harvard.edu |
1999 ജൂലൈ 23 ആം തീയതി 45 അടി നീളമുള്ള എക്സ് റേ ദൂരദർശിനി നാസ വിക്ഷേപിച്ചു. ഇന്ത്യൻ ശാസ്തജ്ഞനായ ചന്ദ്രശേഖറിന്റെ ഓർമ്മക്കായി ഇതിന് ചന്ദ്ര എക്സ് റേ ദൂരദർശിനി ( Chandra X-ray Telescope) എന്ന് പേരു നൽകി. ഇതിനു മുൻപുണ്ടായിരുന്ന എക്സ് റേ ദൂരദർശിനികളേക്കാൾ നൂറു മടങ്ങു കൃത്യതയുള്ള ചിത്രങ്ങളാണ് ഇതിൽ നിന്ന് കിട്ടുന്നത്. ഭൂമിയുടെ അന്തരീക്ഷം ബഹിരാകാശത്തു നിന്നു വരുന്ന എക്സ് റേ രശ്മികളിൽ വലിയൊരളവും വലിച്ചെടുക്കും. ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന എക്സ് റേ ദൂരദർശിനികളുടെ ഒരു പ്രധാന പരിമിതിയാണ് ഇത്. ഇതിനെ മറികടക്കാനാണ് ബഹിരാകാശത്ത് ഒരു ദൂരദർശിനി എന്ന ആശയം രൂപം കൊള്ളുന്നത്.
ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി, കോപ്റ്റൺ ഗാമാ റേ ഒബ്സർവേറ്ററി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയോടൊപ്പം പ്രധാനപ്പെട്ട ഒന്നാണ് ചന്ദ്രയും..[2]
നിർമ്മാണം
[തിരുത്തുക]45 അടി നീളമുള്ള ഇതിൽ സവിശേഷതയ്യാർന്ന നാലു ജോഡി എക്സ് റേ കിരണ ദർപ്പണങ്ങളാണ് ഉണ്ടായിരുന്നത്. ഇവ പരമാണുക്കളുടെ തോതിലേക്ക് മൃദുലമാക്കിയിരുന്നു.ഇങ്ങനെ ഉപരിതല മൃദുത്വം നൽകിയതിനു ശേഷം ദർപ്പണത്തിൽ ഇറിഡിയം പൂശുന്നു.പിന്നിടവ 9 അടി നീളമുള്ള ഒരു ചട്ടകൂടിനുള്ളിൽ സ്ഥാപിക്കുകയായി.ഒരിഞ്ചിന്റെ അഞ്ചു കോടിയിലൊന്നു കൃത്യതയോടെയാണ് ഈ ജോലി നിർവഹിക്കപ്പെടുന്നത്.നാലു കൊല്ലങ്ങൾ കൊണ്ടാണ് ഇത്രയും പണികൾ പൂർത്തിയായത്.
ദർപ്പണങ്ങളിൽ നിന്ന് പ്രതലസ്പർശിയായിവരുന്ന എക്സ് കിരണങ്ങളെ സ്വീകരിക്കാൻ, ദർപ്പണങ്ങളുടെ ഫോക്കൽ ബിന്ദുവിൽ ഒരു ഹൈ റെസലൂഷൻ ക്യാമറ ( High Resolution Camera) ഉറപ്പിച്ചിട്ടുണ്ട്.ഒന്നര കിലോമീറ്റർ അകലെയുള്ള ഒരു ദിനപത്രം കൃത്യമായി വായിക്കാൻ കഴിയുന്നത്ര വിഭേദനക്ഷമതയുണ്ട്.രണ്ടു മൈക്രോ ചാനൽ ഫലകങ്ങളാനു ഈ ക്യാമറയുടെ പ്രധാൻ ഘടകം.
ചരിത്രം
[തിരുത്തുക]1976ലാണ് റിക്കാർഡോ ജിയാക്കോണി, ഹാർവി തനാൻബാം എന്നിവർ ഈ പ്രോജക്റ്റ് (AXAF എന്ന പേരിൽ)നാസക്കു സമർപ്പിക്കുന്നത്. പ്രാഥമിക നിർമ്മാണപ്രവർത്തനങ്ങൾ അടുത്ത വർഷം തന്നെ മാർഷൽ സ്പെയ്സ് ഫ്ലൈറ്റ് സെന്റർ, സ്മിത്‌സോണിയൻ ആസ്ട്രോഫിസിക്കൽ ഒബ്സർവേറ്ററി എന്നിവിടങ്ങളിൽ ആരംഭിച്ചു. 1978ൽ തന്നെ നാസ ആദ്യത്തെ എക്സ്-റേ ദൂരദർശിനി ഐൻസ്റ്റീൻ ബഹിരാകാശാത്തേക്കു വിക്ഷേപിച്ചു. 1992ൽ ചന്ദ്രപ്രൊജക്റ്റിന്റെ ചെലവ് വെട്ടിക്കുറക്കുകയും ചന്ദ്ര പുനർരൂപകല്പന ചെയ്യുകയും ചെയ്തു. ഇതനുസരിച്ച് ആദ്യം നിർദ്ദേശിച്ചിരുന്ന പന്ത്രണ്ടു ദർപ്പണങ്ങളിൽ നിന്നും നാലെണ്ണവും ആറു ഉപകരണങ്ങളിൽ നിന്നും രണ്ടെണ്ണവും കുറച്ചു. ചന്ദ്രയുടെ ഭ്രമണപഥവും പുനർനിർണ്ണയിച്ചു.