Jump to content

ക്ലൂസിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ലൂസിയേസീ
കുടമ്പുളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Clusiaceae

Type genus
Clusia
Subfamilies
  • Clusioideae
  • Hypericoideae
  • Kielmeyeroideae

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ക്ലൂസിയേസീ (Clusiaceae). ഈ സസ്യകുടുംബത്തൽ ഏകദേശം 50 ജീനസ്സുകളിലായി 1200ഓളം സ്പീഷിസുകൾ ഉൾപ്പെടുന്നു.[2] മരങ്ങളും കുറ്റിച്ചെടികളും ആരോഹികളുമടങ്ങുന്ന ഈ കുടുംബത്തിലെ സസ്യങ്ങൾ ലോകത്തിന്റെ മിക്ക പ്രദേശങ്ങളിലും, പ്രധാനമായും ഉഷ്ണ-മിതോഷ്ണമേഖലകളിൽ ആണ് വളരുന്നത്. കേരളീയർക്ക് പരിചിതങ്ങളായ നാഗകേസരം, നാങ്ക്, മലമ്പൊങ്ങ്, കുടംപുളി, മാങ്കോസ്റ്റീൻ തുടങ്ങിയ സസ്യങ്ങൾ ക്ലൂസിയേസീ സസ്യകുടുംബത്തിലുൾപ്പെടുന്നവയാണ്

സവിശേഷതകൾ

[തിരുത്തുക]

ഇവയിൽ വെളുത്ത നിറങ്ങളോടു കൂടിയതോ ആയ കറകാണപ്പെടുന്നു. ലഘുപത്രങ്ങളോടുകൂടിയ ഇവയുടെ ഇലകൾ വിപരീതമായും, വർത്തുളമായും ക്രമീകരിച്ചതും വളരെ വിരളം ചില സ്പീഷിസുകളിൽ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതാണ്. ഇവയ്ക് ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയുംആണ്. ഏകലിംഗ സ്വഭാവത്തോടുകൂടിയ ഇവയുടെ പൂക്കൾ, പ്രസമത (കൃത്യം മൂന്നോ അതിൽ കൂടുതലോ ആയി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്.[3][4]

ഗാർസീനിയ ഇന്റർമീഡിയ

ഇവയുടെ പൂക്കളിൽ രണ്ട് വർത്തുളമായ പുഷ്‌പദളമണ്‌ഡലങ്ങളിൽ 2-10 വിദളങ്ങളും 4-12 ദളങ്ങളും വിന്യസിച്ചിരിക്കുന്നു. കേസരപുടം വെവ്വേറെ നിൽക്കുന്ന കുറേ കേസരങ്ങളോടുകൂടിയവയോ, അല്ലെങ്കിൽ പലകൂട്ടങ്ങളായി കാണപ്പെടുന്ന കേസരങ്ങളോടു കൂടിയവയോ ആണ്. സാധാരണയായി 3-5ഓ അതിൽ കൂടുതലോ പുഷ്‌പജനികൾ കൂടിച്ചേർന്നതാണ് ജനിപുടം (gynoecium, പുഷ്‌പജനികളുടെ എണ്ണത്തിനു സമാനമായിമായിരിക്കും അവയുടെ ജനിദണ്ഡും(style) അതിന്റെ അഗ്രഭാഗത്തുള്ള പരാഗണസ്ഥലവും. ഇവയുടെ അണ്ഡാശയം ഉയർന്നതും 3-5 അറകളോടുകൂടിയതുമാണ്. ഓരോ അറകളിലും കക്ഷങ്ങളിലായി വിന്യസിച്ച ഒന്നുമുതൽ ധാരാളം അണ്ഡകോശങ്ങൾ കാണപ്പെടുന്നു.[5][6]

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. "Clusiaceae". The Plant List. Archived from the original on 2017-06-18. Retrieved 12 മെയ് 2016. {{cite web}}: Check date values in: |accessdate= (help)
  3. "Clusiaceae (Guttiferae)". Retrieved 12 മെയ് 2016. {{cite web}}: Check date values in: |accessdate= (help)
  4. Watson, L.; Dallwitz, M. J. "Guttiferae Juss". The families of flowering plants. Archived from the original on 2007-01-03. Retrieved 12 മെയ് 2016. {{cite web}}: Check date values in: |accessdate= (help)
  5. "Clusiaceae (Guttiferae)". Retrieved 12 മെയ് 2016. {{cite web}}: Check date values in: |accessdate= (help)
  6. Watson, L.; Dallwitz, M. J. "Guttiferae Juss". The families of flowering plants. Archived from the original on 2007-01-03. Retrieved 12 മെയ് 2016. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്ലൂസിയേസീ&oldid=3986919" എന്ന താളിൽനിന്ന് ശേഖരിച്ചത്