കീടഭോജി സസ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറു കീടങ്ങളെ ആകർഷിച്ച് കുടുക്കിലകപ്പെടുത്തി ആഹാരമാക്കാനുള്ള ഘടനാ വിശേഷങ്ങളോടു കൂടിയ സസ്യങ്ങളെയാണ് കീടഭോജിസസ്യങ്ങൾ (insectivorous plants) എന്നു വിളിക്കുന്നത്.ചാൾസ് ഡാർവിനാണ് ആദ്യമായി ഇത്തരം സസ്യങ്ങളെക്കുറിച്ച് വിപുലമായ പഠനങ്ങൾ നടത്തിയത്. 1875 -ൽ ഇൻസെക്ടിവോറസ് പ്ലാന്റ്സ് എന്ന പേരിൽ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ് ഈ വിഷയത്തിൽ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാട് ഉണ്ടായത്.[1]

പുതിയ കണ്ടെത്തലുകൾ[തിരുത്തുക]

ബ്രസീലിലെ പുൽക്കാടുകളിൽ മാംസഭുക്കുകളായ മൂന്നു പുതിയഇനം ചെടികളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.[2]. ഇരകളെ കുരുക്കിലാക്കി വിഴുങ്ങുന്ന ഇവയുടെ പ്രധാന ഭക്ഷണം പുഴുക്കളാണ്. മണ്ണിലേക്ക് ഇലകൾ താഴ്ത്തിയാണ് ഈ സസ്യങ്ങളുടെ ഇരവേട്ട. പശിമയുള്ള ഇലകളാണ് ഇവക്കുള്ളത്. മണ്ണിലെ പുഴുക്കളും മറ്റു ചെറിയ ജീവജാലങ്ങളും ഇതിന്റെ ഇലയിൽ ഒട്ടിപ്പിടിക്കും. തവള പോലുള്ള ജീവികളെ പോലും ആഹാരമാക്കാൻ ശേഷിയുള്ള ഒട്ടനേകം മാംസാഹാരികളായ സസ്യങ്ങളെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ടെങ്കിലും മണ്ണിലേക്ക് ഇലകൾ താഴ്ത്തി ഇരപിടിക്കുന്ന വിഭാഗത്തെ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഇങ്ങനെ ഇരപിടിക്കുന്ന സസ്യജാലങ്ങൾ വേറെയുമുണ്ടാകാമെന്നാണ് ബൊട്ടാണിസ്റ്റുകളുടെ പക്ഷം. കാലിഫോർണിയ അക്കാദമി ഓഫ് സയൻസിലെ ഡോ. പീറ്റർ ഫ്രിച്ചാണ് ഗവേഷണത്തിനു നേതൃത്വം നൽകിയത്. ഫിൽകോക്സിയ മിനൻസിസ്, ഫിൽകോക്സിയ ഗോയസെൻസിസ്, ഫിൽകോക്സിയ ബാഹിൻസീസ് എന്നിവയാണ് ഇപ്പോൾ കണ്ടെത്തിയ ചെടികളുടെ പേര്[3].

അക്കരപ്പുതച്ചെടി ഒരു ചെറു തുമ്പിയെ പിടിച്ചിരിക്കുന്നു

അവലംബം[തിരുത്തുക]

  1. ഇരപിടിയൻ ചെടികൾ - കെ.രാജേന്ദ്രബാബു.എം.എസ്.സി
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-02-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-02.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-07-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-02.

തുടർ വായനയ്ക്ക്[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കീടഭോജി_സസ്യങ്ങൾ&oldid=3803060" എന്ന താളിൽനിന്ന് ശേഖരിച്ചത്