ഏ.എസ്.വൈദ്യ
Arun Shridhar Vaidya | |
---|---|
![]() | |
Born | 27 January 1926 Alibag, British India |
Died | 10 August 1986 Pune, Maharashtra, India |
Allegiance | ![]() ![]() |
Service | ![]() ![]() |
Years of service | 1945 - 1986 |
Rank | ![]() |
Commands | Eastern Army Deccan Horse |
ഇന്ത്യൻ കരസേനയുടെ പതിമൂന്നാമത്തെ മേധാവിയായിരുന്നു ജനറൽ അരുൺ ശ്രീധർ വൈദ്യ എന്ന ഏ.എസ്.വൈദ്യ PVSM, മഹാവീർ ചക്രം AVSM.(27 ജനു: 1926 – 10 ഓഗസ്റ്റ്: 1986).ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. 1965 ൽ ഡെക്കാൻ ഹോഴ്സിൽ ലഫ്റ്റനന്റ് കേണലായ അദ്ദേഹം പാക് യുദ്ധത്തിൽ നിർണ്ണായക ചുമതല വഹിച്ചു.ആദ്യത്തെ മഹാവീർ ചക്ര ഈ ദൗത്യത്തിൽ ലഭിച്ചു. 1971 ലെ പാക് യുദ്ധത്തിൽ പടിഞ്ഞാറൻ മേഖലയിലെ ബ്രിഗ്രേഡിനെ നയിച്ചത് വൈദ്യയാണ് ഇതേ അവസരത്തിൽ മൈനുകൾ നിറഞ്ഞ ബാരാപിന്ദ് മേഖലയിലൂടെയുള്ള അതിസാഹസിക മുന്നേറ്റത്തിനു ചുക്കാൻ പിടിക്കുകയും യുദ്ധത്തിൽ അത് പ്രധാന വഴിത്തിരിവ് ആകുകയും ചെയ്തു.
സുവർണ്ണക്ഷേത്രത്തിലേയ്ക്കുള്ള സൈനികമുന്നേറ്റത്തിനു രൂപരേഖ തയ്യാറാക്കിയത് നൽകിയത് വൈദ്യയാണ്.[1]1986 ഓഗസ്റ്റ് 10 നു അക്രമികളുടെ വെടിയേറ്റു വൈദ്യ കൊല്ലപ്പെട്ടു.[2] വധത്തിനു ഉത്തരവാദികളായ സുഖ്ദേവ്സിങ് സുഖ,ഹർജീന്ദർ സിങ് ജിൻഡ എന്നിവരെ വിചാരണയ്ക്കു ശേഷം വധശിക്ഷയ്ക്കു വിധേയരാക്കി.
ബഹുമതികൾ
[തിരുത്തുക]സൈനിക ബഹുമതികൾക്ക് പുറമേ പദ്മ വിഭൂഷൺ മരണാനന്തര ബഹുമതിയായി നൽകി വൈദ്യയെ ആദരിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]