നെപ്പന്തസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെപ്പന്തസ്
A rosette plant of N. peltata growing on Mount Hamiguitan, Mindanao, Philippines
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Nepenthaceae

Genus:
Nepenthes

Diversity[2]
150+ species
Synonyms

നെപ്പന്തേസീ സസ്യകുടുംബത്തിലെ ഏക ജനുസാണ് ഉഷ്ണമേഖലയിലെ പിച്ചർ ചെടികൾ എന്നറിയപ്പെടുന്ന നെപ്പന്തസ് (Nepenthes). നെപ്പന്തസ് ജീനസ്സിൽ വരുന്ന സസ്യങ്ങളെല്ലാം കീടഭോജിസസ്യങ്ങൾ ആണ്. ചെറുകീടങ്ങളെ ആകർഷിച്ച് കെണിയിലാക്കി ദഹിപ്പിച്ച് ആഹാരമാക്കാനുള്ള ഘടനാവിശേഷങ്ങളോടു കൂടിയ സസ്യങ്ങളെയാണ് കീടഭോജിസസ്യങ്ങൾ (insectivorous plants)എന്നുവിളിക്കുന്നത്. നെപ്പന്തസ്സ് ജീനസ്സിൽ ഏകദേശം 160 സ്പീഷിസുകൾ ലോകത്തുണ്ട്. ചൈന, ഇന്തോനേഷ്യ, മലേഷ്യ, മഡഗാസ്കർ (2 സ്പീഷീസ്), ഓസ്ട്രേലിയ (മൂന്ന്), ഇന്ത്യ (ഒന്ന്), ശ്രീലങ്ക (ഒന്ന്), ബോർണിയോ (കൂടുതൽ), സുമാത്ര (കൂടുതൽ), ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലാണ് നെപ്പന്തസ് ചെടികൾ കാണപ്പെടുന്നത്. കൂടുതലായും ഉഷ്ണമേഖലപ്രദേശങ്ങളിലാണ് കാണപ്പെടുന്നതെങ്കിലും ചില നെപ്പന്തസ് ചെടികൾ ഈർപ്പമുള്ളതും നിമ്നപ്രദേശങ്ങളിലും കാണപ്പെടാറുണ്ട്. 

വിവരണം[തിരുത്തുക]

അധികം ആഴത്തിൽ പോകാത്ത വേരുകളോടു കൂടിയതും പടർന്നു കയറുന്ന കാണ്ഠത്തോടു സസ്യങ്ങളാണ് നെപ്പന്തസ് സ്പീഷീസുകളിൽ കൂടുതലും. കാണ്ഠങ്ങൾ 15 മീറ്ററോ അതിൽ കൂടുതൽ ഉയരത്തിലോ വളരുന്ന ഇവയുടെ കനം 1 സെ.മി. ഓ അതിൽ കുറവോ ആയിരിക്കും. എന്നാൽ ചില സ്പീഷിസുകളിൽ കാണ്ഠം കട്ടിയുള്ളതായി കാണപ്പെടുന്നു (ഉദാ., നെപ്പന്തസ് ബൈകാൽകെരാറ്റ). ഇവയുടെ ഇലകൾ കാണ്ഠത്തിൽ നിന്നും ഒന്നിടവിട്ട് മുളച്ചുവരുന്ന വാൾ ആകൃതിയിലുള്ളതാണ്. ചില സ്പീഷീസുകളിൽ ഇലകളുടെ അഗ്രഭാഗത്ത് പടർന്നു കയറാൻ ആവശ്യമായ വള്ളികൊടികൾ (ടെൻട്രിൽ) കാണപ്പെടുന്നു. ചിലചെടികൾ പടർന്നു കയറാനും മറ്റുചിലചെടികളിൽ ടെൻട്രിലിന്റെ അഗ്രഭാഗത്തായാണ് ചെറുകീടങ്ങളെ ആക്കാനായുള്ള കുടം പോലെയുള്ള പിറ്റ്ച്ചർ രൂപപ്പെടുന്നത്. ചെറിയ മുകുളം പോലെ മുളയ്ക്കുന്ന പിറ്റ്ച്ചർ സാവധാനം വലുതായി ഗോളാകൃതിയിലുള്ളതോ കുഴൽ രൂപത്തിലുള്ളതോ ആയ കെണികളാകുന്നു.[3]

മുകൾ പിറ്റ്ച്ചറിന്റെ സ്വാഭാവിക ഘടന

ഈ കെണിക്കുടങ്ങളിൽ ഇരകളെ വീഴ്ത്താനായി ചെടി നിർമ്മിക്കുന്ന വെള്ളരൂപത്തിലുള്ളതോ കൊഴുത്തതോ ആയ ദ്രാവകം അ‍ടങ്ങിയിട്ടുണ്ട്. ഈ ദ്രവത്തിൽ അടങ്ങിയിട്ടുള്ള വിസ്കോഇലേസ്റ്റിക് ബയോപോളിമേഴ്സാണ് കെണിയിലകപ്പെട്ട ചെറുജീവികളെ രക്ഷപ്പെടാനനുവദിക്കാതെ കെണിക്കുടത്തിൽ നിലനിർത്തുന്നത്. [4] 

കെണിക്കുടുക്കയുടെ താഴ്ഭാഗത്തുകാണുന്ന ഒരു ഗ്രന്ഥിയാണ് ഇരയാകപ്പെട്ട ജീവിയുടെ ശരീരത്തിൽ നിന്നും ചെടിക്കാവശ്യമായ പോഷണങ്ങൾ വലിച്ചെടുക്കുന്നത്. ഇര രക്ഷപ്പട്ടു പോകാതിരിക്കാൻ കെണിക്കുടുക്കയുടെ മുകൾ ഭാഗത്തെ പ്രവേശനഭാഗ ഭിത്തകൾ കൂടുതൽ പശിമയുള്ളതായിരിക്കും. കെണിക്കുടുക്കയുടെ പ്രവേശന ദ്വാരത്തിൽ ഇരകളെ ആകർഷിക്കാനായി ആകർഷണീയമായ നിറത്തോടു കൂടിയതും വഴുക്കലുള്ളതുവായ ഭാഗമുണ്ട് ഇതിനെ പെരിസ്റ്റോം എന്നു പറയുന്നു. പെരിസ്റ്റോം ആണ് ഇരകളെ കെണിക്കുടുക്കയുടെ ഉൾഭാഗത്തേക്ക് വീഴ്ത്തുന്നത്. പെരിസ്റ്റോമിനു മുകളിലായി ഒരു അടപ്പ് രൂപത്തിലുള്ള ഭാഗം കാണാം, ഇവയുടെ പുറം ഭാഗത്ത് തേൻ കാണപ്പെടാറുണ്ട്, മഴക്കാലങ്ങളിൽ കെണിക്കുടുക്കയുടെ ഉള്ളിലേക്ക് വെള്ളം കടക്കാതിരിക്കാനും ഇത് സഹായിക്കുന്നു.

വർഗ്ഗീകരണം[തിരുത്തുക]

നെപ്പന്തസ് ജീനസ്സിൽ 160 സ്പീഷിസുകൾ ലോകത്തുണ്ട്. [5]


അവലംബം[തിരുത്തുക]

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. Cheek, M.; Jebb, M. (2013). "The Nepenthes micramphora (Nepenthaceae) group, with two new species from Mindanao, Philippines". Phytotaxa. 151 (1): 25–34. doi:10.11646/phytotaxa.151.1.2.
  3. Barthlott, W., Porembski, S., Seine, R., and Theisen, I. 2007.
  4. Bonhomme, V. (2011). "Slippery or sticky? Functional diversity in the trapping strategy of Nepenthes carnivorous plants". New Phytologist. 191 (2): 545–554. doi:10.1111/j.1469-8137.2011.03696.x. PMID 21434933.
  5. Clarke, C.M. & C.C. Lee 2004.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെപ്പന്തസ്&oldid=3937942" എന്ന താളിൽനിന്ന് ശേഖരിച്ചത്