Jump to content

കാട്ടുപാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വേലിപ്പാമ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാട്ടുപാമ്പ്
കാട്ടുപാമ്പ് വടക്കേ ബംഗാളിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
C. helenus
Binomial name
Coelognathus helenus
(Daudin, 1803)
Synonyms

കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന വിഷമില്ലാത്ത ഒരിനം പാമ്പാണ് കാട്ടുപാമ്പ് (ശാസ്ത്രീയനാമം: Coelognathus helena). വേലിപ്പാമ്പ്, മോതിരവളയൻ എന്നും ഇതറിയപ്പെടുന്നു. ഇന്ത്യ ഉൾപ്പെടെ ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, പാകിസ്താൻ എന്നീ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. കാട്ടുപ്രദേശങ്ങളിൽ സാധാരണയായി കാണുന്നതിനാൽ ഇവ കാട്ടുപാമ്പെന്ന് അറിയപ്പെടുന്നു. ശരീരത്തിനു കുറുകെയായി കറുപ്പും വെള്ളയും ഇടവിട്ടു കാണുന്നതിനാലാണ് കേരളത്തിൽ പ്രാദേശികമായി ഇവ മോതിരവളയൻ എന്നറിയപ്പെടുന്നത്.

വിവരണം

[തിരുത്തുക]

ഇവയുടെ ശരീരത്തിന് തവിട്ടു നിറമാണുള്ളത്. ശരീരത്തിനു കുറുകെയായി കറുപ്പും വെള്ളയും ഇടവിട്ടുള്ള വീതിയുള്ള വരകൾ കാണുന്നു. ഒരു മീറ്ററിലധികം നീളമുള്ളതാണ് ഇവയുടെ ശരീരം. ഇവയ്ക്ക് നീളമേറിയ തലയും ചുണ്ടു മുതൽ കണ്ണു വരെ കറുത്ത വരയും കാണപ്പെടുന്നു. വിഷമില്ലാത്ത ഇനമായതിനാൽ ഇവ ഇരകളെ വരിഞ്ഞുമുറുക്കിയാണ് കൊന്നു ഭക്ഷിക്കുന്നത്. ശത്രുവിനു നേരേ ഇവ തലയുയർത്തി ചാടിക്കടിക്കുന്ന സ്വഭാവക്കാരാണ്. എന്നാൽ വിഷമില്ലാത്ത ഇനമായതിനാൽ വേദന മാത്രം അനുഭവപ്പെടുന്നു. മുട്ടയിടുന്ന ഇനമായതിനാൽ ഇവയെ ഓവിവിവിപാരിറ്റി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മഴ ആരംഭിക്കുന്നതിനു മുൻപായാണ് ഇവയുടെ മുട്ടകൾ വിരിയുന്നത്. മാർച്ച്, മേയ് മാസങ്ങളിലായി ആറു മുതൽ എട്ടു വരെ മുട്ടകൾ ഇടുന്നു. മുട്ട വിരിഞ്ഞു കുഞ്ഞു പുറത്തു വരാൻ രണ്ടു മാസം ആവശ്യമാണ്.

പകൽ സഞ്ചരിക്കുന്നവയാണ് (Diurnal) കാട്ടുപാമ്പുകൾ. രാത്രികാലങ്ങളിൽ ഇവ മാളങ്ങളിൽ കഴിയുന്നു. പകൽ ഇര തേടുന്ന ഇവ എലി, പല്ലി, ചെറിയ പക്ഷികൾ, തവള, ഓന്ത് എന്നിവ ആഹാരമാക്കുന്നു. കുറ്റിക്കാടുകൾ, കൃഷിയിടങ്ങൾ, കാട്ടുപ്രദേശങ്ങൾ എന്നിവ ഇവയുടെ സഹജമായ വാസമേഖലകളാണ്.

അവലംബം

[തിരുത്തുക]
  • Boulenger, George A. 1894 Catalogue of the Snakes in the British Museum (Natural History). Volume II., Containing the Conclusion of the Colubridæ Aglyphæ. British Mus. (Nat. Hist.), London, xi, 382 pp.
  • Daudin, F. M. 1803 Histoire Naturelle Generale et Particuliere des Reptiles. Vol. 6. F. Dufart, Paris.
  • Helfenberger, Notker 2001 Phylogenetic relationship of Old World Ratsnakes based on visceral organ topography, osteology, and allozyme variation. Russ. J. Herpetol. (Suppl.), 56 pp.
  • Kornacker, P. 1986 Die indische Schmucknatter. Herpetofauna 8 (44): 10
  • Kornacker, P. 1988 Bemerkungen zur Biologie, Haltung Zucht von Elaphe helena (Daudin 1802). Herpetofauna 10 (57): 27-33
  • Mehta, R.S. 2003 Prey-handling behavior of hatchling Elaphe helena (Colubridae). Herpetologica 59 (4): 469-474
  • Niehaus, Guido;Schulz, Klaus-Dieter 1987 Die hinterasiatischen Kletternattern der Gattung Elaphe. Teil XI Elaphe helena (Daudin, 1803). Sauria 9 (4): 3-7
  • Schulz, K. D. 1996 Eine Monographie der Schlangengattung Elaphe Fitzinger. Bushmaster, Berg (CH): 1-460
  • Schulz, Klaus-Dieter 1996 A monograph of the colubrid snakes of the genus Elaphe Fitzinger. Koeltz Scientific Books, 439 pp.
  • Utiger, Urs, Notker Helfenberger, Beat Schätti, Catherine Schmidt, Markus Ruf and Vincent Ziswiler 2002 Molecular systematics and phylogeny of Old World and New World ratsnakes, Elaphe Auct., and related genera (Reptilia, Squamata, Colubridae). Russ. J. Herpetol. 9 (2): 105-124.

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാട്ടുപാമ്പ്&oldid=2281636" എന്ന താളിൽനിന്ന് ശേഖരിച്ചത്